Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ കടകളടച്ചപ്പോൾ പട്ടിണിയിലായ തെരുവുനായകൾ കൂട്ടത്തോടെ കൊന്ന് തിന്നത് അമ്മ പൂച്ചയെ; അനാഥരായ പൂച്ചക്കുഞ്ഞുങ്ങളുടെ ദീനരോദനം സഹിക്കാനായില്ല; രക്ഷകരായത് ട്രോമാകെയർ പ്രവർത്തകർ

കോവിഡ് ഭീതിയിൽ കടകളടച്ചപ്പോൾ പട്ടിണിയിലായ തെരുവുനായകൾ കൂട്ടത്തോടെ കൊന്ന് തിന്നത് അമ്മ പൂച്ചയെ;  അനാഥരായ പൂച്ചക്കുഞ്ഞുങ്ങളുടെ ദീനരോദനം സഹിക്കാനായില്ല; രക്ഷകരായത് ട്രോമാകെയർ പ്രവർത്തകർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ഭീതിയിൽ കടകളടച്ചപ്പോൾ പട്ടിണിയിലായ തെരുവുനായകൾ കൂട്ടത്തോടെ പൂച്ചയെ അക്രമിച്ച് ഭക്ഷിച്ചു. അനാഥരായ പൂച്ചക്കുഞ്ഞുങ്ങളുടെ ദീനരോദനം സഹിക്കാനായില്ല. രക്ഷകരായത് ട്രോമാകെയർ പ്രവർത്തകർ. ലോക്ഡൗണും നരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ തെരുവുനായകൾ ഭക്ഷണം ലഭിക്കാതായതോടെ കൂട്ടത്തോടെ പൂച്ചയെ അക്രമിച്ച് ഭക്ഷിക്കുകയായിരുന്നു. തുടർന്നാണ് പൂച്ചയുടെ ചെറിയ കുഞ്ഞുങ്ങൾ സംരക്ഷണമില്ലാത്ത അവസ്ഥയിലായത്.

തുടർന്നാണ് മലപ്പുറം പരപ്പനങ്ങാടിയിലെ ചിറമംഗലത്തെ വെള്ളേങ്ങര റഫീഖിന്റെ വീട്ടിലെ മൂന്നു പൂച്ചക്കുഞ്ഞുങ്ങളെ പരപ്പനങ്ങാടി ട്രോമാകെയർ ടീം ഏറ്റെടുത്തത്. കോവിഡ് ഭീതിയിൽ കടകളടച്ചപ്പോൾ പട്ടിണിയിലായ തെരുവുനായകൾ കൂട്ടത്തോടെ പൂച്ചയെ അക്രമിച്ച് ഭക്ഷിക്കുകയായിരുന്നു. അനാഥരായ കുഞ്ഞുങ്ങളുടെ ദീനരോദനം ട്രാമാകെയർ ലീഡർ മുനീർ സ്റ്റാറിനെ അറിയിക്കുകയും ആനിമൽ റസ്‌ക്യൂ ടീമംഗമായ ജംഷീർ മാപ്പുട്ടിൽ റോഡിന്റ നേതൃത്വത്തിൽ പൂച്ചക്കുഞ്ഞുങ്ങളെ ഏറ്റെടുത്തുകൊടപ്പാളിയിലെ ഫായിസിന് കൈമാറുകയും ചെയ്തു. ട്രോമാകെയർ അംഗമായ ഫായിസ് നേരത്തെയും പരുക്ക് പറ്റിയ പൂച്ചകൾക്കും നായകൾക്കും പരിചരണം നൽകി രക്ഷകനായിട്ടുണ്ട്. മികച്ച സ്‌നേക് റസ്‌ക്യൂവർ കൂടിയായ ഫായിസ് എഞ്ചിനീയർ ബിരുദധാരിയാണ്. കാർഷിക കന്നുകാലി പരിപാലന മേഖലയിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേ സമയം കോവിഡ് എന്ന മഹാമാരിയിൽ ജനംപ്രതിസന്ധിയിലായപോലെ തന്നെ വളർത്തുമൃഗങ്ങളുടെയും തെരുവ് നായകളുടേതുൾപ്പെടെയുള്ള ഭക്ഷണ കാര്യങ്ങൾ പ്രതിസന്ധിയിലായി മാറിയിട്ടുണ്ട്. മലപ്പുറം താനൂരിൽ ഇത്തരത്തിൽ ഭക്ഷണം ലഭിക്കാത്ത തെരുവ് നായ്ക്കൾക്ക് കഴിഞ്ഞ ദിവസം 'വിശപ്പിന് എവിടെയും ഒരേ നിറമാണ്' എന്ന മുദ്രാവാക്യവുമായി താനൂർ വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവത യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം നൽകിയിരുന്നു.

ലോക്ഡൗൺ തീരുന്നതുവരെ യുവത യുവജന വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനാണ് തീരുമാനം. യുവജനകൂട്ടായമാണ് ഈ രീതിയിൽ മാതൃകയാകൃന്നത്. പുത്തൻതെരു ഗ്രന്ഥാലയത്തിന് സമീപത്താണ് ്‌തെരുവുനായകൾക്കായി ഭക്ഷണം ഒരുക്കുന്നത് യുവത പ്രവർത്തകരായ എംപി മഹറൂഫ്, വി എസ് രാഹുൽ, ഒ. മൻസൂർ, പി. നൂറുൽ ആമീൻ എന്നിവരാണ്.

അതേ സമയം കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുൻകരുതലിനും മലപ്പുറം ജില്ലയിൽ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾക്ക് വിവിധ നമ്പറുകളിൽ വിളിക്കേണ്ടതില്ല. 9015803804 എന്ന മൊബൈൽ നമ്പറിൽ മാത്രം വിളിച്ചാൽ മതി. ആരോഗ്യ വകുപ്പിന്റെ മുഴുവൻ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും ടെലഫോൺ വഴിയുള്ള ഡോക്ടർമാരുടെ സേവനങ്ങളും പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ചാൽ ലഭ്യമാകും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ വിഭാഗമാണ് സ്‌നേഹ എന്ന പേരിൽ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ചു ലഭിക്കുന്ന സേവനങ്ങൾ ഒറ്റ നമ്പറിൽ ലഭ്യമാക്കിയ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹ സംവിധാനത്തിലെ നമ്പറിലേക്കു വിളിച്ചാൽ ആരോഗ്യ വകുപ്പിലെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിനുള്ള നിർദേശങ്ങൾ ലഭിക്കും. പിന്നീട് ഒന്ന് അമർത്തിയാൽ കൺട്രോൾ റൂമിലെ സേവനങ്ങൾ ലഭിക്കും. രണ്ടിൽ കൗൺസലിങ് സേവനങ്ങളാണ്. മൂന്ന് അമർത്തിയാൽ 20 അംഗ ഡോക്ടർമാരുടെ നിർദേശങ്ങൾ ലഭ്യമാകും. നാലിൽ സൈക്യാട്രി ഡോക്ടർമാരുടെ സേവനങ്ങളും അഞ്ച് അമർത്തിയാൽ 108 ആംബുലൻസ് സർവ്വീസും ലഭിക്കും. നമ്പർ ആറ് അമർത്തിയാൽ 10 അംഗ പാലിയേറ്റീവ് ഡോക്ടർമാരുടെ സേവനവും ഏഴിൽ ആരോഗ്യ വകുപ്പിന്റെ മറ്റു സേവനങ്ങളുമാണ് ലഭ്യമാവുക.

ഇന്റർ ആക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (ഐ.വി.ആർ) ഉപയോഗിച്ച് ഇത്തരത്തിലുള്ള സംവിധാനം സംസ്ഥാനത്താദ്യമായി ജില്ലയിലാണ് പ്രാവർത്തികമാക്കിയതെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ പറഞ്ഞു. സൗജന്യ സേവനമായി ചങ്ങരംകുളത്തെ സ്പാർക്ക് ടെക്‌നോ മീഡിയയാണ് സ്‌നേഹ സംവിധാനം ആരോഗ്യ വകുപ്പിനായി ഒരുക്കി നൽകിയത്. സ്പാർക്കിലെ എൻജിനീയർ പാലക്കാട് കപ്പൂർ കോഴിക്കര സ്വദേശിയായ എൻ.എം. മുബാറക്കാണ് ഇത് രൂപകൽപന ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ട്രേസിങ് സംവിധാനവും ഇദ്ദേഹമാണ് ഒരുക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP