Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയാറിൽ കുത്തൊഴുക്ക് ശക്തമായതോടെ കുടുങ്ങിയ ആദിവാസികൾക്ക് രക്ഷയായത് പൊലീസിന്റെ സമയോചിത ഇടപെടൽ; പുഴ കടക്കാനാവാതെ നൂറോളം പേർ കുടുങ്ങിയത് ഭവനനിർമ്മാണത്തെ പറ്റി വിശദീകരിക്കാൻ ടൈബൽ അധികൃതർ വിളിച്ച യോഗത്തിന് പിന്നാലെ; ഷെൽട്ടർ ഒരുക്കിയെങ്കിലും വെള്ളമിറങ്ങാതെ കുടിയിൽ എത്താനാകില്ലെന്ന ചങ്കിടിപ്പിൽ സ്ത്രീകളും കുട്ടികളും

പെരിയാറിൽ കുത്തൊഴുക്ക് ശക്തമായതോടെ കുടുങ്ങിയ ആദിവാസികൾക്ക് രക്ഷയായത് പൊലീസിന്റെ സമയോചിത ഇടപെടൽ; പുഴ കടക്കാനാവാതെ നൂറോളം പേർ കുടുങ്ങിയത് ഭവനനിർമ്മാണത്തെ പറ്റി വിശദീകരിക്കാൻ ടൈബൽ അധികൃതർ വിളിച്ച യോഗത്തിന് പിന്നാലെ; ഷെൽട്ടർ ഒരുക്കിയെങ്കിലും വെള്ളമിറങ്ങാതെ കുടിയിൽ എത്താനാകില്ലെന്ന ചങ്കിടിപ്പിൽ സ്ത്രീകളും കുട്ടികളും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കനത്ത മഴയിൽ പെരിയാറിലെ ജലവിതാനം ക്രമാതീതമായി ഉയരുകയും കുത്തൊഴുക്ക് ശക്തിപ്പെടുകയും ചെയ്തതോടെ അക്കരെ ഇക്കരെ കടക്കാനാവാതെ തീരങ്ങളിൽ കുടുങ്ങി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആദിവാസി സമൂഹം. സംഭവമറിഞ്ഞ് എത്തിയ പൊലീസും ജനപ്രതിനിധികളും നൂറോളം ആദിവാസികൾക്ക് ഷെൽട്ടർ ഒരുക്കി രക്ഷകരായി.

ആദിവാസി കുടുംബങ്ങളിലെ ഭവന നിർമ്മാണ പദ്ധതിയെക്കുറുച്ച് വിശദീകരിക്കാൻ ട്രൈബൽ വകുപ്പധികൃതർ കുട്ടമ്പുഴ ഷെൽറ്ററിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപാറ, ഉറിയംപെട്ടി, വെള്ളാരംകുത്ത് മണികണ്ഠംചാൽ എന്നി വിടങ്ങളിൽ നിന്നെത്തിയവരാണ് തിരിച്ചുപോകാനാവാതെ തീരങ്ങളിൽ കുടുങ്ങുങ്ങിയത്. ഏറെ നേരം കാത്തിരുന്നിട്ടും വെള്ളം താഴ്ന്നില്ല. മാത്രമല്ല ഒഴുക്ക് പിന്നെയും കൂടി. വള്ളം ഇറക്കാമെന്ന് ഏതാനും ചിലർ അഭിപ്രായപ്പെട്ടെങ്കിലും അപകട സാദ്ധ്യത കണക്കിലെടുത്ത് മറ്റുള്ളവർ ഈ നീക്കത്തെ എതിർത്തു.

നേരം വൈകിയതോടെ അക്ഷരാർത്ഥത്തിൽ ഇവർ ഭയപ്പാടിലായിരുന്നു. ഈ സമയത്താണ് വിവരമറിഞ്ഞ് കുട്ടമ്പുഴ പൊലീസും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇവരെ സഹായിക്കാൻ ഒരുമിച്ചത്. ഇരുപതോളം സ്ത്രീകളെയും കുട്ടികളിൽ ഭുരിഭാഗത്തെയും കുട്ടമ്പുഴയിലും പരിസരത്തുമുള്ള ഏതാനും വീടുകളിലേയ്ക്ക് മാറ്റുകയായിരുന്നു ആദ്യ നടപടി. അവശേഷിച്ച പുരുഷന്മാരെയും സ്ത്രീകളെയും കുട്ടമ്പുഴയിലെ ഷെൽറ്ററിലും എത്തിച്ചു.

താമസിപ്പിക്കാൻ സൗകര്യം ഒരുക്കിയതോടെ അടത്ത ലക്ഷ്യം ഭക്ഷണം സംഘടിപ്പിക്കുക എന്നതായി. സ്ത്രീകളും കുട്ടികളിൽ ഏറെപ്പേരും മഴ നനഞ്ഞും വിശപ്പും മൂലം തളർന്ന സ്ഥിതിയിലായിരുന്നു. സ്ഥലത്തെത്തിയ കുട്ടമ്പുഴ വില്ലേജ് ഓഫീസർ അടക്കമുള്ളലരുടെ കൂടിയാലോചനയിൽ എത്രയും പെട്ടെന്ന് ഭക്ഷണമെത്തിക്കാൻ തീരുമാനമായി.

ഷെൽറ്ററിൽ പാകം ചെയ്യാമെന്ന് ആദ്യം ധാരണയായെങ്കിലും സ്ഥലസൗകര്യക്കുറവ് പ്രശ്‌നമായി. പിന്നീട് പാചകത്തിന്റെ ചുമതല കുട്ടമ്പുഴയിലെ ഹോട്ടലുടമയ്ക്ക് കൈമാറി. എട്ടുമണിയോടെ തന്നെ ക്യാമ്പിൽ ഭക്ഷണമെത്തിച്ചു. വീടുകളിൽ കഴിയുന്ന വീട്ടുകാർ ഭക്ഷണം നൽകുകയും ചെയ്തതോടെ ഇന്നത്തെ രക്ഷാപ്രവർത്തനം ഏറെക്കുറെ ഭംഗിയായി അവസാനിച്ചു.

വെള്ളം കുറഞ്ഞാലേ ഇവർക്ക് കുടികളിലേക്ക് മടങ്ങാനാവു എന്നതാണ് നിലവിലെ സ്ഥിതി. വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ ഉറിയംപെട്ടി ആദിവാസി കോളനിയിൽ കുട്ടമ്പുഴ പൊലീസിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. തിരിച്ചുവന്നപ്പോൾ മണികണ്ഠംചാൽ ചപ്പാത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതേത്തുടർന്ന് പൊലീസ് ജീപ്പ് സമീപത്തെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിൽ കയറ്റി ഇട്ട ശേഷം എസ് ഐ ശ്രീകുമാർ അടക്കമുള്ള പൊലീസ് സംഘം വള്ളത്തിലാണ് മറുകരയെത്തിയത്. പുലർച്ചെ ജീപ്പ് കയറ്റി ഇട്ടിട്ടുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിന് സമീപം വരെ ജലനിരപ്പ് ഉയർന്നു.

ഇതുമൂലം ഇന്നും പൊലീസ് വാഹനം ഉപയോഗിക്കാനായില്ല. സ്‌റ്റേഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് പൊലീസുകാർ ഇന്ന് സ്വന്തം വാഹനങ്ങളാണ് ഉപയോഗിച്ചത്. മഴ തുടർന്നാൽ കുട്ടമ്പുഴ പൊലീസിന് ഈ ദുരവസ്ഥ ഇനിയും തുടരേണ്ടി വരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സ്റ്റേഷൻ ചുമതയുള്ള എസ്‌ഐ റ്റിഎൻ മൈതീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽദോസ്, ബിജു വറുഗീസ് സി പി ഒ അഭിലാഷ്, കുട്ടമ്പുഴ പഞ്ചായത്ത് വൈ:പ്രസിഡന്റ് ബൈജു കെ കെ, മെമ്പർമാരായ ജോസ്, ഹരി, ഫ്രാൻസിസ്, വില്ലേജ് ഓഫീസർ ജെയ്‌സൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദിവാസികൾക്ക് താമസ സൗകര്യമൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP