Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആഭ്യന്തര വകുപ്പ് അഡീ.സെക്രട്ടറി വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല; ലേബർ കമ്മീഷണറായ കെ വാസുകിക്ക് ലോക കേരള സഭയുടെ അധിക ചുമതല; ടി വി അനുപമ ലാന്റ് റവന്യു കമ്മീഷണർ; മാറ്റങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആഭ്യന്തര വകുപ്പ് അഡീ.സെക്രട്ടറി വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല; ലേബർ കമ്മീഷണറായ കെ വാസുകിക്ക് ലോക കേരള സഭയുടെ അധിക ചുമതല; ടി വി അനുപമ ലാന്റ് റവന്യു കമ്മീഷണർ; മാറ്റങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര -വിജിലൻസ് വകുപ്പ് അഡീഷണൽ സെക്രട്ടറിയായ വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നൽകി. ഇൻഫൊർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഒഴികെയുള്ള അധിക ചുമതലകളും വേണു തുടർന്നും വഹിക്കും. നിലവിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ പുനീത് കുമാറിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മുഴുവൻ ചുമതലയും അധികമായി നൽകി.

ലേബർ കമ്മീഷണറായ കെ വാസുകി ലോക കേരള സഭയുടെ അധിക ചുമതല കൂടി വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ടിവി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. ഒരുവർഷത്തേക്ക് സൃഷ്ടിച്ച എക്‌സ് കേഡർ തസ്തികയിലാണ് നിയമനം. പഠനാവധി കഴിഞ്ഞെത്തിയ ഡോ.വീണ എൻ മാധവനെ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സ്‌പെഷ്യൽ കമ്മീഷണർ എന്ന അധിക ചുമതലയും വീണ മാധവൻ വഹിക്കും. സംസ്ഥാന ജിഎസ്ടി കമ്മീഷണറായി ഡോ എസ് കാർത്തികേയനെയും നിയമിച്ചു.

ജലവിഭവ വകുപ്പ് സെക്രട്ടറിയായ പ്രണബ്‌ജ്യോതി നാഥ് കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടറായും മുഴുവൻ ചുമതല വഹിക്കും.

അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണറായി ചുമതലയെടുക്കണം. ഇവർക്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണറുടെയും നാഷണൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രൊജക്ടിന്റെ സംസ്ഥാന പ്രൊജക്ട് മാനേജറുടെ ചുമതലയും നൽകി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഡോ എസ് കാർത്തികേയനെ, വീണ മാധവൻ സ്ഥാനം മാറുന്നതിനാൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ അധിക ചുമതല നൽകി. എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെ ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടറായി നിയമിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എംഡി എന്ന അധിക ചുമതലയും തുടർന്ന് വഹിക്കും.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടറായി കയർ വികസന വകുപ്പ് ഡയറക്ടറായിരുന്ന ഷിബു എ യെ നിയമിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണർ വി ആർ വിനോദിനാണ് കയർ വികസന വകുപ്പ് ഡയറക്ടറുടെ അധികചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP