Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം നഗരസഭയിൽ രണ്ട് ഭിക്ഷാടകർക്ക് കോവിഡ്; രോഗം കണ്ടെത്തിയത് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടത്തിയ 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയ്ക്ക് പിന്നാലെ; നെഗറ്റീവായ 82 പേരേയും സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി; തിരുവനന്തപുരുത്ത് പോസിറ്റിവിറ്റി നിരക്ക് ഉയരുമ്പോഴും ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:  നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേർ രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. പരിശോധനാ ഫലം നെഗറ്റീവായ ബാക്കിയുള്ള 82 പേരെയും സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം തലസ്ഥാന ജില്ലയുടെ തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടും പരിശോധന കൂട്ടാതെ ആരോഗ്യവകുപ്പ് നടപടി തുടരുന്നത്. ഏറ്റവും മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് അവരിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രോഗവ്യാപന ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ്.

ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും, മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളുമാണ് നടന്നത്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണ് വലിയ ആശങ്കയുണ്ടാക്കുന്നത്.

അടിമലത്തുറയിൽ ഇന്നലെ നടന്ന 38 പരിശോധനകളിൽ 20 പൊസിറ്റീവ്, അഞ്ചുതെങ്ങിൽ നടന്ന 53 പരിശോധനകളിൽ 15 പേർ പോസിറ്റീവ്, പൂന്തുറയിൽ 71ൽ 24 പേർക്കും പുതുക്കറിച്ചിയിൽ 50ൽ 13 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പുല്ലുവിളയിൽ 14 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധകളുടെ എണ്ണം ഉയർത്തണമെന്നാണ് ആവശ്യം.

പരിശോധനകളുടെ എണ്ണം ഉയർത്തുന്നതിൽ അല്ല, കോവിഡ് ബാധിച്ചാൽ മരണസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പരിഗണനയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായാണ് പ്രായമായവർക്കും, മറ്റ് രോഗമുള്ളവർക്കും കുട്ടികൾക്കും പരിശോധനയിൽ മുൻഗണന നൽകുന്നതെന്നാണ് വിശദീകരണം. തിരുവനന്തപുരം നഗരത്തിൽ യാചകർക്കും കോവിഡ് പരിശോധനയും ഇന്ന് തുടങ്ങി. പരിശോധനയ്ക്ക് ശേഷം ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP