Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐലൻഡ് എക്സ്പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണ് 107 മരണമുണ്ടായത് ആദ്യ നടുക്കം; ഫിറോസാബാദിൽ ജീവൻ പോയത് 400 പേർക്ക്; 1999ൽ അസമിലും 290 പേരുടെ ജീവനെടുത്ത ദുരന്തം; മൂന്ന് തീവണ്ടികൾ ഒരേ സമയം അപകടത്തിൽ പെടുന്നത് ഒഡീഷയിലെ പ്രത്യേകത; ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ

ഐലൻഡ് എക്സ്പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണ് 107 മരണമുണ്ടായത് ആദ്യ നടുക്കം; ഫിറോസാബാദിൽ ജീവൻ പോയത് 400 പേർക്ക്; 1999ൽ അസമിലും 290 പേരുടെ ജീവനെടുത്ത ദുരന്തം; മൂന്ന് തീവണ്ടികൾ ഒരേ സമയം അപകടത്തിൽ പെടുന്നത് ഒഡീഷയിലെ പ്രത്യേകത; ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുപിയിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ പുരുഷോത്തം എക്സ്‌പ്രസും കാളിന്ദി എക്സ്‌പ്രസും കൂട്ടിയിടിച്ച് 400 മരണം ഉണ്ടായത് 1995 ഓഗസ്റ്റ് 20നാണ്. പെരുമണ്ണിൽ 107 പേർ 1988ൽ മരിച്ചു. കൊല്ലത്തെ പെരുമണിൽ നിന്നാണ് രാജ്യത്തെ നടുക്കുന്ന തീവണ്ടി അപകടങ്ങളുടെ തുടക്കം. 2010ൽ ബംഗാളിലും മരണം നൂറുകടന്ന തീവണ്ടിയപടകമുണ്ടായി. 1999ൽ അസമിലെ ദുരന്തത്തിൽ മരിച്ചത് 290 പേരാണ്. രാജ്യ കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തമായി ഓഡീഷയിലേത് മാറില്ലെങ്കിലും മൂന്ന് തീവണ്ടികൾ അപകടത്തിൽ പെടുന്ന രാജ്യത്തെ ആദ്യ സംഭവമാണ് ഇത്. ഏറ്റവും അധികം ആളുകൾ അപകടത്തിൽ പെടുന്നതും ഒരു പക്ഷേ ഈ ദുരന്തത്തിലാകും.

ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 250 ലേറെയാകുമെന്നാണ് വിലയിരുത്തൽ. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റവരിൽ നാല് മലയാളികളുണ്ട്. തൃശൂർ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ പലരുടേയും നില ഗുരുതമാണ്. അതുകൊണ്ട് തന്നെ മരണ സഖ്യ ഉയരും. രക്ഷാ പ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പലരും രാവിലെ വരെ തകർന്ന തീവണ്ടിയിൽ കുടുങ്ങി കിടന്നു.

1988 ജൂലൈ 8 : കൊല്ലം പെരുമൺ പാലത്തിൽ നിന്ന് ഐലൻഡ് എക്സ്പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണ് 107 മരണം
1988 ഏപ്രിൽ 18 : ഉത്തർപ്രദേശിൽ ലളിത്പുരിനു സമീപം കർണാടക എക്സ്‌പ്രസ് പാളം തെറ്റി 75 മരണം
1995 ഓഗസ്റ്റ് 20 : യുപിയിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ പുരുഷോത്തം എക്സ്‌പ്രസും കാളിന്ദി എക്സ്‌പ്രസും കൂട്ടിയിടിച്ച് 400 മരണം
1997 സെപ്റ്റംബർ 14 : അഹമ്മദാബാദ്ഹൗറ എക്സ്‌പ്രസിന്റെ 5 കോച്ചുകൾ മധ്യപ്രദേശിലെ ബിലാസ്പുർ നദിയിൽ വീണ് 81 മരണം.
1998 നവംബർ 26 : പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 മരണം
1999 ഓഗസ്റ്റ് 2 : അസമിലെ ഗൈസാലിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 മരണം
2001 ജൂൺ 22 : മംഗലാപുരംചെന്നൈ മെയിലിന്റെ 6 ബോഗികൾ കോഴിക്കോട് കടലുണ്ടി പുഴയിൽ വീണ് 52 മരണം
2002 സെപ്റ്റംബർ 9 : ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ഹൗറഡൽഹി രാജധാനി എക്സ്‌പ്രസിന്റെ ഒരു കോച്ച് നദിയിൽ വീണു 100 മരണം
2010 മെയ്‌ 28 : ബംഗാളിലെ നക്‌സൽസിൽ ജ്ഞാനേശ്വരി എക്സ്‌പ്രസ് പാളം തെറ്റി 148 മരണം
2017 ജനുവരി 23 : ആന്ധ്രയിലെ വിജയനഗരം ജില്ലയിൽ ട്രെയിൻ പാളം തെറ്റി; 39 മരണം.
2018 ഒക്ടോബർ 20 : പഞ്ചാബിലെ ജോദ ഫഠക്കിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി 60 മരണം.

ഇന്നലെ രാത്രി യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്‌പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചതായാണ് പ്രാഥമിക വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP