Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാമാരിക്കിടെ ജീവനക്കാരെ സ്ഥലം മാറ്റുന്നത് അസമിലേക്കും ത്രിപുരയിലേക്കും; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡിനൊപ്പം കനത്ത മഴയും; അസമിൽ 414 പേരും ത്രിപുരയിൽ 173 ഉം കോവിഡിൽ മരിച്ചത് ആശങ്ക ഉയർത്തുന്നു; ജീവനക്കാർ ആവശ്യപ്പെട്ടിട്ടും സമയം നീട്ടി നൽകില്ലെന്ന് അധികൃതർ; കോവിഡ് കാലത്ത് റബർബോർഡിന്റെ ക്രൂരത ഇങ്ങനെ

മഹാമാരിക്കിടെ ജീവനക്കാരെ സ്ഥലം മാറ്റുന്നത് അസമിലേക്കും ത്രിപുരയിലേക്കും; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡിനൊപ്പം കനത്ത മഴയും; അസമിൽ 414 പേരും ത്രിപുരയിൽ 173 ഉം കോവിഡിൽ മരിച്ചത് ആശങ്ക ഉയർത്തുന്നു; ജീവനക്കാർ ആവശ്യപ്പെട്ടിട്ടും സമയം നീട്ടി നൽകില്ലെന്ന് അധികൃതർ; കോവിഡ് കാലത്ത് റബർബോർഡിന്റെ ക്രൂരത ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്ത് ജീവനക്കാരോട് സമാനതകളില്ലാത്ത ക്രൂരത കാട്ടി റബർ ബോർഡ്. കോവിഡ് അതിവേഗം പടരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പത്തുജീവനക്കാരെ റബർബോർഡ് സ്ഥലംമാറ്റിയിരിക്കയാണ്. സാങ്കേതിക ജീവനക്കാരായ എട്ടു അസിസ്റ്റന്റ് ഡവലപ്‌മെന്റ് ഓഫിസർക്കും ഒരു ഡവലപ്‌മെന്റ് ഓഫിസർക്കും ഒരു റബർ ടാപ്പിങ് ഡെമോൺസ്‌ട്രേറ്റർക്കുമാണ് സ്ഥലം മാറ്റം. ഇവരിൽ എട്ടുപേരെ അസമിലേക്കും രണ്ടുപേരെ ത്രിപുരയിലേക്കുമാണ് സ്ഥലം മാറ്റിയത്. കോവിഡ് ഭീതി ഒഴിയുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ജീവനക്കാരുടെ അഭ്യർഥന ചെവികൊള്ളാതെയാണ് ഈ മാസം 30 വരെ മാത്രമേ സംസ്ഥാനത്ത് ജോലി ചെയ്യാവൂവെന്ന ഉത്തരവ് റബർ ബോർഡ് സെക്രട്ടറി ഇറക്കിയത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡും കാലവർഷം പടർന്നുപിടിക്കുന്നതിനിടെയുള്ള സ്ഥലം മാറ്റ ഉത്തരവാണ് ഇപ്പോൾ ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്. ഇതിനകം കൊച്ചുസംസ്ഥാനങ്ങളായ അസമിൽ 414 പേരും ത്രിപുരയിൽ 173 ഉം കോവിഡിനെത്തുടർന്ന് മരിച്ചിട്ടുണ്ട്. സാധാരണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങാറുണ്ട്്. അതിൽ ജീവനക്കാർക്ക് എതിർപ്പുമില്ല. എന്നാൽ അവിചാരിതമായി വന്ന കോവിഡ് രോഗബാധയെക്കുറിച്ച ആശങ്കകളാണ് സമയം നീട്ടിചോദിക്കാൻ ജീവനക്കാരെ പ്രേരിപ്പിച്ചത്. ഇതിനകം രണ്ട് തവണ ഇത് സംബന്ധിച്ച അപേക്ഷ അധികൃതർക്ക് നൽകുകയും ചെയ്തുവത്രേ.

കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കാൻ സമയം ആഴ്ചകൾ നീട്ടിനൽകിയിരുന്നു.എന്നാൽ കോവിഡ് ബാധ വർധിച്ച സാഹചര്യത്തിലാണ് ഇപ്പോൾ പോയേ തീരുവെന്ന തീരുമാനത്തിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവർ തിരിച്ചുവന്ന സാഹചര്യത്തിൽ ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാർ പോയേ തീരൂവെന്ന് റബർ ബോർഡ് ചെയർമാൻ ഡോ.കെ.എൻ.രാഘവൻ പറയുന്നു.

ജീവനക്കാർക്ക് തിരിച്ചെത്താൻ കോവിഡ് കാരണം സമയം നീട്ടി നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രമേ സ്ഥലം മാറ്റിയിട്ടുള്ളൂവെന്ന് റബർബോർഡ് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥ ഡോ.പി. സുധയും വ്യക്തമാക്കി തൊഴിൽ നിയമങ്ങൾ അനുസരിച്ചാണ് സ്ഥലം മാറ്റിയിട്ടുള്ളത്. ഇതിനായി ജീവനക്കാരുടെ സംഘനകളുമായും അസോസിയേഷനുകളുമായും സംസാരിച്ചിരുന്നെന്നും അവർ പറഞ്ഞു. അതേസമയം കോവിഡ് തുടങ്ങും മുമ്പായിരുന്നു യൂനിയനുമായുണ്ടാക്കിയ ചർച്ചകളെന്ന് ജീവനക്കാർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP