Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഫേസ്‌ബുക്കും വാട്സ് ആപ്പും കളം നിറഞ്ഞ സമയത്ത് ഇന്ത്യയിലേക്ക് ടിക്ക് ടോക്കിന്റെ കടന്ന് വരവ് യാദൃശ്ചികമായി; ഡുവൈൻ എന്ന പേരിൽ ചൈനയിൽ അറിയപ്പെടുന്ന ആപ്പ് ഇന്ത്യയിലെത്തിയത് 2016ൽ; ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനായി മാറിയത് ശരവേഗത്തിൽ; നിരോധനത്തിന്റെ വക്കിലെത്തിയത് പലതവണ; മലയാളികളെ പരിചയപ്പെടുത്തിയത് ചിത്ര കാജൽ എന്ന തമിഴ് യുവതി; ഫുക്രു മുതൽ നീണ്ട താരനിരയും; ഇന്ത്യയിൽ നിന്ന് ടിക്ക് ടോക്ക് വിടപറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിൽ ടിക്ക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്ത് വന്നതോടെ രാജ്യം മുഴുവൻ അമ്പരക്കുകയാണ്. കോടിക്കണക്കനി ആളുകളാണ് രാജ്യത്ത് ടിക്ക് ടോക്ക് ഉപയുക്താക്കളായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നായിട്ടാണ് ടിക്ക് ടോക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാറിയത്. നിരോധിത ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ടിക്ക് ടോക്ക്, ഷെയർ ആപ്പ്, ഹെലോ, ഷെയ്ൻ, ലൈക്ക്, വെചാറ്റ്, യുസി ബ്രൗസർ എന്നിവ ഉൾപ്പടെ പ്രമുഖ ആപ്പുകളും ഉൾപ്പെടുന്നുയ 59 ജനപ്രിയ ആപ്ലിക്കേഷനുകളാണ് രാജ്യതാൽപര്യം കണക്കിലെടുത്ത് നിരോധിച്ചത്. ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

''ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ഇൻഫർമേഷൻ ടെക്‌നോളജി (പൊതുജനങ്ങളുടെ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും) ചട്ടങ്ങൾ 2009, ഭീഷണികളുടെ ഉയർന്നുവരുന്ന സ്വഭാവം കണക്കിലെടുത്ത് 59 ആപ്ലിക്കേഷനുകൾ തടയാൻ തീരുമാനിച്ചിരിക്കുന്നത്. നിരോധിച്ചവയിൽ ടിക്ക് ടോക്ക്, ഷെയർ ചാറ്റ്, യു.സി ബ്രൗസർ, ബൈദു മാപ്പ്, എൈൻ, ക്ലാഷ് ഓഫ് കിങ്‌സ്, ഡ്യൂ ബാറ്ററി സേവർ, ഹലോ ആപ്പ്, മീ കമ്യൂണിറ്റി, സി.എ ബ്രൗസർ, വൈറസ് ക്ലീനർ. വീ ചാറ്റ്, എക്‌സെൻഡർ, ബിഗ് ലൈവ്, പാരലൽ സ്‌പെസ്, മീ വീഡിയോ കോൾ, വീവാ വീഡിയോ എക്‌സ്പ്‌ളോറർ., ക്ലബ് ഫാക്ടറി, ഡ്യൂ ഖെക്കോർഡർ, ക്യാച്ച് ക്ലീനർ, കാം സ്‌ക്യാനർ. ഫോട്ടോ വണ്ടർ, സ്വീറ്റ് സെൽഫി, യു വീഡിയോസ് തുടങ്ങി പ്രമുഖ ആപ്പുകൾ ഉൾപ്പെടുന്നു. എങ്കിലും മലയാളികൾക്ക് ഉൾപ്പടെ നിത്യജീവിതത്തിന്റെ ഭാഗമായ ടിക്ക് ടോക്ക് വിടപറയുമ്പോൾ കടുത്ത നിരാശയായിരിക്കും ഫലം.

2017ലും ആക്രമണ സംഭവങ്ങളും സുരക്ഷയും കണക്കിലെടുത്ത്് ടിക്ക് ടോക്ക് നിരോധിക്കാൻ രാജ്യത്ത് ഒരുങ്ങിയിരുന്നു. ഇതിന് കാതലായത് മദ്രാസ് ഹൈക്കോടതയിുടെ വിധിയായിരുന്നു. ചൈനീസ് ഷോർട് വിഡിയോ ആപ്ലിക്കേഷൻ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മദ്രാസ് ഹൈക്കോടതിയാണ് ശക്തമായി ആവശ്യപ്പെട്ടത്. സെക്‌സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആപ് നിരോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോകിലെ ആഭാസ വിഡിയോകൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് എൻ. കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. മധുര സ്വദേശിയും സാമൂഹികപ്രവർത്തകനുമായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. രാജ്യത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനു ടിക് ടോക് കാരണമാകുന്നുണ്ടെന്നും ആപ്പിന് വിലക്കേർപ്പെടുത്തണം എന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.എടി നിയമപ്രകാരവും ഇവയ്ക്കെതിരെ നടപടിയെടുക്കാവുന്നതാണ്. ടിക് ടോക്കിലും, ക്വായിലും, ലൈക്കിലുമൊക്കെ ധാരാളം കൊച്ചു പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ടീനേജ് എത്താത്ത കുട്ടികളുടെയും പ്രൊഫൈലുകൾ കാണാമെന്നാണ് മറ്റൊരു നിരീക്ഷണം.

ഈ ആപ്പുകളിൽ പലതും ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണെന്നതും അവയെ ഫേസ്‌ബുക്, ഇൻസ്റ്റഗ്രാമിനെക്കാൾ പ്രിയങ്കരമാക്കുന്നു. എന്നാൽ, അവരുടെ സ്വകാര്യതാ നയം ഈ ഭാഷകളിലില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അനുദിനം പ്രചാരമേറുകയാണെങ്കിലും ഇതുവരെ ടിക്ടോക് ഇന്ത്യയിൽ പ്രശ്ന പരിഹാരത്തിനായി ആരെയും നിയമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപയോക്താക്കൾ പരാതി നൽകിയാൽ മാത്രമായിരിക്കും അധികാരികൾ നടപടികൾ സ്വീകരിക്കാൻ വഴിയുള്ളുവെന്നും പറയുന്നു. ആരെങ്കിലുമൊക്കെ ഇത്തരം കേസുകൾ നൽകിത്തുടങ്ങിയില്ലെങ്കിൽ ഒന്നും ചെയ്യാനാവില്ല എന്നാണ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞത്.പത്തു വയസിൽ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സംരക്ഷിക്കാത്ത ആപ് എന്ന നിലയിൽ ടിക്ടോക് ഹോങ്കോങ്ങിൽ നിയമക്കുരുക്കിൽ പെട്ടിട്ടുണ്ട്. ആപ്പിലൂടെ കടന്നുവരുന്ന ജനങ്ങളുടെ വിവരം മുഴുവൻ സംരക്ഷിക്കാൻ ഞങ്ങൾക്കാവില്ലെന്നാണ്. ടിക് ടോക്ക് പ്രതികരിച്ചത്.

ഇന്ത്യയിലെ കടന്നു വരവ്

ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമ്മിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ വിപണിയിൽ പരിചയപ്പെടുത്തി. 2018 ൽ ഈ ആപ്ലിക്കേഷൻ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്‌സ്, എന്ന് തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.ഉപയോക്താക്കൾക്ക് 3-15 സെക്കൻഡുകൾ, 360 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിങ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിച്ചു. ആഗോളതലത്തിൽ 500 മില്ല്യൻ ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷനെ ഇതുവരെ സ്വന്തമാക്കിയത്.200 ദിവസം കൊണ്ടാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചു എടുത്തത്, ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളാണ് ലഭിച്ചത്, പ്രതിദിനം 1 ലക്ഷം കോടി വീഡിയോകൾ ഉപഭോക്താക്കൾ കാണുന്നുണ്ട്. എന്നാൽ ചൈനയിൽ ഈ ആപ്ലിക്കേഷൻ ഡ്യുയിൻ എന്ന പേരിൽ ആണ് അറിയപെടുന്നത്.

2018 ജൂലൈ 3 ന് ഇന്തോനേഷ്യൻ ഗവൺമെന്റ് അശ്ലീലത നിറഞ്ഞ ഉള്ളടക്കവും , ദൈവ നിന്ദയ്ക്ക് പ്രചോദനം നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ടിക്ടോക്ക് നിരോധിച്ചിരുന്നു. അധികം താമസിയാതെ ജൂലൈ 11-ന് നിരോധനം പിൻവലിച്ചു.
018 നവംബറിൽ ബംഗ്ലാദേശി ഗവൺമെന്റ് ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഇന്റർനെറ്റ് ആക്‌സസ് തടഞ്ഞു.

ടിക്ക് ടോക്കിന്റെ കടന്ന് വരവ് കേരളത്തിൽ

ഫേസ്‌ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. വിഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോകിൽ ബാക്ഗ്രൗണ്ടാക്കി കൈയിൽ ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡാക്കി ധാരാളം അനുകരണങ്ങൾ നടന്നു വന്നിരുന്നു.പിന്നാലെ ടിക്ക് ടോക്ക് ചലഞ്ചുകൾ, റോസ്റ്റിങ്ങുകൾ പരസ്പരം ചെളിവാരി എറിയലുകൾ എന്നിങ്ങനെയാണ് ടിക്ക്‌ടോക്കിലെ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഫേസ്‌ബുക്കും വാട്‌സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാതോടെ ഒരുപാട് അഭിനേതാക്കളെ ടിക്ക്‌ടോക്ക് വഴി ലഭിച്ചു. ടിക്ക് ടോക്കിലൂടെ പേരെടുത്ത പ്രമുഖർ റിയാലിറ്റി ഷോകളിൽ വരെയെത്തി. ചിത്ര കാജൽ എന്ന തമിഴ് യുവതിയുടെ ടിക്ക് ടോക്ക് വീഡിയോകൾ ട്രോളാക്കിയാണ് മലയാളികൾ ഈ ആപ്ലിക്കേഷനെ ആദ്യം പരിചയപ്പെടുന്നത്. ചിത്രയെ പലരും ടിക്ക് ടോക്കിന്റെ ബ്രാൻഡ് അംബാസിഡർ എന്നുവരെ വിളിച്ചു. പിന്നാലെയാണ്
ിക്ക് ടോക്കിന്റെ അഭിനയകലയും ടിക്ക് ടോക്കിന്റെ സാധ്യതകളും മലയാളികൾ അടുത്തറിഞ്ഞത്. ഫുക്രുമുതൽ, മലാളികളുടെ ഐശ്വര്യ റായി വരെ, അമ്മാമ്മയും കൊച്ചുമോനും തുടങ്ങി നിരവധി ജനപ്രിയ ടിക്ക് ടോക്ക് താരങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ ശ്രദ്ധേയരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP