Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ ധാർഷ്ട്യവും അഹന്തയും മടുത്ത് അമേരിക്കക്കാർ; ജോ ബിഡൻ അഭിപ്രായ സർവ്വേഹ്യിൽ 14 ശതമാനം മുൻപിൽ; നാസിയുംസോഷ്യോപാത്തുമായ ട്രംപിനെ പച്ചക്ക് തെറി വിളിച്ച് പോപ്പ് സ്റ്റാർ മഡോണയും; വംശീയതയിലും വിവരകേടിലും ആറാടിയ ട്രംപ് യുഗത്തിന് അന്ത്യമായേക്കും

ട്രംപിന്റെ ധാർഷ്ട്യവും അഹന്തയും മടുത്ത് അമേരിക്കക്കാർ; ജോ ബിഡൻ അഭിപ്രായ സർവ്വേഹ്യിൽ 14 ശതമാനം മുൻപിൽ; നാസിയുംസോഷ്യോപാത്തുമായ ട്രംപിനെ പച്ചക്ക് തെറി വിളിച്ച് പോപ്പ് സ്റ്റാർ മഡോണയും; വംശീയതയിലും വിവരകേടിലും ആറാടിയ ട്രംപ് യുഗത്തിന് അന്ത്യമായേക്കും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അഭിപ്രായ സർവ്വേകളിൽ വീണ്ടും ജോ ബിഡൻ മുന്നോട്ട് പോകുമ്പോൾ സുപ്രധാന വോട്ട് ബ്ലോക്കുകളായ പുരുഷന്മാർ, മുതിർന്ന പൗരന്മാർ, വെള്ളക്കാർ എന്നിവർക്കിടയിലും പിന്തുണ ലഭിക്കാതെ പുറകോട്ട് പോവുകയാണ് ട്രംപ്. ഏറ്റവും പുതിയ അഭിപ്രായ സർവ്വേയി 14 ശതമാനത്തിനാണ് ജോ ബിഡെന്മുന്നിട്ട് നിൽക്കുന്നത്. ന്യുയോർക്ക് ടൈംസും സീന കോളേജ് പോളും ചേർന്ന് നടത്തിയ സർവ്വേയുടെ ഫലം ബുധാനാഴ്‌ച്ച പ്രഖ്യാപിച്ചപ്പോൾ റെജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 50 ശതമാനത്തിന്റെ പിന്തുണയാണ് ജോ ബിഡെന് ലഭിച്ചിരിക്കുന്നത്. ട്രംപ്പിന് ലഭിച്ചതാകട്ടെ വറും 36 ശതമാനത്തിന്റെ പിന്തുണയും.

മാത്രമല്ല സർവ്വേയിൽ ഉൾപ്പെട്ടവരിൽ 50 ശതമാനം പേർ ട്രംപിനോട് തീർത്തും യോജിക്കാനാവില്ലെന്ന് തീർത്തുപറഞ്ഞപ്പോൾ ജോ ബിഡനെ പറ്റി അങ്ങനെ പറഞ്ഞത് വെറും 27 ശതമാനം പേർ മാത്രമാണ്. രണ്ട് സ്ഥാനാർത്ഥികളേയും ഒരുപോലെ അനുകൂലിക്കുന്നവർ ഏതാണ് തുല്യമാണ്. കഴിഞ്ഞ ആഴ്‌ച്ചത്തെ റാസ്മുസ്സെൻ പോളിൽ കണ്ടതുപോലെ പരമ്പരാഗതമായ ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ ബിഡന് നല്ല പിന്തുണ ലഭിച്ചു. കറുത്തവർഗ്ഗക്കാർക്കിടയിൽ 74 പോയിന്റിന്റെ മേല്ക്കൈ ബിഡൻ നേടിയപ്പോൾ, ലാറ്റിൻ അമേരിക്കൻ വംശജർക്കിടയിൽ 39 പോയിന്റിന്റെ നേട്ടമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്.

എല്ലാ വംശത്തിലും ഉൾപ്പെടുന്ന സ്ത്രീകൾക്കിടയിൽ ജോ ബിഡന് 22 പോയിന്റിന്റെ മേൽക്കൈ നേടാനായി. 18 മുതൽ 34 വയസ്സുവരെയുള്ളവർക്കിടയിൽ 34 പോയിന്റും 35 മുതൽ 49 വയസ്സുവരെ പ്രായമുള്ളവർക്കിടയിൽ 23 പോയിന്റും നേടാനായിട്ടുണ്ട്. എന്നാൽ സാധാരണയായി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കാറുള്ള 50-64 പ്രായക്കാർക്കിടയിൽ വെറും 1 പോയിന്റിന്റെ മേല്ക്കൈ മാത്രമാണ് ട്രംപിന് നേടാനായത്. അതേസമയം 65 ന് മുകളിൽ പ്രായമുള്ളവർക്കിടയിൽ ജോ ബിഡന് 2 പോയിന്റിന്റെ മേൽക്കൈ നേടാനായി.

അതുപോലെ വെള്ളക്കാർക്കിടയിൽ ട്രംപിനുള്ളത് വെറും 1 പോയിന്റിന്റെ ലീഡ് മാത്രമാണ്. എന്നാൽ കോളേജ് വിദ്യാഭ്യാസം സിദ്ധിച്ചവരും അല്ലാത്തവരുമായി തിരിച്ചപ്പോൾ, കോളേജ് വിദ്യാഭ്യാസം സിദ്ദിഖാത്ത വെള്ളക്കാർക്കിടയിൽ ട്രംപിന് 19 പോയിന്റിന്റെ ലീഡും കോളേജ് വിദ്യാഭ്യാസം സിദ്ധിച്ചവർക്കിടയിൽ ജോ ബിഡന് 28 പോയിന്റ് ലീഡും ആണുള്ളത്. ഇതുവരെ ട്രംപിന് അനുകൂലമായിരുന്ന പുരുഷവോട്ടർമാർക്കിടയിലും ട്രംപിന് സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർക്കിടയിൽ ഇപ്പോൾ ജോ ബിഡൻ 3 പോയിന്റുകൾക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ 11 പോയിന്റിന്റെ ലീഡ് ഈ വിഭാഗക്കാർക്കിടയിൽ ലഭിച്ചതാണ് ടംപിന്റെ വിജയത്തിനുള്ള പ്രധാനകാരണം.

എന്നിരുന്നാലും സാമ്പത്തിക മേഖല കൈകാര്യം ചെയ്ത രീതിയിൽ 50 ശതമാനം പേരും സംതൃപ്തരാണ് എന്നത് മാത്രമാണ് ട്രംപിന് ആശ്വാസം നൽകുന്ന ഒരേയൊരു കാര്യം. പക്ഷെ അതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് വിജയം സാധ്യമാകില്ലെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശക്തമാണ്. ട്രംപ് യുഗം അവസാനിക്കാൻ പോകുകയാണെന്നാണ് അവരിൽ മിക്കവരുടെയും അഭിപ്രായം.

ഇതിനിടയിൽ അമേരിക്കൻ പ്രസിഡണ്ടിനെതിരെ ശക്തമായ നിലപാടുമായി പ്രസിദ്ധ പോപ്പ് ഗായിക സമൂഹ മാധ്യമങ്ങളിലെത്തി. ട്രംപിനെ നാസി എന്നും സോഷ്യോപാത്ത് എന്നും വിളിച്ചുകൊണ്ടാണ് 61 കാരിയായ മഡോണ ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ ദിവസം നടന്ന റാലിയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ പരിശോധനകളുടെ എണ്ണം കുറക്കണം എന്ന പരാമർശമാണ് പോപ്പ് ഗായികയെ ചൊടിപ്പിച്ചത്.

നാസി, സോഷ്യോപാത്ത് എന്നീ വിശേഷണങ്ങൾക്കൊപ്പം ട്രംപിന്റെ റാലിയിലെ പ്രസംഗത്തിന്റെ വീഡിയോയും ചേർത്തിട്ടുണ്ട്. ചരിത്രപരമായി പ്രാധാന്യമുള്ളവരുടെ പ്രതിമകൾ വികൃതരാക്കുന്ന ഇടതുപക്ഷ റാഡിക്കലുകൾക്കെതിരേയും ഈ പ്രസംഗത്തിൽ ട്രംപ് പരാമർശിക്കുന്നുണ്ട്. പോർട്ട്ലാൻഡിൽ ജോർജ്ജ് വാഷിങ്ടണിന്റെ പ്രതിമക്കെതിരെ നടന്ന അക്രമത്തെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു ഈ പരാമർശമുണ്ടായത്.

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ട്രംപിനെ ശക്തിയായി വിമർശിച്ച പോപ്പ് ഗായിക പറഞ്ഞത് ദേശീയ പതാക കത്തിക്കുന്നവർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന നിയമം നമ്മൾക്ക് ആവശ്യമാണ് എന്നാൽ കറുത്തവർഗ്ഗക്കാരെ കൊല്ലുന്ന പൊലീസുകാർക്കെതിരെ നിയമം നമുക്ക് ആവശ്യമില്ല എന്നായിരുന്നു. ഒരുപറ്റം അടിമകളുടെ ഉടമസ്ഥനായിരുന്ന ജോർജ്ജ് വാഷിങ്ടണിന്റെ പ്രതിമ വികൃതമാക്കിയതിൽ ട്രംപിന് ദുഃഖം വരുന്നു എന്നും അവർ കളിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP