Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലു ദിവസത്തോളം മക്കളെ മുലയൂട്ടിയത് സ്വന്തം മൂത്രം കുടിച്ച് ജീവൻ നിലനിർത്തി; ഉല്ലാസ യാത്രക്കിടെ ബോട്ട് തകർന്നപ്പോൾ അമ്മയും മക്കളും അകപ്പെട്ടത് നടക്കടലിൽ; രക്ഷ നേടിയത് തകർന്ന ബോട്ടിന്റെ അവശിഷ്ടത്തിൽ കയറിയിരുന്ന്; കണ്ടെത്തിയത് മക്കൾ ചേർത്ത് പിടിച്ച അമ്മയുടെ മൃതദേഹത്തെ

നാലു ദിവസത്തോളം മക്കളെ മുലയൂട്ടിയത് സ്വന്തം മൂത്രം കുടിച്ച് ജീവൻ നിലനിർത്തി; ഉല്ലാസ യാത്രക്കിടെ ബോട്ട് തകർന്നപ്പോൾ അമ്മയും മക്കളും അകപ്പെട്ടത് നടക്കടലിൽ; രക്ഷ നേടിയത് തകർന്ന ബോട്ടിന്റെ അവശിഷ്ടത്തിൽ കയറിയിരുന്ന്; കണ്ടെത്തിയത് മക്കൾ ചേർത്ത് പിടിച്ച അമ്മയുടെ മൃതദേഹത്തെ

മറുനാടൻ മലയാളി ബ്യൂറോ

കാരക്കസ്: ലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുള്ളതാണ് മാതൃത്വം. അത്തരത്തിൽ ഒരു നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് വെനസ്വേലയിൽ നിന്ന് പുറത്ത് വരുന്നത്.സ്വന്തം മുത്രം കുടിച്ച് മക്കൾക്ക് മുലപ്പാൽ നൽകി നാലുദിവസം അവരുടെ ജീവൻ നിലനിർത്തി സുരക്ഷിതമായ കൈകളിൽ അവരെ ഏൽപ്പിച്ച ശേഷം അമ്മ ലോകത്തോട് വിട പറഞ്ഞു. ഉല്ലാസയാത്രക്കിടെ ബോട്ട് തകർന്നാണ് അമ്മയും രണ്ടു മക്കളും നടുക്കടലിൽ അകപ്പെട്ടത്.

മരിലി ഷാകോൺ എന്ന വനിതയും രണ്ടു മക്കളുമാണ് ഇപ്പോൾ ലോകത്തിന്റെ തന്നെ നൊമ്പരമാകുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകർന്നതിനെ തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെട്ടു പോവുകയായിരുന്നു.തകർന്ന ബോട്ടിന്റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോൺ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാൽ ഭക്ഷണമോ വെള്ളമോ കയ്യിൽ ഇല്ലാത്തതിനാൽ ആറുവയസ്സുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസ്സുകാരിയായ മരിയയുടെയും ജീവൻ നിർത്തുന്നതിനായി മരിലി മുലപ്പാൽ നൽകുകയായിരുന്നു.

നാലുദിവസം സ്വന്തം മൂത്രം കുടിച്ച് ജീവൻ നിലനിർത്തിയാണ് മരിലി മക്കളെ മുലയൂട്ടിയത്. ഒടുവിൽ കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും കുട്ടികൾ അമ്മയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന കാഴ്ചയാണ് കണ്ടത്. മൂത്രം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിലി മരിച്ചത്. കുട്ടികൾ ഇരുവരും നിർജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു.കൊടും ചൂടിനെ അതിജീവിക്കാൻ ബോട്ടിന്റെ തകർന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്.

രക്ഷാസംഘം ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു. വിശദമായ പരിശോധനയിൽ ഇലക്ട്രോലൈറ്റുകളിൽ കാര്യമായ കുറവ് വന്നതിനെ തുടർന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് എന്ന് കണ്ടെത്തി. മരിലിയുടെ ഭർത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കുട്ടികളെ സന്തോഷിപ്പിക്കാനായാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത് എന്ന് മരിലിയുടെ അച്ഛനായ ഹംബേർട്ടോ പറയുന്നു. ശക്തമായ തിരമാലകളെ തുടർന്നാണ് ബോട്ട് തകർന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം കുട്ടികളുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും അവർ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP