വൃക്കയുമായി എടുത്ത് ഓടിയെന്നത് കള്ളപരാതി; ജീവൻ രക്ഷിക്കാൻ എല്ലാം മറന്ന് പ്രവർത്തിച്ചവരെ കുടുക്കാനുള്ള കള്ളപരാതിയും ക്രിമിനൽ ഗൂഢാലോചന; ഈ പ്രിൻസിപ്പലും സൂപ്രണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് കളങ്കം; ആംബുലൻസ് ഡ്രൈവർമാരെ കളിയാക്കിയ മന്ത്രിയേയും പുറത്തു കാണാനില്ല; വിദഗ്ധ സമിതി അന്വേഷണവും വൈകും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കലിനെത്തുടർന്ന് കാരക്കോണം സ്വദേശി ജി. സുരേഷ്കുമാർ മരിച്ച സംഭവത്തിൽ വൃക്ക ഓപ്പറേഷൻ തിയേറ്ററിലെത്തിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർമാർക്കെതിരേ കള്ള ആരോപണം ഉയർത്തിയ മെഡിക്കൽ കോളേജ് സൂപ്രണ്ടിനേയും പ്രിൻസിപ്പലിനേയും രക്ഷിക്കാൻ ശ്രമം സജീവം. ഇരുവരേും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. മെഡിക്കൽ കോളേജിനെതിരെ വസ്തുതാപരമായ പരാതി ഉയർത്തുന്നവരെ കള്ള കേസിൽ കുടുക്കുന്നത് സ്ഥിരം സംഭവമാണ്. ഇതാണ് ഇവിടേയും സംഭവിച്ചത്. ആംബുലൻസ് ഡ്രൈവർമാർക്കെതിരെ ആശുപത്രി അധികൃതർ ഉയർത്തിയ ആരോപണം പൊളിഞ്ഞിരുന്നു.
ഡോക്ടർമാരുടെ കൈയിൽനിന്ന് ആംബുലൻസ് ജീവനക്കാർ വൃക്കയടങ്ങിയ പെട്ടി 'തട്ടിയെടുത്തു' എന്നാണ് ഡോക്ടർമാരും ആശുപത്രി അധികൃതരും ആരോപിച്ചിരുന്നത്. എന്നാൽ, ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർതന്നെ പെട്ടി, പുറത്തുനിന്ന ആംബുലൻസ് ഡ്രൈവർമാരുടെ കൈയിലേക്ക് കൊടുക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതോടെയാണ് എല്ലാം കള്ളമാണെന്ന് വ്യക്തമായത്. വൃക്കയുമായി പോയതും കൊണ്ടു വന്ന ആംബുലൻസ് ഡ്രൈവറുമെല്ലാം സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. ഇവർക്കെതിരെയാണ് മെഡിക്കൽ കോളേജ് അധികൃതർ കള്ളക്കേസ് നൽകിയത്. എന്നിട്ടും സർക്കാരിന് ചെറുവിരൽ പോലും അനക്കാനാകുന്നില്ല. മന്ത്രി വീണാ ജോർജും പെട്ടി തട്ടിയെടുത്തവരെ കളിയാക്കിയിരുന്നു.
സംഭവംനടന്ന ദിവസംമുതലേ ആംബുലൻസ് ജീവനക്കാരെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ആശുപത്രി സ്വീകരിച്ചിരുന്നത്. ഈ വാദത്തെ ഇല്ലാതാക്കുന്നതാണ് വീഡിയോ ദൃശ്യം. തർക്കമോ പിടിവലിയോ തട്ടിയെടുക്കലോ ഇല്ലാതെ ഡോക്ടർ എടുത്തുനൽകിയ വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമാരും ഇവർക്കു പിന്നാലെ പോകുന്നുണ്ട്. ഓപ്പറേഷൻ തിയേറ്റർ എവിടെയാണെന്ന് യുവാക്കൾ ചോദിക്കുന്നതും സെക്യൂരിറ്റി ജീവനക്കാർ സമീപത്തുള്ളതും വീഡിയോയിൽ വ്യക്തമാണ്. ഇതിൽ നിന്ന് തന്നെ ആശുപത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും തെളിഞ്ഞു. പ്രദേശത്തെ പ്രധാന സിപിഎം നേതാവാണ് ഈ ബുദ്ധിയെല്ലാം ഉപദേശിക്കുന്നതെന്നും സൂചനയുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചൊവ്വാഴ്ച പൊലീസിൽ നൽകിയ പരാതിയിലും രണ്ടുപേർ വൃക്ക തട്ടിയെടുത്തെന്നു തന്നെയാണ് ആരോപിച്ചിരിക്കുന്നത്. ഡോക്ടർമാർ വൃക്കയുമായി ഇറങ്ങുന്നതിനുമുമ്പ് പുറത്തുനിന്നുള്ളവർ വൃക്കയുമായി ഓടിയെന്ന പരാതിയുണ്ടെന്ന് മന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു. അതേസമയം, ആംബുലൻസ് ജീവനക്കാർക്കെതിരേ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തില്ല. ഈ സാഹചര്യത്തിലാണ് കള്ളപരാതി കൊടുത്തവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നത്. പ്രിൻസിപ്പലിനേയും സൂപ്രണ്ടിനേയും ഡിസ്മിസ് ചെയ്യണമെന്നതാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇതിനുള്ള ആർജ്ജവം ആരോഗ്യ വകുപ്പിനില്ല.
ആംബുലൻസ് ജീവനക്കാരെ പ്രതിക്കൂട്ടിലാക്കി വിഷയത്തിൽനിന്ന് ഒഴിയാനുള്ള ആശുപത്രിയുടെ നീക്കത്തിനെതിരേ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടുപോകാൻ പൊലീസ് മടിക്കുന്നതെന്നാണ് വിവരം. വിഡിയോ തെളിവുകൾ കോടതിയിൽ എത്തിയാൽ സ്ഥിതി ഗുരുതരമാകും, സുരേഷ്കുമാർ മരിച്ച സംഭവത്തിൽ ഗുരുതരവീഴ്ചകളുണ്ടെന്ന് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾമുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോകോൾ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. പി.ജി. വിദ്യാർത്ഥികളാണ് സുരേഷ് കുമാറിനെ പരിചരിച്ചത്. അതിനിടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള വീഴ്ചയിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അന്വേഷണം വ്യാഴാഴ്ച തുടങ്ങും. ബുധനാഴ്ച രാത്രി ഇതിനായി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി.
ആരോപണവിധേയരായ ഡോ. എസ്. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവും ബുധനാഴ്ചയാണ് ഇറങ്ങിയത്. സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോഗിക്കില്ല. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.
ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് വരട്ടെ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ മെഡിക്കൽ കോളജ് ഒപിക്കു മുന്നിൽ ധർണ നടത്തി.
അതേസമയം, ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് ഇനി കഴക്കൂട്ടം അസി. കമ്മിഷണർ സി.എസ്.ഹരി അന്വേഷിക്കും. നിലവിൽ മെഡിക്കൽ കോളജ് പൊലീസിനാണ് അന്വേഷണച്ചുമതല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു യുവതി യുവാവിനൊപ്പം പോയി; കുറച്ചു ദിവസങ്ങളായി ലിവിങ് ടുഗെദർ ബന്ധത്തിൽ; വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ കാറിൽ വെച്ചു തർക്കം; ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടതോടെ കാമുകി മെഡിക്കൽ കോളേജിൽ; സുഹൃത്ത് അർഷാദ് പിടിയിൽ
- സംസം മുതൽ കണ്ണൂരിലെ ഹോട്ടൽ ഒഥേൻസ് വരെ; ഓപ്പറേഷൻ മൂൺലൈറ്റിൽ കുടുങ്ങിയത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകൾ; സംസ്ഥാന ചരക്ക്സേവന നികുതിവകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത് ഗുരുതര ക്രമക്കേട്; ഹോട്ടലുകളുടെ പേര് മറുനാടൻ പുറത്തു വിടുന്നു
- എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും! പിസി ജോർജ്ജിന്റെ ഭാര്യ വേദനയിൽ പുളഞ്ഞ് പറഞ്ഞത് ശാപവാക്കോയോ? സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ദിവസങ്ങൾക്കുള്ളിൽ തേടിയെത്തിയത് സമാനതകളില്ലാത്ത പ്രതിസന്ധി; സജി ചെറിയാന്റെ നാക്കു പിഴയ്ക്ക് പിന്നിൽ 'കൊന്തയുടെ ശക്തിയും'; ചിരിക്കുന്നത് പിസിയും കുടുംബവും
- കടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമ
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- വല്ല..വല്ല കാര്യവുമുണ്ടായിരുന്നോ? മരച്ചുവട്ടിൽ കിടന്ന മുള്ളൻപന്നിയെ വെറുതെ തോണ്ടി; പിന്നീട് കുരങ്ങന് സംഭവിച്ചത്; ചിരി പടർത്തുന്ന വൈറൽ വിഡിയോ കാണാം
- അവഹേളിച്ചത് അംബേദ്കറെ; തള്ളി പറഞ്ഞത് ഭരണ ഘടനയെ; സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ യെച്ചൂരിക്ക് കടുത്ത അതൃപ്തി; മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ദേശിയ നേതൃത്വം നിർദ്ദേശിച്ചു; ആലപ്പുഴയിലെ വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് താൽപ്പര്യക്കുറവ്; അവൈലബിൾ സെക്രട്ടറിയേറ്റിലെ ചർച്ച നിർണ്ണായകമാകും; ഭരണഘടനാ വിമർശനത്തിൽ സജി ചെറിയാന്റെ രാജി അനിവാര്യതയോ?
- ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് എന്റെ ബുദ്ധി; എന്നെ ഉപമുഖ്യമന്ത്രിയാക്കിയത് മോദിയും അമിത് ഷായും നദ്ദയും; തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനും; മഹാരാഷ്ട്രയിൽ 'താമര' വിരിഞ്ഞിട്ടും രണ്ടാമനായ ഫഡ്നാവീസ്; സത്യപ്രതിജ്ഞാ ദിവസം സംഭവിച്ചത് ബിജെപി നേതാവ് പറയുമ്പോൾ
- പാർക്കിൽ വച്ച് തുറന്ന സ്നേഹ പ്രകടനങ്ങളിൽ മുഴുകിയ കമിതാക്കൾ അറിഞ്ഞില്ല ചാരക്കണ്ണുകൾ; സുരക്ഷാ മതിലിലെ വിടവിൽ ഒളിപ്പിച്ച് വച്ച മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ പോയത് രാജ്യാന്തര പോൺസൈറ്റുകളിലേക്ക്; തലശേരി പാർക്കിലെ ഒളി ക്യാമറ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
- തെറ്റു പറ്റിപ്പോയെന്ന് കുറ്റസമ്മതം; ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നും അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാൻ; അംബേദ്കറെ അപമാനിച്ചെന്ന വിലയിരുത്തൽ ഗൗരവമേറിയതെന്ന വിലയിരുത്തിലിൽ ഉറച്ച് യെച്ചൂരിയും കാരാട്ടും; വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് മടി; സജി ചെറിയാന്റെ രാജി സന്നദ്ധതയിലും തീരുമാനം വൈകും
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ പിഴച്ചത് അഭിഭാഷകരുടെ വാദപ്രതിവാദത്തിൽ; രണ്ടാം വട്ടവും പിസിക്ക് രക്ഷകനായി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ; പിണറായി പൊലീസിന്റെ ഇരട്ടപൂട്ട് വക്കീൽ പൊളിച്ചപ്പോൾ
- മകളുടെ പ്രണയത്തിന് സമ്മതം മൂളിയ അച്ഛൻ; ബാംഗ്ലൂരിലെ അറസ്റ്റിലേക്ക് എൻഐഎയെ എത്തിച്ചതും ഇതേ യുവാവിന്റെ ഫോൺ നിരീക്ഷണം; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ താലികെട്ട്; ഗൗരി ഇനി കാഞ്ഞിരംപാറയിലെ ആനന്ദിന് സ്വന്തം; മാധ്യമ ശ്രദ്ധ കുറയ്ക്കാൻ മകളുടെ കല്യാണം കാണാതെ അമ്മ; സ്വപ്നാ സുരേഷിന്റെ മകൾ വിവാഹിതയായി
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നസെന്റ് വഴി വെള്ളിത്തിരയിലേക്ക്; ഇടവേളകളിൽ മാത്രം സിനിമ; മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലറും പ്രശ്ന പരിഹാരകനും; ദിലീപിന്റെയും വിജയ് ബാബുവിന്റെയും സംരക്ഷകൻ; 'അമ്മയെ' ക്ലബ്ബാക്കി വിവാദത്തിൽ; മോഹൻലാലിനെ പോലും നിയന്ത്രിക്കുന്നത് ഈ കൊച്ചുമനുഷ്യൻ; ഇടവേള ബാബുവിന്റെ ജീവിത കഥ
- 'വിദ്യാർത്ഥിനിയെ നിതംബത്തിൽ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; എഴുത്തുകാരിയുടെ സാരിക്കിടയിലേക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്; ഇത് ലിംഗവിശപ്പ് തീരാത്ത പൂങ്കോഴിത്തന്തമാരുടെ ലോകം'; സാഹിത്യകാരന്മാരുടെ രതിവൈകൃതങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ദു മേനോൻ
- നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; മരണം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍