Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അറബി പഠിച്ചാലെ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാൻ പാടില്ല'; അറബിക് അദ്ധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വർഗീയവൽക്കരിച്ച് ടി.പി സെൻകുമാർ; ഭൂലോക വിഡ്ഢിക്ക് ഒരു ഓസ്‌കാർ ഉണ്ടെങ്കിൽ അതിന് ഈ പോസ്റ്റ് നോമിനേറ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ; ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ ആ അധഃപതനത്തിന്റെ പേരാണ് ടി പി സെൻകുമാർ എന്ന് ബഷീർ വള്ളിക്കുന്ന്

'അറബി പഠിച്ചാലെ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാൻ പാടില്ല'; അറബിക് അദ്ധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വർഗീയവൽക്കരിച്ച് ടി.പി സെൻകുമാർ; ഭൂലോക വിഡ്ഢിക്ക് ഒരു ഓസ്‌കാർ ഉണ്ടെങ്കിൽ അതിന് ഈ പോസ്റ്റ് നോമിനേറ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ; ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ ആ അധഃപതനത്തിന്റെ പേരാണ് ടി പി സെൻകുമാർ എന്ന് ബഷീർ വള്ളിക്കുന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്‌കൂളുകളിലേയ്ക്ക് അറബിക് അദ്ധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വർഗീയവൽക്കരിച്ച്  മുൻ ഡിജിപിയുടെ വെരിഫെയ്ഡ് അക്കൗണ്ട് വഴിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വലിയോ തോലിലുള്ള വിമർശനമാണ് ഉയരുന്നത്.

'അറബി പഠിച്ചാലെ അമ്പലത്തിൽ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാൻ പാടില്ല' എന്നാണ് സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മലയാളം, കണക്ക്, സയൻസ്, മ്യൂസിക്, ഡ്രോയിങ്, സോഷ്യൽ സയൻസ് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ അറബി അദ്ധ്യാപകന്റെ ഒഴിവുമുണ്ട്.എന്നാൽ അറബി അദ്ധ്യാപകന്റെ ഒഴിവിനെ മാത്രം ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്താണ് സെൻകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്പലത്തിലെ ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അദ്ധ്യാപകനുള്ള അപേക്ഷയാണ്..അത് കൃത്യമായി ആ വിജ്ഞാപനത്തിൽ എഴുതിയിട്ടുണ്ട്.. സ്‌കൂളുകളിൽ എല്ലാ ഭാഷയും പഠിപ്പിക്കും.. അറബി പഠിപ്പിക്കാൻ അറബി യോഗ്യതയുള്ള അദ്ധ്യാപകർ വേണം.. സംസ്‌കൃതം പഠിക്കാൻ പാടില്ലെന്ന് അതിൽ എവിടെയും ഇല്ല.. പക്ഷേ കേരള സമൂഹത്തിൽ വിഷം വമിപ്പിക്കാനും ബുദ്ധിശൂന്യരായ തന്റെ അനുയായികളെ വികാരഭരിതരാക്കാനും ഇത് മതിയെന്ന് അയാൾ കരുതുന്നുണ്ടാകണം.ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ ആ അധഃപതനത്തിന്റെ പേരാണ് ടി പി സെൻകുമാർ എന്നത്.. എന്നാണ് ബഷീർ വള്ളിക്കുന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നുണ്ട്. സമൂഹത്തിൽ വിഷം വമിപ്പിക്കാനാണ് സെൻകുമാറിന്റെ ശ്രമമെന്നും അറബി ഒരു ഭാഷയാണെന്നും അത് സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നു.ബ്രിട്ടണിലെ സ്‌കൂളുകളിൽ സംസ്‌കൃതം നിർബന്ധമാക്കിയെന്നും സംസ്‌കൃതം പഠിക്കാൻ ബ്രിട്ടീഷ് കുട്ടികൾ ഇന്ത്യയിലേയ്ക്ക് വരുന്ന കാലം വിദൂരമല്ലെന്നും സെൻകുമാർ പറഞ്ഞിരുന്നു.

ബഷീറിന്റെ പോസ്റ്റ്

മുൻ ഡിജിപി അദ്ദേഹത്തിന്റെ വെരിഫൈഡ് പേജിൽ ഇന്ന് ഷെയർ ചെയ്തതാണിത്..

ഭൂലോക വിഡ്ഢിക്ക് ഒരു ഓസ്‌കാർ ഉണ്ടെങ്കിൽ അതിന് ഈ പോസ്റ്റ് നോമിനേറ്റ് ചെയ്യണം..

ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ അദ്ധ്യാപക വേക്കൻസിക്ക് അപേക്ഷ ക്ഷണിച്ചതാണ്.. മലയാളം, കണക്ക്, സയൻസ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. അതിൽ അറബി അദ്ധ്യാപകന്റെ വേക്കൻസിയുമുണ്ട്.. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വളരെ സ്വാഭാവികമായ ഒരു വിജ്ഞാപനം..

ആ വിജ്ഞാപനത്തിന്റെ ഫോട്ടോ ഇട്ടിട്ട് മുൻ ഡിജിപി കൊടുത്ത തലക്കെട്ട് നോക്കൂ

'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാൻ പാടില്ല'

ഒരു സംസ്ഥാനത്തിന്റെ ഡി ജി പി ആയിരുന്ന ആളാണ് ഇത് എന്നോർക്കണം..

അമ്പലത്തിലെ ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അദ്ധ്യാപകനുള്ള അപേക്ഷയാണ്..

അത് കൃത്യമായി ആ വിജ്ഞാപനത്തിൽ എഴുതിയിട്ടുണ്ട്.. സ്‌കൂളുകളിൽ എല്ലാ ഭാഷയും പഠിപ്പിക്കും.. അറബി പഠിപ്പിക്കാൻ അറബി യോഗ്യതയുള്ള അദ്ധ്യാപകർ വേണം.. സംസ്‌കൃതം പഠിക്കാൻ പാടില്ലെന്ന് അതിൽ എവിടെയും ഇല്ല.. പക്ഷേ കേരള സമൂഹത്തിൽ വിഷം വമിപ്പിക്കാനും ബുദ്ധിശൂന്യരായ തന്റെ അനുയായികളെ വികാരഭരിതരാക്കാനും ഇത് മതിയെന്ന് അയാൾ കരുതുന്നുണ്ടാകണം.

ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ ആ അധഃപതനത്തിന്റെ പേരാണ് ടി പി സെൻകുമാർ എന്നത്..

ഈ മനുഷ്യൻ കേരളത്തിന്റെ ഡി ജി പി ആയിരുന്നു എന്ന് പറയുന്നതിലും ഭേദം നമ്മളൊക്കെ കെട്ടിത്തൂങ്ങി ചാകുന്നതാണ്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP