Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അമിത് ഷാ എന്നൊരാളുണ്ട്; മോദിയാണ് പ്രധാനമന്ത്രി..എന്നാൽ അമിത് ഷായാണ് അദ്ദേഹത്തിന്റെ തലച്ചോർ; അമിത് ഷാ തീർന്നാൽ മോദിയും തീരും'; എസ്ഡിപിഐ റാലിയിൽ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും എതിരെ കൊലവിളി പ്രസംഗവുമായി തമിഴ് എഴുത്തുകാരൻ നെല്ലായി കണ്ണൻ; ക്രമസമാധാനം തകർക്കാനും സമുദായ സ്പർദ്ധ വളർത്താനും ശ്രമമെന്ന് ബിജെപിയുടെ പരാതി; നെല്ലായി കണ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് തമിഴ്‌നാട് പൊലീസ്

'അമിത് ഷാ എന്നൊരാളുണ്ട്; മോദിയാണ് പ്രധാനമന്ത്രി..എന്നാൽ അമിത് ഷായാണ് അദ്ദേഹത്തിന്റെ തലച്ചോർ; അമിത് ഷാ തീർന്നാൽ മോദിയും തീരും'; എസ്ഡിപിഐ റാലിയിൽ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും എതിരെ കൊലവിളി പ്രസംഗവുമായി തമിഴ് എഴുത്തുകാരൻ നെല്ലായി കണ്ണൻ; ക്രമസമാധാനം തകർക്കാനും സമുദായ സ്പർദ്ധ വളർത്താനും ശ്രമമെന്ന് ബിജെപിയുടെ പരാതി; നെല്ലായി കണ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് തമിഴ്‌നാട് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ തമിഴ് എഴുത്തുകാരനും, പ്രാസംഗികനുമായ നെല്ലായി കണ്ണനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. നിരവധി പരാതികൾ ഇദ്ദേഹത്തിനെതിരെ കിട്ടിയതോടെയാണ് പൊലീസ് നടപടി. തിരുനൽവേലിയിൽ എസ്ഡിപിഐയുടെ പരിപാടിയിലാണ് കണ്ണന്റെ വിവാദ പ്രസംഗം.

ബിജെപി നേതാക്കളുടെ പരാതിയെ തുടർന്ന് കണ്ണനെതിരെ മൂന്നുവകുപ്പുകൾ പ്രകാരം കേസെടുത്തു. സമാധാനം തകർക്കാൻ ലക്ഷ്യമിട്ട് മനഃപൂർമായ അധിക്ഷേപം( സെക്ഷൻ 504) പൊതുസമാധാനം നശിപ്പിക്കാൻ ശ്രമം(സെക്ഷൻ 505(1)), മതചടങ്ങിലെ കുറ്റം( സെക്ഷൻ 505(2)).

'അമിത് ഷാ എന്നൊരാളുണ്ട്. മോദിയാണ് പ്രധാനമന്ത്രി..എന്നാൽ അമിത് ഷായാണ് അദ്ദേഹത്തിന്റെ തലച്ചോർ. അമിത് ഷാ തീർന്നാൽ മോദിയും തീരും. അതവിടെ നിൽക്കട്ടെ. ഇത്രയും പറഞ്ഞുനിർത്തിയ ശേഷം കണ്ണൻ വേദിയിലെ പ്രതിനിധികളെ നോക്കി ഇങ്ങനെ പറഞ്ഞു': എന്നാൽ നിങ്ങളാരും അതുചെയ്യുന്നില്ല. അതവിടെ നിൽക്കട്ടെ. ഞാൻ കരുതട്ടെ നിങ്ങൾ എല്ലാവരും എന്തെങ്കിലും ചെയ്യുമെന്ന'്, കണ്ണൻ പറഞ്ഞു.

എസ്.ഡി.പി.ഐ നടത്തിയ റാലിയിൽ മുസ്ലിം പോപുലർ ഫ്രണ്ടും തമിഴക വാഴ്‌വുരിമായ് കാച്ചി ലീഡർ ടി.വേൽമുരുകനും പങ്കെടുത്തു.പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തെറ്റു ചൂണ്ടിക്കാണിക്കുന്നതിന് പകരം മാധ്യമങ്ങളും പാർട്ടികളും കണ്ണന്റെ പരാമർശങ്ങളെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.. എന്ത് രാഷ്ട്രീയമാണിത് ഒരു ബിജെപി നേതാവ് ട്വീറ്റ് ചെയ്തു. വിവാദപ്രസംഗത്തിനെതിരെ തമിഴ്‌നാട് ബിജെപി ഡയറക്ടർ ജനറൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സെക്ഷൻ 504, 505, 153എ പ്രകാരം നെല്ലായ് കണ്ണനെതിരെതിരെ കേസെടുക്കണം. ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ണന്റെ പരാമർശങ്ങൾ' ജനറൽ സെക്രട്ടറി പറഞ്ഞു.

നെല്ലായി കണ്ണൻ എസ്ഡിപിഐ യോഗത്തിൽ പൗരത്വ നിയമം കൊണ്ടുവന്നതിന് മോദിയെയും അമിത്ഷായെയും ഭത്സിച്ചതായി ബിജെപിയുടെ പരാതിയിൽ പറയുന്നു. കണ്ണന്റെ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ജീവന് തുറന്ന ഭീഷണിയാണ്. അക്രമം ഇളക്കിവിടാനുള്ള ശ്രമത്തിന് പുറമേ ക്രിമിനൽ ഭീഷണിയും കൊലപാതകത്തിന് പ്രേരണ നൽകലും ആണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സ്പർദ്ധ വളർത്താനും സമാധാനം കെടുത്താനുമുള്ള ശ്രമമാണിത്. പല സമുദായങ്ങളെയും കണ്ണൻ പ്രസംഗത്തിൽ അധിക്ഷേപിക്കുന്നു. ചില വിഭാഗത്തിൽ പെടുന്നവരെ നായ്ക്കളെന്ന് വിളിച്ചു. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ തീർത്തും അപരിഷ്‌കൃതമായ ഭാഷയിലാണ് കണ്ണൻ സംസാരിച്ചത്, ബിജെപിയുടെ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP