Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവുമൊത്ത് ഫോട്ടോയെടുത്തത് എന്നും കണ്ടു കൊണ്ടിരിക്കാൻ; മൊബൈലിൽ ഭാര്യയും അന്യപുരുഷനുമൊത്തുള്ള ചിത്രം കണ്ടപ്പോൾ കലിയിളകി ഭർത്താവ് വീടിന് പുറത്താക്കി; അഭയം തേടി സ്വന്തം വീട്ടിലെത്തിയപ്പോൾ അനുമതി കിട്ടിയത് രാത്രി തങ്ങുന്നതിനു മാത്രം; പൊലീസ് വിളിപ്പിച്ചപ്പോൾ കൈയൊഴിഞ്ഞു കാമുകനും ഭർത്താവും; പോകാൻ ഇടമില്ലാത്ത യുവതിയെ അനാഥ മന്ദിരത്തിലാക്കി പൊലീസും: മൂവാറ്റുപുഴയിൽ നിന്നും ഒരു ടിക്ക് ടോക്ക് ദുരന്ത പ്രണയകഥ

ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവുമൊത്ത് ഫോട്ടോയെടുത്തത് എന്നും കണ്ടു കൊണ്ടിരിക്കാൻ; മൊബൈലിൽ ഭാര്യയും അന്യപുരുഷനുമൊത്തുള്ള ചിത്രം കണ്ടപ്പോൾ കലിയിളകി ഭർത്താവ് വീടിന് പുറത്താക്കി; അഭയം തേടി സ്വന്തം വീട്ടിലെത്തിയപ്പോൾ അനുമതി കിട്ടിയത് രാത്രി തങ്ങുന്നതിനു മാത്രം; പൊലീസ് വിളിപ്പിച്ചപ്പോൾ കൈയൊഴിഞ്ഞു കാമുകനും ഭർത്താവും; പോകാൻ ഇടമില്ലാത്ത യുവതിയെ അനാഥ മന്ദിരത്തിലാക്കി പൊലീസും: മൂവാറ്റുപുഴയിൽ നിന്നും ഒരു ടിക്ക് ടോക്ക് ദുരന്ത പ്രണയകഥ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ടിക്ക് ടോക്ക് പ്രണയങ്ങളുടെ കാലമാണ് ഇപ്പോൾ. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട് ഭർത്താവിനെ ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മമാരുടെ കഥകളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ടിക്ക് ടോക്ക് ബന്ധം മറ്റൊരു കുടുംബത്തെും തകർത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ടിക്ക് ടോക്കിയിൽ യുവാവുമായുള്ള പരിചയം കാരണം പെരുവഴിയിലായത് കോതമംഗലത്തെ യുവതിയാണ്. ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവുമൊത്ത് ഫോട്ടോയെടുത്തത് എന്നും കണ്ടു കൊണ്ടിരിക്കാൻ. മൊബൈലിൽ ഭാര്യയും അന്യപുരുഷനുമൊത്തുള്ള ചിത്രം കണ്ടപ്പോൾ കലിയിളകി ഭർത്താവ് വീടിന് പുറത്താക്കി. അഭയം തേടി സ്വന്തം വീട്ടിലെത്തിയപ്പോൾ അനുമതി കിട്ടിയത് രാത്രി തങ്ങുന്നതിനു മാത്രം. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിളിപ്പിച്ചപ്പോൾ സ്വന്തം വീട്ടുകാരും ഭർത്താവും കാമുകനും കൈയൊഴിഞ്ഞു. പോകാൻ ഇടമില്ലാതെ പൊലീസ് സ്റ്റേഷനിൽ ഇരുന്ന് കണ്ണീർ വാർത്ത യുവതിയെ പൊലീസ് അനാഥ മന്ദിരത്തിലാക്കി.

മൂവാറ്റുപുഴയിലാണ് സംഭവം. കോതമംഗലം സ്വദേശിനിയായ 27 കാരിയെയാണ് രാത്രിയിൽ തെരുവിലേയ്ക്കിറക്കി വിടാതെ പൊലീസ് അനാഥമന്ദിരത്തിലാക്കിയത്.ഇവർ വിവാഹം കഴിച്ചിരുന്നത് കോതമംഗലം സ്വദേശിയെയായിരുന്നു. വർഷങ്ങളോളം പ്രേമിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു മക്കളുമുണ്ട്. സുന്ദരിയയിരുന്നതിനാൽ ടിക്ടോക്കിൽ പെട്ടെന്ന് പ്രമുഖയായി. 15000 ത്തിലേറെ ഫോളോവേഴ്സും ലൈക്കുമൊക്കെ സമ്പാദിച്ച് മുന്നേറവെയാണ് ആരാധകനായ മലപ്പുറം സ്വദേശിയുമായി യുവതി പരിചയത്തിലായത്. പരിചയം വളർന്ന് മൂത്ത പ്രേമമായി. പിന്നെ ഇരുവരും ചേർന്ന് ഊരുചുറ്റലും രാപ്പാർക്കലുമൊക്കെ ഉണ്ടായി.

ഇതിനിടയിൽ എന്നും കാണുന്നതിന് എന്ന് പറഞ്ഞ് യുവതി കാമുകനുമൊത്ത് സെൽഫിയെടുത്തിരുന്നു.ഇത് അടുത്തിടെ ഭർത്താവ് കണ്ടതാണ് യുവതിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.അന്യപുരഷനൊപ്പം ഭാര്യ നിൽക്കുന്ന ചിത്രം കണ്ടപ്പോൾ തന്നെ കലിയിളകിയ ഭാർത്താവ് ഭാര്യയെ വീടിന് പുറത്താക്കി വാതിലടിച്ചു. പിന്നീട് യുവതി അഭയം തേടി തന്റെ വീട്ടിലെത്തി.രാത്രിയായതിനാൽ ഇറക്കി വിടുന്നില്ലന്നും നേരം പുലർന്നാൽ സ്ഥലം വിട്ടോണം എന്ന നിലപാടിൽ വീട്ടുകാർ അന്ന് അവിടെ തങ്ങാൻ അനുവദിച്ചു.പിറ്റേന്ന് യുവതി വീട്ടിൽ നിന്നിറങ്ങി.

മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് യാത്ര അവസാനിച്ചത്. ആത്മഹത്യ ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്നും അവസാന പ്രതീക്ഷയുമായിട്ടാണ് എത്തിയിരിക്കുന്നതെന്നും തന്റെ പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു യുവതി എസ് ഐയുടെ മുന്നിൽ ഉന്നയിച്ച ആവശ്യം. വിവരങ്ങൾ ആരാഞ്ഞ ശേഷം പൊലീസ് ആദ്യം ഭർത്താവിനെയും പിന്നീട് വീട്ടുകാരെയും വിളിച്ച് യുവതി പൊലീസ് സ്റ്റേഷനിലുണ്ടെന്നും കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു.അവളെ ഇനി തങ്ങൾക്ക് വേണ്ടെന്നായിരുന്നു ഇവരുടെ മറുപിടി.

പിന്നീട് കാമുകനെ വിളിച്ചുവരുത്തി. ആളെത്തിയപ്പോൾ യുവതിക്ക് സന്തോഷമായി.കൂടെപ്പോകാൻ ഒരുക്കവുമായി.എന്നാൽ ജോലിയില്ലെന്നും വീട്ടിലാകെ പ്രാരാബ്ദമാണന്നും ഈയവസരത്തിൽ യുവതിയെ കൂടെക്കൂട്ടാൻ ബുദ്ധിമുട്ടാണെന്നും വെളിപ്പെടുത്തി കാമുകൻ സ്ഥലം വിട്ടു. ഇതോടെ എല്ലം നഷ്ടപ്പെട്ട അവസ്ഥയിൽ യുവതി കണ്ണീർവാർത്ത് സ്റ്റേഷൻ വരാന്തയിൽ ഇരിപ്പായി. തുടർന്നാണ് ഇവരുടെ നിസ്സാഹായവസ്ഥ ബോദ്ധ്യപ്പെട്ട് എസ് ഐ ടി എം സൂഫി ഇടപെട്ട് മൂവാറ്റുപുഴയിലെ അനാഥമന്ദിരത്തിൽ താമസസൗകര്യം ഏർപ്പെടുത്തിയിത്. കാമുകൻ എത്തുമെന്ന പ്രതീക്ഷയിലാണ് യുവതി ഇപ്പോഴും ദിവസങ്ങൾ തള്ളി നീക്കുന്നതെന്നണ് സൂചനയെന്നും ഭാവിതീരുമാനങ്ങൾ യുവതിക്ക് വിട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP