Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുങ്ങിക്കൊണ്ടിരുന്ന ആനവണ്ടിയെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് കരകയറ്റാൻ നിയമിച്ചത് പിണറായി വിജയൻ നേരിട്ട്; ജീവനക്കാരെ ഒപ്പം നിർത്തിയും ആത്മാർഥമായി പരിശ്രമിച്ചും ഉണ്ടാക്കിയെടുത്തത് നിരവധി നേട്ടങ്ങൾ; കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയത് അപ്രതീക്ഷിതമായി; തിരിച്ചടിയായത് യൂണിയൻ നേതാക്കളുമായുള്ള എതിർപ്പുകൾ തന്നെ; പകരം ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശിന്; എല്ലാം ശരിയാക്കി മുന്നേറിയ തച്ചങ്കരി പടിയിറങ്ങുമ്പോൾ ഇനി ആനവണ്ടി എത്ര നാൾ ഓടും

മുങ്ങിക്കൊണ്ടിരുന്ന ആനവണ്ടിയെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് കരകയറ്റാൻ നിയമിച്ചത് പിണറായി വിജയൻ നേരിട്ട്; ജീവനക്കാരെ ഒപ്പം നിർത്തിയും ആത്മാർഥമായി പരിശ്രമിച്ചും ഉണ്ടാക്കിയെടുത്തത് നിരവധി നേട്ടങ്ങൾ; കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയത് അപ്രതീക്ഷിതമായി; തിരിച്ചടിയായത് യൂണിയൻ നേതാക്കളുമായുള്ള എതിർപ്പുകൾ തന്നെ; പകരം ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശിന്; എല്ലാം ശരിയാക്കി മുന്നേറിയ തച്ചങ്കരി പടിയിറങ്ങുമ്പോൾ ഇനി ആനവണ്ടി എത്ര നാൾ ഓടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റി. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശിനാണ് ചുമതല. കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പ കുത്തി നിന്ന സമയത്താണ് തച്ചങ്കരി കെഎസ്ആർടിസ് എംഡിയായി എത്തുന്നത്. പണിയെടുക്കാത്ത യൂണിയൻ നേതാക്കലെ വരച്ച വരയിൽ നിർത്താനും തൊഴിലാളികളുടെ പിന്തുണ ഉറപ്പിക്കാനും ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന് കഴിഞ്ഞിരന്നു. 25 കൊല്ലത്തിന് ഇടയിൽ ചരിത്രത്തിൽ ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്ന നിലയിലേക്ക് കെഎസ്ആർടിസിയെ എത്തിച്ച് അഭിമാന നേട്ടമുണ്ടാക്കി ദിവസങ്ങൾ മാത്രമായപ്പോഴാണ് തച്ചങ്കരിയെ അപ്രതീക്ഷിതമായി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. യൂണിയൻ നേതാക്കൾ ഒറ്റക്കെട്ടായി തച്ചങ്കരിക്ക് എതിരായിരുന്നു എന്നതും തിരിച്ചടിയായി.

ടോമിൻ തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. ജീവനക്കാരുടേയും യൂണിയൻ പ്രവർത്തകരുടേയും എതിർപ്പുകൾ തുടർച്ചയായി തച്ചങ്കരിക്കു നേരിടേണ്ടി വന്നു. സിഎംഡി സ്ഥാനത്ത് പ്രവർത്തിക്കവെ തച്ചങ്കരിയെ മാറ്റിയതിൽ പൊതുജനങ്ങളുടെ പ്രതിഷേധവും സൈബർ ഇടങ്ങളിൽ ശക്തമാണ്.

ഒരിക്കലും ഗുണം പിടിക്കില്ലെന്നും വൈകാതെ പൂട്ടിപ്പോകാൻ സാധ്യയതയുള്ള പ്രസ്ഥാനം ആണ് ഇത് എന്ന അവസ്ഥയിലാണ് തച്ചങ്കരി ചുമതല ഏറ്റെടുക്കുന്നത്. വളരെ അധികം പരിഷ്‌കരണങ്ങൾ നടത്തിയാണ് അദ്ദേഹം മുന്നേറിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം പുറത്തേക്ക് പോകുമ്പോൾ പുതിയതായി എന്ത് ചുമതലയാണ് ലഭിക്കുക എന്നതാണ് മറ്റൊരു ചോദ്യമായി ഉയരുന്നത്. കെഎസ്ആർടിസിയിൽ തച്ചങ്കരി കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ തുടർന്ന് വരുന്നവർക്ക് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമോ എന്നതും പ്രസക്തമായ ഒരു ചോദ്യമാണ്. തന്റെ ചോറാണ് ഇതെന്നും ഒരിക്കലും ഇതിനെ സ്നേഹിക്കാതിരിക്കാനും ആത്മാർഥത കാണിക്കാതിരിക്കാനും കഴിയില്ല എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്ത് മുന്നോട്ട് പോയത്

പൊലീസിൽ തസ്തിക വേണമെന്ന തച്ചങ്കരിയുടെ അഭ്യർത്ഥനയെ തുടർന്നു സ്റ്റേറ്റ്് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപിയായും അദ്ദേഹത്തെ നിയമിച്ചിരുന്നു. എഡിജിപിയെന്ന നിലയിൽ തച്ചങ്കരിയുടെ ശമ്പളവും അലവൻസുകളുമെല്ലാം പൊലീസിൽനിന്നു നൽകിയിരുന്നതിനാൽ കെഎസ്ആർടിസിക്കു സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നില്ല.

മാനേജിങ് ഡയറക്ടർ സ്ഥാനമേറ്റു കാര്യങ്ങൾ ഒരുവിധം പഠിച്ചു പരിഷ്‌കരണ നടപടികൾ തുടങ്ങിവയ്ക്കുമ്പോഴേക്കും മാറ്റുകയെന്ന സമീപനം തച്ചങ്കരിയെ നീക്കിയതിലൂടെ സർക്കാർ ആവർത്തിക്കുകയാണ്. നേരത്തേ ഡ്യൂട്ടി പരിഷ്‌കരണം, കോർപറേഷൻ വിഭജനം ഉൾപ്പെടെ കാര്യങ്ങളിൽ എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ കൃത്യമായ പഠനം നടത്തി നടപടികൾ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കെഎസ്ആർടിസി സ്വന്തം കയ്യിൽനിന്നു ജീവനക്കാർക്കു ശമ്പളം നൽകാൻ തുടങ്ങിയതിനു പിന്നാലെയാണു തച്ചങ്കരിയെ നീക്കിയത്.

കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകാൻ ഒരുങ്ങിയിരുന്നു. സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽപമ്പ സർവീസ് വഴി 45.2 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു. ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതും തുണയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP