Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സബർമതി ആശ്രമത്തിൽ എത്തിയപ്പോൾ ഗാന്ധിജിയെ മറന്ന് ട്രംപ്; സന്ദർശക പുസ്തകത്തിൽ ആകെ കുറിച്ചത് മഹാനായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്കുള്ള നന്ദിവാചകം മാത്രം! രാജ്ഘട്ട് സന്ദർശനവേളയിൽ മാർട്ടിൻ ലൂതർ കിങ് ജൂനിയറിന്റെ വരികൾ ഉദ്ധരിച്ച് ഗാന്ധിജിയെ അനുസ്മരിച്ച ബരാക് ഒബാമയുമായി താരതമ്യം ചെയ്ത് കോൺഗ്രസ്; ഇരുവരുടെയും വ്യത്യാസം ഇതിലും എന്തേറെ പറയാനെന്ന് പരിഹാസവും

സബർമതി ആശ്രമത്തിൽ എത്തിയപ്പോൾ ഗാന്ധിജിയെ മറന്ന് ട്രംപ്; സന്ദർശക പുസ്തകത്തിൽ ആകെ കുറിച്ചത് മഹാനായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്കുള്ള നന്ദിവാചകം മാത്രം! രാജ്ഘട്ട് സന്ദർശനവേളയിൽ മാർട്ടിൻ ലൂതർ കിങ് ജൂനിയറിന്റെ വരികൾ ഉദ്ധരിച്ച് ഗാന്ധിജിയെ അനുസ്മരിച്ച ബരാക് ഒബാമയുമായി താരതമ്യം ചെയ്ത് കോൺഗ്രസ്; ഇരുവരുടെയും വ്യത്യാസം ഇതിലും എന്തേറെ പറയാനെന്ന് പരിഹാസവും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മോദിയുടെ ഉറ്റസുഹൃത്താണ് ഡൊണൾഡ് ട്രംപ്. ഇന്ത്യാസന്ദർശനത്തിന് മുമ്പും അഹമ്മദാബാദിൽ എത്തിയ ശേഷവും അതാവർത്തിക്കാൻ യുഎസ് പ്രസിഡന്റ് മറന്നില്ല. യുഎസ് പ്രഥമ വനിത മെലാനിയയ്‌ക്കൊപ്പം സബർമതി ആശ്രമത്തിലായിരുന്നു ആദ്യം എത്തിയത്. എനന്നാൽ, മഹാത്മജിക്ക് ട്രംപ് ആദരമർപ്പിക്കുന്നത് എങ്ങനെയന്ന് ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നവർക്ക് നിരാശയായിരുന്നു ആദ്യഫലം. ചർക്കയിൽ നൂൽനൂറ്റ ശേഷം ട്രംപ് ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ തന്റെ സന്ദേശം കുറിച്ചു. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, മുൻ യുഎസ് പ്രസിഡന്റുമാരുടെ സബർമതി ആശ്രമസന്ദർശനവുമായി ബന്ധപ്പെട്ട താരതമ്യം വന്നു. പ്രത്യേകിച്ച് ബരാക് ഒബാമയുടെ 2010 ലെ ഇന്ത്യ സന്ദർശനം.

എന്റെ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക്- അത്ഭുതകരമായ സന്ദർശനത്തിന് നന്ദി. ട്രംപ് തന്റെ സന്ദേശം കുറിച്ചു. ഒപ്പും വച്ചു. 'To my great friend Prime Minister Modi - Thank you for this wonderful visit,' wrote Trump എന്നാൽ, സബർമതി ആശ്രമത്തിൽ എത്തിയിട്ട് എന്തുകൊണ്ട് മഹാത്മജിയെ കുറിച്ച് ഒരുവാക്ക് മിണ്ടിയില്ല എന്നതാണ് പലരെയും അത്ഭുതപ്പെടുത്തിയത്.

എന്നാൽ, മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 2010 ൽ എത്തിയപ്പോൾ ഗാന്ധിജിയെ വാഴ്‌ത്തിയത് ഇങ്ങനെ. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ ഹീറോ. ദക്ഷിണ മുംബായിലെ മഹാത്മജിയുടെ വസതിയായ മണി ഭവൻ സന്ദർശിച്ച ശേഷം ഒബാമ സന്ദർശക പുസ്തകത്തിൽ കുറിച്ചതാണ് ഈ വാക്കുകൾ. ഗാന്ധിയുടെ അനുയായി എന്ന് നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ള ഒബാമ 2015 ൽ മറ്റൊരു സന്ദർശനവേളയിലും ഗാന്ധിജിയുടെ സേവനങ്ങളെ പ്രകീർത്തിച്ചു. രാജ്ഘട്ട് സന്ദർശിക്കവേ, ഒബാമ പറഞ്ഞു: 'മാർട്ടിൻ ലൂതർ കിങ് ജൂനിയർ ഒരിക്കൽ പ്രസ്താവിച്ചത് ഇപ്പോഴും സത്യമാണ്. ഗാന്ധിജിയുടെ ആദർശം ഇപ്പോഴും ഇന്ത്യയിൽ തുടിക്കുന്നു. ഇത് ലോകത്തിന് വലിയൊരു സമ്മാനമായി അവേശേഷിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യർക്കുമിടയിൽ, സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യം എല്ലാകാലത്തും നിലനിൽക്കട്ടെ'.

What Dr Martin Luther King Jr said then remains true today. 'The spirit of Gandhi is very much alive in India today. And it remains a great gift to the world. May we always live in the spirit of love and peace- among all people and nations.'

കോൺഗ്രസ് വക്താവ് മനീഷ് തിവാരി ട്രംപിന്റെയും ബരാക് ഒബാമയുടെയും ചൂണ്ടിക്കാട്ടി ട്വീറ്റും ചെയ്തു.

ട്രംപും മെലാനിയയും സബർമതി ആശ്രമത്തിൽ എത്തുന്നതിന് ഏതാനും മിനിറ്റ് മുമ്പേ പ്രധാനമന്ത്രി മോദി അവിടെ എത്തിച്ചേർന്നിരുന്നു, ആശ്രമത്തിൽ ഗാന്ധിജിയും ഭാര്യ കസ്തൂർബയും താമസിച്ചിരുന്ന ഹൃദയ് കുഞ്ജ് മുറി മോദി ഇരുവർക്കും കാട്ടിക്കൊടുത്തു. ഗാന്ധിജിയെ കുറിച്ചും ചർക്കയുടെയും സ്വാശ്രയ ശീലത്തിന്റെ പ്രാധാന്യവും സബർമതി ആശ്രമത്തിന് സ്വാതന്ത്ര്യ സമരത്തിലെ പങ്കുമൊക്കെ യുഎസ് പ്രസിഡന്റിന് വിശദീകരിച്ചുകൊടുത്തു.

സബർമതി ആശ്രമത്തിൽ ട്രംപിനും മെലാനിയയ്ക്കും മകൾ ഇവാങ്ക ട്രംപിനും മരുമകൻ ജാരദ് കുഷ്‌നറിനും ചായസത്കാരവുമുണ്ടായിരുന്നു, ഗുജറാത്തി വിഭവമായ ഖമൻ, ബ്രോക്കോളി, കോൺസമോസ, ആപ്പിൾ പൈ, കാജുകട്‌ലി എന്നിവയാണ് വിളമ്പിയത്. 15 മിനിറ്റാണ് അവർ ഹൃദയ കുഞ്ജിൽ തങ്ങിയത്. ഗാന്ധിജി 13 വർഷത്തോളമാണ് ആശ്രമത്തിൽ തങ്ങിയത്. ദണ്ഡി മാർച്ചിന് മുന്ര് തന്റെ പ്രശസ്തമായ പ്രതിജഞ എടുത്തതും ഇവിടെ വച്ചുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP