Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളിക്കത്തുന്ന തീയ്ക്കുള്ളിൽ നിന്ന് കമാണ്ടോ ഫയറിങ്; തീ ആളിപടർന്നത് നിലത്തുരുണ്ട് വെടിവയ്ക്കുമ്പോൾ; പൊള്ളലേറ്റിട്ടും ആരേയും ഒന്നും അറിയിക്കാതെ സീൻ പൂർത്തിയാക്കൽ; അപകടം തിരിച്ചറിഞ്ഞ് ഓടിയെത്തി രക്ഷാപ്രവർത്തനം; ഡ്യൂപ്പിനെ ഒഴിവാക്കി അഭിനയിച്ചത് ഏറെ അപകടം നിറഞ്ഞ രംഗത്തിൽ; രക്ഷപ്പെട്ടത് ആരുടെയൊക്കെയോ പുണ്യമെന്ന് നടൻ പ്രതികരിച്ചത് അക്ഷരംപ്രതി ശരി; ഇനിയൊരു ജയനെ വേണ്ടെന്ന ഉപദേശവുമായി സോഷ്യൽ മീഡിയയും; എടക്കാട് ബറ്റാലിയൻ 06ലെ ടോവിനോയുടെ അപകട വീഡിയോ ചർച്ചയാകുമ്പോൾ

ആളിക്കത്തുന്ന തീയ്ക്കുള്ളിൽ നിന്ന് കമാണ്ടോ ഫയറിങ്; തീ ആളിപടർന്നത് നിലത്തുരുണ്ട് വെടിവയ്ക്കുമ്പോൾ; പൊള്ളലേറ്റിട്ടും ആരേയും ഒന്നും അറിയിക്കാതെ സീൻ പൂർത്തിയാക്കൽ; അപകടം തിരിച്ചറിഞ്ഞ് ഓടിയെത്തി രക്ഷാപ്രവർത്തനം; ഡ്യൂപ്പിനെ ഒഴിവാക്കി അഭിനയിച്ചത് ഏറെ അപകടം നിറഞ്ഞ രംഗത്തിൽ; രക്ഷപ്പെട്ടത് ആരുടെയൊക്കെയോ പുണ്യമെന്ന് നടൻ പ്രതികരിച്ചത് അക്ഷരംപ്രതി ശരി; ഇനിയൊരു ജയനെ വേണ്ടെന്ന ഉപദേശവുമായി സോഷ്യൽ മീഡിയയും; എടക്കാട് ബറ്റാലിയൻ 06ലെ ടോവിനോയുടെ അപകട വീഡിയോ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോളിളക്കം... മലയാളിയുടെ മനസ്സിന് നൊമ്പരാണ് ഈ വാക്ക് ഇന്നും. മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറിന്റെ ജീവനടെത്തത് ഈ സിനിമയാണ്. ഡ്യൂപ്പില്ലാതെ ഹെലികോപ്ടറിൽ തൂങ്ങി കിടന്നുള്ള സംഘട്ടനമാണ് ജയന്റെ ജീവനെടുത്തത്. ഇന്നലെ മലയാള സിനിമ വീണ്ടുമൊന്ന് തേങ്ങി. എന്നാൽ ഭാഗ്യം കൊണ്ട് വലിയൊരു ദുരന്തം ഒഴിഞ്ഞു മാറി. സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുമ്പോഴാണ് സംഭവിച്ചതിന്റെ രൂക്ഷത മനസ്സിലാകുന്നത്. എടക്കാട് ബറ്റാലിയൻ 06' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേൽക്കുന്നത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഭാഗ്യമാണ് ഇവിടെ ടോവിനോയ്ക്ക് തുണയായത്.

പരിക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദൃശ്യങ്ങൾ പുറത്തു വന്നത്. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാതിരുന്നതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയാണുണ്ടായത്. സംഘട്ടനരംഗം മുഴുവൻ ചെയ്തു തീർത്തതിനു ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘട്ടനരംഗങ്ങൾ ആയിരുന്നു ചിത്രീകരിച്ചത് . അതിലും ഡ്യൂപ്പില്ലാതെയാണ് ടൊവിനോ അഭിനയിച്ചത്.നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. എല്ലാവരുടെയും സ്നേഹാന്വേഷങ്ങൾക്ക് നന്ദിയുണ്ടെന്നും ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്നും ടൊവിനോ പിന്നീട് ഫേസ്‌ബുക്കിൽ കുറിച്ചു.

കമാൻഡോ ആക്രമണത്തിന്റെ സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. സർവ്വത്ര തീ പിടിച്ച വീട്ടിനുള്ളിൽ നടക്കുന്ന കമാണ്ടോ ഓപ്പറേഷൻ. തോക്കുമായി എതിരാളികളെ നേരിടുന്ന നായകൻ. തീ പീടിച്ച വസ്ത്രങ്ങൾ. ഇതിനിടെയാണ് ശരീരത്തിലേക്കും തീ പടർന്നത്. പൊള്ളലേറ്റിട്ടും വകവയ്ക്കാതെ അഭിനയം തുടർന്നു. ആർക്കും മനസ്സിലായില്ല. ഷോട്ട് തീർന്നതോടെയാണ് പൊള്ളലേറ്റതിന്റെ സൂചനകൾ താരം നൽകിയത്. ഉടൻ സിനിമയുടെ അണിയറ പ്രവർത്തകർ ഓടിയെത്തി. പ്രാഥമിക ചികിൽസയും നൽകി. തീയ്ക്കുള്ളിലെ രംഗമായതു കൊണ്ട് തന്നെ എല്ലാ ചികിൽസാ സൗകര്യവും സെറ്റിൽ ഒരുക്കിയിരുന്നു. സാധാരണ ഇത്രയും റിസ്‌കുള്ള സീനുകൾ ഡ്യൂപ്പിനെ ഉപയോഗിച്ച് മാത്രമേ താരങ്ങൾ ചിത്രീകരിക്കാറുള്ളൂ.

ശരീരത്തിൽ തീ പിടിച്ചതിന് ശേഷവും ആക്രമണം തുടരുന്ന കമാണ്ടോയെയാണ് ടോവിനോ അവതരിപ്പിക്കുന്നതെന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷോട്ടിന് മുമ്പ് മറ്റൊരാൾ ദേഹത്തേക്ക് തീ പടരുന്നു. അതിന് ശേഷമാണ് അഭിനയം തുടങ്ങുന്നത്. ഷോട്ട് തീർന്ന ഉടനെ തന്നെ വെള്ളവും തുണിയുമായി സെറ്റിലുള്ളവർ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോവിനോയും ഫെയ്‌സ് ബുക്കിലൂടെ അപകട ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ പൊള്ളലിൽ നിന്നും ടോവിനോ രക്ഷപ്പെട്ടതെന്ന് വ്യക്തമാണ്. ആരാധകരുടെ മനസ്സും ടോവിനോയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന് താഴെ പങ്കുവയ്ക്കുന്നുണ്ട്.

ഇത്രയ്ക്കൊക്കെ risk എടുക്കണമായിരുന്നോ !? കണ്ടിട്ട് തന്നെ വല്ലാതെ ആകുന്നു.. ????ആ കുഞ്ഞാവയുടെയും ഭാര്യയുടെയും പുണ്യം ഒന്നും പറ്റാതെ ???? അവസരങ്ങൾ എനിയും വരും ജീവിതം ഒന്നല്ലേ ഉള്ളൂ.. പ്രായത്തിന്റെ ഇതിൽ എടുത്തു ചാടാതിരുന്നാൽ നല്ലത് ??take care.. മുൻകരുതൽ ഒന്നുമില്ലതാണൊ ഇത്തരം സാഹസികത ചെയ്യുന്നത്? എല്ലാം നോക്കിയും കണ്ടും പോരാ ചേട്ടാ സിനിമ ഇന്ന് വരും നാളെ പോകും അതേ പോലെ അല്ല ജീവിതം. സൂക്ഷിക്കു ബ്രദർ.. അവസരങ്ങൾ ഇനിയും വരും പക്ഷെ ജീവിതം ഒന്നേ ഉള്ളു..റിസ്‌ക് ഉള്ള ഷോട്ടുകൾ ഒഴിവാക്കു, നല്ല സിനിമ ആണെങ്കിൽ വിജയിച്ചിരിക്കും...പ്രായത്തിന്റെ ആവേശത്തിൽ എടുത്തു ചാടരുത്..ഇനി ഒരു ജയനെ ആവശ്യമില്ല മലയാള സിനിമയ്ക്കു..take care..-ഇങ്ങനെ പോകൂന്ന സോഷ്യൽ മീഡയയിൽ എത്തുന്ന കമന്റകുൾ.

നവാഗതനായ സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാർണിവൽ ഗ്രൂപ്പ് ചെയർമാനാണ് ശ്രീകാന്ത് ഭാസി. ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം. കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കു ശേഷം പി ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ഒമർ ലുലുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ച സംവിധായകനാണ് സ്വപ്നേഷ് കെ നായർ. സിനു സിദ്ധാർത്ഥാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്ന ചിത്രമാണ് ഇത്.

റാഫി മെക്കാർട്ടിൻ, രൂപേഷ്, വിനയൻ, ടോം ഇമ്മട്ടി, ഒമർ ലുലു എന്നിവരുടെ കൂടെ വർഷങ്ങളായി സഹസംവിധായകനായും അസോസിയേറ്റായും പ്രവർത്തിച്ച വ്യക്തിയാണ് സംവിധായകൻ സ്വപ്‌നേഷ്. സ്വന്തം സിനിമ അഭ്രപാളിയിൽ എത്തുമ്പോൾ അതും ടോവിനോ തോമസിനെ പോലൊരു മികച്ച നടനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമയെടുക്കുമ്പോൾ അവിടെ പ്രതീക്ഷിക്കാൻ പലതുമുണ്ട്. വർഷങ്ങളായി സിനിമയുടെ പലതലങ്ങളിൽ പ്രവർത്തിച്ച ഒരു സംവിധായകന്റെയും ഒരു മികച്ച നിരീക്ഷകന്റെയും വർഷങ്ങളുടെ സ്വപ്നമാണ് ഇവിടെ പൂർണമാകുന്നത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രേക്ഷകന് സിനിമയുടെ മറ്റൊരുതലം കാണിച്ചുതന്ന പി ബാലചന്ദ്രൻ വീണ്ടും ഒരു തിരക്കഥാകൃതിന്റെ വേഷം അണിയുമ്പോൾ ആ സിനിമയ്ക്ക് പ്രേക്ഷകനന്റെ കാഴ്ചകൾക്ക് ലതും പറയാൻ ഉണ്ടാകുമെന്ന വിലയിരുത്തലെത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP