Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനെട്ടാം വയസിൽ ജോലിക്ക് കയറിയത് നാവികസേനയിൽ; വർഷങ്ങൾക്കിപ്പുറം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയതിന്റെ പേരിൽ പുറത്താക്കിയത് കഷ്ടപ്പെട്ട് നേടിയ ജോലിയിൽ നിന്ന്; തളരാതെ പോരാടിയത് നഷ്ടപ്പെട്ട് പോയ ജീവിതം തിരികെ പിടിക്കാൻ; ഒടുവിൽ എൽഡി ക്ലർക്ക് പരീക്ഷ എഴുതിയാൽ ജോലി നൽകാമെന്ന് വാഗ്ദാനം

പതിനെട്ടാം വയസിൽ ജോലിക്ക് കയറിയത് നാവികസേനയിൽ; വർഷങ്ങൾക്കിപ്പുറം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയതിന്റെ പേരിൽ പുറത്താക്കിയത് കഷ്ടപ്പെട്ട് നേടിയ ജോലിയിൽ നിന്ന്; തളരാതെ പോരാടിയത് നഷ്ടപ്പെട്ട് പോയ ജീവിതം തിരികെ പിടിക്കാൻ; ഒടുവിൽ എൽഡി ക്ലർക്ക് പരീക്ഷ എഴുതിയാൽ ജോലി നൽകാമെന്ന് വാഗ്ദാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജോലിയിലിരിക്കുന്ന സമയത്ത് ലിംഗമാറ്റം നടത്തി പെണ്ണായതിന്റെ പേരിൽ ജോലിയിൽ നിന്നും പുറത്താക്കിയയാളെ വീണ്ടും ജോലിക്കെടുക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. സെബി ഗിരി എന്നയാളെയാണ് സൈന്യം വീണ്ടും ജോലിക്കെടുക്കാൻ സമ്മതിച്ചിരിക്കുന്നത്. ജോലിയിൽ നിന്നും പുറത്താക്കിയതിന് എതിരേ സെബി നടത്തുന്ന നിയമപോരാട്ടത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. എന്നാൽ മതിയായ യോഗ്യതയോടെ പരീക്ഷ എഴുതിക്കയറിയാൽ എൽഡി ക്ളാർക്ക് ജോലിക്ക് എടുക്കുന്നതിൽ തടസ്സമില്ലെന്ന് നാവികസേന പറഞ്ഞു. ലിംഗ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയതിന് പിന്നാലെയാണ് സെബിയുടെ ജോലി പോയത്. രണ്ട് വർഷം മുൻപാണ് നാവികസേന സെബിയെ പുറത്താക്കിയത്.

വിശാഖപട്ടണത്ത് ഈസ്റ്റേൺ നേവൽ കമാന്റിൽ മറൈൻ എഞ്ചിനീയറായി ജോലിക്ക് കയറിയ സെബി പിന്നീട് അഡ്‌മിനിസ്ട്രേറ്റീവ് വിംഗിലേക്ക് മാറിയിരുന്നു. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയയോടെ പുറത്താക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരേ സെബി നിയമപോരാട്ടം നടത്തുകയാണ്. സെബിക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും മറ്റും തീർത്തു നൽകുമെന്നു നാവികസേന പറഞ്ഞിരുന്നു. ആണായി പിറക്കുകയും 18 ാം വയസ്സിൽ നാവികസേനയിൽ ജോലി നേടുകയും ചെയ്ത സെബി ഏഴു വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം 2017 ൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറി.

1957 ലെ നിയമം അനുസരിച്ച് നേവിയിലെ ഏതാനും ജോലികൾ ഒഴിച്ച് നാവികസേനയിലെ ജോലിക്ക് സ്ത്രീകൾ അർഹരല്ല എന്ന് ചൂണ്ടിക്കാട്ടി സൈന്യം സെബിയെ പുറത്താക്കുകയായിരുന്നു. തുടർന്ന് സെബി നിയമപോരാട്ടം നടത്തുകയും ആയിരുന്നു. വിചാരണയ്ക്കിടയിൽ സൈനിക ജോലി അല്ലാത്ത തസ്തികയിൽ സെബിക്ക് ജോലി നൽകാൻ കഴിയുമോ എന്ന് ഡൽഹി ഹൈക്കോടതി സൈന്യത്തോട് ആരാഞ്ഞിരുന്നു.
ഡൽഹി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നാവികസേന സെബിയോട് പരീക്ഷ എഴുതാൻ ആവശ്യപ്പെടുകയും യോഗ്യതയോടെ എത്തിയാൽ എൽഡി ക്ളാർക്ക് തസ്തികയിൽ നിയോഗിക്കാമെന്നും പറഞ്ഞിരിക്കുകയാണ്. വളരെ ചെറു പ്രായത്തിൽ തന്നെ നാവികസേനയുടെ ഭാഗമായതിനാൽ സെബിക്ക് മറ്റൊരു ജോലി നേടാനുള്ള അവസരം കുറഞ്ഞുപോയെന്ന് അഭിഭാഷകൻ പറഞ്ഞു. 2017 ൽ നേവി സെബിക്ക് കരാർ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലൂം സെബി അത് തള്ളുകയായിരുന്നു.

സൈനിക സേവനത്തിന് പോകാതെ പഠിക്കാൻ പോയിരുന്നെങ്കിൽ ഇതിനേക്കാർ മികച്ച ജോലി സെബിക്ക് കിട്ടുമായിരുന്നെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിൽ സ്വന്തം ഗ്രാമത്തിൽ നിന്നും മാനസീക പീഡനം നേരിടുകയാണെന്നും ജോലി ഇല്ലാത്തതിനാൽ സെബിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ജോലി പോയതോടെ പഠിക്കാൻ ഇറങ്ങിയിരിക്കുകയാണ് സെബി ഇപ്പോൾ. എന്തായാലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സെബി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP