പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുറച്ചു ദിവസങ്ങളായി സൈബർ സഖാക്കളുടെ കണ്ണിലെ കരടാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന്റ തുടർച്ചയായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചിരുന്നു. തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ച കൈരളി ലേഖകനോടാണ് അദ്ദേഹം കയർത്തു സംസാരിച്ചത്. ഈ സംഭവത്തിന്റെ തുടർച്ചയായി സതീശനെ തിരുവനന്തപുരത്ത് നേരിടാൻ വേണ്ടി സിപിഎം ശരിക്കും തയ്യാറെടുത്തിരുന്നു.
ഇന്ന് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി കൈരളിയിൽ നിന്നും മൂന്ന് മാധ്യമപ്രവർത്തകരും ദേശാഭിമാനിയിൽ നിന്നും രണ്ട് മാധ്യമ പ്രവർത്തകരുമാണ് എത്തിയത്. സതീശന്റെ ഉത്തരം മുട്ടിക്കുക എന്നതു തന്നെയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ, ഈ ആക്രമണത്തെ അതേനാണയത്തിൽ തന്നെയാണ് സതീശൻ വാർത്താസമ്മേളനത്തിൽ നേരിട്ടതും.
എല്ലാം ചോദ്യങ്ങൾക്കും മറുപടി നൽകാമെന്നും മൂന്ന് നാല് പേർ വന്നിരുന്നു ചോദ്യം ഉന്നയിക്കാനാണെങ്കിൽ അത് നല്ലതെന്നുമാണ് സതീശൻ പറഞ്ഞത്. താൻ സംസാരിക്കുന്നതിന് ഇടയിൽ പറയരുത്. കൈരളിയിൽ മൂന്ന് പ്രവർത്തകരും ദേശാഭിമാനിയിൽ നിന്നും രണ്ട് പത്രപ്രവർത്തകരും വന്നതിൽ താൻ ആദരിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുമ്പോഴും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോഴും ഏതെങ്കിലുമൊരു പത്രസ്ഥാപനം ഇത്രയും പത്രക്കാരെ പറഞ്ഞയക്കാറില്ല, ഐ ആം പ്രിവിലേജ്ഡ്, ഹോണേഡ്.. അതുകൊണ്ട് അഞ്ച് പേർക്കും മാറി മാറി എത്ര ചോദ്യം വേണമെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കാമെന്നും രണ്ട് മണിക്കൂർ വേണമെങ്കിലും ഇരിക്കാൻ തയ്യാറാണെന്നും സതീശൻ വ്യക്തമാക്കി.
അഞ്ച് പേരാണ് ചോദ്യം ചോദിച്ച ശേഷം മറുപടി പറയവേ നിരന്തരം തടസ്സപ്പെടുന്നത്. ഇത് തൃക്കാക്കര തെരഞ്ഞെടുപ്പു കാലത്ത് തുടങ്ങിയതാണ്. ആയിക്കോ എല്ലാത്തിനും മറുപടി പറയാൻ തയ്യാറാണെന്നം അതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തു നിന്നും മൂന്ന് ചോദ്യങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി. പത്രപ്രവർത്തകർ ഉന്നയിക്കാതെ പോയ ചോദ്യങ്ങളും സതീശൻ ചൂണ്ടിക്കാട്ടി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പു, മാധ്യമനിയന്ത്രണം, സഭയിലെ മീഡിയാ സെൻസർഷിപ്പ്, കെപിസിസി ഓഫീസും കന്റോൺമെന്റ് ഹൗസും ആക്രമണം, എച്ച് സലാം മുഴക്കിയ വധഭീഷണി, ഗാന്ധി പ്രതിമ പൊളിച്ചത്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മന്ത്രി വീണയുടെ ഓഫീസ് സ്റ്റാഫ് ആണ്.. തുങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രിയോട് ചോദിച്ചില്ലെന്നാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. ഇതൊന്നും ചോദിക്കാതെ വന്നാണ് എന്നോട് ചോദിക്കാൻ അഞ്ച് പേരെ വിട്ടത്. തുടർന്ന് ഓരോരുത്തർക്കും ചോദ്യങ്ങൾ ഉന്നയിക്കാമെന്നും സതീശൻ വ്യക്തമാക്കി. ഇതോടെ സതീശനെ പൂട്ടാനുള്ള ചോദ്യങ്ങളുമായി എത്തിയവർക്ക് പിന്നോക്കം പോകേണ്ടിയും വന്നു.
നേരത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മര്യാദക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടും' -എന്ന് ഒരു പത്രസമ്മേളനത്തിൽ കേട്ട വാചകമല്ലേ ഇത്? എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാൻ മറുപടി പറയാൻ ബാധ്യസ്ഥനാണല്ലോ. ചിലപ്പോൾ മറുപടി പറയാതിരിക്കാം. അതിനപ്പുറം ചോദിച്ച ആളോട് ഇങ്ങനെയാണോ പറയേണ്ടത്. അതാണോ രീതി. ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. അതിന്റെ തുടർച്ചയായി, ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്.
ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കർക്കശമായ നടപടിയെടുക്കാൻ തയ്യാറായ ഭരണരീതി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മറുപടി കൂടിയാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാൽ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശൻ ചോദിച്ചു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാൽ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാൾ ഇപ്പോൾ നല്ലപിള്ള ചമയുമ്പോൾ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറി, കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചു, 5 ഓഫീസുകൾ കത്തിച്ചു. 30 - 40 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോൺഗ്രസ് കലാപം നടത്തിയെന്നാണ് പറയുന്നത്. രണ്ട് കുട്ടികൾ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ആഭരണങ്ങൾ മോഷണത്തിനിടെ താഴെ വീണത് വഴിത്തിരിവായി; സംശയം വിരൽ ചൂണ്ടിയത് മോഷണത്തിന് പിന്നിൽ വീടിനെക്കുറിച്ച് നല്ല ധാരണയുള്ള മോഷണം പരിചയമില്ലാത്ത വ്യക്തിയിലേക്ക്; വൈദികന്റെ വീട്ടിലെ കവർച്ചാക്കേസിൽ വഴിത്തിരിവ്; വൈദികന്റെ മകൻ അറസ്റ്റിൽ
- ശബരിമലയിലെ സാധ്യത തിരിച്ചറിഞ്ഞ ഏക ചാനൽ ചീഫ് എഡിറ്റർ; ഹരിവരാസനം വരെ ലൈവാക്കി ഭക്തരുടെ വികാരത്തിനൊപ്പം നിന്നപ്പോൾ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിനെ പോലും വെല്ലുവിളിച്ച് പരിവാർ ചാനൽ രണ്ടാമത് എത്തി; ജികെ സുരേഷ് ബാബു വിരമിച്ചെന്ന് ജനം ടിവി
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- ആറാം ക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ചെന്നും പരാതി; കുട്ടിക്ക് മർദ്ദനമേറ്റത് പുറത്തറിഞ്ഞത് സ്കൂളിലെ കൗൺസിലിംഗിൽ; പറവൂർ ചിറ്റാട്ടുകരയിൽ ആശ വർക്കർ അറസ്റ്റിൽ
- 'സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞു; ഒറ്റയൊന്നും ബാക്കിയില്ല; പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ് ': കറിപൗഡറുകളിൽ കാൻസർ അടക്കം രോഗങ്ങളുണ്ടാക്കുന്ന വിഷം എന്ന മറുനാടൻ വാർത്ത ശരി വച്ച് മന്ത്രി എം വി ഗോവിന്ദൻ
- ഒന്നാം പിണറായി സർക്കാരിന്റെ ഏഴയലത്ത് എത്തുന്നില്ല; മന്ത്രിമാർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ മടി; എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല; മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാനും മടി; രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും ശേഷിക്കുറവ്; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്ര പോരെന്ന് സിപിഎം
- കണ്ണൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ച സംഭവം; അതിജീവിതയുടെ കുടുംബത്തിന് ഭീഷണി; പൊലീസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന ആരോപണവുമായി പിതാവ്
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- പുലർച്ചെ പൊലീസിനെ പോലും അറിയിക്കാതെ സിആർപിഎഫ് ജവാന്മാരുടെ സുരക്ഷയോടെ വരവ്; കരുവന്നൂർ ബാങ്കിലെ നിക്ഷേപകരെ അടക്കം ആരെയും കടത്തി വിടാതെ റെയ്ഡ്; റബ്കോ ഏജന്റായിരുന്ന ബിജോയിയുടെ ആഡംബര വീടും ആർഭാടങ്ങളും കണ്ട് അന്തം വിട്ട് ഇഡി ഉദ്യോഗസ്ഥർ; കോടികൾ വന്നുപോയ വഴിയെ എൻഫോഴ്സ്മെന്റ്
- ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമം; ലോക്കൽ പാസില്ലെങ്കിൽ മറ്റുലെയിനിലൂടെ പോകണമെന്ന് ജീവനക്കാരൻ; പോകാൻ സൗകര്യമില്ലെന്ന ആക്രോശത്തോടെ കോളറിൽ പിടിച്ച് മർദ്ദിച്ചും വലിച്ചിഴച്ചും കാർ ഡ്രൈവർ; കൊല്ലം കാവനാട് ടോൾ ബൂത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്