Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് സമ്പർക്ക വ്യാപനമുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ നടന്ന അടിയന്തര അവലോകന യോഗത്തിൽ; നാളെ രാവിലെ മുതൽ ഒരാഴ്‌ച്ചത്തേക്ക് നഗരം അടച്ചിടും; കർശന തീരുമാനത്തിലേക്ക് കടന്നത് സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്ന സൂചന പുറത്തുവന്ന പശ്ചാത്തലത്തിൽ; കടകൾ തുറക്കുന്ന കാര്യത്തിൽ നിയന്ത്രണം; അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കും; സെക്രട്ടറിയേറ്റ് അടക്കം അടച്ചിടും

കോവിഡ് സമ്പർക്ക വ്യാപനമുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ നടന്ന അടിയന്തര അവലോകന യോഗത്തിൽ; നാളെ രാവിലെ മുതൽ ഒരാഴ്‌ച്ചത്തേക്ക് നഗരം അടച്ചിടും; കർശന തീരുമാനത്തിലേക്ക് കടന്നത് സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്ന സൂചന പുറത്തുവന്ന പശ്ചാത്തലത്തിൽ; കടകൾ തുറക്കുന്ന കാര്യത്തിൽ നിയന്ത്രണം; അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കും; സെക്രട്ടറിയേറ്റ് അടക്കം അടച്ചിടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കത്തിലൂടെ മാത്രം ഇന്ന് 22പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആകെ 27പേർക്കാണ് രോഗബാധ കണ്ടെത്തിയത്. സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്ന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നാളെ രാവിലെ ആറുമുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപി, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതോടെ അതിജാഗ്രതയിലായി സർക്കാർ. ജില്ലയിൽ സ്ഥിതി അതീവഗൗരവമെന്ന് മേയർ കെ.ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധിതർ വർധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. അടുത്ത ഏഴു ദിവസത്തേക്കാണ് സെക്രട്ടറിയേറ്റ് അടച്ചിടുക. ആവശ്യ ആരോഗ്യസേവനങ്ങൾക്ക് മാത്രമാവും പുറത്തിറങ്ങാൻ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതി ഇല്ല. ആവശ്യസാധനങ്ങൾ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക.

മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരത്ത് നഗരത്തിൽ സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയിൽ സമ്പൂർണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവർക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രോഗബാധിതരിൽ ഏറെയും കണ്ടെയിന്മെന്റ് സോണിൽ ഉൾപ്പെടുന്നവരാണ്.

തലസ്ഥാന നഗരി അഗ്‌നിപർവതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. നിലവിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും സമൂഹവ്യാപനം ഉണ്ടായാൽ അതുമറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീർണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ ഇരുപതോളം വാർഡുകൾ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. മണക്കാട്, പൂന്തുറ, വള്ളക്കടവ്, പേട്ട, കമലേശ്വരം, ആറ്റുകാൽ, മുട്ടത്തറ, ഉച്ചക്കട, പുല്ലുവിള എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മണക്കാട്, പൂന്തുറ മേഖലകളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

സംസ്ഥാനത്താകെ 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ അഞ്ച് പേർക്കും, കാസർഗോഡ് ജില്ലയിലെ നാല് പേർക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേർക്കും, മലപ്പുറം ജില്ലയിലെ രണ്ട് പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഏഴ് ഡി.എസ്.സി. ജവാന്മാർക്കും രണ്ട് സിഐ.എസ്.എഫ് ജവാന്മാർക്കും തൃശൂർ ജില്ലയിലെ രണ്ട് ബി.എസ്.എഫ് ജവാന്മാർക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മണക്കാട് കൊഞ്ചിറവിള സ്വദേശിനി എട്ട് വയസുകാരിക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെ രോഗം സ്ഥിരീകരിച്ചു. പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂർ സ്വദേശി 62 കാരൻ, മണക്കാട് സ്വദേശി 29 കാരൻ, ചെമ്പഴന്തി സ്വദേശിനി 29 കാരി, കമലേശ്വരം സ്വദേശി 29 കാരൻ, മണക്കാട് സ്വദേശിനി 22 കാരി, ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ, പൂന്തുറ സ്വദേശി 36 കാരൻ, വള്ളക്കടവ് സ്വദേശി 65 കാരൻ, പുല്ലുവിള സ്വദേശി 42 കാരൻ, പൂന്തുറ സ്വദേശി44 കാരൻ, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരൻ, പൂന്തുറ സ്വദേശി 13 കാരൻ,മണക്കാട് സ്വദേശി 51 കാരൻ എന്നിവർക്ക് യാത്രാ പശ്ചാത്തലം പോലുമില്ലാതെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ വിവരങ്ങൾ ചുവടേ:

1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.

2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.

3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല.

4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.

6. കമലേശ്വരം സ്വദേശി 29 കാരൻ. യാത്രാപശ്ചാത്തലമില്ല.

7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.

8. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.

9. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.

10. ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ. യാത്രാപശ്ചാത്തലമില്ല.

11. പൂന്തുറ സ്വദേശി 36 കാരൻ. യാത്രാപശ്ചാത്തലമില്ല.

12. വള്ളക്കടവ് സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.

13. പുല്ലുവിള സ്വദേശി 42 കാരൻ. യാത്രാപശ്ചാത്തലമില്ല.

14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

16., 17,18. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

19. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

20. മുട്ടത്തറ അലുകാട് സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

21. പൂന്തുറ സ്വദേശി44 കാരൻ. യാത്രാപശ്ചാത്തലമില്ല.

22. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

23. പൂന്തുറ സ്വദേശി 15 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

24. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

25. പൂന്തുറ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

26. പൂന്തുറ സ്വദേശി 13 കാരൻ. യാത്രാപശ്ചാത്തലമില്ല.

27. മണക്കാട് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP