Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എത്രയും വേഗം ട്രെയ്‌നിങ് പൂർത്തിയാക്കി ബസിൽ പോകുന്നവർക്ക് പ്രത്യേക സമ്മാനം; ജോലിയിൽ പ്രവേശിക്കുമ്പോൾ മനസ്സിലുണ്ടാകേണ്ടത് എങ്ങനേയും ഇതിനെ നന്നാക്കണം എന്ന ചിന്ത; ഏതു കൊമ്പത്ത് പിടിയുണ്ടെങ്കിലും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രക്ഷയുണ്ടാകില്ല; അടിമപ്പണി ചെയ്യിക്കുമെന്ന ഭയവും വേണ്ട; കുറഞ്ഞത് മൂന്ന് വർഷം ജോലി ചെയ്യാതെ പോകണമെന്ന് പറഞ്ഞാൽ നടപ്പില്ല; പുതിയ കണ്ടക്ടർമാരോട് നയം വ്യക്തമാക്കി തച്ചങ്കരി

എത്രയും വേഗം ട്രെയ്‌നിങ് പൂർത്തിയാക്കി ബസിൽ പോകുന്നവർക്ക് പ്രത്യേക സമ്മാനം; ജോലിയിൽ പ്രവേശിക്കുമ്പോൾ മനസ്സിലുണ്ടാകേണ്ടത് എങ്ങനേയും ഇതിനെ നന്നാക്കണം എന്ന ചിന്ത; ഏതു കൊമ്പത്ത് പിടിയുണ്ടെങ്കിലും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രക്ഷയുണ്ടാകില്ല; അടിമപ്പണി ചെയ്യിക്കുമെന്ന ഭയവും വേണ്ട; കുറഞ്ഞത് മൂന്ന് വർഷം ജോലി ചെയ്യാതെ പോകണമെന്ന് പറഞ്ഞാൽ നടപ്പില്ല; പുതിയ കണ്ടക്ടർമാരോട് നയം വ്യക്തമാക്കി തച്ചങ്കരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം പാനൽ ജീവനക്കാരെ കോടതി വിധിയെ തുടർന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പിഎസ്‌സി വഴി നിയമിതരായ പുതിയ ജീവനക്കാർ ഇന്ന് മുതലാണ് ജോലിയിൽ പ്രവേശിച്ച് തുടങ്ങിയത്. എന്നാൽ മറ്റ് സർ്ക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി കിട്ടുമ്പോൾ ജോലി ഉപേക്ഷിച്ച് പോകുന്ന പരിപാടി നടക്കില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസ് എംഡി ടോമിൻ ജെ തച്ചങ്കരി. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് ബോണ്ട് ഏർപ്പെടുത്താൻ ആലോചിക്കുന്നുവെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയതായി ജോയിൻ ചെയ്യാനെത്തിയ ഉദ്യോഗാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സിയിൽ ബോണ്ട് ഏർപ്പെടുത്താൻ പോവുകയാണ്. വേറെ സ്ഥലത്ത് നിയമനം കിട്ടിയവരുണ്ടെങ്കിൽ ഇവിടെ ജോയിൻ ചെയ്തതിന് ശേഷം പോകണമെന്ന് പറഞ്ഞാൽ റിലീവ് ഓർഡർ തരില്ലെന്നും തച്ചങ്കരി മുന്നറിയിപ്പ് നൽകി. ഇതൊരു താൽക്കാലിക സത്രമായി കരുതുന്നവർ ദൈവത്തേയോർത്ത് ഇങ്ങോട്ടുവരരുത്. കുറഞ്ഞത് മൂന്നുവർഷം ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം ഇവിടെ ജോലി ചെയ്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഡെയ്‌ലി വേജസ് അടിസ്ഥാനത്തിലാണ് ഇപ്പോൾ റിസർവ് കണ്ടക്ടർമാരെ

കെഎസ്ആർടിസിയിൽ പുതിയതായി നിയമനം ലഭിക്കുന്നവർക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടർ ലൈസൻസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസൻസ് നൽകുകയെന്നും കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നും തച്ചങ്കരി വ്യക്തമാക്കി.നാളെത്തന്നെ പരിശീലനം ആരംഭിച്ച് എത്രയും പെട്ടന്ന് ബസിൽ പോകുന്നയാൾക്ക് പ്രത്യേക സമ്മാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ പിരിച്ചുവിട്ടാൽ ശമ്പള ഇനത്തിൽ കോർപ്പറേഷന് ലാഭമാണ്. അതുകൊണ്ട് ജോലികിട്ടിയ ഉടനെ ലീവെടുത്ത് പോകാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഇനി വലിയ സഹായം ലഭിക്കാൻ പോകുന്നില്ലെന്ന് സർക്കാർതന്നെ പറഞ്ഞിട്ടുണ്ട്. ഇതിനെ ലാഭത്തിലാക്കിയാൽ സർക്കാരിന്റ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ചടക്കം പ്രധാനപ്പെട്ടതാണെന്നും തെച്ചങ്കരി പറഞ്ഞു. ഇന്ത്യയിൽ നഷ്ടംവരുത്തുന്ന ആർടിസികളിൽ ഒന്നാമത് കെ.എസ്.ആർ.ടി.സിയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഏറ്റവുകൂടുതൽ നഷ്ടം വരുത്തുന്നതും കെ.എസ് ആർ.ടി.സിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേസമയം ജനങ്ങളുടെ ഹൃദയത്തിൽ ഏറ്റവും സ്നേഹമുള്ളതും അതേസമയം കേരള സർക്കാരിന് ഏറ്റവുമധികം സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ സ്ഥാപനമാണ് കെ.എസ്.ആർ.ടിസി. എന്നാലിതിനെ പുഷ്പം പോലെ മാറ്റിയെടുക്കാവുന്ന സ്വർണക്കനികൂടിയാണ്.

കെ.എസ്.ആർ.ടി.സിയുടെ പോലെ വളരാൻ ആവശ്യമായ ഭൂമിയും സ്വത്തുക്കളുമുള്ള വെറൊരു പൊതുമേഖലാ സ്ഥാപനവും കേരളത്തിലില്ല. ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റേയോ വസ്തുവില പോലും നിശ്ചയിക്കുന്നത് ആ പ്രദേശത്തെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായിരിക്കും ആ പ്രദേശത്തെ ഏറ്റവും ഉയർന്ന വസ്തുവില.

പി.എസ്.സി വഴി എത്തുന്നവർ കഴിവുള്ളവരും പ്രലോഭനത്തിന് വഴങ്ങാത്തവരുമാണെന്ന വിശ്വാസമുണ്ട്. നിങ്ങളായിട്ട് അത് കളയരുത്. കെ.എസ്.ആർ.ടി.സിക്ക് കാര്യശേഷിയുള്ള ഉദ്യോഗാർഥികളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യമുണ്ട്. ആറരക്കോടിയാണ് ശരാശരി ഒരുദിവസം ലഭിക്കുന്നത്. അതിൽ ഒരുകോടിയെങ്കിലും കൂടിയാൽ സർക്കാരും സമൂഹവും നിങ്ങളെ ആദരിക്കും. മറ്റുള്ളവർ പറയുന്നതിന് ചെവികൊടുക്കരുത്. ഇപ്പോഴും ഈ സ്ഥാപനത്തിൽ ചേരാതിരിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ചേർന്നാൽ തന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. എവിടെ പിടിയുണ്ടെങ്കിലും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രക്ഷയുണ്ടാകില്ല. അടിമപ്പണിചെയ്യിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP