Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റിക്കൊടുത്തവർ പിന്നിൽ നിന്ന് കുത്തിയപ്പോൾ ശിവജി ചെയ്തത് ആവർത്തിക്കുമെന്ന് വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ; സർക്കാരിനെ ഉടൻ താഴെ വീഴ്‌ത്തുമെന്ന് ഉഗ്ര ശപഥവുമായി ശരത് പവാർ; അനന്തിരവനൊപ്പം പോയവർ മടങ്ങി വരുന്നതിൽ ആത്മവിശ്വാസം കണ്ട് എൻസിപി അധ്യക്ഷൻ; അജിത് പവാറിനെതിരേയും നീക്കങ്ങൾ; കൂറുമാറിയത് പത്തു പേരെന്നും വിശദീകരണം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോൺഗ്രസും; 170 പേർ ഒപ്പമെന്ന് ബിജെപിയും എൻസിപിയും; മഹാരാഷ്ട്രയിൽ ഷായ്ക്ക് തിരിച്ചടി കൊടുക്കാൻ നീക്കം സജീവം

ഒറ്റിക്കൊടുത്തവർ പിന്നിൽ നിന്ന് കുത്തിയപ്പോൾ ശിവജി ചെയ്തത് ആവർത്തിക്കുമെന്ന് വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ; സർക്കാരിനെ ഉടൻ താഴെ വീഴ്‌ത്തുമെന്ന് ഉഗ്ര ശപഥവുമായി ശരത് പവാർ; അനന്തിരവനൊപ്പം പോയവർ മടങ്ങി വരുന്നതിൽ ആത്മവിശ്വാസം കണ്ട് എൻസിപി അധ്യക്ഷൻ; അജിത് പവാറിനെതിരേയും നീക്കങ്ങൾ; കൂറുമാറിയത് പത്തു പേരെന്നും വിശദീകരണം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോൺഗ്രസും; 170 പേർ ഒപ്പമെന്ന് ബിജെപിയും എൻസിപിയും; മഹാരാഷ്ട്രയിൽ ഷായ്ക്ക് തിരിച്ചടി കൊടുക്കാൻ നീക്കം സജീവം

മറുനാടൻ ഡെസ്‌ക്‌

മുംബൈ :ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച അജിത് പവാറിനെ തള്ളി എൻസ്പി നേതാവ് ശരദ് പവാർ 170 എംഎൽമാർ ഒപ്പമുണ്ട്. എൻസിപിക്കും ശിവസേനയ്്ക്കും സർക്കാരുണ്ടാക്കാൻ അംഗബലമുണ്ട്. അജിത് പവാറിന് എംഎൽഎമാരുടെ പിന്തുണയില്ല. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ ഗവർണറുടെ അടുക്കലെത്തിച്ചതെന്ന് എൻസിപി എംഎൽഎ രാജേന്ദ്ര ഷിംഗാനെ. ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ രാജ് ഭവനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഷിംഗാനെ ശരത് പവാറിനൊപ്പം വാർത്താ സമ്മേളനത്തിലെത്തി വിശദീകരിച്ചു. ഷിംഗാനെക്ക് പുറമേ മറ്റ് രണ്ട് എംഎൽഎമാർ കൂടി ശരത് പവാറിനും ഉദ്ദവ് താക്കറെയ്ക്കുമൊപ്പം വാർത്താ സമ്മേളനത്തിനെത്തി. എംഎൽഎമാർ നേരത്തെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ശരത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ വിളിച്ചു വരുത്തകയായിരുന്നുവെന്നാണ് ഇവരുടെ വിശദീകരണം. മറ്റ് രണ്ട് എംഎൽമാരോടൊപ്പം രാജ്യസഭയിലെത്തി അവിടെ എത്തിയ ശേഷമാണ് അജിത് പവാറിന്റെ നീക്കം മനസിലായത്. നടക്കുന്നത് സത്യപ്രതിജ്ഞയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ താൻ ശരത് പവാറിനടുത്തേക്ക് തിരിച്ചുവരിയായിരുന്നുവെന്ന് രാജേന്ദ്ര ഷിംഗാനെ വിശദീകരിച്ചു.

മറ്റ് വിമത എംഎൽമാരും ഉടൻ തിരിച്ചെത്തുമെന്നും അജിത് പവാറിനെ ഉടൻ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റുമെന്നും ശരത് പവാർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വൈകിട്ട് നാല് മണിക്ക് എംഎൽമാരുടെ യോഗം വിളിക്കുമെന്നാണ് ശരത് പവാർ അറിയിച്ചിരിക്കുന്നത്. കൂറുമാറ്റനിരോധനനിയമം ഉണ്ടെന്ന് അജിത്തിനൊപ്പമുള്ളവർ ഓർക്കണമെന്നും ശരദ് പവാർ താക്കീത് നൽകി. 10-11 എംഎൽഎമാർ അജിത് പവാറിനൊപ്പം രാജ്ഭവനിൽ എത്തിയിരുന്നു.ഒറ്റിക്കൊടുത്ത് പിന്നിൽ നിന്ന് കുത്തിയപ്പോൾ ഛത്രപതി ശിവാജി എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാമെന്ന് താക്കറെ വാർത്താ സമ്മേളത്തിൽ പറഞ്ഞു. ശിവ സേന എംഎൽഎമാരെ തകർക്കാൻ ശ്രമിക്കുന്ന അവർ തിരിച്ചറിയണം മഹാരാഷ്ട്ര ഉറങ്ങുകയല്ലെന്ന്,.

എംഎൽഎമാരുടെ ഒപ്പുള്ള കത്ത് അജിത് പവാർ ദുരുപയോഗിച്ചുവെന്ന് എൻസിപി വക്താവ്. എൻസിപി നേതാവ് ശരദ് പവാർ 4.30ന് എംഎൽഎമാരുടെ യോഗം വിളിച്ചു. അജിത് പവാറിന്റെ നീക്കം അറിഞ്ഞില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി സഖ്യമില്ല. പാർട്ടിയുടെ കുടുംബവും പിളർന്നെന്ന് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

അതിനാടകീയ നീക്കങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിൽ എൻസിപി-ബിജെപി സർക്കാർ രൂപീകരിച്ചത്. ബിജെപി സർക്കാർ രാവിലെ എട്ടുമണിയോടെ അധികാരമേറ്റു. ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം വട്ടം മഹാരാഷ്്ട്ര മുഖ്യമന്ത്രിയായി. എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി പിളർത്തിയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. രാവിലെ 5.47നാണ് രാഷ്്ട്രപതി ഭരണം പിൻവലിച്ച് ഉത്തരവിറങ്ങിയത്. എൻ.സി.പി ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്നും അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും ശരദ് പവാർ വ്യക്തമാക്കി. അജിത് പവാർ വഞ്ചിച്ചതാണെന്നും പിന്നിൽ നിന്ന് കുത്തിയെന്നും ശിവസേനയും ആരോപിച്ചു.

അജിത് പവാർ വഞ്ചകനാണ്. ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ നീക്കത്തിൽ ശരദ് പവാറിന് അറിവില്ല. ശരദ് പവാറിനെയും അജിത് പവാർ വഞ്ചിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.അതേസമയം എൻസിപിയുടെ തീരുമാനത്തിന് ശരദ് പവാറിന്റെ അനുമതിയുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എൻസിപിയുടെ നീക്കം ചതിയാണ്. ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP