Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടീനയും ഡോക്ടറും പ്രണയത്തിലായിരുന്നു; പ്രണയിച്ച് വഞ്ചിച്ച കാമുകനോട് പ്രതികാരം തീർക്കാൻ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; ചാനൽ കുടുക്കിയ മലയാളി നേഴ്‌സിന് ജാമ്യം നൽകി അമേരിക്കൻ കോടതി; വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ടീനാ ജോൺസിന് 20 കൊല്ലം ശിക്ഷ ഉറപ്പ്; മലയാളിയുടേത് സമാനതകളില്ലാത്ത കുറ്റകൃത്യമെന്ന് വാദിച്ച് പ്രോസിക്യൂഷനും

ടീനയും ഡോക്ടറും പ്രണയത്തിലായിരുന്നു; പ്രണയിച്ച് വഞ്ചിച്ച കാമുകനോട് പ്രതികാരം തീർക്കാൻ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; ചാനൽ കുടുക്കിയ മലയാളി നേഴ്‌സിന് ജാമ്യം നൽകി അമേരിക്കൻ കോടതി; വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ടീനാ ജോൺസിന് 20 കൊല്ലം ശിക്ഷ ഉറപ്പ്; മലയാളിയുടേത് സമാനതകളില്ലാത്ത കുറ്റകൃത്യമെന്ന് വാദിച്ച് പ്രോസിക്യൂഷനും

മറുനാടൻ മലയാളി ബ്യൂറോ

ഷിക്കാഗോ: കാമുകന്റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തിൽ അറസ്റ്റിലായ മലയാളി വനിതയ്ക്ക് അമേരിക്കൻ കോടതി ജാമ്യം അനുവദിച്ചതായി വിവരം. കീഴ് വായ്‌പ്പൂർ സ്വദേശി ടീനാ ജോൺസിനാണ് ഷിക്കാഗോ ഇല്ലിനോയ്സ് കോടതി ജാമ്യം അനുവദിച്ചത്.

മെയ് വുഡ് ലൊയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രജിസ്റ്റേർഡ് നഴ്സാണ് ടീന. ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടറുടെ ഭാര്യയെ കൊലപ്പെടുത്താൻ ഇവർ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് പറയുന്നത്. ടീനയും ഡോക്ടറും പ്രണയത്തിലായിരുന്നു. ഇത് പിന്നീട് തകർന്നു. പ്രണയം നടിച്ച് വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ ടീന തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ഭാര്യയെ വധിക്കുകയെന്നതായിരുന്നു.

ടീന ജോലി ചെയ്യുന്ന ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോക്ടറാണ് കാമുകൻ. പ്രണയിച്ചു വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ അയാളുടെ ഭാര്യയും സാമൂഹികപ്രവർത്തകയുമായ യുവതിയെ കൊല്ലാനാണ് ഇത്തരം കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന് അവകാശപ്പെട്ട വെബ്സൈറ്റിനെ ടീന സമീപിച്ചത്.

ക്വട്ടേഷൻ നടപ്പാക്കാനായി 10,000 ഡോളർ (ഏതാണ്ട് 6.5 ലക്ഷം രൂപ) ജനുവരിയിൽ കൈമാറുകയു,ം ചെയ്തു. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ വഴിയാണു പണം കൈമാറിയത്. സമാന്തര ഇന്റർനെറ്റിലൂടെ(ഡാർക്ക് നെറ്റ്) നടക്കുന്ന ബിറ്റ്കോയിൻ ഇടപാടാണു ടീനയുടെ പങ്കിനെക്കുറിച്ചു തുമ്പു നൽകിയതെന്നു സൂചന. തിരുവല്ല സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായി ടോബിയുടെ ഭാര്യയാണ് ടീന.

ഇത്തരത്തിലുള്ള ഇന്റർനെറ്റ് ക്വട്ടേഷനുകളെക്കുറിച്ച് സി.ബി.എസ്. ചാനലിന്റെ '48 മണിക്കൂർ' എന്ന പരിപാടിയാണ് ടീനയെ കുടുക്കിയത്. പരിപാടി കണ്ട് വുഡ്റിജ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ടീന പിടിയിലാകുകയായിരുന്നു. വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ടീനയ്ക്കു കാര്യങ്ങൾ സമ്മതിക്കേണ്ടി വന്നു. ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതിയിൽ ഹാജരാക്കിയ ടീനയ്ക്ക് എതിരേ വധശ്രമം ചുമത്തിയാണ് തടവിലാക്കിയിരിക്കുന്നത്.

ടീനയും കാമുകന്റെ ഭാര്യയുമായി പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസ് അടുത്തമാസം 15 ന് ഇനി പരിഗണിക്കും. ശിക്ഷിച്ചാൽ 20 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണ്ടി വരും. പാസ്പോർട്ട് സറണ്ടർ ചെയ്യാനും ഇരയുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ പാടില്ലെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായ ടീനയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ക്വട്ടേഷൻ നൽകി ശത്രുവിന്റെ മരണവാർത്ത പ്രതീക്ഷിച്ച് കഴിഞ്ഞ മൂന്നുമാസമായി കാത്തിരുന്ന ടീനയെ കുടിക്കിയത് ഇന്റർനെറ്റിലെ ക്രിമിനിൽ സംഘങ്ങളെക്കുറിച്ചുള്ള ചാനൽ റിപ്പോർട്ടാണ്. ക്രിമിനൽ പ്രവർത്തനങ്ങൾ സജീവമാക്കുന്ന നിരവധി സൈറ്റുകൾ അമേരിക്കയിലുണ്ട്. ഇതിൽ പിടിച്ചുള്ള ചോദ്യം ചെയ്യലിലാണ് വെബ്സൈറ്റിലൂടെ ക്വട്ടേഷൻ നൽകിയെന്നത് ടീന സ്ഥിരീകരിച്ചത്. കൃത്യമായ നിർദ്ദേശങ്ങളും ടീന നൽകി. ഭാര്യയെ കൊല്ലുമ്പോൾ കാമുകന്റെ മേൽ കുറ്റം വരരുതെന്ന് ടീന നിർദ്ദേശം നൽകിയിരുന്നു. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ഇന്റർനെറ്റിലൂടെ തന്നെ ടീന നൽകി. അപകട മരണമാണെന്ന് തോന്നുന്ന വിധത്തിൽ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം.

കോസ നോസ്ട്ര ഇന്റർനാഷനൽ നെറ്റ്‌വർക്ക് എന്ന വെബ്സൈറ്റ് വഴിയാണ് ടീന വളരെ രഹസ്യമായി ഇടപാടുകൾ നടത്തിയത്. ഇത്തരത്തിലുള്ള ഇടപാടുകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാർക്ക് വെബ്. ലായോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രജിസ്റ്റ്രേഡ് നഴ്സാണ് ടീന. ഇതേ ആശുപത്രിയിൽ അനസ്തേഷ്യോളജിയിൽ റസിഡൻസി പൂർത്തിയാക്കിയ ആളാണ് ടീനയുടെ കാമുകനായ ഡോക്ടർ. സാമൂഹ്യപ്രവർത്തകയാണ് ഡോക്ടറുടെ ഭാര്യ. സൈബർ മേഖലയിൽ നടക്കുന്ന ചതിക്കുഴികളെക്കുറിച്ചായിരുന്നു ചാനലിന്റെ അന്വേഷണം. അവരുടെ റിപ്പോർട്ടിൽ നിന്നാണ് വൂഡ്റിജ് പൊലീസിന് വിവരം ലഭിക്കുന്നത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ പുറത്തെത്തിയത്. ടീന അറിയാതെ അവരുടെ നീക്കങ്ങൾ മൂന്നുമാസം പൊലീസ് നിരീക്ഷിച്ചു. വളരെ കൃത്യമായ ആസൂത്രണം നടത്തിയാണ് ടീന മുന്നോട്ട് പോയത്. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയം കണ്ടുപിടിച്ച് ഇന്റർനെറ്റിലൂടെ ക്വട്ടേഷൻ സംഘത്തിന് ടീന വിവരം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP