Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസാധാരണ സാഹചര്യത്തിൽ അസാധാരണ മാർഗ്ഗമാവാം; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂർ അതിരൂപത; പള്ളി സെമിത്തേരികളിൽ സ്ഥലമില്ലെങ്കിൽ ദഹിപ്പിക്കാം; ചടങ്ങിന് ശേഷം രണ്ടുവർഷത്തിനുള്ളിൽ ഭൗതികാവശിഷ്ടങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണം; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം; നിർദ്ദേശങ്ങൾ കോവിഡ് കാലത്തേക്ക് മാത്രമെന്നും സർക്കുലറിൽ

അസാധാരണ സാഹചര്യത്തിൽ അസാധാരണ മാർഗ്ഗമാവാം; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂർ അതിരൂപത; പള്ളി സെമിത്തേരികളിൽ സ്ഥലമില്ലെങ്കിൽ ദഹിപ്പിക്കാം; ചടങ്ങിന് ശേഷം രണ്ടുവർഷത്തിനുള്ളിൽ ഭൗതികാവശിഷ്ടങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണം; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം; നിർദ്ദേശങ്ങൾ കോവിഡ് കാലത്തേക്ക് മാത്രമെന്നും സർക്കുലറിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂർ അതിരൂപത. പള്ളി സെമിത്തേരികളിൽ സ്ഥലമില്ലെങ്കിൽ മാത്രമെ ദഹിപ്പിക്കാവൂ. ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങൾ സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണ് തൃശൂർ അതിരൂപതയുടെ പുതിയ നിർദ്ദേശം. വിശ്വാസികൾ കോവിഡ് മൂലം മരിക്കുകയാണെങ്കിൽ അവരുടെ മൃതദേഹം പള്ളിപ്പറമ്പിലോ സെമിത്തേരിയിലെ സംസ്‌കരിക്കാം. എന്നാൽ ഇതിന് സ്ഥലമില്ലെങ്കിൽ വീട്ടുവളപ്പിൽ മൃതദേഹം ദഹിപ്പിക്കാം. ഇതാദ്യമായാണ് ഒരു ക്രൈസ്തവസഭ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുന്നത്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കണം മൃതദേഹം സംസ്‌കരിക്കേണ്ടത്. ഇത് കോവിഡ് കാലത്തേക്ക് മാത്രമായിരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഈ മൃതദേഹം എവിടെ സംസ്‌കരിച്ചാലും രണ്ട് വർഷത്തിനുള്ളിൽ ഭൗതികാവശിഷ്ടങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.

മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. കോവിഡ് പശ്ചാത്തലത്തിലാണ് അസാധാരണ നടപടികൾ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിവിധ പള്ളികളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ സർക്കുലർ വന്നിരിക്കുന്നത്. മൃതദേഹം സെമിത്തേരിയിലെ പള്ളിപ്പറമ്പിലോ ആകാം. ഇവിടങ്ങളിൽ അതിന് സൗകര്യമില്ലെങ്കിൽ വീട്ടുവളപ്പിൽ മൃതദേഹം ദഹിപ്പിക്കാം. ഇതിന് ശേഷം അവശേഷിക്കുന്ന ചിതാഭസ്മം കല്ലറയിലേക്ക് മാറ്റാമെന്നാണ് അതിരൂപത പറയുന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണം.

മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാൾ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കുന്നതിനേയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കുന്നു. മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു പള്ളിയിലെ സെമിത്തേരിയിലോ അതിനും സാധിച്ചില്ലെങ്കിൽ വീട്ടുവളപ്പിലോ സംസ്‌കരിക്കാമെന്നും കോവിഡ് പശ്ചാത്തലത്തിൽ മാത്രമാണ് ഇത്തരത്തിൽ അനുവദിക്കുന്നതെന്നും തൃശ്ശൂർ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു. ഇടവക പള്ളിസെമിത്തേരിക്ക് പുറത്ത് സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ നിശ്ചിത കാലയളവിന് ശേഷം പള്ളിസെമിത്തേരിയിൽ അടക്കം ചെയ്യാമെന്നും അതിരൂപത സർക്കുലറിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP