Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തണ്ടർ ബോൾട്ട് കമാൻഡോകൾ ഇറങ്ങും; ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘം; 40 മെറ്റൽ ഡിറ്റക്ടറുകളും റെഡി; കേന്ദ്ര സുരക്ഷാവിഭാഗങ്ങളും സജീവം; ബാഗുകൾക്ക് വിലക്ക്; 80 സി.സി.ടി.വി. ക്യാമറകളും ബൈനോക്കുലറുകളും ഒരുക്കി മുക്കും മൂലയും അരിച്ചു പെറുക്കും; തൃശൂർ പൂരത്തിനിടെ ചാവേറായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടെന്ന റിയാസ് അബൂബേക്കറിന്റെ മൊഴി ഗൗരവത്തോടെ എടുത്ത് ഒരുക്കുന്നത് പഴുതടച്ച സുരക്ഷ; ഇത്തവണ തൃശൂർ പൂരം നടക്കുക അതീവ ജാഗ്രതയിൽ

തണ്ടർ ബോൾട്ട് കമാൻഡോകൾ ഇറങ്ങും; ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘം; 40 മെറ്റൽ ഡിറ്റക്ടറുകളും റെഡി; കേന്ദ്ര സുരക്ഷാവിഭാഗങ്ങളും സജീവം; ബാഗുകൾക്ക് വിലക്ക്; 80 സി.സി.ടി.വി. ക്യാമറകളും ബൈനോക്കുലറുകളും ഒരുക്കി മുക്കും മൂലയും അരിച്ചു പെറുക്കും; തൃശൂർ പൂരത്തിനിടെ ചാവേറായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടെന്ന റിയാസ് അബൂബേക്കറിന്റെ മൊഴി ഗൗരവത്തോടെ എടുത്ത് ഒരുക്കുന്നത് പഴുതടച്ച സുരക്ഷ; ഇത്തവണ തൃശൂർ പൂരം നടക്കുക അതീവ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുടെ ഭീതിയുടെ പശ്ചാത്തലത്തിൽ പൂരത്തിന് വൻസുരക്ഷ. സ്ഫോടന ശേഷം ശ്രീലങ്കൻ സൈനിക മേധാവി ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലങ്കയിൽ സ്ഥോടനത്തിന് പിന്നിലുള്ളവർ ഇന്ത്യയിലെത്തിയതായും കേരളം സന്ദർശിച്ചതായും വ്യക്തമാക്കിയിരുന്നു. ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ റിയാസ് അബുബേക്കറും തൃശൂർ പൂരത്തിനിടെ ചാവേറായി പൊട്ടിത്തെറിക്കാൻ തീരുമാനിച്ചുവെന്ന് എൻ ഐ എയ്ക്ക് മൊഴി നൽകിയിരുന്നു. പാലക്കാടുകാരൻ കസ്റ്റഡിയിൽ ഉണ്ടെങ്കിലും മറ്റെതേങ്കിലും തീവ്രവാദികൾ ദൗത്യവുമായി എത്താനുള്ള സാധ്യത സുരക്ഷാ സേന മുൻകൂട്ടി കാണുന്നുണ്ട്. ബംഗളുരു മെട്രോ റെയിൽ സ്‌റ്റേഷനിൽ സംശയാസ്പദമായി ഒരാളെ കണ്ടെതും ഇയാൾ രക്ഷപ്പെടതുമെല്ലാം എൻഐഎ ഗൗരവത്തോടെ എടുക്കുന്നു. ഈ സാഹചര്യത്തിലാണ് തൃശൂർ പൂരത്തിന് അതീവ സുരക്ഷയൊരുക്കുന്നത്.

ഐസിസ് ഭീകരർ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഇത്. സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായി മാസങ്ങൾക്ക് മുമ്പ് തന്നെ ഇന്റലിജൻസ് ഏജൻസി കേരള പൊലീസിന് വിവരം കൈമാറിയിരുന്നു. രണ്ട് മാസം മുമ്പ് കൊച്ചിയിൽ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന എൻഐഎ മുന്നറിയിപ്പിനെത്തുടർന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നിരുന്നു. ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി കൂടുതൽപ്പേർ കേരളത്തിൽ നിന്നും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നതിന് ശേഷമാണ് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. സിറിയയിലും, ഇറാഖിലുമടക്കം ഐസിസ് ദുർബലമായതോടെ അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും മറ്റും ഐസിസ് സാന്നിധ്യം ശക്തമാവുന്നത് ഇന്ത്യയ്ക്കും ഭീഷണിയായിരിക്കുകയാണ്. ഇവരുടെ പ്രധാന ലക്ഷ്യ കേന്ദ്രം തെക്കേ ഇന്ത്യയാണ്. കേരളത്തിലും വേരുകളുണ്ട്. ഈ സാഹചര്യത്തിലാണ് പൂര നഗരിയിൽ സുരക്ഷ ശക്തമാക്കുന്നത്.

പല കേന്ദ്ര ഏജൻസികളും ഇതിന്റെ ഭാഗമായി തൃശ്ശൂരിലെത്തും. ഇതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഒരുക്കുക. ബോംബുകൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. 160 ബോംബുവിദഗ്ദ്ധർ സ്ഥലത്തെത്തും. തൃശ്ശൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര എന്നിവർ എല്ലാത്തിനും മേൽനോട്ടം വഹിക്കും. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് സുരക്ഷാസംവിധാനങ്ങൾ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂരം കാണാനെത്തുന്നവർ ബാഗുകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സംശയാസ്പദമായി വ്യക്തികളെ കാണുകയോ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പൊലീസിനെ അറിയിക്കണമെന്ന് ഐ.ജി. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വി.വി.ഐ.പി. ഗാലറിയിലും പരിശോധന ശക്തമായിരിക്കും.

അപരിചിതർക്ക് വീടോ വാഹനമോ നൽകരുതെന്ന് നിർദ്ദേശമുണ്ട്. രേഖകളും ഫോട്ടോയും നൽകാത്തവർക്ക് സിം കാർഡുകൾ നൽകരുത്. അടിയന്തരമായി സിം കാർഡോ ഫോണോ അന്വേഷിച്ചെത്തുന്ന അപരിചിതരുടെ വിവരം പൊലീസിന് കൈമാറണം. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം. വിദേശികൾ താമസിക്കുന്നുണ്ടെങ്കിൽ ഇവരുടെ വിവരങ്ങൾ പൊലീസിന് കൈമാറണം. അടിയന്തരസാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്മെന്റ് ടീം സജ്ജമാണ്. പൂരംദിവസമായ 13-ന് വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്‌ക്വാഡ് ഉണ്ടായിരിക്കും. പരിശോധനയ്ക്കായി പടിഞ്ഞാറെഗോപുരനടയിലും കിഴക്കേഗോപുരനടയിലും അത്യാധുനികസംവിധാനങ്ങൾ സജ്ജീകരിക്കും. 40 ഡോർഫ്രെയിംഡ് മെറ്റൽ ഡിറ്റക്ടറുകളാണ് ഉപയോഗിക്കുന്നത്. 10 ഡോഗ് സ്‌ക്വാഡുകളും സേവനത്തിൽ ഉണ്ടായിരിക്കും.

സുരക്ഷയുടെ ഭാഗമായി നിരവധി കെട്ടിടങ്ങളിൽ ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്. തീരദേശ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളവയാണിവ. വടക്കുന്നാഥക്ഷേത്രം, തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 80 ക്യാമറകളിലൂടെയുള്ള തത്സമയദൃശ്യങ്ങൾ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് സമയങ്ങളിൽ ഇരുദേവസ്വങ്ങളും നിശ്ചയിച്ച ബാഡ്ജ് അണിഞ്ഞ വൊളന്റിയർമാരെയല്ലാതെ തൊട്ടടുത്ത പരിസരത്തേക്ക് ആരെയും കടത്തിവിടില്ല. പൂരം കാണാനെത്തുന്നവർ ബാഗിനു പുറമേ പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുവരരുതെന്നും പൊലീസ് നിർദ്ദേശിക്കുന്നു. ഗ്യാസ് സിലിൻഡറുകൾ ഉപയോഗിച്ചുള്ള ബലൂൺ, ഭക്ഷണശാല എന്നിവ പൂരപ്പറമ്പിൽ അനുവദിക്കില്ല.

ആനത്തൊഴിലാളികൾ, ആന ഉടമസ്ഥർ, സഹായികൾ, വെടിക്കെട്ടുതൊഴിലാളികൾ എന്നിവരുടെ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ നൽകി. എല്ലാ പൂരക്കമ്മിറ്റി ഭാരവാഹികളുടെയും വൊളന്റിയർമാരുടെയും വിവരം പൊലീസ് പരിശോധിച്ചു. വാദ്യകലാകാരന്മാർക്കും ബാഡ്ജ് നിർബന്ധമാക്കി. എല്ലാ വാദ്യോപകരണങ്ങളും സ്‌കാൻ ചെയ്യും. ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയവർ കടൽമാർഗ്ഗം കേരളത്തിലെത്തിയതായി സൂചനയുണ്ട്. ഐസിസിൽ ചേരാനായി കേരളത്തിൽ നിന്നും ശ്രീലങ്ക വഴി അഫ്ഗാനിസ്ഥാനിലെത്തിയ സംഘത്തിൽ പലരും അമേരിക്കയുടെ വ്യോമാക്രമത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവർ കേരളത്തിൽ തീവ്ര ആശയമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലും, വടക്കൻ കേരളത്തിലുമുള്ള തീവ്ര ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുന്ന ചിലരെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് അവരുടെ ശ്രീലങ്കൻ ബന്ധത്തെക്കുറിച്ച് എൻഐഎയ്ക്ക് അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

ഭീകരാക്രമണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. സ്‌ഫോടന ശേഷം ശ്രീലങ്കൻ സൈനിക മേധാവി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലങ്കയിൽ സ്ഥോടനത്തിന് പിന്നിലുള്ളവർ ഇന്ത്യയിലെത്തിയതായും കേരളം സന്ദർശിച്ചതായും വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായി മണിക്കൂറുകൾക്കകമാണ് എൻഐഎ കേരളത്തിലേയും തമിഴിനാടിലേയും വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്. സംഭവത്തിൽ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ പിടികൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഐസിസ് കേരളത്തിൽ പിടിമുറുക്കുന്നതായി സംസ്ഥാനത്തെ അന്വേഷണ വിഭാഗം മനസ്സിലാക്കിയത്.

കസ്റ്റഡിയിലായ കാസർഗോഡ് സ്വദേശികളായ രണ്ടുപേരും ഒപ്പം കൊല്ലം വവ്വക്കാട് ചക്കംകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനേയും എൻഐഎ ചോദ്യം ചെയ്തതിലും പലതും തെളിഞ്ഞു. തൃശൂർ പൂരത്തിനിടെ ചാവേർ ആക്രമണത്തിനുള്ള പദ്ധതി റിയാസ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP