Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ ഭീതി കണക്കിലെടുക്കാതെ ജനറൽ ബോഡി യോഗം; പ്രതിസന്ധി മാറ്റാനായി യോഗം വിളിച്ചത് ജനതാ കർഫ്യൂ നടക്കുന്ന അതേ ദിവസം; എന്തു വന്നാലും യോഗമെന്ന നിലപാടിൽ നിന്ന് പതിയെ പിൻവലിഞ്ഞ് തിരുവനന്തപുരത്തെ മാധ്യമ നേതാക്കൾ; ജനറൽ ബോഡി യോഗം പിൻവലിക്കുമെന്ന് മറുനാടനോട് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്ലു തോമസ്

കൊറോണ ഭീതി കണക്കിലെടുക്കാതെ ജനറൽ ബോഡി യോഗം; പ്രതിസന്ധി മാറ്റാനായി യോഗം വിളിച്ചത് ജനതാ കർഫ്യൂ നടക്കുന്ന അതേ ദിവസം; എന്തു വന്നാലും യോഗമെന്ന നിലപാടിൽ നിന്ന് പതിയെ പിൻവലിഞ്ഞ് തിരുവനന്തപുരത്തെ മാധ്യമ നേതാക്കൾ; ജനറൽ ബോഡി യോഗം പിൻവലിക്കുമെന്ന് മറുനാടനോട് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്ലു തോമസ്

എം മനോജ് കുമാർ

തിരുവനന്തപുരം: വിവാദമാകുമായിരുന്ന ജനറൽ ബോഡി യോഗം പിൻവലിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നടപടി. മുൻ പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ സദാചാര പൊലീസ് പ്രശ്‌നത്തിൽ അകപ്പെട്ടതോടെ വന്ന പ്രതിസന്ധി തുടരുന്നതിന്നിടെയാണ് നാളെ ജനറൽ ബോഡി വിളിക്കാൻ പ്രസ് ക്ലബ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ പ്രശ്‌നങ്ങളും പ്രധാനമന്ത്രി തന്നെ നേരിട്ട് നാളെ പ്രഖ്യാപിച്ച കർഫ്യൂവിന്റെയും പശ്ചാത്തലത്തിൽ ജനറൽ ബോഡി യോഗം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ജനങ്ങൾ കൂട്ടം കൂടുന്നതും യാത്ര ചെയ്യുന്നതും സർക്കാർ വിലക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ജനറൽ ബോഡി യോഗം നടത്താൻ പ്രസ് ക്ലബിൽ നിന്നും തീരുമാനം വന്നത്. അഞ്ഞൂറോളം അംഗങ്ങളുള്ള പ്രസ് ക്ലബ് ജനറൽ ബോഡി യോഗം കൂടിയാൽ അത് നിലവിലെ എല്ലാ നിർദ്ദേശങ്ങളുടെയും ലംഘനമാകുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ജനറൽ ബോഡി യോഗം പിൻവലിക്കാനുള്ള തീരുമാനം പ്രസ് ക്ലബ് ഭാരവാഹികൾ കൈക്കൊണ്ടത്.

കൊറോണ ബാധ തുടരുന്നതിനാൽ ഒട്ടനവധി നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. നാളെ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരമുള്ള കർഫ്യൂവുമുണ്ട്. ഈ പശ്ചാത്തലത്തിൽ നാളത്തെ ജനറൽ ബോഡി യോഗം പിൻവലിക്കുകയാണ്-പ്രസ് ക്ലബിലെ നിലവിലെ പ്രസിഡന്റ് സാബ്ലു തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജനറൽ ബോഡി യോഗം റദ്ദ് ചെയ്തതോടെ വലിയ കുരുക്കിൽ നിന്നുമാണ് പ്രസ് ക്ലബ് തലയൂരുന്നത്. വിവാഹങ്ങളിൽ പോലും 15 താഴെ അംഗങ്ങൾ പങ്കെടുക്കാനും ആളുകൾ തിങ്ങിക്കൂടാൻ സാധ്യതയുള്ള എല്ലാ പരിപാടികളും റദ്ദ് ചെയ്യാനും സർക്കാർ ആവശ്യപ്പെട്ടിരിക്കെയാണ് ജനറൽ ബോഡി യോഗത്തിനു പ്രസ് ക്ലബിൽ നിന്നും തീരുമാനം വരുന്നത്. ജനറൽ ബോഡി പിൻവലിച്ചില്ലെങ്കിൽ പൊലീസ് കേസ് വരെ പ്രസ് ക്ലബ് ഭാരവാഹികൾക്ക് നേരിടേണ്ടി വരുമായിരുന്നു.

ഒട്ടുവളരെ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് കാരണമാണ് കൊറോണ ഭീതി നിലനിൽക്കെ തന്നെ ജനറൽ ബോഡി യോഗം വിളിക്കാൻ ഭാരവാഹികൾ നിർബന്ധിതരായത്. പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ രണ്ടു ചേരിയായി നിലനിൽക്കുകയാണ്. ഈ അഭിപ്രായവ്യത്യാസം തമ്മിലടി തന്നെയായി മാറിയിരുന്നു. ഈ തമ്മിലടിയുടെ പേരിൽ സാബ്ല്യുവിനും മറ്റു ഭാരവാഹികൾക്കും എതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തിരുന്നു. സാബ്ല്യുവിന്റെ പരാതി പ്രകാരമുള്ള പൊലീസ് കേസ് വേറെയും. പ്രസ് ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രസ് ക്ലബ് ഭാരവാഹികൾ പ്രസ് ക്ലബ് യോഗത്തിൽ ചേരി തിരിഞ്ഞു പോരാടുന്നത്. രണ്ടു കൂട്ടരുടെയും പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രസ് ക്ലബിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മുൻ സെക്രട്ടറി രാധാകൃഷ്ണൻ നൽകിയ കേസും കോടതിയിലുണ്ട്.

നിലവിൽ പ്രസ് ക്ലബ് സെക്രട്ടറി സാബ്ലു തോമസാണ്. കേസിനെ തുടർന്ന് സ്ഥാനം ഒഴിയേണ്ടി വന്ന രാധാകൃഷ്ണൻ താൻ തന്നെയാണ് നിലവിലെ പ്രസ് ക്ലബ് സെക്രട്ടറി എന്ന് അവകാശപ്പെടുന്നുണ്ട്. കേസും വഴക്കും നിലനിൽക്കുന്നത് കാരണം ജനറൽ ബോഡി വിളിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭാരവാഹികൾ. കേസ് നിലനിൽക്കുന്നത് കാരണം പ്രസ് ക്ലബ് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെട്ടിരുന്നു. അതിനാൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാത്ത പ്രതിസന്ധി നിലനിൽക്കുകയും ചെയ്തിരുന്നു. പ്രസ് ക്ലബിലെ അഴിമതി വേറെ പ്രശ്‌നമായി നിലനിൽക്കുന്നുമുണ്ട്. പ്രസ് ക്ലബിൽ ഗ്രൂപ്പിസം വന്നപ്പോൾ ചേരി തിരിഞ്ഞു പോരാടാനുള്ള ആയുധമായി പ്രസ് ക്ലബിലെ അഴിമതികൾ മാറിയിരുന്നു. അംഗങ്ങൾ തന്നെയാണ് ഭാരവാഹികളുടെ ക്രമക്കേടുകളെ പുറത്തു കൊണ്ടുവന്നു പോരടിക്കാൻ മുന്നിൽ നിന്നത്. ഇത്തരം അഴിമതിയാരോപണങ്ങളും സദാചാര പൊലീസ് ചമഞ്ഞ പ്രശ്‌നങ്ങളും നിലനിൽക്കെ തന്നെയാണ് ജനറൽ ബോഡി വിളിച്ച് നിലവിലെ പ്രശ്‌ന പരിഹാരത്തിന് ഭാരവാഹികൾ ശ്രമം നടത്തിയത്. ഈ നീക്കമാണ് കൊറോണ മുൻകരുതൽ കാരണം നടക്കാതെ പോയത്.

പ്രസ് ക്ലബ് സെക്രട്ടറിയായിരിക്കെയാണ് സദാചാര പൊലീസ് ചമഞ്ഞ കേസിൽ എം.രാധാകൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രസ് ക്ലബിൽ നിന്നും പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിലായത് മാധ്യമ പ്രവർത്തകരിൽ ഒരു വലിയ വിഭാഗത്തെ വിഷമിപ്പിച്ചിരുന്നു. അതുവരെ മാധ്യമ പ്രവർത്തകരുടെ അഭിമാനമായി നിലനിന്ന പ്രസ് ക്ലബിന്റെ സകല പ്രതാപങ്ങളും അതോടെ കെട്ടടങ്ങുകയും ചെയ്തു. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുന്നതിന് വഴിവെച്ചത് പ്രസ് ക്ലബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിപ്പോരിന് വലിയ പങ്കുണ്ടെന്നു ആരോപണം ഉയർന്നിരുന്നു. സെപ്റ്റംബറിൽ നടന്ന പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ പാനലിനെ സഹായിച്ചതിന്റെ പേരിൽ പരാതിക്കാരിയും രാധാകൃഷ്ണനും തമ്മിൽ തർക്കമുണ്ടായിരുന്നു എന്നാണ് അന്ന് വാർത്തകൾ വന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും മാധ്യമ പ്രവർത്തക ആരോപിച്ചിരുന്നു. ഈ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് സദാചാര പൊലീസ് ചമഞ്ഞു എന്ന പേരിൽ മാധ്യമ പ്രവർത്തക രാധാകൃഷനെതിരെ പരാതി നല്കിയത്. ഈ പരാതിയിലും അറസ്റ്റിലുമാണ് മാധ്യമ പ്രവർത്തകർ ചേരി തിരിഞ്ഞു പോരാടിയത്.

പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിലാവുകയും ജാമ്യം പോലും ലഭിക്കാതെ റിമാൻഡിൽ തുടരുകയും ചെയ്തതോടെ വലിയ ഉരുൾപ്പൊട്ടൽ തന്നെയാണ് മാധ്യമ പ്രവർത്തകർക്കിടയിൽ സംഭവിച്ചത്. ഇതിന്റെ തുടർച്ചയായാണ് മാധ്യമ പ്രവർത്തകർ ചേരി തിരിഞ്ഞു പ്രസ് ക്ലബിൽ തന്നെ പോരാടിയത്. തമ്മിൽ തല്ലിൽ പരാതി വന്നപ്പോൾ കേസ് എടുക്കാൻ കന്റോൺമെന്റ് പൊലീസ് മടിച്ചതുമില്ല. ഇതോടെ കേസുകളുടെയും പ്രശ്‌നങ്ങളുടെയും പുകിലിലായി പ്രസ് ക്ലബ്. അടുത്തെങ്ങും തീരാൻ കഴിയാത്ത പ്രശ്‌നങ്ങളാണ് രാധാകൃഷ്ണന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ് ക്ലബിൽ നിലനിൽക്കുന്നത്. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് പ്രസ് ക്ലബ് അക്കൗണ്ടും ഫ്രീസ് ചെയ്യപ്പെട്ടതും ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാത്ത അവസ്ഥവന്നതും. ഇപ്പോൾ കൊറോണ കാരണം ജനറൽ ബോഡി വിളിക്കാനും കഴിയാത്ത അവസ്ഥയാണ്. ഇതോടെ നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ പരിഹാരവും അകലെയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP