Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കൻ കേരളത്തിലെ ചെക്കു പോസ്റ്റ് ഡ്യൂട്ടികൾക്കായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കേന്ദ്രീകരിച്ച് മറിഞ്ഞിരുന്നത് ലക്ഷങ്ങൾ; ചെക്കുപോസ്റ്റുകളിൽ മാത്രം ഡ്യൂട്ടി ചെയ്ത് കോടികൾസമ്പാദിച്ച ഉദ്യോഗസ്ഥരിൽ ഏറിയപങ്കും ഗതാഗത കമ്മീഷണറുടെ ഇഷ്ടക്കാർ; ഒടുവിൽ മന്ത്രി ഇടപെട്ട് എല്ലാം നിർത്തലാക്കി; ഇനി ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്ക് നാലംഗ കമ്മിറ്റിയുടെ ശൂപാർശ വേണം; ശബരിമല വിവാദത്തിനിടെ ആരും അറിയാതെ പോയ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിന് പിന്നിലെ അഴിമതികഥ

വടക്കൻ കേരളത്തിലെ ചെക്കു പോസ്റ്റ് ഡ്യൂട്ടികൾക്കായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കേന്ദ്രീകരിച്ച് മറിഞ്ഞിരുന്നത് ലക്ഷങ്ങൾ; ചെക്കുപോസ്റ്റുകളിൽ മാത്രം ഡ്യൂട്ടി ചെയ്ത് കോടികൾസമ്പാദിച്ച ഉദ്യോഗസ്ഥരിൽ ഏറിയപങ്കും ഗതാഗത കമ്മീഷണറുടെ ഇഷ്ടക്കാർ; ഒടുവിൽ മന്ത്രി ഇടപെട്ട് എല്ലാം നിർത്തലാക്കി; ഇനി ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്ക് നാലംഗ കമ്മിറ്റിയുടെ ശൂപാർശ വേണം; ശബരിമല വിവാദത്തിനിടെ ആരും അറിയാതെ പോയ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിന് പിന്നിലെ അഴിമതികഥ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിൽ ചെക്കു പോസ്റ്റ് ഡ്യൂട്ടിക്കായി അടിപിടിയാണ്. അത് എം വി ഐ മാരായലും എ എം വി ഐ മാരായാലും മോശക്കാരല്ല സ്വാധീനവും പണവും ഒരു പോലെ ഉപയോഗിച്ചാണ് പലരും ചെക്കു പോസ്റ്റ് ഡ്യൂട്ടി കരസ്തമാക്കുന്നത്. തെക്കൻ കേരളത്തെക്കാൾ വടക്കൻ കേരളത്തിലെ ചെക്കു പോസ്റ്റുകളിലാണ് ഡ്യൂട്ടിക്കായി പണവും സ്വാധീനവും കൂടുതൽ ഉപയോഗിക്കുന്നത്. ലക്ഷങ്ങളും കോടികളും ഒക്കെ ഈ വഴി മറിയുകയും ചെക്ക് പോസ്റ്റുകൾ നോട്ടടി യന്ത്രങ്ങളായി ' ഉദ്യോഗസ്ഥർ മാറ്റുകയും ചെയ്തതോടെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഇരിക്കപ്പൊറുതി ഇല്ലാതായി ഇതിനിടെ മന്ത്രിയുടെ തന്നെ വിശ്വസ്തരായ ചിലർ ഇക്കാര്യം അദ്ദേഹത്തെ നേരിൽ കണ്ട് ധരിപ്പിക്കുകയും ചെയ്തു.

ഒരിക്കൽ ഹണി ട്രാപ്പിൽ കുടുങ്ങി നഷ്ടപ്പെട്ട മന്ത്രി പദവി ഇങ്ങനെയാണേൽ കൈവിട്ടു പോകുമെന്ന വിശ്വസ്തരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കൂടി കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് കമ്മീഷണറേറ്റിലെ സ്ലമാറ്റ ലോബിയെ പടിക്കു പുറത്തു നിർത്താൻ മന്ത്രി തീരുമാനിച്ചത്. ഇതിനായി ഗതാഗത പ്രിൻസിപ്പിൽ സെക്രട്ടറി ജ്യോതിലാലിനെ മന്ത്രി ചേംബറിൽ വിളിച്ചു വരുത്തി ചർച്ച നടത്തി. ചർച്ചയുടെ ഭാഗമായാണ് ചെക്ക പോസ്റ്റ് ഡ്യൂട്ടികൾക്ക് പൊതു മാനദണ്ഡം ഉണ്ടാക്കി ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ചെക്ക് പോസ്റ്റ് ഡ്യൂട്ടി സംബന്ധിച്ച നിയമനങ്ങൾ ഗതാഗത കമ്മീഷണർക്ക് തന്നെ നടത്താം.

എന്നാൽ കമ്മീഷണറേറ്റിലെ സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ലാ ഓഫീസർ, ചെക്ക് പോസ്റ്റിന്റെ നിയന്ത്രണമുള്ള ഡിറ്റിസി, ആർടിഒ എന്നിവർ ഉൾപ്പെട്ട നാലംഗ സമിതിയുടെ ശുപാർശ വേണം. കൂടാതെ സീനിയോറിട്ടി അനുസരിച്ച് സോണൽ അടിസ്ഥാനത്തിൽ മാത്രമേ നിയമനം പാടുള്ളു. ഇതനുസരിച്ച് നിയമനം നടന്നാൽ ചെക്ക് പോസ്റ്റ് നിയനത്തിൽ അഴിമതി ഉണ്ടാവില്ലന്നു മാത്രമല്ല കാര്യങ്ങൾ സുതാര്യമാവുകയും ചെയ്യും അതായത് പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയ സാഹചര്യത്തിൽ ഇനിയുള്ള നിയമനങ്ങൾ കമ്മീഷണർക്കോ ആസ്ഥാനത്തെ മറ്റുള്ളവർക്കോ താൽപര്യങ്ങൾ സംരക്ഷിച്ചു നടത്താൻ കഴിയില്ല.

ശബരിമല വിവാദത്തിനിടെ ആരും ചർച്ചചെയ്യാതെ പോയ ഈ ഉത്തരവ് ഇറക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചത് ഇതാണ്.

വടക്കൻ കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ളത് പതിനൊന്ന് ചെക്ക് പോസ്റ്റുകളാണ് ഇതിൽ പാലക്കാട്ടെയും കാസർകോട്ടെയും ചെക്ക് പോസ്റ്റുകളിൽ ജോലിചെയ്യാൻ എംവി ഐ മാരുടെയും എ എം വി ഐ മാരുടെയും തിക്കി തിരക്കാണ്. കാരണം ചെക്കു പോസ്റ്റ് ഡ്യൂട്ടിക്ക് ലഭിക്കുന്ന കിമ്പളം തന്നെ. ഒരു ചെക്കു പോസ്റ്റിൽ നിന്നും ഒരു എം വി ഐ യും എ എം വി ഐ യും പ്രതിമാസം കിമ്പളമായി നേടുന്നത് 50,000മുതൽ 75000 രൂപ വരെ. ലോറികളിൽ നിന്നും ഓവർ ലോഡ് പറഞ്ഞ് പിരിക്കുന്നത് 1000 മുതൽ 2000 വരെ. മണൽ ലോറികളിൽ നിന്നും തരം പോലെ , പെർമിറ്റ് ഇല്ലാത്ത വണ്ടികൾ , ടാക്സ് അടക്കാത്തവർ ഇവരെയൊക്ക പിഴിഞ്ഞേ വിടു. ചെക്കു പോസ്റ്റു വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം അനുസരിച്ച് ഡ്യൂട്ടിയിലുള്ളവരുടെ വരുമാനവും ഉയരും.

ഈ ഡ്യൂട്ടിക്കായി വേണ്ടപ്പെട്ടവർക്കും ലക്ഷങ്ങൾ നൽകിയവർക്കും നിയമങ്ങളും ചട്ടങ്ങളും എങ്ങനെ വഴി മാറി എന്നതിന് ചില ഉദാഹരണങ്ങളും ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ വിശ്വസ്തർ മന്ത്രിക്ക് മുന്നിൽ എത്തിച്ചു. വി കെ ദിനേശ് എന്ന എം വി ഐ യെ ചെക്ക് പോസ്റ്റിൽ എത്തിക്കാൻ അഞ്ചു മാസത്തിനിടെ ഇറങ്ങിയത് നാല് സ്ഥലം മാറ്റ ഉത്തരവുകൾ. കാസർകോഡ് നിന്നും വയനാട്ടിലേക്ക് സ്വന്ത താൽപര്യപ്രകാരം സ്ഥലം മാറ്റം വാങ്ങി വന്ന ഇദ്ദേഹത്തെ മൂന്ന് മാസത്തിന് ശേഷം വീണ്ടും കാസർഗോഡ് എത്തിക്കുന്നു. സ്വന്ത ഇഷ്ടപ്രകാരം സ്ഥലം മാറ്റം വാങ്ങി പോകുന്ന ഉദ്യോഗസ്ഥരെ രണ്ടു വർഷത്തിന് ശേഷമേ അടുത്ത സ്ഥലം മാറ്റത്തിന് പരിഗണിക്കാവു എന്ന ചട്ടം പോലും ഇവിടെ കാറ്റിൽ പറത്തി. ദിനേശ് കാസർഗോഡ് ഉടൻ തിരികെ എത്തിയത് പരാതിക്കും വിവാദത്തിനും വഴി വെയ്ച്ചു.. ഉടൻ ഇയാളെ കണ്ണൂരിലേക്ക് മാറ്റി ട്രാൻസ് പോർട്ട് കമ്മീഷണർ മുഖം രക്ഷിച്ചു.

എന്നാൽ ആ നടപടി താൽക്കാലികമാണന്നു ഒരു മാസം കഴിയും മുൻപെ വ്യക്തമായി. അതായത് ദിനേശിനെ കമ്മീഷണർ തന്നെ കാസർഗോഡ് നിയമിച്ചു. ഇങ്ങനെയൊരു നിയമനത്തിന് മണിപ്പാൽ മെഡിക്കൽ കോളേജിലെ അമ്മയുടെ ചികിത്സ രേഖകൾ കൂടി ഹാജരാക്കി എന്നാണ് വിവരം. കാസർഗോഡ് എംവിഐ ആയിരുന്ന കെ പി ദിലീപിനെ സ്വദേശമായ കോഴിക്കോട്ടേക്ക് ആദ്യം നിയമിച്ചു. സ്വദേശത്ത നിയമനം കിട്ടിയിട്ടും വേണ്ടന്ന് പറഞ്ഞ് അദ്ദേഹം അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി എന്നാൽ കാറ്റ് ന്റെ നിർദ്ദേശ പ്രകാരം സർക്കാർ ഹിയറിങ് നടത്തി ദിലീപിന്റെ അപേക്ഷ നിരസിച്ചു. അങ്ങനെ കോഴിക്കോട് തുടർന്ന ദിലീപിനെ പ്രത്യേക ഉത്തരവിലൂടെ ട്രാൻസ്പോർട്ട് കമ്മീഷണർ പാലക്കാട്ട്് എത്തിച്ചു.വെറും അഞ്ചു മാസം മുൻപ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി പ്രമോഷൻ നേടി മണ്ണാർക്കാട് എംവിഐ ആയ മനുരാജിനെ ഉടൻ തന്നെ പാലക്കാട്ടേക്ക് പോസ്റ്റു ചെയ്തു. ഇതിന് പകരം പാലക്കാട് നിന്നും കണ്ണൂരിലേക്ക് മാറ്റപ്പെട്ട എംവിഐ സാന്റോ വർഗീസ് സ്ഥലം മാറ്റത്തിനെതിരെ കാറ്റ്ൽ(അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ) നിന്നും സ്റ്റേ വാങ്ങി. സ്റ്റേ നിലനിന്നതിനാൽ ജോയിൻ ചെയ്യാൻ കഴിയാതിരുന്ന മനുവിനെ കമ്മീഷണർ ഇടപെട്ട് ജോയിൻ ചെയ്യിപ്പിച്ചു.

കാറ്റ് ഉത്തരവ് മറികടന്നായരുന്നു കമ്മീഷണറുടെ നടപടി. ചുരുക്കത്തിൽ ഇപ്പോൾ സാന്റോ വർഗീസും പാലക്കാട് തുടരുന്നു. അതായത് പാലക്കാട് ആർടിഒയിൽ ഒരു എം വി ഐ അധികം. അതു കൊണ്ട് തന്നെ തനിക്ക് ശമ്പളം ലഭിക്കുന്നില്ലന്ന് കാണിച്ച സാന്റോ കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട്് കമ്മീഷണർക്ക് പരാതി നൽകി. അഞ്ചു മാസം മുൻപ് സ്ഥാന കയറ്റം ലഭിച്ച കണ്ണൂരിലെ എം വി ഐ പ്രജിത്തിനെ കാസർഗോട്ടേക്ക് സ്ഥലം മാറ്റി. സ്ഥാനകയറ്റം ലഭിച്ച് കുറഞ്ഞത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞാലെ സാധാരണ ഗതിയിൽ സ്ഥലം മാറ്റം ലഭിക്കൂ. കാസർഗോട്ടെ ചാർളി എം ജോണിനെ കണ്ണൂലേക്ക് തിരികെ സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം സ്റ്റേ വാങ്ങി തുടരുന്നതിനാൽ പ്രജിത്തിന് കാസർഗോട് ജോയിൻ ചെയ്യാനായില്ല.രണ്ടു വർഷം മുൻപ് ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ച എംവിഐ ശ്രീജിത്തിനെ അപേക്ഷ നൽകാതെ തന്നെ സ്വന്തം ജില്ലയിൽ നിയമിച്ചു. എന്നാൽ ഇദ്ദേഹവും കേറ്റിൽ പോയി സ്റ്റേ വാങ്ങി. അതു കൊണ്ട് തന്നെ ഇദ്ദേഹത്തിന് പകരമായി അടൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ എംവിഐ ശ്രീകുമാർ ഇപ്പോഴും ജോലി ഇല്ലാതെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ ഇരുന്ന് ശമ്പളം പറ്റുന്നു.

ചെക്കപോസ്റ്റ് ഉള്ള ആർടി ഒ കളിൽ സ്ഥലം മാറ്റം കിട്ടാൻ എംവിഐ പത്തും പതനഞ്ചും എ എംവിഐ അഞ്ചും പത്തും വരെ ലക്ഷം രൂപയാണ് നല്കിയിരുന്നതായി പറയപ്പെടുന്നത്. ആർടിഓ കളിൽ കിട്ടിയാലും ചെക്കു പോസ്റ്റുകളിൽ കിട്ടാൻ പടി പിന്നെയും കൊടുക്കണം. അതു ലക്ഷങ്ങളാണ്. വാളയാർ ഇൻ., വാളയാർ ഔട്ട്, ഗോപാലപുരം. തുടങ്ങിയ ചെക്കു പോസ്റ്റുകളിലേക്ക് രഹസ്യ ലേലം വിളി പോലും ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.വാളയാർ ഇന്നിൽ മൂന്ന് എംവിഐ യും ഒൻപത്്് എ എംവിഐയുമാണ് വേണ്ടത്്. ഔട്ടിൽ ഒരു എംവിഐയും മൂന്ന് എഎംവിഐയും ഗോപാലപുരത്ത് ഒരു എംവിഐയും മൂന്ന് എ എംവിഐ യും മാണ് ജോലി നോക്കുന്നത്. ഇത് കഴിഞ്ഞാൽ കാസർഗോട്ടെ മഞ്ചേശ്വരം,നീലേശ്വരം, ചെറുവത്തൂർ ചെക്കു പോസ്റ്റുകളിലെ നിയമനത്തിനാണ് ഡിമാന്റ്. ട്രാൻസ്പോർട്ട് കമ്മീഷണർ ആഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന വഴി വിട്ട നീക്കങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയവർ മുകളിൽ പ്രതിപാദിച്ച ചട്ടലംഘന സ്ഥലം മാറ്റങ്ങളുടെ രേഖകളും മന്ത്രിക്ക് കൈമാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP