രേഖകളൊന്നുമില്ലാതെ സവാരിക്കിറങ്ങിയ യുവാവിന് പിഴയായി ഒടുക്കേണ്ടി വന്നത് ബൈക്കിന്റെ പകുതി വില; ഗുരുഗ്രാമിലെ സംഭവം കേട്ട് ഞെട്ടുന്നുണ്ടെങ്കിലും പുതുക്കിയ ഫൈൻ നിരക്കുകൾ വന്നതോടെ കൊച്ചുകേരളത്തിലും പിഴ അടയ്ക്കാൻ പലർക്കും മടി; കോടതിയിൽ വച്ചുകാണമെന്ന് വെല്ലുവിളി; പൊല്ലാപ്പാകുമെന്ന് മോട്ടോർ വാഹന വകുപ്പ്; മുങ്ങിയാൽ രക്ഷപ്പെടാമെന്നും വിരുതന്മാർ കരുതരുത്; നിയമം പാലിച്ചാൽ ആരെയും പേടിക്കേണ്ടെന്നും ആശ്വാസവാക്ക്

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഡൽഹിയിൽ ട്രാഫിക് നിയമ ലംഘനത്തിന് യുവാവ് പിഴയൊടുക്കേണ്ടി വന്നത് വാഹനത്തിന്റെ പകുതി വില എന്ന വാർത്ത ഇപ്പോൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ്. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ടേഡ പാർട്ടി ഇൻഷുറൻസ് എന്നിവ അടക്കമുള്ള അടിസ്ഥാന രേഖകളില്ലാതെ, 23,000 രൂപയാണ് പിഴ അടയ്ക്കേണ്ടി വന്നത്. ഇത് ഗുരുഗ്രാമിലെ സംഭവം. നമ്മുടെ കൊച്ചുകേരളത്തിലേക്ക് വന്നാലോ, പിഴ അടയ്ക്കാതെ കോടതിയിൽ വച്ച് കാണാമെന്ന് പറഞ്ഞ് ഒഴിയുന്നവർ ഏറെയാണെന്ന കാണാം. പലരുടെയും കൈയിൽ കൂടിയ പിഴത്തുക ഇല്ലാത്തതും പ്രശ്നമാണ്. അതുപോലെ തന്നെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ പിഴ വാങ്ങിയെടുക്കാൻ എന്തൊക്കെ വേണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടെന്ന്ാണ് സൂചന. ഉയർന്ന പിഴ ചുമത്തുന്നുണ്ടെങ്കിലും എന്താണ് തുടർന്ന് സ്വീകരിക്കേണ്ട നടപടി എന്ന കാര്യത്തിൽ, ആശയവ്യക്തതയില്ല.
പിഴയടയ്ക്കാനുള്ള സാവകാശം, കോടതിക്ക് കൈമാറുന്നതിനു മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ട്രാൻസ്പോർട്ട് കമ്മിഷണറാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. നിയമഭേദഗതി നടപ്പായെങ്കിലും അതിനനുസൃതമായി ചട്ടം രൂപവത്കരിച്ചിട്ടില്ല. പെർമിറ്റ്, ലൈസൻസ് വിതരണത്തിന് ഭേദഗതിപ്രകാരമുള്ള നടപടിക്രമങ്ങൾ ചട്ടത്തിലാണ് ഉൾക്കൊള്ളിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ചും അവ്യക്തതയുണ്ട്. ഭേദഗതിപ്രകാരം കാലാവധി തീരുന്നതിന് ഒരുവർഷം മുമ്പ് ഡ്രൈവിങ് ലൈസൻസ് പുതുക്കാം. കാലാവധി കഴിഞ്ഞാലും ഒരുവർഷത്തേക്ക് ടെസ്റ്റില്ലാതെ പുതുക്കാനാകും.
കാലാവധി കഴിഞ്ഞ് സമർപ്പിച്ച അപേക്ഷകരിൽ നിന്നു ചില ഓഫീസുകൾ 1100 രൂപ പിഴ ഈടാക്കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് അപേക്ഷ സ്വീകരിക്കുന്നത് ചൊവ്വാഴ്ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്. ഓട്ടോറിക്ഷകളുടെ പെർമിറ്റ് കാലാവധി കഴിഞ്ഞാൽ 10,000 രൂപയാണ് പിഴ. കാലാവധി കഴിഞ്ഞാൽ പിഴയില്ലാതെ പുതുക്കാനുള്ള സമയം അനുവദിച്ചിട്ടില്ല. വയർലെസ്, ബ്ലൂടൂത്ത് സംവിധാനങ്ങളിലൂടെ മൊബൈൽഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണോ എന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടില്ല.
കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ
കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും ഇനി വച്ചുപൊറുപ്പിക്കില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.
പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നൽകിയ മാതാപിതാക്കൾക്ക് - രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വർഷം തടവും. വാഹനത്തിന്റെ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും.
വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്. ഇതുൾപ്പെടെ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ സെപ്റ്റംബര് ഒന്നുമുതൽ നിലവിൽ വരും
മുങ്ങിയാൽ രക്ഷപ്പെടാം എന്ന് വിരുതന്മാർ കരുതരുത്
പരിശോധന സമയത്ത് തെറ്റായ അഡ്രസ് നൽകി രക്ഷ്പ്പെടുന്ന ചില വിരുതന്മാരുണ്ട്. ആ പണി ഇനി നടപ്പില്ല. എല്ലാം മോട്ടോർ വാഹനവകുപ്പ് അറിഞ്ഞേ നടക്കൂ. വാഹനത്തിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിക്കാനുള്ള സംവിധാനം മോട്ടോർവാഹന വകുപ്പിനുണ്ട്. തെറ്റായ വിലാസം നൽകിയാൽ അകത്താകും. വാഹന ഉടമയോട് ഡ്രൈവറെ ഹാജരാക്കാൻ രേഖാമൂലം ആവശ്യപ്പെടാം. തയ്യാറായില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളിൽ നിയമലംഘനം ഉൾക്കൊള്ളിക്കും. ഡ്രൈവിങ് ലൈൻസിന്റെ കാര്യത്തിലും ഇത്തരത്തിൽ നടപടി സ്വീകരിക്കാം. പിഴയൊടുക്കാതെ ഭാവിയിൽ മറ്റു സേവനങ്ങൾ ലഭിക്കില്ല.
പിഴ അടയ്ക്കാതെ കോടതിയിൽ കാണാം എന്ന വെല്ലുവിളിക്കരുത്
പിഴ അടയ്ക്കാൻ വലിയ വിമുഖതയാണ് ഗതാഗത നിയമലംഘകർ കാട്ടുന്നത്. അഞ്ചിരട്ടി പിഴയാണ് എന്നതാണ് മുഖ്യകാരണം. പിഴ അടയ്ക്കാൻ ഉദ്യോഗസ്ഥർ ഒരാഴ്ച സാവകാശമുണ്ട്. അതിനു ശേഷം കേസാകും. ംസ്ഥാനത്താകെ ഹെൽമറ്റ് ധരിക്കാത്തതിനു 138 കേസുകളും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനു 149 കേസുകളും ഇതിനകം രജിസ്റ്റർ ചെയ്തതായാണു സൂചന. മോട്ടോർവാഹന നിയമലംഘനങ്ങളുടെ പിഴ പരിശോധനാ സമയത്തോ ഓഫീസിലോ ഒടുക്കുന്നതിന് പകരം കോടതിയിൽ വച്ച് കാണാം എന്ന് പറയുമ്പോൾ സൂക്ഷിക്കുക. വെറുതെ വയ്യാവേലിയാണ് തലയിൽ എടുത്തുവയ്ക്കുന്നത്.
ബസുകളിലും സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു
ബസുകളിൽ സീറ്റ് ബെൽറ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോർവാഹന നിയമത്തിൽ കർശനമാക്കി. മോട്ടോർവാഹന നിയമഭേദഗതിയിലെ 194-എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ. ാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയാണ് പിഴ. ബസുകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ആർ.സി. ബുക്കിന്റെ ഉടമ ആയിരംരൂപ അടയ്ക്കണം. ഒരു സീറ്റിന് ബെൽറ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെൽറ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ.
14 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങളിൽ സീറ്റ് ബെൽറ്റോ കുട്ടികൾക്കുള്ള മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലെങ്കിലും ഈ തുക ഒടുക്കണം. സീറ്റ് ബെൽറ്റ് ലംഘനത്തിന് പിഴ കർശനമാക്കുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തിൽപ്പെടും. ഇതിൽ സ്കൂൾബസുകളും ഉണ്ടാവും. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയിൽനിന്ന് രണ്ടുസീറ്റ് കുറച്ചശേഷം (ഡ്രൈവറും കണ്ടക്ടറും) ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാൻ അനുവദിക്കുക. ഉദാഹരണത്തിന്, 48 സീറ്റുള്ള ബസിൽ 11 പേർക്കാണ് അനുമതി. ബസിന് പെർമിറ്റ് കൊടുക്കുമ്പോഴുള്ള വ്യവസ്ഥയാണിത്. സീറ്റൊന്നിന് 600 രൂപയും നിൽക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്ട്രേഷൻ സമയത്ത് പെർമിറ്റ് ഇനത്തിൽ ഈടാക്കുന്നത്.
ഒരു ബസിന്റെ പെർമിറ്റിനുള്ള മാനദണ്ഡത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എങ്കിലും തുടർയാത്ര അനുവദിക്കില്ല. യാത്രക്കാരെ അവിടെയിറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാർക്ക് തുടർയാത്രയ്ക്കുള്ള അവസരമൊരുക്കിയശേഷം വേണം ഇങ്ങനെചെയ്യാൻ. ിൽക്കുന്ന യാത്രക്കാരെ ഒഴിവാക്കണമെങ്കിൽ സംസ്ഥാനസർക്കാർ പ്രത്യേകം ഉത്തരവിറക്കണം. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയുംവേണം. ഈ ഉത്തരവിറക്കുന്നതിനെക്കുറിച്ച് സംസ്ഥാന മോട്ടോർവാഹന വകുപ്പ് ചിന്തിച്ചിട്ടുപോലുമില്ല.
ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പരിശോധിക്കും. ബസ് സർവീസിനെത്തന്നെ ബാധിക്കുന്ന ഇത്തരം വ്യവസ്ഥകൾ ഗതാഗതവകുപ്പ് ഉടൻ ചർച്ചചെയ്യും. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇതുകൊണ്ടുവരാനും ശ്രമിക്കും.
വഴിയിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഇല്ല
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെ കണ്ടെത്തുന്നതിനു വഴിയിൽ വാഹനം തടഞ്ഞുനിർത്തിയുള്ള വാഹനപരിശോധന ഒഴിവാക്കാൻ മോട്ടർ വാഹന വകുപ്പ് നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായം തേടുന്നു. ഇത്തരം സാങ്കേതിക വിദ്യയുള്ള ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചു നിയമ ലംഘകരെ കണ്ടെത്തുകയാണു ലക്ഷ്യം. അമിതവേഗവും സിഗ്നൽ ലൈറ്റ് ലംഘനങ്ങളും കണ്ടെത്താൻ സഹായകമായതാണ് ഇപ്പോൾ കെൽട്രോൺ സ്ഥാപിച്ചിട്ടുള്ള 240 ക്യാമറകൾ.
പുതിയ തരം ക്യാമറകൾ സ്ഥാപിക്കുന്നതോടെ വിവിധ തരം നിയമ ലംഘനങ്ങൾ വേർതരിച്ചു കണ്ടെത്താനാകും. ഹെൽമറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അവ കണ്ടെത്തും. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെങ്കിൽ അതും. ഹെൽമറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തൻ ക്യാമറ അവ വേർതിരിച്ചറിയും.
ക്യാമറകൾ എടുത്തുമാറ്റാനും സാധിക്കും. അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ വ്യാപകമാകുന്നതോടെ ഇത്തരം ക്യാമറകൾക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയുകയും സുഗമമാകും. ഓരോ ജില്ലയിലും ഇത്തരം 100 വീതം ക്യാമറകൾ സ്ഥാപിക്കാ0നുള്ള പദ്ധതിയാണു മോട്ടർ വാഹന വകുപ്പ് സർക്കാരിനു കൈമാറിയിട്ടുള്ളത്. ജില്ലകളിൽ ഇതിനായി പ്രത്യേകം കൺട്രോൾ റൂമുകളും ആവശ്യമായി വരും. 1500 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരും
ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയുമായി പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം സെപ്റ്റംബര് ഒന്ന് മുതൽ മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരും. ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടാക്കുന്ന വാഹനാപകടങ്ങൾക്ക് രക്ഷകർത്താക്കൾക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.
ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 10000 രൂപയാണ് നിലവിൽ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10000 രൂപയാണ്.സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ നിലവിലെ പിഴ 100 രൂപ ആണെങ്കിൽ സെപ്റ്റംബർ 1 മുതൽ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവിൽ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തിൽ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ - 5000 രൂപ, പെർമിറ്റില്ലാതെ ഓടിച്ചാൽ - 10,000 രൂപ, എമർജൻസി വാഹനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ - 10,000 രൂപയും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസൻസ് എടുക്കാനും ആധാർ നിർബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്