Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറിപ്പൊടികളിലെ വിഷാംശം: ഹൈക്കോടതി നോട്ടീസിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറും ചീഫ് സെക്രട്ടറിയും ഒരു വർഷമായിട്ടും മറുപടി നൽകിയില്ല; പരിശോധനയിൽ കണ്ടെത്തിയത് കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്ന എത്തിയോൺ; പതിമൂന്ന് കറിപ്പൊടി നിർമ്മാതാക്കൾ പ്രതിസ്ഥാനത്ത്; എത്തിയോൺ കുട്ടികളെ ഉൾപ്പെടെ മാരകമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും കണ്ട ഭാവമില്ലെന്ന് ഒറ്റയാൾ പോരാട്ടം നയിക്കുന്ന ലിയോണാർഡ് ജോൺ

കറിപ്പൊടികളിലെ വിഷാംശം: ഹൈക്കോടതി നോട്ടീസിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറും ചീഫ് സെക്രട്ടറിയും ഒരു വർഷമായിട്ടും മറുപടി നൽകിയില്ല; പരിശോധനയിൽ കണ്ടെത്തിയത് കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്ന എത്തിയോൺ; പതിമൂന്ന് കറിപ്പൊടി നിർമ്മാതാക്കൾ പ്രതിസ്ഥാനത്ത്; എത്തിയോൺ കുട്ടികളെ ഉൾപ്പെടെ മാരകമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും കണ്ട ഭാവമില്ലെന്ന് ഒറ്റയാൾ പോരാട്ടം നയിക്കുന്ന ലിയോണാർഡ് ജോൺ

രഞ്ജിത്ത് ബാബു

കണ്ണൂർ: കറിപ്പൊടികളിലെ വിഷാംശം സംബന്ധിച്ച് നൽകിയ പൊതുതാൽപ്പര്യ ഹരജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചെങ്കിലും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും സംസ്ഥാന ചീഫ് സെക്രട്ടറിയും കോടതിയെ സത്യാവസ്ഥ ബോധിപ്പിക്കുന്നതിൻ നിന്ന് ഒഴിഞ്ഞു മാറുന്നതായി പരാതിക്കാരനായ ലിയോണാർഡ് ജോൺ. ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കറുവപ്പട്ടയുടെ പേരിൽ മാരകവിഷമായ കാസിയ ഇറക്കുമതി ചെയ്യുന്നതിനെതിരെ നീതി പീഠത്തിൽ നിന്നും കൊച്ചി തുറമുഖം വഴി ഇറക്കുമതി തടഞ്ഞ ഒറ്റയാൾ പോരാട്ടകാരനാണ് ലിയോണാഡ് ജോൺ. കറിപ്പൊടി മസാലപ്പൊടി എന്നിവയിൽ മാരക കീടനാശിനികൾ അടക്കം പൊതുജനങ്ങളുടെ ആരോഗ്യം തകർക്കാൻ കാരണമാകുന്ന കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇടവരുത്തുകയും ചെയ്യുന്ന എത്തിയോൺ പോലുള്ള കീടനാശിനികൾ കണ്ടെത്തിയിട്ടുണ്ട്. മുളകു പാടങ്ങളിൽ തളിക്കുന്ന എത്തിയോൺ മൂലം ആന്ധ്രാ പ്രദേശിൽ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 1200 ആടുകൾ മരണമടയുകയുണ്ടായി. മുലപ്പാൽ വഴിയും ചർമ്മം വഴിയും എത്തിയോൺ കുട്ടികളെ ഉൾപ്പെടെ മാരകമായി ബാധിക്കും. തുരിശും കുമ്മായവും ചേർത്ത് നാല് തവണ ഇത്തരം പാടങ്ങളിൽ കീടങ്ങളെ നശിപ്പിക്കാൻ തളിക്കാം. എന്നാൽ വൻ ലാഭം കൊയ്യാൻ ഒറ്റത്തവണ എത്തിയോൺ തളിച്ചാൽ മതി. ഇതാണ് കറിപ്പൗഡർ നിർമ്മാണ കമ്പനികൾ ചെയ്യുന്ന രീതി.

അതീവ ഗുരുതരമായ ഇത്തരം പ്രശ്‌നത്തിൽ ഹൈക്കോടതിയിൽ നൽകിയ പൊതു താത്പര്യ ഹരജിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവികളുൾപ്പെടെ ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് ഉള്ളതെന്ന് ലിയോണാർഡ് ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. 13 ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളെ പ്രതിചേർത്ത് കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പിൽ നിന്നും സത്യാവസ്ഥ കോടതിയിൽ ബോധിപ്പിച്ചില്ല. ഹൈക്കോടതി നോട്ടീസ് അയക്കുകയും എതിർ കക്ഷികൾ നോട്ടീസ് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും ഗൗരവമായ വിഷയത്തിൽ മറുപടി നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പും തയ്യാറായിട്ടില്ല. ലിയോണാർഡ് പറയുന്നു. താരതമ്യേന നിസ്സാരമായ പൊതു താത്പര്യ ഹരജികൾ പോലും കോടതിയുടെ പ്രത്യേക ശ്രദ്ധ നേടി പരിഹാരമുണ്ടാവാറുണ്ട്. എന്നാൽ കറിപ്പൊടികളിലെ വിഷാംശം സംബന്ധിച്ച പ്രശ്‌നം ഗുരുതരമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്ന് കീടനാശിനി വിഷാംശത്തിന്റെ ലാബ് റിപ്പോർട്ട് അടക്കം കോടതകിയിൽ ഹാജരാക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പെടെയുള്ള തെിർകക്ഷികൾ നോട്ടീസിന് മറുപടി നൽകാതെ നീട്ടിക്കൊണ്ടു പോകുന്നത്. ഇത് പൊതു ജനത്തിന് ലഭിക്കേണ്ട നീതി തടയുന്നതിന് തുല്യമാണ്.

നാല് വർഷം മുമ്പ് കേരളാ കാർഷിക സർവ്വകലാശാല 83 ശതമാനം മുളകുപൊടിക്കകത്തും വിഷകരമായ എത്തിയോൺ കണ്ടെത്തിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച പെസ്റ്റിസൈഡ് ചെക്കിങ് മിഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 13 കമ്പനിക്കാരുടെ മുളകുപൊടികളിലും എത്തിയോണിന്റെ അംശം കണ്ടെത്തിയിരുന്നു,. എന്നാൽ ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അടുത്ത കാലത്തായി ഹൈക്കോടതിയിൽ നിന്നും വന്ന ഒട്ടേറെ വിധികൾ അധികാരികൾക്ക് അലോസരമുണ്ടാക്കുന്നവയാണ്. പൊതു ജനങ്ങളെ രോഗികളാക്കുന്ന ഇത്രയും വലിയ പ്രശ്‌നത്തിൽ ബന്ധപ്പെട്ട അധികൃതർ കാണിക്കുന്ന ഉദാസീനത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭക്ഷ്യസുരക്ഷയുടെ 2006 ലെ നിയമ പ്രകാരം പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വരെ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയമ പ്രകാരം കേരളത്തിൽ രജിസ്ട്രർ ചെയ്യപ്പെടുന്ന കേസുകൾ കോടതിയിലെത്തിച്ച് ഒരു പ്രതിയെ പോലും ശിക്ഷ നൽകാതിരിക്കാൻ അധികാര സ്ഥാനമത്തിരിക്കുന്നവർ ശ്രമിക്കുകയാണെന്ന് ലിയോണാർഡ് ജോൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP