Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞം തുറമുഖത്തിനൊപ്പം തിരുവനന്തപുരം എയർപോർട്ടും അദാനിക്ക് സ്വന്തം; ലേലത്തിൽ കെഎസ്ഐഡിസിയെ പിന്നിലാക്കിയത് പത്ത് ശതമാനത്തിലേറെ വ്യത്യാസത്തിൽ; റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ ഉപയോഗിക്കാനാവാത്ത വിധം വ്യത്യാസം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം മറ്റ് നാല് എയർപോർട്ടുകളുടെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം 28ന്; മോദിയുടെ സുഹൃത്ത് വിമാനത്താവള കച്ചവടത്തിലും കണ്ണ് വച്ചപ്പോൾ തകർന്നത് കേരളത്തിന്റെ സ്വപ്നങ്ങൾ

വിഴിഞ്ഞം തുറമുഖത്തിനൊപ്പം തിരുവനന്തപുരം എയർപോർട്ടും അദാനിക്ക് സ്വന്തം; ലേലത്തിൽ കെഎസ്ഐഡിസിയെ പിന്നിലാക്കിയത് പത്ത് ശതമാനത്തിലേറെ വ്യത്യാസത്തിൽ; റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ ഉപയോഗിക്കാനാവാത്ത വിധം വ്യത്യാസം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം മറ്റ് നാല് എയർപോർട്ടുകളുടെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം 28ന്; മോദിയുടെ സുഹൃത്ത് വിമാനത്താവള കച്ചവടത്തിലും കണ്ണ് വച്ചപ്പോൾ തകർന്നത് കേരളത്തിന്റെ സ്വപ്നങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം അടക്കം ഉള്ള അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാൾ ഉയർന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവർക്ക് ലഭിക്കും എന്ന് ഉറപ്പായത്. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറിൽ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോൾ കേരള സർക്കാരിന്റെ കെഎസ്‌ഐഡിസിക്ക് വേണ്ടി ടിയാൽ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉള്ള ജി.എം.ആർ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു. കൂടുതൽ തുക ക്വാട്ട് ചെയ്തവർക്കാരും വിമാനത്താവളം നൽകുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ നെടുമ്പാശ്ശേരിയും കണ്ണൂരും സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളാണ് നടത്തുന്നത്. ഇതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കാനായിരുന്നു ബിഡിൽ കേരളെ പങ്കെടുത്തത്. എന്നാൽ എല്ലാം അസ്ഥാനത്താക്കി കച്ചവടം അദാനി ഉറപ്പിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കുന്ന ഔദ്യോഗിക പ്രഖ്യാപനം 28നുണ്ടാകും. സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്‌ഐ.ഡി.സിയാണ് ലേലത്തിൽ രണ്ടാമതെത്തിയത്. ജി.എം.ആർ. ഗ്രൂപ്പ് മൂന്നാമതും എത്തി.

യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു. തിരുവനന്തപുരം, മംഗളൂരു ഉൾപ്പെടെയുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത്. ഇതിൽ അഞ്ചു വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നിൽ. ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേലനടപടികൾ സാങ്കേതികപ്രശ്‌നങ്ങളെ തുടർന്ന് തത്കാലത്തേക്ക് റദ്ദാക്കി.

അഞ്ച് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥനത്തെത്തി. അഹമ്മദബാദിന് വേണ്ടി 177 കോടിയും, ജയ്‌പ്പൂരിന് വേണ്ടി 174 കോടിയും, ലക്‌നൗ വിമാനത്താവളത്തിന് വേണ്ടി 171 കോടിയും, മംഗലാപുരത്തിന് വേണ്ടി 115 കോടി രൂപയും ആണ് അദാനി ഫിനാൻഷ്യൽ ബിഡിൽ ക്വാട്ട് ചെയ്തത്. ഗുഹാവട്ടി എയർപോർട്ടിന്റെ ലേല നടപടികൾ കോടതി തടഞ്ഞതിനാൽ പിന്നീടാവും ഫിനാൻഷ്യൽ ബിഡ് നടക്കുക. 28ന് ഫിനാൻഷ്യൽ ബിഡ് തുറക്കും. ഉയർന്ന തുക ക്വാട്ട് ചെയ്തതിനാൽ അദാനിക്ക് തന്നെ അഞ്ച് വിമാനത്താവളങ്ങളും ലഭിക്കാനാണ് സാധ്യത. മോദി സർക്കാരിന്റെ കള്ളക്കളിയാണ് അദാനി ഫിനാൻഷ്യൽ ബിഡിൽ യോഗ്യത നേടാൻ കാരണം. 28നാണ് ബിഡ് തുറക്കുന്നത്. 50 വർഷത്തെക്കാണ് അദാനിക്ക് വിമാനത്താവളം ലഭിക്കുക.

വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം ഉള്ള കമ്പനികൾ മാത്രമേ ടെക്ക്‌നിക്കൽ ബിഡിൽ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കിയതാണ് അദാനിക്ക് ഗുണകരമായത്. ആദാനിക്ക് വേണ്ടിയുള്ള ഇടപെടലാണ് ഇതെന്ന ആക്ഷേപം സജീവാണ്. കേരള സർക്കാരിന്റെ കമ്പനിയായ ടിയാൽ യോഗ്യത നേടാതിരിക്കാൻ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തുകയും ചെയ്തു. മംഗലാപുരം വിമാനത്താവളത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന കൊച്ചി വിമാനത്താവള കമ്പനിയും ബിഡിൽ പരാജയപ്പെട്ടു. കെഎസ്‌ഐഡിസിക്ക് വേണ്ടി എംഡി ശർമ്മിള മേരി ജോസഫ് ആണ് ടെണ്ടറിൽ പങ്കെടുത്തത്.

രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ഈ നീക്കത്തെ എതിർത്തെങ്കിലും നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കുകയും ചെയ്തു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽ പോലും തുക വർധിപ്പിക്കാൻ കെഎസ്‌ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം.

എന്നാൽ ലേലത്തിൽ ഒന്നാമതെത്തിയ കമ്പനിയുമായി പത്തുശതമാനം വ്യത്യാസമേയുള്ളു എങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്‌ഐ.ഡി.സിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ പ്രകാരം ഉയർന്നതുകയ്ക്ക് വീണ്ടും ക്വോട്ട് ചെയ്യാനാകൂ. എന്നാൽ അദാനിയും കെ.എസ്‌ഐ.ഡി.സിയും സമർപ്പിച്ച ബിഡുകൾ തമ്മിൽ ഇതിലേറെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അദാനിക്ക് തിരുവനന്തപുരം കിട്ടുമെന്ന് ഉറപ്പാണ്. ഇതോടെ വിഴിഞ്ഞം തുറമുഖം വഴി തിരുവനന്തപുരത്തിന്റെ തീരത്തും വിമാനത്താവളം വഴി ആകാശത്തും അദാനി ഗ്രൂപ്പിന് സാന്നിധ്യമാകും. അദാനി ഗ്രൂപ്പിന്റെ എവിയേഷൻ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുള്ള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക.

170 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സഞ്ചിത ലാഭം. വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനെതിരെ എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുമേഖലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുകയാണെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആരോപണം. ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നും അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP