Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തെ കോവിഡ് അഗ്നിപർവ്വതം പൊട്ടിത്തുടങ്ങി; തലസ്ഥാന നഗരത്തിൽ കോവിഡ് അതീവ ഗുരുതരം; ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും രോഗ ഉറവിടമില്ല; രോഗബാധിതരിൽ ഭൂരിപക്ഷത്തിനും യാത്രാപശ്ചാത്തലവും ഇല്ല; മണക്കാട്, പൂന്തുറ മേഖലകളിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; സമൂഹവ്യാപന സാധ്യതയെന്ന് തിരുവനന്തപുരം മേയർ ശ്രീകുമാറും മന്ത്രി കടകംപള്ളി സുരേന്ദ്രനും; പരിശോധന കർക്കശമാക്കുമെന്നും മന്ത്രി; കോവിഡ് നിരക്കിൽ കുത്തനെയുണ്ടായ വർദ്ധനവിൽ ഞെട്ടൽ

തിരുവനന്തപുരത്തെ കോവിഡ് അഗ്നിപർവ്വതം പൊട്ടിത്തുടങ്ങി; തലസ്ഥാന നഗരത്തിൽ കോവിഡ് അതീവ ഗുരുതരം; ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും രോഗ ഉറവിടമില്ല; രോഗബാധിതരിൽ ഭൂരിപക്ഷത്തിനും യാത്രാപശ്ചാത്തലവും ഇല്ല; മണക്കാട്, പൂന്തുറ മേഖലകളിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; സമൂഹവ്യാപന സാധ്യതയെന്ന് തിരുവനന്തപുരം മേയർ ശ്രീകുമാറും മന്ത്രി കടകംപള്ളി സുരേന്ദ്രനും; പരിശോധന കർക്കശമാക്കുമെന്നും മന്ത്രി; കോവിഡ് നിരക്കിൽ കുത്തനെയുണ്ടായ വർദ്ധനവിൽ ഞെട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗബാധിതരുടെ കണക്കുകൾ ഞെട്ടിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം അതിവേഗം ഉയരുന്നതാണ് നടുക്കത്തിന് കാരണമാകുന്നത്. തിരുവനന്തപുരത്താണ് കോവിഡ് ആശങ്ക പെരുകുന്നത്. തലസ്ഥാന നഗരത്തിലാണ് കോവിഡ് വഷളാകുന്ന അവസ്ഥയിലെത്തിയത്. സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തൽ. ഇന്ന് തിരുവനന്തപുരത്ത് 27 പേർക്ക് കോവിഡ് ബാധിച്ചെങ്കിൽ ഇതിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 14 പേർക്ക് യാത്രാപശ്ചാത്തലവും ഇല്ലെന്നാണ് നടുക്കുന്ന വിവരം.

മണക്കാട്, പൂന്തുറ, വള്ളക്കടവ്, പേട്ട, കമലേശ്വരം, ആറ്റുകാൽ, മുട്ടത്തറ, ഉച്ചക്കട, പുല്ലുവിള എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് മണക്കാട്, പൂന്തുറ മേഖലകളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. തലസ്ഥാനത്ത് സാമൂഹിക വ്യാപന സാദ്ധ്യതയെന്ന് മേയർ കെ. ശ്രീകുമാർ പ്രതികരിച്ചു.കർശന നിയന്ത്രണങ്ങളിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ രൂക്ഷ സാഹചര്യത്തിൽ തീരദേശ പ്രദേശങ്ങളിലും കടുത്ത ജാഗ്രത പുലർത്തുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് സമൂഹ വ്യാപന ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.

സംസ്ഥാനത്താകെ 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ അഞ്ച് പേർക്കും, കാസർഗോഡ് ജില്ലയിലെ നാല് പേർക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേർക്കും, മലപ്പുറം ജില്ലയിലെ രണ്ട് പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഏഴ് ഡി.എസ്.സി. ജവാന്മാർക്കും രണ്ട് സിഐ.എസ്.എഫ് ജവാന്മാർക്കും തൃശൂർ ജില്ലയിലെ രണ്ട് ബി.എസ്.എഫ് ജവാന്മാർക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മണക്കാട് കൊഞ്ചിറവിള സ്വദേശിനി എട്ട് വയസുകാരിക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെ രോഗം സ്ഥിരീകരിച്ചു. പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂർ സ്വദേശി 62 കാരൻ, മണക്കാട് സ്വദേശി 29 കാരൻ, ചെമ്പഴന്തി സ്വദേശിനി 29 കാരി, കമലേശ്വരം സ്വദേശി 29 കാരൻ, മണക്കാട് സ്വദേശിനി 22 കാരി, ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ, പൂന്തുറ സ്വദേശി 36 കാരൻ, വള്ളക്കടവ് സ്വദേശി 65 കാരൻ, പുല്ലുവിള സ്വദേശി 42 കാരൻ, പൂന്തുറ സ്വദേശി44 കാരൻ, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരൻ, പൂന്തുറ സ്വദേശി 13 കാരൻ,മണക്കാട് സ്വദേശി 51 കാരൻ എന്നിവർക്ക് യാത്രാ പശ്ചാത്തലം പോലുമില്ലാതെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ വിവരങ്ങൾ ചുവടേ:

1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.

2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.

3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല.

4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.

6. കമലേശ്വരം സ്വദേശി 29 കാരൻ. യാത്രാപശ്ചാത്തലമില്ല.

7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.

8. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.

9. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.

10. ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ. യാത്രാപശ്ചാത്തലമില്ല.

11. പൂന്തുറ സ്വദേശി 36 കാരൻ. യാത്രാപശ്ചാത്തലമില്ല.

12. വള്ളക്കടവ് സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.

13. പുല്ലുവിള സ്വദേശി 42 കാരൻ. യാത്രാപശ്ചാത്തലമില്ല.

14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

16., 17,18. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

19. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

20. മുട്ടത്തറ അലുകാട് സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

21. പൂന്തുറ സ്വദേശി44 കാരൻ. യാത്രാപശ്ചാത്തലമില്ല.

22. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

23. പൂന്തുറ സ്വദേശി 15 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

24. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

25. പൂന്തുറ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

26. പൂന്തുറ സ്വദേശി 13 കാരൻ. യാത്രാപശ്ചാത്തലമില്ല.

27. മണക്കാട് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.

24 മേഖലകൾ കൂടി ഹോട്ട്‌സ്‌പോട്ടിൽ

സംസ്ഥാനത്ത് 24 മേഖലകളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലുൾപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്മെന്റ് സോൺ വാർഡ് 16), തുറവൂർ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോർപറേഷൻ (53), കൊട്ടാരക്കര മുൻസിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കൽ ഹാർബർ), എറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റി (8), കൊടുങ്ങല്ലൂർ (8), തൃക്കാക്കര മുൻസിപ്പാലിറ്റി (28), ആലുവ മുൻസിപ്പാലിറ്റി (ആലുവ മാർക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂർ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂർ ജില്ലയിലെ കടമ്പൂർ (3), കീഴല്ലൂർ (3), കുറ്റിയാട്ടൂർ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ വേങ്ങാട് (കണ്ടൈന്മെന്റ് സോൺ സബ് വാർഡ് 12), ഉള്ളിക്കൽ (വാർഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂർ-നീലേശ്വരം (15) എന്നിവയെയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 153 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. അതേസമയം, സംസ്ഥാനത്ത് 225 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP