Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈമിങ് തെറ്റി രണ്ട് കാമുകന്മാർ ഒരേ സമയം എത്തിയപ്പോൾ കാമുകി പോയത് പൊലീസുകാരനൊപ്പം; രണ്ടാമനെ പിണക്കാതിരിക്കാൻ പൊലീസുകാരൻ തട്ടിക്കൊണ്ട് പോയെന്നും കാറിൽ പീഡനത്തിന് ഇരയാക്കിയെന്നും പരാതി നൽകി വീട്ടമ്മയുടെ മലക്കം മറിച്ചിൽ; എല്ലാം ശുദ്ധ ഉഡായിപ്പെന്ന് തിരിച്ചറിഞ്ഞ് പൊലീസും; പത്തനംതിട്ടയിലെ ട്രയാങ്കിൾ ലൗ സ്റ്റോറിയിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്

ടൈമിങ് തെറ്റി രണ്ട് കാമുകന്മാർ ഒരേ സമയം എത്തിയപ്പോൾ കാമുകി പോയത് പൊലീസുകാരനൊപ്പം; രണ്ടാമനെ പിണക്കാതിരിക്കാൻ പൊലീസുകാരൻ തട്ടിക്കൊണ്ട് പോയെന്നും കാറിൽ പീഡനത്തിന് ഇരയാക്കിയെന്നും പരാതി നൽകി വീട്ടമ്മയുടെ മലക്കം മറിച്ചിൽ; എല്ലാം ശുദ്ധ ഉഡായിപ്പെന്ന് തിരിച്ചറിഞ്ഞ് പൊലീസും; പത്തനംതിട്ടയിലെ ട്രയാങ്കിൾ ലൗ സ്റ്റോറിയിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രണ്ടു മുതിർന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി പട്ടാപ്പകൽ കാമുകന്മാർ നടുറോഡിൽ തമ്മിലടിച്ചത് കഴിഞ്ഞ മാസം 30 നായിരുന്നു. ടൈമിങ് തെറ്റി കാമുകന്മാർ ഒരേ സമയം വീട്ടമ്മയെ കാണാനെത്തിയതായിരുന്നു സംഘട്ടനത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായപ്പോൾ പൊലീസുകാരനായ കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിടുകയും നിരാശനായ അപര കാമുകൻ പൊലീസിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടു പോയെന്ന വ്യാജസന്ദേശം നൽകുകയും ചെയ്തു. ഓടിപ്പാഞ്ഞ് നടന്ന് പൊലീസ് എല്ലാവരെയും പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കാമുകന്മാരുടെ തമ്മിലടി പുറത്തു വന്നത്. ആർക്കും പരാതിയില്ലാത്തതിനാൽ താക്കീത് നൽകി വിടുകയുമായിരുന്നു. എന്നാലിപ്പോൾ കളി മാറി. പൊലീസുകാരനായ കാമുകൻ തന്നെ തട്ടിക്കൊണ്ടു പോയെന്നും കാറിൽ വച്ച് ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നും മർദിച്ചുവെന്നും കാട്ടി വീട്ടമ്മ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 366, 354 എ (1)(2), 325 എന്നിവ പ്രകാരം പാലായിലെ പൊലീസുകാരനായ അനൂപിനെതിരേ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ, പരാതി വ്യാജമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുവതി അന്നേ ദിവസം അനൂപിനൊപ്പം സ്വമനസാലെ പോയതാണെന്നും ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കൂടുതലായി നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ മറ്റൊരു കാമുകനായ കെഎസ്ഇബി ഡ്രൈവറാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഭാര്യയുമായി വിവാഹ മോചനത്തിന് കേസ് നടത്തുകയാണ്. വിവാഹ മോചനം ലഭിച്ചു കഴിഞ്ഞാൽ യുവതിയ വിവാഹം കഴിക്കാൻ തയാറുമാണ്. ഭർതൃമതിയായ യുവതി മൂത്തമകളുടെ വിവാഹശേഷം ഇയാൾക്കൊപ്പം ചെല്ലാമെന്ന് വാക്കു കൊടുക്കുകയും ചെയ്തിട്ടുണ്ടത്രേ. ഈ സാഹചര്യത്തിൽ പൊലീസുകാരനായ കാമുകനെ ഒഴിവാക്കണമെന്നും പീഡനക്കേസ് നൽകണമെന്നും ഇയാൾ തന്നെയാണ് നിർദേശിച്ചതത്രേ. യുവതിയുടെ ഭർത്താവ് കെഎസ്ആർടിസി ഡ്രൈവറാണ്. പൊലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ് 30 ന് വൈകിട്ട് പത്തനംതിട്ട സെന്റ് ലൂക്ക് ഹോസ്പിറ്റൽ പരിസരത്താണ് കാമുകന്മാർ യുവതിക്ക് വേണ്ടി തമ്മിലടിച്ചത്.

കഥ ഇങ്ങനെ: മണിയാർ എആർ ക്യാമ്പിന് സമീപമുള്ള, രണ്ടു മുതിർന്ന മക്കളുടെ അമ്മയായ യുവതിയാണ് ഈ കഥയിലെ നായിക. വെളിച്ചത്തു വന്നതിൻ പ്രകാരം, ഇതുവരെ യുവതിക്ക് കാമുകർ രണ്ട്. ഭർത്താവ് കെഎസ്ആർടിസിയിൽ എം പാനൽ ഡ്രൈവർ. കാമുകരിൽ ഒരാൾ പൊൻകുന്നം സ്വദേശിയായ പൊലീസ് ഡ്രൈവർ, പാലാ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. മറ്റൊരു കാമുകൻ കെഎസ്ഇബിയിലെ ഡ്രൈവർ. ചുരുക്കിപ്പറഞ്ഞാൽ ഭർത്താവും കാമുകന്മാരുമെല്ലാം ഡ്രൈവർമാർ. വീട്ടമ്മ സിപിഎമ്മിന്റെ പോഷകസംഘടനയുടെ ഭാരവാഹി. 30 ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളിൽ പത്തനംതിട്ടയിൽ വച്ച് കാണാൻ വീട്ടമ്മ കാമുകന്മാർക്ക് ടൈം കൊടുക്കുന്നു.

ഇത് അനുസരിച്ച് രണ്ടു മണിക്ക് പാലായിൽ നിന്ന പൊലീസ് ഡ്രൈവർ മൂന്നിന് പത്തനംതിട്ടയിൽ ഹാജർ. വന്നപാടേ രണ്ടു പേരും തമ്മിൽ വഴക്കായി പൊലീസ് കാമുകൻ വീട്ടമ്മയുടെ മുഖമടച്ച് രണ്ടെണ്ണം കൊടുത്തു. ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിൻ പ്രകാരം ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്ഇബി ഡ്രൈവറുടെ വരവ്. കാമുകന്മാർ നേർക്ക് നേരെ കണ്ടതോടെ മുറുമുറുപ്പ് തുടങ്ങി. തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പൊലീസുകാരനൊപ്പം കാറിൽ കയറി സ്ഥലം വിട്ടു. നിരാശാ കാമുകനായി മാറിയ കെഎസ്ഇബി ഡ്രൈവർ സ്‌കൂട്ടറിൽ ചേസിങ് നടത്തി. ഇതിനിടെയാണ് പൊലീസിൽ വിളിച്ച് കിഡ്‌നാപ്പിങ് നടന്നുവെന്ന് അറിയിച്ചത്.

ഇതോടെ പത്തനംതിട്ട പൊലീസ് പരക്കം പാഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട യുവതിക്കായി നാടുമുഴുവൻ പൊലീസ് ഓടി നടന്നു. കിട്ടാതെ വന്നപ്പോൾ വിവരം നൽകിയയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ആദ്യമൊക്കെ ഇയാൾ ഉരുണ്ടു കളിച്ചെങ്കിലും ഒടുവിൽ ഇയാൾ സത്യം പറഞ്ഞു. തുടർന്ന് പാലാ സ്റ്റേഷനുമായി ബന്ധപ്പെട്ട് പൊലീസുകാരന്റെ നമ്പർ എടുത്തു. ഇയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭർത്താവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പൊലീസുകാരനായ കാമുകനുംസ്റ്റേഷനിൽ എത്തി. വഴിയിൽ ആരും പിടികൂടാതിരിക്കാൻ ഊടുവഴികളിലൂടെ കറങ്ങി നടക്കുകയായിരുന്നു ഇരുവരും. പത്തനംതിട്ട വിട്ട് എങ്ങും പോയിട്ടുമില്ലായിരുന്നു. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാൽ മൂവരെയും താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പൊലീസുകാരൻ മുൻപ് പരിശീലനത്തിയായി മണിയാറിലെ എആർ ക്യാമ്പിൽ ഉണ്ടായിരുന്നു. ആ സമയത്താണ് വീട്ടമ്മയുമായി സൗഹൃദത്തിലാകുന്നത്. ഇത് നിർബാധം തുടർന്നു വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP