Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരത്വവും മതേതരത്വവും സദാ പെരുമയായി അണിഞ്ഞ കേരളം... കേരളം.. കേരളം...; പൊലീസ് യൂണിഫോമിൽ ഗായകർക്ക് താളം പിടിച്ചത് ക്രൈംബ്രാഞ്ച് മേധാവി; പഴയ ദേശഭക്തിഗാനത്തിന് പശ്ചാത്യരീതിയിൽ അവതരണമൊരുക്കിയത് ഐപിഎസുകാരന്റെ സംഗീത മനസ്സ്; കെ എസ് ആർ ടി സിയിലെ തബല വായനയ്ക്കും മക്കളുടെ കല്യാണത്തിനുള്ള സംഗീതാർച്ചനയ്ക്കും പിന്നാലെ വീണ്ടും മ്യൂസിക്കിൽ തച്ചങ്കരി ടച്ച്; പിണറായി സാക്ഷിയായ പൊലീസ് ദിനാചരണം ഇത്തവണ സംഗീത സാന്ദ്രമായപ്പോൾ

സഹോദരത്വവും മതേതരത്വവും സദാ പെരുമയായി അണിഞ്ഞ കേരളം... കേരളം.. കേരളം...; പൊലീസ് യൂണിഫോമിൽ ഗായകർക്ക് താളം പിടിച്ചത് ക്രൈംബ്രാഞ്ച് മേധാവി; പഴയ ദേശഭക്തിഗാനത്തിന് പശ്ചാത്യരീതിയിൽ അവതരണമൊരുക്കിയത് ഐപിഎസുകാരന്റെ സംഗീത മനസ്സ്; കെ എസ് ആർ ടി സിയിലെ തബല വായനയ്ക്കും മക്കളുടെ കല്യാണത്തിനുള്ള സംഗീതാർച്ചനയ്ക്കും പിന്നാലെ വീണ്ടും മ്യൂസിക്കിൽ തച്ചങ്കരി ടച്ച്; പിണറായി സാക്ഷിയായ പൊലീസ് ദിനാചരണം ഇത്തവണ സംഗീത സാന്ദ്രമായപ്പോൾ

ആവണി ഗോപാൽ

തിരുവനന്തപുരം: സഹോദരത്വവും മതേത്വരത്വവും സദാ പെരുമയായി അണിഞ്ഞ കേരളം... കേരളം.. കേരളം... ഇന്ന് കേരളാ പിറവി... കേരളാ പൊലീസിന്റേയും ജന്മദിനമാണ്. ഈ പിറവി ദിനം എന്നും കേരളാ പൊലീസ് സമുചിതമായ ആഘോഷിക്കാറുണ്ട്. എന്നാൽ ഇത്തവണ സംഗീത സാന്ദ്രമായിരുന്നു ചടങ്ങി. പൊലീസ് ദിനത്തിൽ പൊലീസിന്റെ വക കേരളത്തെ പുകഴ്‌ത്തുന്ന ദേശഭക്തിഗാനം.

താളം പിടിക്കാൻ ക്രൈംബ്രാഞ്ച് തലവൻ ഡിജിപി ടോമിൻ തച്ചങ്കരിയും. പൊലീസ് യൂണിഫോമിൽ അങ്ങനെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ ക്വാറിന് താളം പിടിച്ചു. പൊലീസിലെ ഗായക സംഘം ഈണം തെറ്റാതെ കേരളത്തെ സ്തുതിച്ച് പാട്ടു പാടി. ആസ്വദിക്കാൻ വേദിയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോലും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും.

മസിലുപിടിച്ചിരിക്കുന്ന ഡിജിപിമാരിൽ നിന്ന് വ്യത്യസ്തനാണ് ടോമിൻ തച്ചങ്കരി എന്നും. കെ എസ് ആർ ടിസിയിൽ എംഡിയാപ്പോൾ കണ്ടക്ടറായി റാക്കുമായി ജനങ്ങളിലേക്ക് ഇറങ്ങിയ ഐപിഎസുകാരൻ. ടോമൻ തച്ചങ്കരിയിലെ പാട്ടുകാരൻ തബല വായിച്ച് കെ എസ് ആർ ടി സിയിൽ ചുമതലയേറ്റെങ്കിലും അത്ര സംഗീതാത്മകമായിരുന്നു അവിടെ കാര്യങ്ങൾ. ഒടുവിൽ യൂണിയൻകാരെ പാഠം പഠിപ്പിച്ച എംഡിയെ പുകച്ച് പുറത്തു ചാടിച്ചു. മനസ്സിലെ സംഗീതമായിരുന്നു അപ്പോഴും തച്ചങ്കരിക്ക് കരുത്തായത്. പെൺമക്കളുടെ വിഹാഗത്തിന് സമ്മാനമായി സമർപ്പിച്ചതും ഗാനമായിരുന്നു. അതും ഏറെ ചർച്ചയായി. സിനിമാ സംഗീത സംവിധായകനായ ഈ കീ ബോർഡ് സ്‌പെഷ്യലിസ്റ്റാണ് ഈ വർഷത്തെ പൊലീസിന്റെ പിറന്നാളും സംഗീതമയമാക്കിയത്.

പൊലീസ് ട്രെയിനിങ് കോളേജിലെ ഡെയിലി വേജ്‌സ് ജീവനക്കാരും പൊലീസുകാരും ചേർന്നുള്ള പാട്ടു സംഘം. കേരളത്തെ സ്തുതിക്കുന്ന പഴയ പാട്ടിനെ പശ്ചാത്യരീതിയിൽ താളം നൽകി അവതരിപ്പിച്ചതും പാട്ടുകാർക്ക് മുമ്പിൽ അവതരിപ്പിച്ചതും തച്ചങ്കരിയാണ്. പൊലീസിന്റെ സംഗീത സംഘത്തിന്റെ ട്രൂപ്പിന്റെ പിന്തുണയിൽ പൊലീസ് ദിനത്തിൽ മൂന്ന് മിനിറ്റ് നീളുന്ന ദേശഭക്തിഗാനം അവതരിപ്പിക്കുകയായിരുന്നു. പഴയ കാലത്തെ പാട്ടിനെ പുതുരീതിയിൽ ചിട്ടപ്പെടുത്തുകയായിരുന്നു തച്ചങ്കരിയിലെ സംഗീത മനസ്സ്. അങ്ങനെ പൊലീസിന്റെ പതിവ് മസിലു പിടിത്തമെല്ലാം വിട്ട് സംഗീത സാന്ദ്രമായി പൊലീസ് ദിനാചരണവും. കെ എസ് ആർ ടി സിയുടെ എംഡിയായിരിക്കെ തച്ചങ്കരി തീം സോംഗ് തയ്യാറാക്കിയിരുന്നു. എന്നാൽ അത് പൂർണ്ണ ലക്ഷ്യത്തിലെത്തിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. അവിടെ നിന്ന് പടിയിറങ്ങേണ്ടി വന്നതായിരുന്നു ഇതിന് കാരണം.

ഇടവേളയ്ക്ക് ശേഷം തച്ചങ്കരി വീണ്ടും സംഗീത സംവിധായകനായത് കെ എസ് ആർ ടി സിയിൽ വച്ചായിരുന്നു. മൂന്ന് മിനിറ്റ് നാല് സെക്കന്റുള്ള ഈണം ചിട്ടപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ആൽബമാക്കാനുള്ള ശ്രമത്തിന് മുമ്പേ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. തന്റെ തബല മാസ്റ്ററുമായെത്തിയാണ് തച്ചങ്കരി കെ എസ് ആർ ടി സിയിൽ ജോലി തുടങ്ങിയത്. കെ എസ് ആർ ടി സിയിലെ റിട്ടയേർഡ് കണ്ടക്ടറായിരുന്നു തച്ചങ്കരിയുടെ ആദ്യകാല സംഗീത ഗുരു. താളം തെറ്റിയ കെ എസ് ആർ ടി സിക്ക് ഗുരുത്വവും താളബോധവും പകർന്ന് നൽകാനുള്ള അത്യുഗ്രൻ ഇടപെടലിനാണ് ശ്രമിച്ചത്. ഇതിന് ശേഷം കർശനമായ പല തീരുമാനങ്ങളും എടുത്തു. അദർ ഡ്യൂട്ടി ഇല്ലാതാക്കി. യൂണിയൻകാരെ കർശനമായി നേരിട്ടു. ഇതിനൊപ്പം ഇലക്ട്രിക് ബസുപോലും പുതിയ സംവിധാനങ്ങളെത്തി. രക്ഷപ്പെടാനുള്ള യുവത്വം കെ എസ് ആർ ടി സിക്കുണ്ടെന്ന് തച്ചങ്കരി തെളിയിച്ചു. ഇതിനിടെ പാരകൾ വന്ന് തച്ചങ്കരി പടിയിറങ്ങി.

തച്ചങ്കരിയുടെ വീട്ടിൽത്തന്നെയുണ്ട് പാട്ടിന്റെ ഒരു ബറ്റാലിയൻ. രണ്ട് മക്കളും ഗിറ്റാർ വായിക്കുന്നവരാണ്. ഭാര്യ അനിത പിയാനോ വായിക്കും. പി.കെ. ഗോപിയുടെ രചനയിൽ തച്ചങ്കരി സംഗീതം നൽകിയ 'രക്ഷകാ എന്റെ പാപഭാരമെല്ലാം.., കാൽവരിക്കുന്നിലെ..' തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങൾ വലിയ ഹിറ്റുകളാണ്. ഒരു സംഗീത കുടുംബമായതിനാലാൽ മക്കളുടെ വിവാഹത്തിന് അച്ഛൻ പാട്ടൊരുക്കി. കല്യാണത്തിനു മുന്നോടിയായി എറണാകുളത്തെ വസതിയിൽ നടക്കുന്ന മധുരംവെപ്പ് ചടങ്ങിൽ് തച്ചങ്കരി എഴുതി സംഗീതം നൽകിയ പാട്ട് അവതരിപ്പിച്ചു.

വളർത്തി വലുതാക്കിയ മക്കൾ വീടുവിട്ടുപോകുന്നതിന്റെ വിഷമം, ദൈവം തന്ന ദാനമായ മക്കളെ ദൈവത്തെ തിരിച്ചേല്പിക്കുന്ന വിവാഹമെന്ന ദൈവിക കൂദാശയുടെ സന്തോഷം തുടങ്ങിയ കാര്യങ്ങൾ വച്ചാണ് 'ദൈവം തന്ന ദാനം...' എന്ന പാട്ടെഴുതിയത്. എറണാകുളം തമ്മനത്തുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ് നടന്നത്. കെ എസ് ആർ ടി സിയിൽ നിന്ന് മാറ്റിയ തച്ചങ്കരിക്ക് മികച്ച ഉത്തരവാദിത്തവുമായാണ് ക്രൈംബ്രാഞ്ചിലെ മേധാവി സ്ഥാനം നൽകിയത്. പരിഷ്‌കാരങ്ങളിലൂടെ ക്രൈംബ്രാഞ്ചിനെ മുന്നോട്ട് നയിക്കുകയാണ് തച്ചങ്കരി. ഇതിനിടെയിലും ഉള്ളിലെ സംഗീതം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് പൊലീസിന്റെ പിറന്നാൾ ദിനത്തിലെ ഗാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

1995, 96 കാലത്ത് പത്തോളം സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുള്ള ആളാണ് ടോമിൻ തച്ചങ്കരി. കളമശേരിയിൽ കല്യാണയോഗം, മാന്ത്രികക്കുതിര, സ്ട്രീറ്റ് ബോക്‌സർ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം സംഗീതം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP