Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്തം കടിച്ചു കുടിക്കുന്ന ദമ്പതികൾ! ചിയ്യാരത്തെ നീതുവിനെ കത്തിച്ച് കൊന്നത് വിനയായി; തേച്ച കാമുകനെ പച്ചത്തെറി വിളിക്കുന്ന വീഡിയോയും ഞാനാണ് സതീശന്റെ മോനെന്നും തേക്കാൻ കാരണം പറഞ്ഞുള്ള അധിക്ഷേപവും അതിരുവിട്ടു; ഡൽഹിയിൽ സുഹൃത്തിന്റെ കയ്യിൽ നിന്ന 19കാരൻ വെടിപൊട്ടി മരിച്ചതും പാരയായി; സിനിമയിൽ ചാൻസ് കിട്ടിയവരും വിവാഹം വേണ്ടെന്ന് വച്ച് ഫോളോവർക്ക് ഒപ്പം പോയവരും നിരവധി; വില്ലനായും ഹീറോയയും ചർച്ചയായ ടിക് ടോക് പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ

രക്തം കടിച്ചു കുടിക്കുന്ന ദമ്പതികൾ! ചിയ്യാരത്തെ നീതുവിനെ കത്തിച്ച് കൊന്നത് വിനയായി; തേച്ച കാമുകനെ പച്ചത്തെറി വിളിക്കുന്ന വീഡിയോയും ഞാനാണ് സതീശന്റെ മോനെന്നും തേക്കാൻ കാരണം പറഞ്ഞുള്ള അധിക്ഷേപവും അതിരുവിട്ടു; ഡൽഹിയിൽ സുഹൃത്തിന്റെ കയ്യിൽ നിന്ന 19കാരൻ വെടിപൊട്ടി മരിച്ചതും പാരയായി; സിനിമയിൽ ചാൻസ് കിട്ടിയവരും വിവാഹം വേണ്ടെന്ന് വച്ച് ഫോളോവർക്ക് ഒപ്പം പോയവരും നിരവധി; വില്ലനായും ഹീറോയയും ചർച്ചയായ ടിക് ടോക് പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പലതരം ടിക് ടോക് കളികൾ മലയാളികൾ ചർച്ച ചെയ്തിട്ടുണ്ട്. കടുത്ത ടിക് ടോക് അനുയായികളായിരുന്നു നീതുവും നിധീഷും. ഭയാനകമായ രീതിയിൽ അനുകരണങ്ങളും മറ്റും നടത്തുന്ന ഫോളോവേഴ്സ്. ഈ ടിക് ടോക് കളിയാണോ നീതുവിനെ ചുട്ടെരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്ന സംശയം സജീവമായിരുന്നു, ടിക് ടോക്കിൽ വാമ്പയർ കപ്പിൾസ് എന്ന പേരിലായിരുന്നു ഇവരുടെ സംയുക്ത പേജ്. രണ്ട് പേരും പല പോസിലിരിക്കുന്ന ചിത്രങ്ങൾ ഇതിലുണ്ട്. ഭയാനകമായ രീതിയിൽ ജീവിക്കുന്ന ദമ്പതികളെയാണ് വാമ്പയർ കപ്പിൾസ് എന്ന് വിളിക്കുക. ടിക് ടോകിൽ ഇവർ പിന്തുടർന്നത് ഈ പേജായിരുന്നു. പിശാച് രൂപത്തിലെ മനുഷ്യരാണ് വാമ്പയർ. രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികളാണ് വാമ്പയർ കപ്പിൾസ്. ഈ ടിക് ടോക് പേജിന്റെ സ്വാധീനത്തെ കുറിച്ച് പലതരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് ടിക് ടോക്കിന് നിരോധനം എത്തുന്നത്.

നഗര ഗ്രാമ വ്യത്യാസമില്ലാതെ ആഗോള തലത്തിൽ ഹിറ്റായ ആപ്പ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ മുത്തു കുമാർആരോപിച്ചിരുന്നത്. പോണോഗ്രാഫി, സാംസ്‌കാരിക തകർച്ച, ശിശു പീഡനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി നൽകിയത്. ഇത്തരം ആശങ്ക ശക്തമാക്കുന്നതാണ് നിധീഷിന്റേയും നീതുവിന്റേയും ടിക് ടോക് വീഡിയോയിലും നിറയുന്നത്. ചിയാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വത്സാലയത്തിൽ കൃഷ്ണകുമാറിന്റെ മകൾ നീതുവിനെ ദാരുണമായാണ് നിധീഷ് കെലപ്പെടുത്തിയത്. ഇത് വലിയ തോതിൽ ചർച്ചയായി ഇതിന് പിന്നാലെയാണ് ടിക് ടോക്കിനെ ഗൂഗിൾ നിരോധിക്കുന്നത്.

ഫേസ്‌ബുക്കിനും വാട്‌സ് ആപ്പിനും ശേഷം, യുവാക്കൾ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. പലപ്പോഴും ആപ്പും അതിൽ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയർന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയർന്നു. കുട്ടികളിൽ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കാൻ കോടതി നിർദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടർന്ന് ഗൂഗിൾ ടിക് ടോക്കിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇനി ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമല്ല. ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതാണ് ഇന്ത്യയിൽ ടിക്ക് ടോക്കിന് വിനയായത്. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.

ടിക്-ടോക് വിഡിയോ ചിത്രീകരണത്തിനിടെ ഡൽഹിയിൽ 19കാരൻ വെടിയേറ്റ് മരിച്ചതും വൻ ചർച്ചയായിരുന്നു. തോക്കുമായി വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യിൽ നിന്ന് വെടിപൊട്ടി സൽമാൻ എന്ന യുവാവാണ് മരിച്ചത്. സൽമാൻ സുഹൃത്തുക്കളായ സുഹൈൽ, ആമിർ എന്നിവർക്കൊപ്പം കാറിൽ ഇന്ത്യാ ഗേറ്റിൽ പോയതായിരുന്നു. തിരിച്ചുവരുമ്പോൾ മുൻ സീറ്റിലിരുന്ന സുഹൈൽ ഡ്രൈവറായ സൽമാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ടിക്-ടോക് വിഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യം. എന്നാൽ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയും ഉണ്ട സൽമാന്റെ വലത് കവിൾ തുളച്ച് കയറുകയുമായിരുന്നു. മധ്യ ഡൽഹിയിലെ രഞ്ജിത് സിങ് ഫ്ളൈഓവറിനടുത്ത് വച്ചാണ് ദാരുണമായ സംഭവം.

എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം ടിക്ക് ടോക്ക് വീഡിയോകളുടെ പെരുമഴയായിരുന്നു. എന്തിനും തേിനും ടിക് ടോക് വീഡിയോയും ചാലഞ്ചും ഒക്കെയായിരുന്നു അവിടെ. മറ്റേതൊരു സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെ ഗുണത്തോടൊപ്പം ദോഷവും ഉണ്ട് ടിക് ടോക്കിനും ഉണ്ടായിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ടിക് ടോക് ഉപയോഗിക്കുന്നത് കേരളത്തിലാണ് എന്ന കണക്കുകൾ മാത്രം മതി ടിക് ടോക്കിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത മനസ്സിലാക്കാൻ. പലരും അഭിനയ പ്രതിഭ പുറത്ത് കാണിക്കാൻ ഉപയോഗിക്കുമ്പോൾ സിനിമയിൽ ചാൻസ് കിട്ടിയ വിരുതന്മാർ വരെ ഉണ്ട് ഇക്കൂട്ടത്തിൽ. എന്നാൽ, ഇതോടൊപ്പം തന്നെ മറ്റേത് സംവിധാനങ്ങളെയും പോലെ ഈ ആപ്പിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാരുടെ ഇടപെടലുകളാണ് പലപ്പോഴും ടിക്ക് ടോക്കിനെ വൈറലായിക്കിയത്. കാമുകനെ തെറി വിളിച്ച കൊണ്ട് പെൺകുട്ടികൾ ഇട്ട വീഡിയോ പോലും തരംഗമായി. ഈ വീഡിയോക്ക് പിന്നാലെ തുടർച്ചയായി വീഡിയോകളും പുറത്തുവന്നു.

തേച്ച കാമുകനെ തെറിവിളിച്ചുകൊണ്ട് പെൺ കുട്ടികൾ ഇട്ട വീഡിയോ വിവാദമായിരുന്നു. പിന്നീട് വീഡിയോ ഇട്ട പെൺ കുട്ടിയടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ക്യാപഷനോടു കൂടി വീണ്ടും ആ വീഡിയോ ഷെയർ ചെയ്യുകയുമുണ്ടായി. അതിനെ തുടർന്ന് മറ്റൊരു വീഡിയോയുമെത്തി. അതിന്റെ മറുപടി എന്ന പോലെ ആ വീഡിയോയിൽ പറഞ്ഞ സതീഷിന്റെ മകൻ താനാണെന്നും പറഞ്ഞ് പെൺ കുട്ടിക്കെതിരെ വീഡിയോയുമായി യുവാവ് എത്തിയതും ചർച്ചയായി. ഇവളുമാർ പറഞ്ഞ സതീശേട്ടന്റെ മോൻ ഞാൻ ആണ്, ഞാൻ അവളെ തെക്കാൻ കാരണവും ഉണ്ട്. സതീശന്റെ മകനാണ് എന്ന് പറഞ്ഞ് നിരവധിപേർ രംഗത്ത് വന്നതോടെയാണ് സംഭവം രസകരമായി മാറിയത്. എന്നാൽ തേക്കാനുള്ള കാരണം പറഞ്ഞ് രംഗത്ത് എത്തിയ യുവാവ് ശരിക്കും പെൺകുട്ടിയെ തേച്ചയാൾ തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല.

ടിക് ടോക്കിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് എറണാകുളം പിറവം സ്വദേശി മജേഷിനെ സിനിമയിൽ വേഷം ലഭിക്കുകയും ചെയ്തു.എറണാകുളം പിറവം സ്വദേശിയായ മജേഷ് സംവിധായകൻ അനസ് കടലുണ്ടിയൊരുക്കുന്ന 1994 എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രണയത്തിന് ഇടയിൽ വില്ലനായും ടിക് ടോക് മാറി കഴിഞ്ഞിരുന്നു. ഒൻപത് വർഷം നീണ്ട് പ്രണയത്തിന് ഒടുവിൽ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാൽ പിന്നീട് പെൺകുട്ടി വിവാഹം ചെയ്തത് ടിക് ടോക് വഴി പരിചയപ്പെട്ട ഒരാളുമായിട്ടായിരുന്നു. ഇതിന്റെ പ്രതികാരം യുവാവ് തീർത്തത്. കേക്ക് കട്ട് ചെയ്ത് സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കുന്ന വീഡിയോ ടിക്ടോക് വഴി ഷെയർ ചെയ്താണ്.

ഫേസ്‌ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയായിരുന്നു മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. വിഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോകിൽ ബാക്ഗ്രൗണ്ടാക്കി കൈയിൽ ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡാക്കി ധാരാളം അനുകരണങ്ങൾ നടന്നു വന്നിരുന്നു. ടിക് ലോക്കിൽ ഫോളവേഴ്‌സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. ടിക് ടോക് ഡാൻസിനെതിരെ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിൽ ടിക് ടോക് ഡാൻസുകൾക്കെതിരെ പോസ്റ്റ് ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.

നാട്ടുകാരെ കളിയാക്കിയും വഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകർത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയായിരുന്നു. ടിക് ടോക്കിൽ ഹിറ്റായ ഒന്നാണ് 'നില്ല്..നില്ല് എന്റെ നീലക്കുയിലേ..' ജാസി ഗിഫ്റ്റിന്റെ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അൽപം കടന്ന മാർഗത്തിലാണെന്ന് മാത്രം. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വിഡിയോ പകർത്തിയിരുന്നത്,

എന്താണ് ടിക്ടോക്?

ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീഡിയ ആപ്ലിക്കേഷനാണ് ടിക്ടോക്. 2016 സെപ്റ്റംബറിലാണ് ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നത്. വിദേശ മാർക്കറ്റുകളിലേക്ക് എത്തിത്തുടങ്ങിയത് 2017 മുതലും. 2018ൽ യുഎസ്സിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എന്ന ബഹുമതി ഈ ആപ്ലിക്കേഷന് ലഭിക്കുകയുണ്ടായി. 15 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഈ ആപ്ലിക്കേഷനിൽ നിർമ്മിച്ച് ഷെയർ ചെയ്യാൻ കഴിയും. ആഗോളതലത്തിൽ 500 ദശലക്ഷം ഡൗൺലോഡ് ഈ ആപ്ലിക്കേഷനുണ്ട്.

മ്യൂസിക്കലിയുമായുള്ള ലയനം

2017ൽ മ്യൂസിക്കലി ആപ്ലിക്കേഷൻ ടിക്ടോക്കുമായി ലയിച്ചതോടെ കമ്പനിയുടെ പ്ലാറ്റ്ഫോം വളരെ വിശാലമായിത്തീർന്നു. ജനപ്രിയമായ വിപണനതന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ എല്ലായിടത്തും വളർന്നത്. പ്രാദേശിക ഭാഷകളിലേക്ക് അതിവേഗത്തിൽ ഇറങ്ങിച്ചെല്ലാൻ ഇവർക്ക് സാധിച്ചു. അമേരിക്കയിൽ ശക്തമായ സാന്നിധ്യം മ്യൂസിക്കലിക്ക് ഉണ്ടായിരുന്നതിനാൽ വലിയ വളർച്ച കൈവരിക്കാൻ ടിക്ടോക്കിനെ ഈ ലയനം സഹായിച്ചു.

കൗമാരപ്രായക്കാർക്കിടയിൽ പ്രിയം

പ്രധാനമായും കൗമാരപ്രായക്കാരാണ് ടിക്ടോക് ഉപയോഗിക്കുന്നത്. യുഎസ് അടക്കമുള്ള വിപണികളിൽ കൗമാരപ്രായക്കാർക്കിടയിൽ ഈ ആപ്ലിക്കേഷൻ വലിയ പ്രിയം നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പലതും 'പ്രായപൂർത്തി'യായതും സാധാരണമായ തമാശകൾക്ക് അവയിൽ ഇടമില്ലാതെ പോകുകയും ചെയ്തതാണ് ടിക്ടോക് പോലുള്ള ആപ്ലിക്കേഷനുകളുടെ സാധ്യത കൂട്ടിയത്. ടിക്ടോക്കിൽ കളിക്കുന്ന കളികൾ ഫേസ്‌ബുക്കിലോ ട്വിറ്ററിലോ ചിന്തിക്കാൻ പോലും സാധിക്കില്ല. അവയെല്ലാം 'മുതിർന്നവരുടെ കളി'കളിൽ കുടുങ്ങിക്കഴിഞ്ഞു. ഗൗരവപ്പെട്ടത് മാത്രം അംഗീകരിക്കുന്ന ഒരു ഓഡിയൻസാണ് അവിടെ ഇപ്പോഴുള്ളത്. സോഷ്യൽ മീഡിയയിലേക്ക് 'തമാശക്കളികൾ' തിരിച്ചു കൊണ്ടുവന്ന ആപ്ലിക്കേഷനാണ് ടിക്ടോക് എന്നാണ് ദി ന്യൂയോർക്ക് ടൈംസ് വിലയിരുത്തിയത്. ഓർക്കൂട്ടിന്റെ കാലത്തും ഫേസ്‌ബുക്കിന്റെ തുടക്കകാലത്തുമെല്ലാം ഉണ്ടായിരുന്ന തമാശക്കളികൾ ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്നും മാറിപ്പോയിരുന്നു. ഈ ഒഴിവിടത്തിലേക്കാണ് ടിക്ടോക് കയറിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP