Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രോളിങ് നിരോധന ചട്ടപരിധിയിൽ ഇനി ചെറുവള്ളങ്ങളും; കർശന നിയന്ത്രണം നടപ്പിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി; 34,200 യാനങ്ങൾ പുതിയതായി ട്രോളിങ് പരിധിയിൽ വരും; പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികൾക്ക് തിരിച്ചടി; കേരളത്തിൽ മത്സ്യവിലയിൽ വർധനവുണ്ടാകുമെന്ന് തൊഴിലാളികൾ

ട്രോളിങ് നിരോധന ചട്ടപരിധിയിൽ ഇനി ചെറുവള്ളങ്ങളും; കർശന നിയന്ത്രണം നടപ്പിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി; 34,200 യാനങ്ങൾ പുതിയതായി ട്രോളിങ് പരിധിയിൽ വരും; പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികൾക്ക് തിരിച്ചടി; കേരളത്തിൽ മത്സ്യവിലയിൽ വർധനവുണ്ടാകുമെന്ന് തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്തെ ട്രോളിങ് നിയന്ത്രണങ്ങളുടെ പരിധിയിൽ പരമ്പരാഗത വള്ളങ്ങളേയും ചെറുവള്ളങ്ങളേയും ഉൾപ്പെടുത്തി നിയന്ത്രണം നടപ്പിലാക്കണമെന്ന് സർക്കാരിനോട്‌
ഹൈക്കോടതി. മത്സ്യബന്ധനം നിയന്ത്രിക്കാനുള്ള ചട്ടങ്ങലിൽ നിന്നും പരമ്പരാഗത വള്ളങ്ങളേയും മരക്കട്ടവഞ്ചികളേയും ഒഴിവാക്കിയായിരുന്നു ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവിലൂടെ പരമ്പരാഗത തൊഴിലളികൾക്ക് മത്സ്യബന്ധനത്തൊഴിലാളികൾക്ക് തിരിച്ചടി നൽകുമെന്നാണ് സൂചന.

ട്രോളിങ് കാലഘട്ടത്തിൽ സംസ്ഥാനത്ത്‌ മത്സ്യം ലഭ്യമാകുന്നത് പരമ്പരാഗത വള്ളങ്ങളേയും, നിയമം അനുശാസിക്കുന്ന എഞ്ചിനുകളുമായി പ്രവർത്തിക്കുന്ന ചെറുവള്ളങ്ങളേയും ആശ്രയിച്ചാണ്. സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളായ വിഴിഞ്ഞം, നീണ്ടകര, അഴിയിക്കൽ, കൊച്ചിൻ, കോഴിക്കോട് തുടങ്ങിയ ഹാർബറുകളിലാകും മത്സ്യലഭ്യത ലഭിക്കുക. ചെറുവള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മത്സ്യവിലയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും മത്സ്യബന്ധനത്തൊഴിലാളികൾ കരുതുന്നത്.

38,000-ലധികം യാനങ്ങളാണ് സംസ്ഥാനത്ത് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ 3800 യന്ത്രവത്കൃത ബോട്ടുകൾക്ക് മാത്രമാണ് ഇപ്പോൾ മൺസൂൺകാല ട്രോളിങ്ങിന് വിലക്ക്. ശേഷിക്കുന്ന 34,200 യാനങ്ങൾക്കും മത്സ്യബന്ധനം വിലക്കില്ലാതെ തുടരാം. ഇതിൽ രണ്ടുശതമാനം യന്ത്രങ്ങൾ ഘടിപ്പിക്കാത്തവയാണ്.ഹൈക്കോടതി നിർദ്ദേശം നടപ്പായാൽ ഈ രണ്ടുശതമാനം ഒഴികെ എല്ലാ യാനങ്ങളും ട്രോളിങ് നിയന്തണ ചട്ടങ്ങളിൽ വരും. ബോട്ടുടമകളുടെ സംഘടനയായ ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചാർളി ജോർജ് നൽകിയ ഹർജിയിലാണ് സുപ്രധാന നിർദ്ദേശം. അക്കാര്യത്തിൽ ഇനി സർക്കാരിന് തീരുമാനമെടുക്കേണ്ടിവരും.ട്രോളിങ് നിരോധനം സംബന്ധിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു. ഉത്തരവിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് സർക്കാർ നയമെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

വിധിയിലെ ഈ നിർദ്ദേശം പുനഃപരിശോധിക്കാൻ ഹർജി നൽകുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. അടുത്തയാഴ്ച ഹർജി നൽകിയേക്കും.ഈ വർഷം ട്രോളിങ് കാലാവധി അഞ്ചുദിവസം കൂട്ടിയത് ചോദ്യംചെയ്താണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ട്രോളിങ് കാലാവധി കൂട്ടാൻ സർക്കാരിന് ചട്ടപ്രകാരം അധികാരമുണ്ടെന്ന് വിലയിരുത്തി ഈ ആവശ്യം കോടതി തള്ളി. സർക്കാരിന്റെ വിജ്ഞാപനം അന്യായമോ,സ്വച്ഛാപരമോ ആയി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

ഈ വർഷത്തെ കാലാവസ്ഥ, മത്സ്യസമ്പത്തിന്റെ സംരക്ഷണം, മോശം കാലാവസ്ഥയിൽ അപകടങ്ങളൊഴിവാക്കൽ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് മാറ്റമെന്ന് സർക്കാർ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ട്രോളിങ് നിരോധനം അഞ്ചുദിവസം നേരത്തേ തുടങ്ങി, കാലാവധി നീട്ടുകയായിരുന്നു എന്നാണ് സർക്കാർ നിലപാട്. സർക്കാരിന് അത്തരത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ചട്ടപ്രകാരം അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

1988 മുതലാണ് രാജ്യത്ത് ട്രോളിങ് നിരോധനം നടപ്പാക്കിയത്. മൺസൂൺ കാലത്ത് യന്ത്രവത്കൃത ബോട്ടുകളിലുള്ള ആഴക്കടൽ മീൻപിടിത്തം തടയുകവഴി മത്സ്യസന്പത്ത് വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് സുപ്രീംകോടതി 60 ദിവസത്തെ ഏകീകൃത ട്രോളിങ് നിരോധന സമയപരിധി നിർേദശിച്ചു. കേരളത്തിലെ സാഹചര്യം വ്യക്തമാക്കി സംസ്ഥാനസർക്കാർ കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച കോടതി കേരളത്തെ ഒഴിവാക്കി.ജൂൺ 15 മുതൽ ജൂലായ് 31 വരെ 47 ദിവസത്തെ ട്രോളിങ് നിരോധനമെന്നാണ് അന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഈ വർഷം അതിൽ മാറ്റംവരുത്തിയതിനെയാണ് ബോട്ടുടമാ സംഘടന ചോദ്യം ചെയ്തത്.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി വിലക്കിയിട്ടുള്ള പഴ്സീൻ വലകൾ നാടൻവള്ളങ്ങൾ ഉപയോഗിക്കുന്നുണ്ട്. പഴ്സീൻ വല തടയാതെ മത്സ്യസമ്പത്ത് സംരക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിൽ ട്രോളിങ് നിരോധനം അഞ്ചുദിവസം നേരത്തേയാക്കിയത് നിരർഥകമാണ്600 വരെ കുതിര ശക്തിയുള്ള എൻജിനുപയോഗിച്ച് കടലിൽ പോകുന്ന വലിയ നാടൻ ബോട്ടുകളുണ്ട്. ബോട്ടുകൾക്കുമാത്രം നിരോധനം ഏർപ്പെടുത്തിയതും അത് ജൂൺ 15-നുപകരം ഒമ്പതിന് തുടങ്ങിയതും വള്ളക്കാരെ സഹായിക്കാനാണ്.പകടമൊഴിവാക്കാനാണ് നിരോധനം നേരത്തേയാക്കിയതെന്ന സർക്കാർ നിലപാട് ശരിയല്ല. അപകടസാധ്യത നാടൻവള്ളങ്ങൾക്കുമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP