1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഒരു യുവതിയുടെ ഫോൺ വിളി കേട്ടപ്പോൾ ദുബായിലേക്ക് പറന്ന തുഷാർ പത്താം ദിവസവും യുഎഇയിൽ കുടുങ്ങി കിടക്കുന്നു; വീട്ടുകാരെ വിരട്ടാൻ പിണറായി പൊലീസിനെ അയച്ചിട്ടും സകല കോണുകളിൽ നിന്നും സമർദ്ദങ്ങൾ ചെലുത്തിയിട്ടും അനങ്ങാതെ നാസിൽ അബ്ദുല്ല; വെള്ളാപ്പള്ളിയെ കുഴപ്പത്തിലാക്കുന്നത് വിവാദമായതോടെ പണം കൊടുത്താൽ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നത് തന്നെ; സഹായിക്കാൻ വേണ്ടി ജാമ്യം നിന്നതിന്റെ പേരിൽ ഉണ്ടായ പേരുദോഷം മാറ്റാൻ പെടാപാടുപ്പെട്ട് യൂസഫലിയും

August 31, 2019 | 08:08 AM IST | Permalink



ഒരു യുവതിയുടെ ഫോൺ വിളി കേട്ടപ്പോൾ ദുബായിലേക്ക് പറന്ന തുഷാർ പത്താം ദിവസവും യുഎഇയിൽ കുടുങ്ങി കിടക്കുന്നു; വീട്ടുകാരെ വിരട്ടാൻ പിണറായി പൊലീസിനെ അയച്ചിട്ടും സകല കോണുകളിൽ നിന്നും സമർദ്ദങ്ങൾ ചെലുത്തിയിട്ടും അനങ്ങാതെ നാസിൽ അബ്ദുല്ല; വെള്ളാപ്പള്ളിയെ കുഴപ്പത്തിലാക്കുന്നത് വിവാദമായതോടെ പണം കൊടുത്താൽ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നത് തന്നെ; സഹായിക്കാൻ വേണ്ടി ജാമ്യം നിന്നതിന്റെ പേരിൽ ഉണ്ടായ പേരുദോഷം മാറ്റാൻ പെടാപാടുപ്പെട്ട് യൂസഫലിയും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുവതിയുടെ ഫോൺ വിളിയാണ് ബിഡിജെഎസ് അധ്യക്ഷനെ യുഎഇയിൽ എത്തിച്ചത്. എല്ലാ കച്ചവടവും ഉറപ്പിച്ച് ഉടൻ നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാർ വെള്ളാപ്പള്ളി ലക്ഷ്യമിട്ടത്. എന്നാൽ യുഎഇയിൽ എത്തിയ തുഷാറിനെ കാത്തിരുന്നത് വമ്പൻ വിവാദങ്ങളായിരുന്നു. ചെക്ക് കേസും അറസ്റ്റും. എന്തെങ്കിലും നൽകി കേസിൽ നിന്ന് ഊരാനുള്ള ശ്രമവും പൊളിഞ്ഞു. ഇതോടെ ഒരു യുവതിയുടെ ഫോൺ വിളി കേട്ടപ്പോൾ ദുബായിലേക്ക് പറന്ന തുഷാർ പത്താം ദിവസവും യുഎഇയിൽ കുടുങ്ങി കിടക്കുന്നു. നാസിൽ അബ്ദുല്ലയെന്ന തൃശൂരുകാരന്റെ പരാതിയാണ് ഇതിന് കാരണം. നാസിലിന്റെ വീട്ടുകാരെ വിരട്ടാൻ പിണറായി പൊലീസിനെ അയച്ചിട്ടും സകല കോണുകളിൽ നിന്നും സമർദ്ദങ്ങൾ ചെലുത്തിയിട്ടും അനങ്ങാതെ നാസിൽ അബ്ദുല്ല തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. ആറു കോടി കിട്ടിയാൽ കേസ് പിൻവലിക്കാമെന്ന് നാസിൽ പറയുന്നു.

കോടികളുടെ ആസ്തി വെള്ളാപ്പള്ളി നടേശനുണ്ട്. എസ് എൻ ഡി പി യൂണിയന്റെ ജനറൽ സെക്രട്ടറിയുടെ മകന് ഈ പണം കൊടുക്കുക വലിയ കാര്യവുമല്ല. എന്നിട്ടും പണം എടുക്കാൻ മടിക്കുകയാണ് വെള്ളാപ്പള്ളിയെന്നതാണ് പുറത്തു വരുന്നത്. ചെക്ക് കേസ് വിവാദമായതോടെ പണം കൊടുത്താൽ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് ഇതിന് കാരണം. അതിനിടെ വെള്ളാപ്പള്ളിയെ സഹായിക്കാൻ വേണ്ടി ജാമ്യം നിന്നതിന്റെ പേരിൽ ഉണ്ടായ പേരുദോഷം മാറ്റാൻ പെടാപാടുപ്പെട്ട് എംഎ യൂസഫലിയും വാർത്തകളിൽ നിറയുകയാണ്. തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകുന്നതിന് മുൻപൊരിക്കലും തന്റെ പ്രശ്‌നവുമായി നാസിൽ അബ്ദുല്ല തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ.യൂസഫലി വിശദീകരിക്കുന്നു. തുഷാറുമായി ബന്ധപ്പെട്ട ചെക്ക് കേസ് വരുന്നതിന് മുമ്പ് ഇത്രയും വർഷങ്ങളായിട്ട് നാസിൽ അബ്ദുല്ലയോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഞാനുമായോ, എന്റെ ഓഫിസുമായോ ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി പറയുന്നു.

ഞാനുമായി വ്യക്തിപരമായി ബന്ധമുള്ളവരായി പോലും ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർഥ്യം. ചെക്ക് കേസിൽ ഇടപെടാറില്ല എന്ന് ഞാൻ എപ്പോൾ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസിൽ അബ്ദുല്ലയാണെന്നും അദ്ദേഹം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. ചെക്ക് കേസിൽ ജാമ്യത്തുക നൽകുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നും മറ്റ് ഏതു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും എം.എ.യൂസഫലി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരിക്കുകയുണ്ടായി. തുഷാർ വെള്ളപ്പാള്ളിയെ ജയിൽ മോചിതനാക്കുന്നതിന് അഭ്യർത്ഥന പ്രകാരം യൂസഫലി സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിനിടെയാണ് നാസിൽ ആരോപണം ഉന്നയിച്ചത്.

തുഷാറിന്റെ നിർമ്മാണ കമ്പനിയായ ബോയിങ് കൺസ്ട്രക്ഷന്റെ ഉപ കരാറുകാരനായ നാസിൽ തനിക്ക് 90 ലക്ഷം ദിർഹം ലഭിക്കാനുണ്ടെന്ന് അവകാശപ്പെട്ടാണ് ചെക്ക് കേസ് നൽകിയിട്ടുള്ളത്. ഈ മാസം 20ന് നാട്ടിൽ നിന്നെത്തിയ തുഷാറിനെ ദുബായ് പൊലീസ് പിടികൂടി അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. ഒരു ദിവസം തടവിൽ കഴിഞ്ഞ തുഷാർ പിന്നീട് 10 ലക്ഷം ദിർഹമും പാസ്‌പോർടും ജാമ്യം വച്ചാണ് പുറത്തിറങ്ങിയത്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീർക്കാനുള്ള ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. കേസുമായി മുന്നോട്ട് പോകാനാണ് ഇരുകൂട്ടരുടെയും തീരുമാനം. ഇതിനിടെ അറബിയുടെ പാസ്‌പോർട്ട് ജാമ്യമായി നൽകി നാട്ടിലേക്ക് രക്ഷപ്പെടാനുള്ള തുഷാറിന്റെ ശ്രമവും വിജയിച്ചില്ല. ആറു കോടി വേണമെന്നാണ് നാസിലിന്റെ ആവശ്യം. എന്നാൽ ഇത് നൽകില്ലെന്ന് തുഷാറും,

പത്തുകൊല്ലം മുമ്പത്തെ ഇടപാടായതു കൊണ്ട് തന്നെ പലിശയ്ക്കും നാസിൽ അബ്ദുല്ലയ്ക്ക് അവകാശമുണ്ട്. എന്നാൽ അത് വേണ്ടെന്ന് വയ്ക്കാൻ നാസിൽ തയ്യാറാണ്. പക്ഷേ ദുബായിലെ ബന്ധങ്ങളുപയോഗിച്ച് നാസിലിനെ സമ്മർദ്ദത്തിലാക്കി രക്ഷപ്പെടാനാണ് തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമം. നേരത്തെ പണമൊന്നും നൽകില്ലെന്നും നാസിലിനെ സഹായിക്കുമെന്നുമായിരുന്നു തുഷാർ എടുത്ത പരസ്യ നിലപാട്. എന്നാൽ സഹായം വേണ്ടെന്നും തരാനുള്ള പണം മതിയെന്നും നാസിൽ നിലപാട് എടുത്തതായാണ് സൂചന. ഇതോടെയാണ് തുഷാർ ഊരാക്കുടുക്കിലേക്ക് നീങ്ങുന്നത്. തുഷാറിന്റെ വഞ്ചനയെ തുടർന്ന് നാസിൽ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരുന്നു. ആറുമാസം ജയിലിലും കിടന്നു. ഇതുകൊണ്ട് തന്നെ എന്തെങ്കിലും വാങ്ങി കേസ് ഒത്തുതീർപ്പിലെത്തിക്കാൻ നാസിൽ തയ്യാറല്ല. ഇക്കാര്യം ഇടനിലക്കാരോടെല്ലാം നാസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് തുകയിലെ ഓഫർ തുഷാർ മുന്നോട്ട് വച്ചത്. എന്നാൽ കിട്ടാനുള്ളതിന്റെ നാലിലൊന്ന് പോലുമില്ലാത്ത തുകയ്ക്ക് ഒത്തുതീർപ്പിന് നാസിൽ തയ്യാറല്ല. ജയിൽ വാസവും മറ്റും തനിക്കുണ്ടാക്കിയ മാനസിക പ്രയാസങ്ങൾ തുഷാറിനെ നാസിൽ എണ്ണി എണ്ണി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഴുവൻ തുകയും വേണമെന്നാണ് നാസിലിന്റെ നിലപാട്. ഇതിൽ ശരിയുണ്ടെന്ന് വെള്ളാപ്പള്ളിയുടെ നിർദ്ദേശം അനുസരിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകിയ പ്രവാസികളും തിരിച്ചറിയുന്നു. എന്നാൽ മറ്റ് വഴികളിലൂടെ നാസിലിനെ സമ്മർദ്ദത്തിലാക്കാൻ തുഷാർ ശ്രമം തുടരുകയാണ്.

തുഷാറിനെ അജ്മാൻ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ ആയിരുന്നു. തനിക്ക് കിട്ടാനുള്ള പണത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടർന്ന് നാസിൽ അബ്ദുല്ല നൽകിയ പരാതിയയെ തുടർന്ന് അജ്മാൻ പൊലീസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. പരാതിയിലെ സത്യസന്ധത ബോധ്യപ്പെട്ടായിരുന്ന നീക്കം. തുഷാറിന്റെ പേരിൽ ഉമ്മുൽ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരിൽ അജ്മാൻ പൊലീസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുൽ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകാമെന്നേറ്റപ്പോൾ തുഷാർ പൊലീസ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. ഇടനിലക്കാരിയായി യുവതിയേയും ഏർപ്പെടുത്തി. ഈ സ്ത്രീ വിളിച്ചതു കൊണ്ടാണ് തുഷാർ എത്തിയതും.

ദുബയിലെത്തുമ്പോൾ സംസാരിക്കാം എന്ന പറയുകയും അത് പ്രകാരം ദുബയിലെ ഒരു ഹോട്ടലിൽ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോൾ തന്നെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്മാൻ നുഐമിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അജ്മാൻ പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്ന് തുഷാറിനും അറിയാം. അതുകൊണ്ടാണ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് ശ്രമിക്കുന്നത്. കേസിന് സിവിലായും ക്രിമിനലായും നിലനിൽപ്പുണ്ട്. അതുകൊണ്ടാണ് കേസ് എങ്ങനേയും പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുള്ള ബോയിങ്് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന് വേണ്ടി ഉപകരാർ നടത്തുന്ന സ്ഥാപനമായിരുന്നു എൻജിനീയറായ നാസിൽ അബ്ദുല്ലയുടെ ഹാർമണി ഇലക്ടോണിക്സ് ആൻഡ് മെക്കാനിക്കൽ എന്ന കോൺട്രാക്ടിങ് കമ്പനി ചെയ്തിരുന്നത്.

ഈ സ്ഥാപനത്തിന് നൽകാനുണ്ടായിരുന്ന പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാർക്ക് വേതനം പോലും നൽകാതെ കഷ്ടപ്പെടുകയും ആറുമാസം നാസിൽ അബ്ദുല്ല തടവ് അനുഭവിക്കുകയും ചെയ്തു. ഇതിനിടെ പരാതി നൽകിയ അറബി മരിച്ചു. ഇതോടെ മകൾ മാപ്പ് നൽകി. ഇതോടെയാണ് നാസിൽ പുറത്തിറങ്ങിയത്. അതിന് ശേഷം പണം തിരികെ കിട്ടാൻ പല വഴയിലൂടെ തുഷാറിനെ ബന്ധപ്പെട്ടു. എന്നാൽ തുഷാർ അടുത്തില്ല. ഇതോടെയാണ് പരാതിയിലേക്ക് കാര്യങ്ങളെത്തിയത്. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറിയുടെ മകനായതു കൊണ്ടാണ് തുഷാറിന് വേണ്ടി പ്രവാസി വ്യവസായികൾ സജീവമായി രംഗത്തിറങ്ങിയത്. എന്നാൽ മറ്റ് ഘടകങ്ങൾ ചർച്ചകളിലും മറ്റും ഇടപെടുന്നതിനാൽ അവരെല്ലാം നിരാശരാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
അമ്മയെ കയറിപ്പിടിക്കുന്ന മകൻ; അടുത്ത ബന്ധുവിന് മുമ്പിലും രതിവൈകൃതം കാട്ടിയ ക്രൂരൻ; അയൽക്കാരിയോട് അശ്ലീല വീഡിയോ കാണുന്ന വിവരം പറഞ്ഞപ്പോൾ കിട്ടിയത് കൗൺസിലിംഗിന് പോകണമെന്ന ഉപദേശം; സ്വഭാവ ദൂഷ്യം അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടുകാരെല്ലാം അകറ്റി നിർത്തിയ സാമൂഹ്യ വിരുദ്ധൻ; ആൽബിന്റെ പേരിൽ വീട്ടിൽ സ്ഥിരം വഴക്കെന്നും നാട്ടുകാർ; ലക്ഷ്യമിട്ടത് കൂട്ട ആത്മഹത്യയെന്ന് വരുത്താൻ; സഹോദരിയെ കൊന്ന ആൽബിനെ കുറിച്ച് ബളാൽ അരിങ്കല്ലുകാർക്ക് പറയാനുള്ളത്
യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും
കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ
രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; അവിഹിതബന്ധം കണ്ടുപിടിച്ച ഭർത്താവിന് വകവരുത്താൻ ഗായന്ത്രി ക്വട്ടേഷൻ നൽകിയത് രണ്ട് ലക്ഷം രൂപയ്ക്ക്; ഭർത്താവ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി പറഞ്ഞ ഗായത്രി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പണി പാളി; തലയ്‌ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന ഡോക്ടറുടെ സംശയത്തിൽ പുറത്തുവന്നത് ഗൂഢാലോചനയും കഥ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ
ആവശ്യപ്പെട്ടത് പദ്ധതിയുടെ പത്ത് ശതമാനം കമ്മീഷൻ; ധാരണയുടെ അടിസ്ഥാനത്തിൽ കൊടുത്തത് 3.78 കോടിയെന്ന് കണ്ടെത്തി എൻഐഎ; അക്കൗണ്ടിലൂടെയുള്ള പണം കൈമാറലിനെ എതിർത്തപ്പോൾ കുറച്ചു ഭാഗം കൊടുത്തത് ദർഹമായി ദുബായിൽ; ഈ പണമെത്തിയത് കേരളത്തിലെ ഉന്നതന്റെ അക്കൗണ്ടിൽ എന്ന് സംശയിച്ച് കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; മന്ത്രി മൊയ്ദീനെ പ്രതിക്കൂട്ടിലാക്കിയും ആരോപണങ്ങൾ; സ്വപ്‌നാ സുരേഷിന്റെ 'ഒരു കോടി' സർക്കാരിന് തലവേദനയാകും
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്; തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി; എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; വിപി സജീന്ദ്രന്റെ കുറിപ്പ് വൈറലാകുമ്പോൾ
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ