Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോഗ്യപരിശോധനയ്ക്കു വിധേയരാകാത്ത യാത്രക്കാർ ഇനി തീവണ്ടി കാണില്ല; ഒന്നരമണിക്കൂർ മുമ്പേ യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങും; നടപടി യാത്രക്കാർ വൈകിയെത്തുന്ന സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരോഗ്യപരിശോധനയ്ക്കു വിധേയരാകാത്ത യാത്രക്കാരെ പൂർണമായും വിലക്കാൻ റെയിൽവേ ഒരുങ്ങുന്നു. പരിശോധന തടസ്സപ്പെടുത്തുന്ന വിധത്തിൽ യാത്രക്കാർ വൈകിയെത്തുന്നത് പതിവായതിനെത്തുടർന്നാണ് നടപടി.നിലവിൽ റിസർവേഷൻയാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

ഒന്നരമണിക്കൂർ മുമ്പേ യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങും. തീവണ്ടി പുറപ്പെടുന്നതിനുമുമ്പേ പരിശോധന പൂർത്തീകരിക്കാനാണ് ഈ ക്രമീകരണം. എന്നാൽ, പലരും വൈകിയെത്തുന്നത് പരിശോധനയ്ക്കുള്ള സമയം നഷ്ടമാക്കുകയാണ്. അവസാനനിമിഷം എത്തുന്നവർ തീവണ്ടി പുറപ്പെടുമെന്ന ഭീതിയിൽ ആരോഗ്യപരിശോധനയ്ക്ക് വിസമ്മതിക്കുന്നുണ്ട്.

കഴിഞ്ഞദിവസം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിനുള്ള 20 യാത്രക്കാർ പരിശോധന നടത്താതെ ട്രെയിനിൽ കയറി. അവസാനസമയം എത്തിയ ഇവർ സുരക്ഷാജീവനക്കാരുടെ എതിർപ്പ് അവഗണിച്ചാണ് ഉള്ളിൽ കയറിയത്. കോവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തുനിന്നു യാത്രക്കാർ പരിശോധന ഒഴിവാക്കി ട്രെയിനിൽ കയറിയത് ഗുരുതരവീഴ്ചയാണെന്നാണ് നിഗമനം.

ഈ ആനുകൂല്യം തുടർന്ന് അനുവദിക്കേണ്ടതില്ലെന്നാണ് റെയിൽവേ അധികൃതരുടെ തീരുമാനം. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി. ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പേ സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും.

തീവണ്ടിക്കുള്ളിലും പരിശോധന കർശനമാക്കും. സ്റ്റേഷനിൽനിന്നു കയറിയശേഷം മുഖാവരണം ഒഴിവാക്കുന്നതായും കൂട്ടംകൂടി ഇരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാൻ ആർ.പി.എഫ്. പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP