Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ജീവൻ കാക്കാൻ വേണ്ടി ലോകം ഒരുമിച്ചു പരിശ്രമിക്കുമ്പോഴെ അവൻ മരിച്ചിരുന്നു; സുജിത് വിൽസന്റെ മൃതദേഹം പുറത്തെടുത്തത് അഴുകിയ നിലയിൽ നാടുകടുപേട്ടി ഗ്രാമത്തിലെ ഒഴിഞ്ഞ കുഴൽക്കിണറിൽ വെള്ളിയാഴ്ച സന്ധ്യയ്ക്ക് വീണുപോയ രണ്ടുവയസുകാരൻ വീണപ്പോഴെ മരണത്തിന് കീഴടങ്ങിയേക്കാമെന്ന് നിഗമനം; ഓക്‌സിജൻ നൽകി മൂന്നു നാൾ നീണ്ട പരിശ്രമങ്ങൾ നിർത്തിയത് ദുർഗന്ധം വമിച്ചപ്പോൾ; തമിഴ്‌നാട്ടിലെ ഗ്രാമം പ്രാർത്ഥനയോടെ കാത്തിരുന്നത് വെറുതെയായി

ജീവൻ കാക്കാൻ വേണ്ടി ലോകം ഒരുമിച്ചു പരിശ്രമിക്കുമ്പോഴെ അവൻ മരിച്ചിരുന്നു; സുജിത് വിൽസന്റെ മൃതദേഹം പുറത്തെടുത്തത് അഴുകിയ നിലയിൽ നാടുകടുപേട്ടി ഗ്രാമത്തിലെ ഒഴിഞ്ഞ കുഴൽക്കിണറിൽ വെള്ളിയാഴ്ച സന്ധ്യയ്ക്ക് വീണുപോയ രണ്ടുവയസുകാരൻ വീണപ്പോഴെ മരണത്തിന് കീഴടങ്ങിയേക്കാമെന്ന് നിഗമനം; ഓക്‌സിജൻ നൽകി മൂന്നു നാൾ നീണ്ട പരിശ്രമങ്ങൾ നിർത്തിയത് ദുർഗന്ധം വമിച്ചപ്പോൾ; തമിഴ്‌നാട്ടിലെ ഗ്രാമം പ്രാർത്ഥനയോടെ കാത്തിരുന്നത് വെറുതെയായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽപ്പെട്ട രണ്ടു വയസുകാരൻ സുജിത് വിൽസന്റെ മരണം സ്ഥിരീകരിച്ചത് പുലർച്ചെ ഒരുമണിയോടെയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു എന്ന് തിരിച്ചറിയുന്നത്. പുറത്തെടുത്ത മൃതദേഹം മണപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി. 'കുട്ടിയ രക്ഷപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്തു. നിർഭാഗ്യവശാൽ കുഴൽക്കിണറിൽ നിന്നു ദുർഗന്ധം വമിച്ചു തുടങ്ങി. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. കിണറിനു സമീപം സമാന്തര കുഴിയെടുത്തുക്കൊണ്ടിരുന്നതു നിർത്തിവച്ചു' ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചത്.

മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പുലർച്ചെ 4.25 ഓടെ കുട്ടിയുടെ മൃതദേഹം കുഴൽ കിണറിൽ നിന്ന് പുറത്തെടുത്തു. ശേഷം പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റി.രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴൽ കിണറിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. ശരീര ഭാഗങ്ങളായാണ് ആദ്യം പുറത്തെത്തിച്ചതെന്നും 68 അടി താഴ്ചയിലും പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുണ്ടായിരുന്ന എൻഡിആർഎഫ് ഡെപ്യൂട്ടി കമൻഡന്റ് ജിതേഷ് ടിഎം പ്രതികരിച്ചു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കുട്ടി മരിച്ചുവെന്ന സ്ഥിരീകരിച്ചത്. കുഴൽക്കിണറിൽ വീണിട്ട് നാല് ദിവസങ്ങൾ പിന്നിട്ടെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ - കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. തിരുച്ചിറപ്പള്ളിയിൽനിന്ന് 45 കിലോമീറ്റർ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.

ശനിഴാഴ്ച രാത്രിയാണു സമാന്തര കുഴി നിർമ്മിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്. ഇതിനായി രാത്രി 2 മണിയോടെ അരിയാലൂരിൽ നിന്നു റിഗ് മെഷീൻ എത്തിച്ചു. കുഴിച്ച് 20 അടിയെത്തിയപ്പോൾ പാറയായി. 35 അടി വരെയെത്തിയപ്പോൾ പാറ കടുത്തതോടെ സമയം വൈകുന്നതു ഒഴിവാക്കാൻ 3 ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷിൻ എത്തിച്ചു. ഇടയ്ക്കിടെ പെയ്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

അണ്ണാ സർവകലാശാല വികസിപ്പിച്ചെടുത്ത തെർമൽ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കുട്ടിയുടെ കൈ അനങ്ങുന്നതായി കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജൻസി, ഒഎൻജിസി, നെയ്വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഏജൻസികൾ സംയുക്തമായാണു കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത്. ശരീരം ഭാഗങ്ങളായാണ് ആദ്യം പുറത്തെത്തിച്ചത്. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കുട്ടി മരിച്ചുവെന്ന സ്ഥിരീകരിച്ചത്. കുഴൽക്കിണറിൽ വീണിട്ട് നാല് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് രക്ഷാ പ്രവർത്തകർ മുന്നോട്ട് പോയത്.

ഞായറാഴ്ച രാത്രി 10.30 ഓടെ കുഴൽ കിണറിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കുട്ടി വീണു കിടക്കുന്ന കുഴൽക്കിണറിന് സമാന്തരമായി വലിയ കിണർ കുഴിച്ച് അതിൽ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്.

ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി കുഴൽ കിണറിന് സമാന്തരമായി തുരങ്കം നിർമ്മിക്കുന്നത് നിർത്തിവെച്ചതായും റവന്യു സെക്രട്ടറി അറിയിച്ചു.

തിരുച്ചിറപ്പള്ളിയിൽനിന്ന് 45 കിലോമീറ്റർ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വൈകിട്ട് 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്. ഇടയ്ക്കിടെ പെയ്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. രാജ്യം മുഴുവൻ കുട്ടിയുടെ ജീവനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP