Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും; ടിക്കറ്റെടുത്ത് പൊതുജനത്തിന് കാണാൻ അവസം ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ; ക്ഷേത്രത്തിലെ അമൂല്യ ശേഖരങ്ങൾ പ്രദർശിപ്പിക്കാൻ 20,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം നിർമ്മിക്കണമെന്ന സുപ്രീം കോടതി വിദഗ്ധ സമിതിയുടെ ശുപാർശയോട് അനുകൂല നിലപാടുമായി സർക്കാർ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും; ടിക്കറ്റെടുത്ത് പൊതുജനത്തിന് കാണാൻ അവസം ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ; ക്ഷേത്രത്തിലെ അമൂല്യ ശേഖരങ്ങൾ പ്രദർശിപ്പിക്കാൻ 20,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം നിർമ്മിക്കണമെന്ന സുപ്രീം കോടതി വിദഗ്ധ സമിതിയുടെ ശുപാർശയോട് അനുകൂല നിലപാടുമായി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യനിധി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച കേസുകൾ കഴിഞ്ഞാൽ അനുകൂല നിലപാടിലേക്ക് നീങ്ങാനാണ് സർക്കാർ ഒരുങ്ങുന്നത്. അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങൾക്ക് നേരിൽ ഇതോടെ അവസരം ഒരുങ്ങും. അമൂല്യ വസ്തുക്കൾ പ്രദർശിപ്പിക്കാൻ മ്യൂസിയം തുടങ്ങുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

ഇത് സംബന്ധിച്ച കെ.ബി. ഗണേശ് കുമാറിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കോടതി പരിഗണനയിലാണ്. അതുകൊണ്ട് സർക്കാരിന് തീരുമാനം എടുക്കാൻ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങൾ ആലോചിക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം വിദേശികൾക്കും സ്വദേശികൾക്കും കാണാനുള്ള അവസരമുണ്ടാക്കാൻ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേശ്കുമാറിന്റെ നിർദ്ദേശം.

ടിക്കറ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിന്റെ നവീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്ന് ഗണേശ്കുമാർ നിർദ്ദേശിച്ചു. ടൈം മാഗസിനിൽ വന്നിട്ടുള്ള ഒരു ലേഖനത്തിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഈശ്വരനെന്നാണ് ശ്രീപത്മനാഭനെ കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പ്രസിദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിധിശേഖരം സൂക്ഷിക്കുന്നതിനാായി അന്താരാഷ്ട്ര നിലവാരത്്തിൽ മ്യൂസിയം നിർമ്മിക്കാനുള്ള ശുപാർശ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങൾ പ്രദർശിപ്പിക്കാൻ 20,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം നിർമ്മിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവിനെതുടർന്ന് 2009-10 കാലയളവിൽ ക്ഷേത്രനിലവറകൾ പരിശോധിച്ചപ്പോഴാണ് ശതകോടികൾ വിലമതിക്കുന്ന അമൂല്യമായ വൻ വജ്ര, സ്വർണാഭരണ ശേഖരം കണ്ടെത്തിയത്. ഇവ തിട്ടപ്പെടുത്താനും എന്തുചെയ്യണമെന്ന് പരിശോധിക്കാനുമാണ് സമിതി.

13-ാം നൂറ്റാണ്ടുമുതലുള്ള സ്വർണാഭരണങ്ങൾ, വജ്രം, പവിഴം, മുത്ത് പതിപ്പിച്ച ആഭരണങ്ങൾ, യൂറോപ്യൻ നാണയങ്ങൾ, ഏഷ്യയിലെ വിവിധഭാഗങ്ങളിലെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെയും നാണയശേഖരങ്ങൾ എന്നിവയാണ് ക്ഷേത്രത്തിൽ ഇതിനകം തുറന്ന എ, സി, ഡി, ഇ, എഫ് നിലവറകളിലുള്ളത്. ഇതിൽ എ നിലവറയിലുള്ള ശേഖരങ്ങളാണ് മ്യൂസിയത്തിൽ ആദ്യം ഉൾപ്പെടുത്തുക. ബി നിലവറ തുറക്കുന്ന മുറയ്ക്ക് അവയും ഉൾപ്പെടുത്താം. സി, ഡി,ഇ, എഫ് നിലവറകളിലെ ശേഖരങ്ങൾ ക്ഷേത്രാവശ്യത്തിന് ദൈനംദിനവും ഉത്സവസമയത്തും ഉപയോഗിക്കേണ്ടതിനാൽ അവ മ്യൂസിയത്തിൽ സ്ഥാപിക്കില്ല. മ്യൂസിയത്തോട് തിരുവിതാംകൂർ രാജകുടുംബം കൂടി അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്. എല്ലാ ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമ്പലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങൾ ഉപയോഗപ്പെടുത്തി അതീവസുരക്ഷയുള്ള മ്യൂസിയമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്ര സമുച്ചയം, വളപ്പ് എന്നിവിടങ്ങളിലെ സൗകര്യം, സുരക്ഷ എന്നിവയെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചുരുങ്ങിയത് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തിൽനിന്ന് വരുമാനം ലഭിക്കുമെന്നാണ് സമിതി നിഗമനം. സന്ദർശകരായ തദ്ദേശീയർക്ക് 500 രൂപയും വിദേശികൾക്ക് നൂറ് ഡോളറും ഫീസ് ഈടാക്കാം. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിന് അനുസൃതമായി വർഷം 30 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP