Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ; വിമാനത്താവള കൈമാറ്റത്തിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; കൈമാറ്റം കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനമാനമെന്ന വാദത്തിന് അംഗീകാരം; ലേലത്തിൽ തോറ്റ സർക്കാറിന് കോടതിയിലും തോൽവി; തലസ്ഥാന നഗര വികസനത്തിന് വികസനത്തിന് അദാനി വരട്ടെയെന്ന് തരൂരിന്റെ നിലപാട് വിജയം

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ; വിമാനത്താവള കൈമാറ്റത്തിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; കൈമാറ്റം കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനമാനമെന്ന വാദത്തിന് അംഗീകാരം; ലേലത്തിൽ തോറ്റ സർക്കാറിന് കോടതിയിലും തോൽവി; തലസ്ഥാന നഗര വികസനത്തിന് വികസനത്തിന് അദാനി വരട്ടെയെന്ന് തരൂരിന്റെ നിലപാട് വിജയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സി യും മറ്റും സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും ടി ആർ രവിയും അടങ്ങുന്ന ബഞ്ചാണ് തള്ളിയത്.

വിമാനത്താവള നടത്തിപ്പിന് കൈമാറാനുള്ള നടപടി നയപരമായ തീരുമാനമാണന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. ഉയർന്ന തുക ക്വോട്ട് ചെയ്തവർക്ക് ടെൻഡർ നൽകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ടെൻഡർ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല. ഒരു എയർപോർട്ട് ന്റെ ലാഭം മറ്റൊരു എയർപോർട്ട് ലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന സർക്കാർ വാദവും ശരിയല്ല. ലേല നടപടികൾ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സർക്കാർ വാദവും കോടതി തള്ളി.

വിമാനത്താവളങ്ങൾ പാട്ടത്തിനു കൊടുക്കാൻ തീരുമാനിച്ചത് പൊതു ജന താൽപ്പര്യാർത്ഥമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് പ്രത്യേക ഇളവുകളനുവദിച്ചിട്ടും പരാജയപ്പെടുകയായിരുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ അദാനി ക്വോട്ട് ചെയ്ത തുകയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി.

മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുൻപരിചയമുള്ള സർക്കാരിനെ അവഗണിച്ച്, സർക്കാരിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാൽപ്പര്യത്തിന് എതിരാണെന്നും സർക്കാർ ബോധിപ്പിച്ചെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു.

ഒരുയാത്രക്കാരന് 168 രൂപ ഫീ വാഗ്ദാനം ചെയ്ത അദാനി 135 രൂപ വാഗ്ദാനം ചെയ്ത കെഎസ്ഐഡിസിയെ തോൽപിച്ചാണ് വിമാനത്താവള നടത്തിപ്പു സ്വന്തമാക്കിയത്. അദാനി ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ പിടിച്ചെങ്കിലും അവിടൊന്നും ആരും ഇത് അറിഞ്ഞ മട്ട് കാണിക്കുന്നില്ല. കേരളത്തിലായിരുന്നു ഈ വിമാനത്താവളത്തെ ചൊല്ലി വിവാദങ്ങൾ മുഴുവൻ അരങ്ങേറിയത്. അതേസമയം കോൺഗ്രസ് എംപിയായ ശശി തരൂർ. തരൂരിനെ എഐസിസി പോലും തള്ളിപ്പറഞ്ഞെങ്കിലും അദാനി വന്നാൽ വിമാനത്താവളം നന്നാവുമെന് വാദത്തിൽ ഉറച്ചു നിന്നു.

വിമാനത്താവളത്തെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്റർ നമുക്ക് ആവശ്യമുണ്ട് എന്നാണ് എംപിയുടെ പക്ഷം.

ഇതേക്കുറിച്ച് തരൂർ പറഞ്ഞത് ഇങ്ങനെ:

'ആദ്യത്തെ ഒമ്പത് വർഷം നല്ല പുരോഗതിയുണ്ടായിരുന്നു. ഇതുവരെ ഇല്ലാതിരുന്ന പല ഫ്ളൈറ്റുകളും കൊണ്ടുവന്നത് ഞാനാണ്. പല കമ്പനികളുമായി സംസാരിക്കുമ്പോൾ, അവർ ചൂണ്ടിക്കാട്ടുന്നത് ഫ്ളൈറ്റ്സ് ഇല്ലാത്ത സ്ഥലത്ത് ഞങ്ങൾ എങ്ങനെ വരും എന്നാണ്. ടെക് മഹീന്ദ്ര തിരുവനന്തപുരത്തേക്ക് വരാൻ 90 ശതമാനവും സമ്മതിച്ചിരുന്നതാണ്. പക്ഷേ വിമാനങ്ങളുടെ അഭാവമാണ് അവർ പിന്മാറാൻ കാരണം. ടെക് മഹീന്ദ്ര സി ഇ ഒ തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ തിരുവനന്തപുരം എയർപോർട്ടിനെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്ററെ നമുക്ക് ആവശ്യമുണ്ട്.

ആരും ആർക്കും എയർപോർട്ട് വിൽക്കുന്നില്ല. ഓപ്പറേറ്ററും ഡെവലപ്പറുമായിട്ടുള്ള കോൺട്രാക്ട് മാത്രമാണ്.പ്രൈവറ്റ് ഓപ്പറേറ്റർ വന്നുകഴിഞ്ഞാൽ അവരോട് സഹകരിക്കില്ല എന്ന് പിണറായി വിജയൻ പറയുന്നത് ശരിയല്ല. ആരുവന്നാലും തിരുവനന്തപുരത്ത് വികസനം വേണം. ആദാനിയെ മാറ്റി രവി പിള്ളയെ കൊണ്ടുവന്നാലോ യൂസഫലിയെ കൊണ്ടുവന്നാലോ... ആരുവന്നാലും ഒരുപ്രശ്നവുമില്ല. ഒരാൾ ടെൻഡർ ജയിച്ചു വന്നുകഴിഞ്ഞാൽ തിരുവനന്തപുരത്തെ നന്നാക്കട്ടെ. എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം വിമാനത്താവളം അത്യാവശ്യമായി വികസിക്കണം'.

അദാനിയെ എതിർക്കാൻ സംസ്ഥാന സർക്കാർ പറയുന്ന മുഖ്യകാരണങ്ങൾ ഇവയാണ്:

*സംസ്ഥാന സർക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്.ഇതേ മാതൃകയിൽ തന്നെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും ഏറ്റെടുക്കാൻ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുൻപരിചയമില്ല

*2003ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിൽ, സംസ്ഥാന സർക്കാർ വിമാനത്താവള വികസനത്തിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകാമെന്ന് പറഞ്ഞിരുന്നു.

*2005ൽ സംസ്ഥാന സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് 23.57 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി നൽകിയിട്ടുണ്ട്. ഇതിനുപുറമേ, 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റെടുത്ത് സൗജന്യമായി നൽകിയ ഭൂമിയുടെ വില എസ്‌പിവിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നൽകിയത്.

*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻ തിരുവിതാംകൂർ സംസ്ഥാനം നൽകിയ റോയൽ ഫ്ളയിങ്ങ് ക്ലബ്ബ് വക 258.06 ഏക്കർ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കർ വിസ്തൃതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

*വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.

*ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളിൽ സർക്കാർ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാമെന്ന് ഉന്നതതലത്തിൽ സംസാരിച്ചപ്പോൾ വാക്കു തന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP