Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

കഴക്കൂട്ടത്തെ ഇലക്ഷൻ മുരളീധരന് അഞ്ചു കോടി നൽകിയത് സ്വപ്‌നാ സുരേഷോ? പിണറായി അറിയാതെ ആർക്കെങ്കിലും യൂസഫലി പണം നൽകുമോ എന്ന കാര്യം സംശയമാണെന്നും ആരോപണം; സ്വർണ്ണ കടത്ത് അന്വേഷിക്കുന്നത് എൻഐഎ എങ്കിലും സ്വപ്‌ന കിടക്കുന്നത്‌ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ജയിലിൽ! സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ...? ഗുരുതര ആക്ഷേപങ്ങളുമായി ക്രൈം പത്രാധിപർ നന്ദകുമാർ വീണ്ടും

കഴക്കൂട്ടത്തെ ഇലക്ഷൻ മുരളീധരന് അഞ്ചു കോടി നൽകിയത് സ്വപ്‌നാ സുരേഷോ? പിണറായി അറിയാതെ ആർക്കെങ്കിലും യൂസഫലി പണം നൽകുമോ എന്ന കാര്യം സംശയമാണെന്നും ആരോപണം; സ്വർണ്ണ കടത്ത് അന്വേഷിക്കുന്നത് എൻഐഎ എങ്കിലും സ്വപ്‌ന കിടക്കുന്നത്‌ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ജയിലിൽ! സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ...? ഗുരുതര ആക്ഷേപങ്ങളുമായി ക്രൈം പത്രാധിപർ നന്ദകുമാർ വീണ്ടും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ...? സംശയം ഉന്നയിക്കുന്നത് ക്രൈം പത്രാധിപരായ ടിപി നന്ദകുമാറാണ്. ഇവിടെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത് എൻഐഎ ആണെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കീഴിലുള്ള ജയിലിൽ ആണ് സ്വപ്ന കഴിയുന്നതെന്നത് ആശങ്കാജനകമാണെന്ന് നന്ദകുമാർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. ഈ ജയിലിന്റെ സർവാധികാരവും ആഭ്യന്തര വകുപ്പിൽ നിക്ഷിപ്തമാണെന്നിരിക്കെ, പിണറായി വിജയനെയും മകൾ വീണയെയും മകനെയുമൊക്കെ സംബന്ധിക്കുന്ന പല സുപ്രധാന കാര്യങ്ങളും ഇവരുടെ വിദേശ നിക്ഷേപങ്ങളുടെയും ഹവാല ഇടപാടുകളുടെയും സ്വർണക്കടത്തു ബന്ധങ്ങളുടെയും തുടങ്ങി പല അഴിമതിരഹസ്യങ്ങളും അറിയാവുന്ന സ്വപ്ന എന്ന മാദക സുന്ദരിയുടെ ജീവൻ എത്രമാത്രം സുരക്ഷിതമാണെന്നത് കണ്ട് തന്നെ അറിയണമെന്ന് പോസ്റ്റിൽ നന്ദകുമാർ പങ്കുവയ്ക്കുന്ന വികാരം.

മാത്രമല്ല, മന്ത്രി കെ.ടി.ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി തോമസ് ഐസക്ക് , ബിനീഷ് കോടിയേരി തുടങ്ങിയവരുമായി ഉള്ള ബന്ധത്തിന്റെ പൂർണ്ണ കഥകൾ വരാൻ പോകുന്നത് തടയേണ്ടത് അവരുടെയും ആവശ്യം തന്നെയാണെന്ന് നന്ദകുമാർ പറയുന്നു. കേന്ദ്രമന്ത്രി മുരളീധരനുമായും സ്വപ്നക്ക് അടുത്ത ബന്ധമാണ് എന്ന് ബിജെപി യിലെ എതിർ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത് ഇതിനിടയിൽ ആണ്.... അദ്ദേഹം കഴക്കൂട്ടത്ത് നിയമസഭാ ഇലക്ഷന് മത്സരിച്ചപ്പോൾ 5 കോടി രൂപ ഹവാല പണം എത്തിച്ചു കൊടുത്തത് സ്വപ്നയാണെന്ന പ്രചരണമാണ് ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. അന്താരഷ്ട്ര വ്യവസായി ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയാണ് ഈ 5 കോടി രൂപ സംഭാവനയായി മുരളിയുടെ ഇലക്ഷൻ പ്രചാരണത്തിന് നൽകിയത് എന്നും അവർ പ്രചരിപ്പിക്കുന്നുണ്ട്-നന്ദകുമാർ പറയുന്നു.

അതുപോലെ അവിടെ വീട് വാങ്ങുന്നതിന് വേണ്ട സഹായവും യൂസഫലി സ്വപ്ന വഴി എത്തിച്ചു കൊടുത്തു എന്നും അവർ ബിജെപി നാഷണൽ പ്രെസിഡന്റിനെ അറിയിച്ചു കഴിഞ്ഞു. ഇതിന്റെ സത്യാവസ്ഥ യൂസഫലി തന്നെ പറയേണ്ടതാണ്. പന്തളം ക്ഷേത്രത്തിനടുത്ത് ബിനാമിയുടെ പേരിൽ ഒരു ബിൽഡിങ് കോംപ്ലക്‌സ് മുരളീധരൻ പണിയുന്നു എന്നും, ക്യാഷ് എവിടെ നിന്നും വന്നു എന്നും, ബിജെപി അഖിലേന്ത്യ നാഷണൽ പ്രസിഡന്റ് നഡ്ഡക്ക് അയച്ച കത്തിൽ പരാതിക്കാരൻ ഉന്നയിച്ചിരുന്നു. ഇതുകൊണ്ടാണ് ഒരു അന്വേഷണം വരുമ്പോൾ ആരാണ് പ്രതി എന്നുള്ളത് നിങ്ങൾക്ക് അറിയാൻ പറ്റും എന്ന് പിണറായി വിജയൻ പറഞ്ഞത്. അതൊരു ഭീഷണിയായി തന്നെയാണ് മുഖ്യൻ പറഞ്ഞതെന്ന് ചുരുക്കം .. കാരണം, യൂസഫലിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആൾ ആണ് പിണറായി വിജയൻ.. പിണറായി അറിയാതെ ആർക്കെങ്കിലും യൂസഫലി പണം നൽകുമോ എന്ന കാര്യം സംശയമാണ്.-ഇത്തരം ഗുരുതര ആരോപണങ്ങളാണ് ക്രൈം പത്രാധിപർ ഉയർത്തുന്നത്.

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ...?

പിണറായിയുമായും മകൾ വീണയുമായും കേന്ദ്രമന്ത്രി മുരളീധരനുമായും മറ്റു പല പ്രമുഖരുമായും ബന്ധപ്പെട്ട പല രഹസ്യങ്ങളും വ്യക്തമായി അറിയുന്ന സ്വപ്നയുടെ ജീവൻ ഭീഷണിയുടെ നിഴലിലോ ...? കേരളം മുഴുവനും ആശങ്കപെടുന്ന ഒരു ചോദ്യമാണിത് , സ്വപ്ന സുരേഷ് കൊല്ലപ്പെടുമോ..? സ്വപ്ന അപകടകരമായ ഒരു സ്ഥിതിയിലാണെന്നാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ....

ഇവിടെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത് NIA ആണെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കീഴിലുള്ള ജയിലിൽ ആണ് സ്വപ്ന കഴിയുന്നതെന്നത് ആശങ്കാജനകമാണ്. ഈ ജയിലിന്റെ സർവാധികാരവും ആഭ്യന്തര വകുപ്പിൽ നിക്ഷിപ്തമാണെന്നിരിക്കെ, പിണറായി വിജയനെയും മകൾ വീണയെയും മകനെയുമൊക്കെ സംബന്ധിക്കുന്ന പല സുപ്രധാന കാര്യങ്ങളും ഇവരുടെ വിദേശ നിക്ഷേപങ്ങളുടെയും ഹവാല ഇടപാടുകളുടെയും സ്വർണക്കടത്തു ബന്ധങ്ങളുടെയും തുടങ്ങി പല അഴിമതിരഹസ്യങ്ങളും അറിയാവുന്ന സ്വപ്ന എന്ന മാദക സുന്ദരിയുടെ ജീവൻ എത്രമാത്രം സുരക്ഷിതമാണെന്നത് കണ്ട് തന്നെ അറിയണം.. മാത്രമല്ല, മന്ത്രി കെ.ടി.ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി തോമസ് ഐസക്ക് , ബിനീഷ് കോടിയേരി തുടങ്ങിയവരുമായി ഉള്ള ബന്ധത്തിന്റെ പൂർണ്ണ കഥകൾ വരാൻ പോകുന്നത് തടയേണ്ടത് അവരുടെയും ആവശ്യം തന്നെയാണ്.

എന്തിനാണ് സ്വപ്നയെകുറിച്ച് കേരളം ഇത്രയും ചിന്തിക്കുന്നത്...?. അതിന് കാരണമുണ്ട് സുഹൃത്തുക്കളെ..., അറസ്റ്റ് ചെയ്യുമ്പോൾ കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലാത്ത യുവതിയായിരുന്നു സ്വപ്ന. മുഖ്യമന്ത്രിയുടെ ഓഫീസുമായും യുഎഇ കോൺസുലേറ്റുമായും ഗൾഫിലെ ഇടപാടുമായും ഞെട്ടിക്കുന്ന സംഭവ പരമ്പരകളുമായുമുള്ള , രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു 'ഭൂത'മാണ് സ്വപ്ന ...!

ഇനി രക്ഷപെടാൻ യാതൊരു വഴിയും ഇല്ലെന്ന് മനസ്സിലായ സ്വപ്ന എല്ലാം തുറന്നു പറഞ്ഞു മാപ്പു സാക്ഷിയാകാൻ ശ്രമിക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. അങ്ങിനെ എങ്കിൽ ജീവനോടെ പുറത്ത് വരില്ലെന്ന് ഭീഷണി കിട്ടിയതോടെ ആണ് സ്വപ്നയെ ദുരൂഹ സാഹചര്യത്തിൽ നെഞ്ച് വേദന എന്ന പേരിൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തിരിക്കുന്നത്. ഇതോടു കൂടി അവരുടെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള മോശമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.കിളിരൂർ കേസിലെ ശാരി എസ് നായരെ ഹോസ്പിറ്റലിൽ വച്ച് കോപ്പർ കുത്തി വച്ചാണ് കൊന്നതെന്ന ഫോറൻസിക് സൈന്റിഫിക് റിപ്പോർട്ട് തന്നെയുണ്ട്.. സിപിഎം നേതാക്കൾ ബേബിയും മകനും കോടിയേരിയുടെ മകനും ശ്രീമതി ടീച്ചറുടെ മകനും മുൻ കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ് ഉം ബലാത്സംഗം ചെയ്തു എന്ന് ആരോപണ മുള്ള കവിയൂറിലെ അനഘ എന്ന പതിനഞ്ചു കാരിയും കുടുംബവും ഒന്നടങ്കം തന്നെ കൊല്ലപ്പെട്ടു. പിന്നീട് അത് ആത്മഹത്യയായി വരുത്തി തീർത്തു.. തലശേരി ജയിലിൽ സിപിഎം നേതാക്കൾ പീഡിപ്പിച്ച കാര്യങ്ങൽ എഴുതി വെക്കാൻ ശ്രമിച്ച യുവതിയെ കെട്ടി തൂങ്ങിയ നിലയിലാണ് പിന്നെ കണ്ടത്.ഇത് പോലെ എത്ര എത്ര സംഭവങ്ങൾ...!

അതുപോലെയാണ് സ്വപ്നയുടെ ഇപ്പോഴത്തെ, അവസ്ഥ... ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തു വരാതിരിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. സ്വപ്ന ജീവിച്ചിരിക്കുന്നത് തങ്ങളുടെ ഭാവിയെത്തന്നെ അപകടത്തിൽ ആക്കുമെന്ന കാര്യം അവർക്ക് അറിയാം.

കേന്ദ്രമന്ത്രി മുരളീധരനുമായും സ്വപ്നക്ക് അടുത്ത ബന്ധമാണ് എന്ന് ബിജെപി യിലെ എതിർ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത് ഇതിനിടയിൽ ആണ്.... അദ്ദേഹം കഴക്കൂട്ടത്ത് നിയമസഭാ ഇലക്ഷന് മത്സരിച്ചപ്പോൾ 5 കോടി രൂപ ഹവാല പണം എത്തിച്ചു കൊടുത്തത് സ്വപ്നയാണെന്ന പ്രചരണമാണ് ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. അന്താരഷ്ട്ര വ്യവസായി ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയാണ് ഈ 5 കോടി രൂപ സംഭാവനയായി മുരളിയുടെ ഇലക്ഷൻ പ്രചാരണത്തിന് നൽകിയത് എന്നും അവർ പ്രചരിപ്പിക്കുന്നുണ്ട്. അതുപോലെ അവിടെ വീട് വാങ്ങുന്നതിന് വേണ്ട സഹായവും യൂസഫലി സ്വപ്ന വഴി എത്തിച്ചു കൊടുത്തു എന്നും അവർ ബിജെപി നാഷണൽ പ്രെസിഡന്റിനെ അറിയിച്ചു കഴിഞ്ഞു. ഇതിന്റെ സത്യാവസ്ഥ യൂസഫലി തന്നെ പറയേണ്ടതാണ്. പന്തളം ക്ഷേത്രത്തിനടുത്ത് ബിനാമിയുടെ പേരിൽ ഒരു ബിൽഡിങ് കോംപ്ലക്‌സ് മുരളീധരൻ പണിയുന്നു എന്നും, ക്യാഷ് എവിടെ നിന്നും വന്നു എന്നും, ബിജെപി അഖിലേന്ത്യ നാഷണൽ പ്രസിഡന്റ് നഡ്ഡക്ക് അയച്ച കത്തിൽ പരാതിക്കാരൻ ഉന്നയിച്ചിരുന്നു.
ഇതുകൊണ്ടാണ് ഒരു അന്വേഷണം വരുമ്പോൾ ആരാണ് പ്രതി എന്നുള്ളത് നിങ്ങൾക്ക് അറിയാൻ പറ്റും എന്ന് പിണറായി വിജയൻ പറഞ്ഞത്. അതൊരു ഭീഷണിയായി തന്നെയാണ് മുഖ്യൻ പറഞ്ഞതെന്ന് ചുരുക്കം .. കാരണം, യൂസഫലിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആൾ ആണ് പിണറായി വിജയൻ.. പിണറായി അറിയാതെ ആർക്കെങ്കിലും യൂസഫലി പണം നൽകുമോ എന്ന കാര്യം സംശയമാണ്.

അതുകൊണ്ടാണ് സ്വർണം വന്നിരിക്കുന്നത് നയതന്ത്ര ബാഗേജ്ജിലൂടെ അല്ല എന്ന് പ്രസ് കോൺഫറൻസിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ പ്രഖ്യാപിച്ചത്.സ്വർണ്ണ കള്ളക്കടത്തുമായി മുരളീധരന് എന്ത് ബന്ധം എന്ന് ഇക്കാര്യത്തിൽ നിന്ന് കൂട്ടി വായിക്കേണ്ടത് ആണ്. സ്വപ്ന ഇതെല്ലാം വിളിച്ച് പറഞ്ഞാൽ പിണറായിയുടെ മാത്രമല്ല മുരളീധരന്റെയും രാഷ്ട്രീയ ജീവിതം ഒറ്റയടിക്ക് തകർക്കപ്പെടും. കേരളത്തിൽ ബിജെപി എല്ലാ ഊർജ്ജവും എടുത്താണ് പിണറായിക്ക് എതിരെ പോരാടുന്നത്..പക്ഷേ മുരളീധരന് സ്വർണക്കടത്തിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അത് കേരളത്തിലെ ബിജെപി യുടെ തകർച്ചക്ക് കാരണമാകും.
ഇപ്പോൾ അന്വേഷണത്തിന്റെ ഗതിമാറി..., മുരളീധരന്റെ ഭാര്യയുടെ ബന്ധു കൂടിയായ ശിവശങ്കരൻ, 'ഇനിയും തനിക്ക് വേണ്ടത്ര പരിഗണന നല്കിയില്ലെങ്കിൽ എല്ലാം തുറന്നു പറയുമെന്ന നിലപാടിൽ ', ഉറച്ചു നിൽക്കുമ്പോൾ, ആ ഭീഷണിക്ക് മുന്നിൽ വഴങ്ങി അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ.. കൂടെ നിന്ന് പ്രവർത്തിച്ച ശിവശങ്കരൻ എല്ലാം തുറന്നു പറഞ്ഞാൽ തീർന്നു അതൊടെയെല്ലാം . , ഉന്നതരായ ആളുകളുടെ പേരുകൾ കൂടി പുറത്ത് വരുമ്പോൾ പിണറായിക്ക് ഒരു നിമിഷം പോലും കാത്ത് നിൽക്കേണ്ടി വരില്ല .. മുഖ്യമന്ത്രി കസേരയിലിരിക്കാൻ ... 'പിണറായി വിജയൻ , .. താങ്കൾക്ക് താമസിയാതെ സ്വന്തം സഖാക്കളിൽ നിന്നും ചീമുട്ടയേറു കിട്ടും''. അത്രേം,... ദുർഗന്ധം വമിച്ച് ...ചീഞ്ഞു നാറിയ അവസ്ഥയിൽ നിൽക്കുകയാണ് താങ്കളിപ്പോൾ ..എത്ര ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചിട്ടും മന്ത്രി ജലീലിനെ N I A ചോദ്യം ചെയ്തത് പുറത്ത് വന്നില്ലേ...?. ഇത്രേം , കെട്ടുനാറിയിട്ടും എങ്ങനെയെങ്കിലും അധികാരത്തിൽ തുടരുകയെന്നതാണ് താങ്കളുടെ ലക്ഷ്യം... അതിന് ഏത് നെറികെട്ട കളിയും താങ്കൾ കളിക്കും....

അറസ്‌റ് ചെയ്യുന്നതിന് മുൻപ് സ്വപ്ന, കേരളത്തിൽ നിന്നും ബാംഗ്ലൂർക്ക് യാത്ര ചെയ്തപ്പോൾ അവരുടെ വാഹനത്തെ പിന്തുടർന്ന് ഗുണ്ടാ സംഘം അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് അവർക്ക് ആപത്തുകൾ ഒന്നും സംഭവിക്കാതിരുന്നത്. പിണറായി അറിയാതെ സ്വപ്നയ്ക്ക് കേരളം വിടാൻ കഴിയില്ല എന്നത് വ്യക്തമാണ്.സ്വപ്ന സഞ്ചരിച്ച വഴിയും പിണറായിക്ക് വീട്ടിൽ ഇരുന്നു അറിയാൻ കഴിയും. ജയിലിൽ വെച്ച് സ്വപ്ന അപായപെടുയാണെങ്കിൽ അതിനു പിന്നിൽ ആരെന്ന് അന്വേഷിച്ചു പോകേണ്ട ആവശ്യം വരികയില്ല......അങ്ങിനെ സംഭവിച്ചാൽ പിണറായി, മകൾ, മുരളീധരൻ തുടങ്ങിയവരുടെ പല രഹസ്യങ്ങളും കുഴിച്ചു മൂടപ്പെട്ടിരിക്കും....!

ടിപി നന്ദകുമാർ
ക്രൈം , ചീഫ് എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP