Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ്  മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രീ-പോൾ സർവേകളുടെ കാലമാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്. സർവേ ഫലങ്ങൾ ഓരോരുത്തരും വാശിയോടെ പുറത്തുവിടുന്നു. അടുത്തിടെ വന്ന ഫലങ്ങളിൽ എല്ലാം എൽഡിഎഫിനാണ് മുൻതൂക്കം. എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് ടൈംസ് നൗ സീ വോട്ടർ
സർവ്വേയും പ്രവചിച്ചു. 80 സീറ്റിനു മുകളിൽ എൽഡിഎഫിന് ലഭിക്കുമെന്നും പ്രവചനമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് സർവ്വേകളും നേരത്തെ ഇടതുപക്ഷത്തിന് തുടർഭരണം പ്രവചിച്ചിരുന്നു. എബിപി-സീ വോട്ടർ അഭിപ്രായ സർവേയിലും സമാനപ്രവചനമായിരുന്നു. സർവേ ഫലങ്ങളിൽ പറയുന്നത് പോലെയല്ല തങ്ങൾക്ക് വമ്പിച്ച നേട്ടമുണ്ടാകുമെന്ന് എൽഡിഎഫും, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ സർവേ ഫലം അപ്രസക്തമാകുമെന്ന് യുഡിഎഫും പ്രതികരിച്ച് കണ്ടിട്ടുണ്ട്. എന്നാൽ, ടൈംസ് നൗ സർവേയിൽ ഗുരുതരമായ ഒരുപിഴവ് വന്നത് ആഘോഷിക്കുകയാണ് പ്രതിപക്ഷകക്ഷികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന് സർവേയിൽ പറയുന്നു. 42.3 ശതമാനം പേരും പിണറായിയുടെ പ്രവർത്തനത്തിൽ തൃപ്തരാണ്. ഏറ്റവും യോഗ്യനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പിണറായിയാണ്. 38 ശതമാനം പേരുടെ പിന്തുണ.ഉമ്മൻ ചാണ്ടി-28 ശതമാനം, കെ.കെ.ശൈലജയും തരൂരും ആറ് ശതമാനം, ചെന്നിത്തല-നാല് ശതമാനം, മുല്ലപ്പള്ളിയും ആന്റണിയും രണ്ടുശതമാനം എന്നിങ്ങനെ പറയുന്ന കൂട്ടത്തിൽ സി.എഫ്.തോമസിന്റെ പേരും വന്നിരിക്കുന്നു. 0.8 ശതമാനം. ഇത് കണ്ട പ്രേക്ഷകർ അന്തം വിട്ടു. ആറ് മാസം മുമ്പ് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് 2021 ലെ കേരളത്തിന്റെ മുഖ്യമന്ത്രി ആവുകയോ?

സോഷ്യൽ മീഡയയിലെ പരിഹാസങ്ങളിൽ ഒന്ന് ഇങ്ങനെ:

What an amazing survey TIMES NOW. ?
6 മാസം മുൻപ് മരിച്ച കേരള കോൺഗ്രസ്സ് നേതാവ് സി.എഫ് തോമസ് 2021ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം ഉണ്ട് എന്ന് ??

എൽഡിഎഫ് നെ വെളുപ്പിക്കാൻ നോക്കീപ്പോ അറിയാതെ പറ്റിയതാ

ഏതായാലും ഇതൊരു ഒന്നൊന്നര പിഴവായി എന്നാണ് മലയാളികൾ പറയുന്നത്. കേരളത്തെ കുറിച്ചുള്ള അജ്ഞത ഇത്രയും അരുതെന്നാണ് സോഷ്യൽ മീഡിയയുടെ എളിയ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP