Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

'കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ല'; അങ്കക്കലി മൂത്ത സുധാകരനും പിണറായിയും വീരചരിതങ്ങളുമായി ഇറങ്ങിയതോടെ ട്രോളുമായി സാമൂഹ്യമാധ്യമങ്ങളും; എല്ലാം ആ ബ്രണ്ണൻ സായിപ്പിന്റെ കൈയിലിരിപ്പ് കാരണം

'കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ല'; അങ്കക്കലി മൂത്ത സുധാകരനും പിണറായിയും വീരചരിതങ്ങളുമായി ഇറങ്ങിയതോടെ ട്രോളുമായി സാമൂഹ്യമാധ്യമങ്ങളും; എല്ലാം ആ ബ്രണ്ണൻ സായിപ്പിന്റെ കൈയിലിരിപ്പ് കാരണം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിലെ പഠന കാലത്തെ 'വീരകഥകളും സാഹസികതകളുമായി' കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും 'രാഷ്ട്രീയ പോരാട്ടത്തിന്' തുടക്കമിട്ടതോടെ വിഷയം സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

കോവിഡ് വ്യാപനവും ലോക്ഡൗണും ഒക്കെയായി വിരസതയിലേക്ക് വീണ നാളുകൾക്ക് വിടപറഞ്ഞാണ് പഴയ കാലത്തെ 'വീരചരിത്രങ്ങൾ' അനുസ്മരിച്ച് ഇരുവരും രംഗത്തെത്തിയത്. തുടക്കമിട്ടതാകട്ടെ കെ സുധാകരനും.

കോവിഡ് രോഗവ്യാപനം കുറഞ്ഞ് കേരളം നിയന്ത്രിതമായി തുറന്ന് കൊടുക്കുന്നതിനിടെയാണ് കെ സുധാകരൻ കെപിസിസിയുടെ അമരത്തേക്ക് എത്തിയത്. തന്റെ വരവ് അറിയിക്കാനും, അണികളെ ഉഷാറാക്കാനും സുധാകരൻ 'പഴയ ബോംബ് കഥകൾ' ഒരു അഭിമുഖത്തിൽ എടുത്തങ്ങ് പ്രയോഗിച്ചു. അതിൽ പണ്ട് പണ്ട്... ബ്രണ്ണനിലെ ക്യാമ്പസ് കാലത്ത് താൻ പിണറായി വിജയനെ ഒറ്റ ചവിട്ടിന് വീഴ്‌ത്തിയ വീരസ്യം കെ സുധാകരൻ പറഞ്ഞതായി പ്രസിദ്ധീകരിച്ചു.

കൊവിഡിനെ തുടർന്ന് ഏതാണ്ടെല്ലാ ദിവസം വൈകീട്ട് നടക്കുന്ന പതിവ് വാർത്താ സമ്മേളനം അന്ന് വിരസത വിട്ട് ഉണർന്നു. കത്തിക്കയറിയ മുഖ്യമന്ത്രി പിണറായി വിജയൻ, കെ സുധാകരനെ തുരുത്തി.

തന്റെ ഇരുകൈകളുമുപയോഗിച്ചുള്ള ഒറ്റ ആക്ഷനിലും 'ആരാടാ ഇത് ? കൊണ്ട് പോകടാ ഇവനെ' എന്ന തന്റെ വാക്കുകളിലുമാണ് അന്നത്തെ സംഘർഷം ഒഴിവായതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അദ്ദേഹം ഒരു മുഴം മുൻകൂട്ടിയെറിഞ്ഞു. തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാനും സുധാകരൻ പദ്ധതിയിട്ടിരുന്നെന്ന്. തൊട്ട് പുറകെ ബ്രണ്ണൻ കോളേജിലെ വരാന്തയിൽ ക്യാമ്പസിൽ നിന്നും വീണ്ടും ഊർജ്ജം ഉൾക്കൊണ്ട് കുറേ പേർ രംഗത്തേക്ക് കടന്നുവന്നു.ചിലർ പണ്ട് താനാണ് ബോംബെറിഞ്ഞതെന്ന് പറഞ്ഞു. മറ്റ് ചിലർ താൻ വെട്ട് തടുത്തെന്നും വെടിവെച്ചെന്നുമൊക്കെ വെളിപ്പെടുത്തിത്തുടങ്ങി. അപ്പോഴാണ് ട്രോളന്മാരുമുണർന്നത്. കൊവിഡിനെ തുടർന്ന് ശാന്തമായി കിടന്ന അന്തരീക്ഷത്തിലേക്ക് ആരാണ് പടക്കമെറിഞ്ഞതെന്ന് അന്വേഷിച്ച് പോയി ചിലർ. പുതുപ്പള്ളിയിലാണ് ഒറ്റുകാരെന്ന് അവർ പതം പറഞ്ഞു.

അതിനിടെ ഞാൻ കേളേജിലൊക്കെ പോയായിരുന്നു കേട്ടോ എന്ന് ചിലർ അങ്കത്തട്ടിലേക്ക് എത്തി നോക്കി, എറ് വാങ്ങി. എല്ലാം കണ്ടും കേട്ടും ബ്രണ്ണൻ സായിപ്പ് 'കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ലെന്ന്' മുകളിലിരുന്ന് പരിതപിക്കുന്നെന്ന് ചിലർ.മറ്റ് ചിലർ ജാലിയൻ കാണാരേട്ടനും ബ്രണ്ണനിൽ നിന്നാണെന്ന് കണ്ടെത്തി. അക്കാലത്തും കോളേജിൽ ചായക്കടയുണ്ടായിരുന്നെന്ന് മറ്റ്ചിലർ അടക്കം പറഞ്ഞു. ഇതിനിടെ മരംവെട്ടിലെ കൊള്ള മറയ്ക്കാനാണ് പഴയ വീരചരിത്രങ്ങൾ അയവിറക്കുന്നതെന്ന ആരോപണവുമായും ചിലർ രംഗത്ത് എത്തി. മാധ്യമചർച്ചകളും കൊഴുത്തതോടെ വിഷയം ഇപ്പോൾ നവമാധ്യമങ്ങളിൽ തകർത്ത് ഓടുകയാണ്.കോവിഡിന്റെ രണ്ടാം തരംഗം വരവ് അറിയിച്ച കാലത്തായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. അല്ലെങ്കിൽ അതിനൊപ്പം. ആ വരവിൽ എൽഡിഎഫിൽ അധികാരം നിലനിൽത്തുകയും യുഡിഎഫ് ദയനീയമായി തോൽക്കുകയും ചെയ്തു. രോഗാണു നാടുനീളെ അങ്കക്കലി പൂണ്ട് പാഞ്ഞതോടെ ലോക്ഡൗൺ.കേരളം അടഞ്ഞ് കിടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആ ലോക്‌ഡോൺ ഏതാണ്ട് പരിസമാപ്തിയിലാകുമ്പോഴാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരനും അധികാരമേറ്റത്. എന്തായാലും ഒരു ലോക്ഡൗൺ കാലത്തെ രണ്ട് സംഭവങ്ങളേക്കാൾ പ്രചാരമാണ് ബ്രണ്ണൻ കോളേജിലെ ആ പഠനകാലം പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞോടുന്ന ആ ട്രോളും പഞ്ച് ഡയലോഗും നമുക്ക് കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP