ചീഫ് സെക്രട്ടറി ടോം ജോസ് സർവീസിൽ നിന്നും പടിയിറങ്ങി; യാത്രയയപ്പ് നൽകി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും; ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ടാകില്ലെന്ന് പിണറായി; പ്രളയവും നിപയും കോവിഡും നേരിട്ടത് വിശ്രമമെന്തെന്നറിയാത്ത രാപകലുകളിലൂടെയെന്നും മുഖ്യമന്ത്രി; ദുരിത കാലത്തും കേരളത്തിന് അംഗീകാരം കിട്ടുന്നത് ടീം വർക്കിന്റെ ഭാഗമെന്ന് ടോം ജോസും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് യാത്രയയപ്പ് നൽകി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യാത്രയപ്പ് നല്കിയത്. ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവർത്തിക്കാൻ ഇടവന്നിട്ടുണ്ടാകില്ല. അർപ്പണബോധം, കാര്യക്ഷമത, ആത്മാർഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായത്.
അത്യന്തം ബുദ്ധിമുട്ടുണ്ടാകുന്ന ഘട്ടങ്ങളിൽ നേരിടാനുള്ള തന്ത്രങ്ങളും പദ്ധതികളും നമുക്ക് രൂപപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. അതിന്റെ നിർവഹണം എത്രമാത്രം ക്ലേശകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അതേറ്റെടുത്ത് വിജയിപ്പിക്കാനായി എന്നതാണ് ടീം ലീഡർ എന്നനിലയ്ക്ക് ടോം ജോസിന്റെ വലിയ വിജയം. ഇത്തരത്തിൽ അർഥപൂർണമായ ഇടപെടലിന് ഉദ്യോഗസ്ഥ പ്രമുഖനായി ഒതുങ്ങിനിൽക്കാതെ ബ്യൂറോക്രസിയെ ജനസേവന ഉപാധിയാക്കി മാറ്റി സമർപ്പിത മനസ്സോടെ ജനസേവകനാകാനുള്ള സന്നദ്ധതയിലേക്ക് ഉയരാനാകണം. സിവിൽ സർവീസിന്റെ വരേണ്യസംസ്കാരത്തിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്ക് അപൂർവമായി മാത്രമേ ഇത്തരത്തിൽ മാറാനാകൂ. അതിൽ ടോം ജോസിന്റെ നേതൃത്വത്തിലുള്ള ടീമിന് വിജയിക്കാനായത് അഭിനന്ദനാർഹമാണ്. സ്വന്തം നാടും ജനങ്ങളും വിഷമത്തിലാകുമ്പോൾ അത് തന്റെ കൂടി വിഷമമാണെന്ന് കരുതാനുള്ള മനസ്സന്നദ്ധതയുള്ളതിനാലാണ് അദ്ദേഹത്തിനത് സാധിച്ചത്.
വെള്ളപ്പൊക്കക്കെടുതി, ശബരിമല വിധിയെത്തുടർന്നുണ്ടായ സമരം, നിപ രോഗം, പ്രളയവും കാലവർഷക്കെടുതിയും ഇപ്പോൾ കോവിഡ് മഹാമാരി തുടങ്ങിയവയ്ക്കെല്ലാം മാറി വരുന്ന തന്ത്രങ്ങളും നിലപാടുകളും അപ്പപ്പോഴുള്ള സ്ഥിതി മനസിലാക്കി അതിന്റെ സൂക്ഷ്മാംശത്തിൽ നടപ്പാക്കിയെടുക്കുക എന്നത് ഒരു ചീഫ് സെക്രട്ടറിയുടെ ചുമതലയാണ്. ഭരണനേതൃത്വത്തിന്റെ മനസറിഞ്ഞ് കാര്യങ്ങൾ നടപ്പാക്കുക എന്നത് ജനാധിപത്യത്തിൽ പ്രധാനമാണ്. ആ തലത്തിലേക്ക് ഉയർന്നാലേ കാര്യങ്ങൾ അനായാസമായി മുന്നോട്ടുപോകൂ. അത് എങ്ങനെയെന്നത് സിവിൽ സർവീസിലുള്ളവർക്ക് ടോം ജോസിൽനിന്ന് മാതൃകയാക്കാവുന്നതാണ്. ഭരണാസൂത്രണ നേതൃത്വവും ഭരണനിർവഹണനേതൃത്വവും ഒറ്റമനസായി നിന്നാൽ കേരളം പോലൊരു സംസ്ഥാനത്തിന് ഒന്നും അസാധ്യമല്ല എന്നതും പാഠമാണ്.
വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും അത് നേരിടാൻ കെൽപ്പുള്ളവരെയാണ് തേടിയെത്തുക എന്ന സങ്കൽപ്പമുണ്ട്. നേരത്തെ പറഞ്ഞതിന് പുറമേ, മുമ്പും അദ്ദേഹത്തിന്റെ സർവീസ് ജീവിതത്തിൽ ഇത്തരം ഇടപെടലുകൾ വേണ്ടിവന്നിട്ടുണ്ട്. കാണ്ഡഹാർ വിമാനറാഞ്ചൽ, പാർലമെന്റ് മന്ദിരത്തിലെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിൽ അദ്ദേഹത്തിന് പ്രധാനപങ്ക് വഹിക്കാനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങൾ നേരിടാനുള്ള അദ്ദേഹത്തിന്റെ നേതൃപാടവത്തിൽ കേരളത്തിന്റെ നന്ദിപൂർവമായ പരാമർശം അർഹിക്കുന്നു. പഠിച്ചതൊക്കെ പ്രയോഗിക്കാനും ദേശീയതല ഉദ്യോഗസ്ഥ ബന്ധങ്ങൾ കേരളത്തിന് വേണ്ടി ഉപയോഗപ്പെടുത്താനും അദ്ദേഹം സന്നദ്ധനായിരുന്നു.
കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്നനിലയിൽ പരിമിതപ്പെടുത്തി കാണേണ്ട വ്യക്തിത്വമല്ല ടോം ജോസിന്റേത്. ടോം ജോസിന്റെ സേവന മേഖല സാർവദേശീയതലം വരെ പടർന്നുകിടക്കുന്നതാണ്. മോസ്കോയിൽ ഇന്ത്യാ-റഷ്യ ബന്ധത്തിന്റെ കോ-ഓർഡിനേറ്ററായി ഒരു നിർണായക ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ചത് അദ്ദേഹത്തെയാണ്. മധ്യേഷ്യയിലെ സൈനികബന്ധങ്ങൾ, സബ്മറൈനുകൾ മുതൽ എയർക്രാഫ്റ്റുകൾ വരെയുള്ളവയുടെ സംഭരണം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചുമതലയിൽ ആയിരുന്നു ഒരുഘട്ടത്തിൽ. നയതന്ത്ര സ്വഭാവമുള്ള ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹത്തിന് പ്രവർത്തിക്കാനായി. സർക്കാർ നയങ്ങൾ അതേ അർഥത്തിൽ പ്രവർത്തനപഥത്തിൽ എത്തിക്കാൻ അദ്ദേഹം പ്രവർത്തിച്ചു.
കൊച്ചി മെട്രോയുടെ എം.ഡിയായപ്പോൾ അതിന്റെ കേന്ദ്രാനുമതികൾ നേടിയെടുക്കാൻ പ്രത്യേക താത്പര്യമെടുത്തു. ഇപ്പോൾ പല പ്രവർത്തനങ്ങളും പറയാനുണ്ടെങ്കിലും വേസ്റ്റ് ടു എനർജി പ്രോഗ്രാമിന് പുതിയ മാനങ്ങൾ കണ്ടെത്തുന്നതിന് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രത്യേകതയായി. പരിസ്ഥിതി, മാലിന്യസംസ്കരണം എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമാണ്. സിവിൽ സർവീസിലേക്ക് വരുന്ന പുതുതലമുറയ്ക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങൾ ഈ ചീഫ് സെക്രട്ടറിയുടെ സർവീസിലുണ്ട്. ജനാധിപത്യത്തിൽ ഉദ്യോഗസ്ഥ പ്രമുഖരുടെ സ്ഥാനം എവിടെയാണ് എന്നതുമുതൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത് എങ്ങനെയാണ് തുടങ്ങിയതുവരെയുള്ള കാര്യങ്ങളിൽ ഇദ്ദേഹത്തിന്റെ സർവീസ് ജീവിതത്തിൽനിന്ന് പഠിക്കാം. തങ്ങൾ ഒരു പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തങ്ങൾക്ക് തടസ്സമെന്നും കരുതുന്ന ചിലരെങ്കിലും സിവിൽ സർവീസിലുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. ജനാധിപത്യം ചോർത്തിക്കളഞ്ഞുള്ള ഉദ്യോഗസ്ഥ ഭരണമല്ല ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് മനസിലാക്കി പ്രവർത്തിച്ച ടോം ജോസിനെപ്പോലെയുള്ളവരിൽനിന്ന് ഒരുപാട് പാഠങ്ങൾ സർവീസിലുള്ളവർക്ക് പകർത്തിയെടുക്കാനുണ്ട്.
എങ്ങനെ നിലവിലുള്ള വ്യവസ്ഥിതിക്കുള്ളിൽനിന്ന് ക്രമരഹിതമല്ലാതെ നല്ലകാര്യങ്ങൾ നടപ്പാക്കാം എന്ന് മനസിലാക്കാനും പുതുതലമുറയ്ക്ക് ഇദ്ദേഹത്തിന്റെ സർവീസ് ജീവിതം പ്രയോജനപ്പെടും. എല്ലാഘട്ടത്തിലും ടീമിനെ ഒന്നിച്ചുകൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു. വിരമിച്ചാലും വിശാലമായ പൊതു, സാമൂഹ്യ ജീവിതത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളും സേവനങ്ങളും നമുക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാസുരമായ ഭാവിജീവിതം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സൾക്കാരിനുവേണ്ടി ടോം ജോസിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
കേരളം ദുരന്തങ്ങളെ നേരിടുന്നത് ഇന്ത്യയിലും ലോകവ്യാപകമായും അംഗീകാരം കിട്ടുന്ന നിലയിൽ എത്തിയത് കൂട്ടായ ടീം വർക്കിന്റെ ഭാഗമായാണെന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിവിൽ സർവീസിൽ വന്നിട്ടില്ലായിരുന്നെങ്കിൽ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാൻ കേരളത്തിലെ ഒരു കൊച്ചുപട്ടണത്തിൽനിന്നുള്ള എനിക്ക് സാധിക്കുമായിരുന്നു എന്നു കരുതുന്നില്ല. വിജയങ്ങൾ എന്തുമാത്രമാണ് എന്നുള്ളതു കൊണ്ട് ഒരാളെ വിലയിരുത്തരുത്, വീഴ്ചകളിൽനിന്ന് എത്രമാത്രം എഴുന്നേറ്റു മുന്നോട്ടുപോകാനായി എന്നതിൽ നിന്നാണ് വിലയിരുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ആശംസകൾ നേർത്തു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, കെ.കെ.ശൈലജ ടീച്ചർ, സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയുടെ പത്നി സോജ തുടങ്ങിയവർ സംബന്ധിച്ചു. പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതവും ജോയന്റ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ. ഹഖ് നന്ദിയും പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്