Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

27 ലക്ഷം രൂപയുടെ ജി എസ് ടി കുടിശിക കണ്ട് പകച്ച മത്തായി ഡാനിയിൽ ജീവൻ അവസാനിപ്പിച്ചത് ഒരു മുഴം കയറിൽ; തണ്ണിത്തോട്ടെ റബ്ബർ വ്യാപാരിയുടെ ആത്മഹത്യയിലെ രോഷം കടയടപ്പ് സമരമായപ്പോൾ പകച്ചു പോയത് സർക്കാരും; പിശകുള്ള സോഫ്റ്റ് വെയറിൽ കുടിശിക നോട്ടീസ് തയ്യാറാക്കിയതിൽ ധനമന്ത്രിക്ക് കടുത്ത അസംതൃപ്തി; നികുതി കമ്മിഷണർ ട്വിങ്കു ബിസ്വാളിന് നിർബന്ധിത അവധി നൽകി മന്ത്രി തോമസ് ഐസക്; ചരക്ക്-സേവന നികുതി വകുപ്പിന് പുതിയ മേധാവി വരും

27 ലക്ഷം രൂപയുടെ ജി എസ് ടി കുടിശിക കണ്ട് പകച്ച മത്തായി ഡാനിയിൽ ജീവൻ അവസാനിപ്പിച്ചത് ഒരു മുഴം കയറിൽ; തണ്ണിത്തോട്ടെ റബ്ബർ വ്യാപാരിയുടെ ആത്മഹത്യയിലെ രോഷം കടയടപ്പ് സമരമായപ്പോൾ പകച്ചു പോയത് സർക്കാരും; പിശകുള്ള സോഫ്റ്റ് വെയറിൽ കുടിശിക നോട്ടീസ് തയ്യാറാക്കിയതിൽ ധനമന്ത്രിക്ക് കടുത്ത അസംതൃപ്തി; നികുതി കമ്മിഷണർ ട്വിങ്കു ബിസ്വാളിന് നിർബന്ധിത അവധി നൽകി മന്ത്രി തോമസ് ഐസക്; ചരക്ക്-സേവന നികുതി വകുപ്പിന് പുതിയ മേധാവി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട് റബ്ബർ വ്യാപാരി തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേൽ മരിച്ചത് ജി എസ് ടി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിൽപ്പന നികുതി വകുപ്പ് നോട്ടീസ് കിട്ടിയപ്പോഴായിരുന്നു. മത്തായി ഡാനിയേലിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുൻപാണ് മത്തായി ഡാനിയേലിന് 27 ലക്ഷം രൂപ ജി എസ് ടി കുടിശിക ഉണ്ടെന്ന് കാണിച്ച് വിൽപ്പന നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും തുക അടയ്ക്കാൻ കഴിയിയില്ലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചു. വ്യാപാര സമൂഹം പ്രതിഷേധം ശക്തമാക്കി. ഹർത്താലും നടത്തി. ഇപ്പോഴിതാ ഇതിലേക്ക് കാര്യങ്ങൾ എത്തിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ ധന വകുപ്പ് നടപടി എടുക്കുകയാണ്.

നികുതി കമ്മിഷണർ ട്വിങ്കു ബിസ്വാളിനോട് അവധിയിൽ പ്രവേശിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടത് മത്തായി ഡാനിയലിന്റെ ആത്മഹത്യയിലെ പ്രതിഷേധം തണുപ്പിക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശത്തിനു വിരുദ്ധമായി പരിശോധനയില്ലാതെ വ്യാപാരികൾക്ക് തെറ്റായ നികുതി കുടിശ്ശിക നോട്ടീസ് അയച്ചതിനാണ് നടപടി. വ്യാപാരികളുടെ പ്രതിഷേധം കാരണം സർക്കാരിന് ഈ നോട്ടീസുകൾ പിൻവലിക്കേണ്ടിവന്നു. ഈ നോട്ടീസ് ശരിയല്ലെന്ന് മന്ത്രിയും മനസ്സിലാക്കുന്നു. ഇതുകൊണ്ടാണ് നടപടി. ടിങ്കു ബിസ്വാളിനോട് നികുതി കമ്മിഷണറുടെ ചുമതലകൾ ഇനി നിർവഹിക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഈ സ്ഥാനത്തുനിന്നു മാറ്റും.

ചരക്ക്-സേവന നികുതി വകുപ്പിന്റെ (ജി.എസ്.ടി.) മേധാവിയാണ് നികുതി കമ്മിഷണർ. മൂല്യവർധിത നികുതി(വാറ്റ്) നിലനിന്ന കാലത്തെ വിറ്റുവരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വ്യാപാരികൾക്കു വ്യാപകമായി നോട്ടീസയച്ചത് വൻ പ്രതിഷേധമുണ്ടാക്കിയിരുന്നു. സോഫ്റ്റ്‌വേർ മോഡ്യൂൾ ഉപയോഗിച്ചാണ് നോട്ടീസുകൾ തയ്യാറാക്കിയത്. വ്യാപാരികൾ ലക്ഷങ്ങളുടെ കുടിശ്ശിക അടയ്‌ക്കേണ്ടിവരുമെന്ന ധാരണ പരന്നു. വിശദീകരണം ഒന്നും നൽകാതെയാണ് നോട്ടീസയച്ചത്. ഇതാണ് വ്യാപാരികളെ സമരത്തിലേക്കു നയിച്ചത്. മത്തായി ഡാനിയലിന്റെ ജീവനെടുത്തതും ഈ നോട്ടീസാണ്.

ഇതേ തുടർന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി ഒരു ദിവസം കടയടച്ചു പ്രതിഷേധിച്ചു. അബദ്ധമാണെന്നു ബോധ്യപ്പെട്ടിട്ടും നോട്ടീസുകൾ അയയ്ക്കുന്നതിൽനിന്നു പിന്മാറാൻ ആദ്യം വകുപ്പ് തയ്യാറായിരുന്നില്ല. ഈ സോഫ്റ്റ്‌വേറിൽ പിശകുള്ളതും ഇതിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പലതും അബദ്ധമാണെന്നും വകുപ്പിന് നേരത്തേതന്നെ ബോധ്യമായിരുന്നു. അതിനാൽ കണക്കുകളുടെ നിജസ്ഥിതി പരിശോധിച്ച ശേഷമേ നോട്ടീസ് അയയ്ക്കാവൂ എന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം ലംഘിച്ചാണ് വകുപ്പ് വ്യാപാരികൾക്ക് വ്യാപകമായി നോട്ടീസ് അയച്ചത്.

സർക്കാരിന്റെ നിർദ്ദേശം ലംഘിച്ചാണ് നോട്ടീസ് അയച്ചതെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിലും വ്യക്തമാക്കിയിരുന്നു. ഇതാണ് നികുതി കമ്മിഷണർക്കെതിരേയുള്ള നടപടിയിലേക്കു നയിച്ചതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP