Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുലിനെ തോൽപ്പിക്കാൻ മൂന്ന് ഗാന്ധിമാരെങ്കിൽ രാഘവനെതിരെ നാലു രാഘവന്മാർ; കണ്ണൂരിൽ സുധാകരനെതിരെയുമുണ്ട് നാലുപേർ; പ്രദീപ്കുമാറിനും ബഷീറിനും അൻവറിനും മൂന്ന് അപരന്മാർ; മുരളീധരനുമുണ്ട് രണ്ട്; ഒരു ട്രാൻസ്ജെന്റർ അടക്കം 303പേർ കേരളത്തിൽ മത്സരിക്കുമ്പോൾ 23സ്ഥാനാർത്ഥികൾ ഉള്ള വയനാടും ആറ്റിങ്ങലും മുന്നിൽ നിൽക്കുമ്പോൾ 9 സ്ഥാനാർത്ഥികൾ മാത്രമുള്ള ഇടുക്കി ഏറ്റവും പിന്നിലും

രാഹുലിനെ തോൽപ്പിക്കാൻ മൂന്ന് ഗാന്ധിമാരെങ്കിൽ രാഘവനെതിരെ നാലു രാഘവന്മാർ; കണ്ണൂരിൽ സുധാകരനെതിരെയുമുണ്ട് നാലുപേർ; പ്രദീപ്കുമാറിനും ബഷീറിനും അൻവറിനും മൂന്ന് അപരന്മാർ; മുരളീധരനുമുണ്ട് രണ്ട്; ഒരു ട്രാൻസ്ജെന്റർ അടക്കം 303പേർ കേരളത്തിൽ മത്സരിക്കുമ്പോൾ 23സ്ഥാനാർത്ഥികൾ ഉള്ള വയനാടും ആറ്റിങ്ങലും മുന്നിൽ നിൽക്കുമ്പോൾ 9 സ്ഥാനാർത്ഥികൾ മാത്രമുള്ള ഇടുക്കി ഏറ്റവും പിന്നിലും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പത്രിക സമർപ്പണം പൂർത്തിയായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിർദ്ദേശപത്രികകൾ എന്ന് വ്യക്തമായി. വ്യാഴാഴ്ച (എപ്രിൽ നാല്) മാത്രം ലഭിച്ചത് 149 പത്രികകളാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ദേശീയശ്രദ്ധ നേടിയ വയനാട്ടിൽ അദ്ദേഹത്തിനെതിരെ മൂന്ന് 'ഗാന്ധി'മാരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തലങ്ങും വിലങ്ങും മുന്നണികളുടെ സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ സ്ഥാനം പിടിച്ചിട്ടുണ്ട്. വലിയ തോതിൽ ഇവർ വോട്ടു പിടിക്കുന്നത് എതിർസ്ഥാനാർത്ഥികൾക്ക് ഗുണമാകുമെന്നാണ് അപരന്മാരെ നിർത്തിയവർ കണക്ക് കൂട്ടുന്നത്.

കോൺഗ്രസിനായി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചപ്പോൾ കെ.എം. ശിവപ്രസാദ് ഗാന്ധി (സ്വതന്ത്രൻ), രാഹുൽ ഗാന്ധി കെ.യു (സ്വതന്ത്രൻ), രാഗുൽ ഗാന്ധി കെ. (അഖില ഇന്ത്യ മക്കൾ ഘടകം) എന്നിവരാണ് ഗാന്ധിയുടെ പേരുമായി പത്രിക നൽകിയത്. ഈ മൂന്ന് ഗാന്ധിമാരടക്കം 23സ്ഥാനാർത്ഥികളാണ് ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ഏറ്റുമുട്ടുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ എറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ്- 23 വീതം. ഏറ്റവും കുറവ് ലഭിച്ച ഇടുക്കിയിൽ ഒൻപത് പത്രികകളാണ് ലഭിച്ചത്.

ഇന്നലെ മാത്രം ആറ്റിങ്ങലിൽ 14 ഉം, കോഴിക്കോട് 12 ഉം, തിരുവനന്തപുരത്ത് 11 ഉം, പൊന്നാനിയിൽ 10 ഉം, വയനാട്ടിലും കോട്ടയത്തും ഒൻപത് വീതവും, എറണാകുളം, മലപ്പുറം, കണ്ണൂർ മണ്ഡലങ്ങളിൽ എട്ടുവീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിൽ ഏഴ് വീതവും തൃശൂരിൽ ആറും കാസർകോട്, വടകര, ആലത്തൂർ, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ അഞ്ച് വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളിൽ നാലുവീതവും പത്രികകളിൽ വ്യാഴാഴ്ച ലഭിച്ചത്. വ്യാഴാഴ്ച എറണാകുളത്ത് ട്രാൻസ്ജെൻഡറായ അശ്വതി രജനപ്പനും പത്രിക സമർപ്പിച്ചിട്ടുണ്ട്. വടകരയിലുമുണ്ട് കെ മുരളീധരനെക്കൂടാതെ രണ്ടു മുരളീധരന്മാർ. അവർ രണ്ടു പേരും മുരളീധരൻ കെ എന്ന സ്വതന്ത്രർ. കോഴിക്കോട് എംകെ രാഘവൻ നായർ,തൊട്ട് ടി രാഘവൻ വരെയുള്ള നാലു സ്വതന്ത്രമാരാണ് എംകെ രാഘവനെതിരെ അണിനിരക്കുന്നത്.

കണ്ണൂർ മണ്ഡലത്തിൽ 'അപരന്മാർ' അഞ്ചുപേർ.യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരന്റെ പേരുള്ള മൂന്നു സ്വതന്ത്രന്മാരും എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ.ശ്രീമതിയുടെ പേരുള്ള രണ്ടുപേരും പത്രികനൽകിയിട്ടുണ്ട്.ഇതോടെ 17 പത്രികകളായി. വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധീകരിച്ച് ഒൻപതുപേരും സ്വതന്ത്ര സ്ഥാനാർത്ഥികളായി എട്ടുപേരുമുൾപ്പെടെയാണിത്. വ്യാഴാഴ്ച എട്ട് പത്രികകൾ ലഭിച്ചു.

യു.ഡി.എഫ്. സ്ഥാനാർത്ഥികളായി കെ.സുധാകരൻ, കെ.സുരേന്ദ്രൻ, എൽ.ഡി.എഫ്. സ്ഥാനാർത്ഥികളായി പി.കെ.ശ്രീമതി, കെ.പി.സഹദേവൻ, എൻ.ഡി.എ. സ്ഥാനാർത്ഥികളായി സി.കെ.പത്മനാഭൻ, കെ.പി.ഭാഗ്യശീലൻ, എസ്.യു.സിഐ.(സി.) സ്ഥാനാർത്ഥിയായി ആർ.അപർണ, എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികളായി കെ.കെ.അബ്ദുൾ ജബ്ബാർ, മുഹമ്മദ് ശബീർ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥികളായി ശ്രീമതി, സുധാകരൻ, പ്രവീൺ അരീമ്പ്രത്തൊടിയിൽ, സുധാകരൻ, രാധാമണി നാരായണകുമാർ, കെ.ശ്രീമതി, പി.കെ.സുധാകരൻ, കുര്യാക്കോസ് എന്നിവരുമാണ് പത്രിക നൽകിയത്.

മറ്റു മണ്ഡലങ്ങളിൽ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരത്ത് 20 ഉം, കോഴിക്കോട്ട് 19 ഉം, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരിൽ 17 ഉം, ചാലക്കുടിയിൽ 16 ഉം, വടകരയിലും കോട്ടയത്തും 15 വീതവും, മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസർകോട്ടും 11 വീതവും, ആലത്തൂരിൽ 10 ഉം പത്രികകൾ ലഭിച്ചു.

കാസർകോട്- ഗോവിന്ദൻ വി. (സ്വതന്ത്രൻ), രമേശൻ ആർ (സ്വതന്ത്രൻ), സജി (സ്വതന്ത്രൻ), രണദിയൻ ആർ.കെ (സ്വതന്ത്രൻ), നരേന്ദ്രകുമാർ കെ. (സ്വതന്ത്രൻ).

കണ്ണൂർ- സുധാകരൻ (സ്വതന്ത്രൻ), സുധാകരൻ (സ്വതന്ത്രൻ), സുധാകരൻ (സ്വതന്ത്രൻ), ശ്രീമതി (സ്വതന്ത്ര), കുര്യാക്കോസ് (സ്വതന്ത്രൻ), കെ. സുരേന്ദ്രൻ (സ്വതന്ത്രൻ), പ്രവീൺ (സ്വതന്ത്രൻ), രാധാമണി നാരായണകുമാർ (സ്വതന്ത്ര),

വയനാട്- രാഹുൽ ഗാന്ധി (കോൺഗ്രസ്), സരിത എസ്. നായർ (സ്വതന്ത്ര), കെ.എം. ശിവപ്രസാദ് ഗാന്ധി (സ്വതന്ത്രൻ), തൃശൂർ നസീർ (സ്വതന്ത്രൻ), ഗോപിനാഥ് കെ.വി (സ്വതന്ത്രൻ), സിബി (സ്വതന്ത്രൻ), അഡ്വ. ശ്രീജിത്ത് പി.ആർ (സ്വതന്ത്രൻ), രാഹുൽ ഗാന്ധി കെ.യു (സ്വതന്ത്രൻ), രാഗുൽ ഗാന്ധി കെ. (അഖില ഇന്ത്യ മക്കൾ ഘടകം).

വടകര- ബാലസോമൻ (സ്വതന്ത്രൻ), മുരളീധരൻ കെ. (സ്വതന്ത്രൻ), മുരളീധരൻ കെ. (സ്വതന്ത്രൻ), ജയരാജൻ (സ്വതന്ത്രൻ), സന്തോഷ്‌കുമാർ (സ്വതന്ത്രൻ).

കോഴിക്കോട്- എം.കെ. രാഘവൻ നായർ (സ്വതന്ത്രൻ), പ്രകാശ് ബാബു (സ്വതന്ത്രൻ), എൻ. രാഘവൻ (സ്വതന്ത്രൻ), പി. രാഘവൻ (സ്വതന്ത്രൻ), പ്രദീപ്കുമാർ ഇ.ടി (സ്വതന്ത്രൻ), നസീർ അഹമ്മദ് (സ്വതന്ത്രൻ), ടി. രാഘവൻ (സ്വതന്ത്രൻ), പ്രകാശൻ (ബിജെപി), ലക്ഷ്മണൻ കെ.പി (സ്വതന്ത്രൻ), ജയചന്ദ്രൻ ടി.പി (ബിജെപി), പ്രദീപൻ എൻ (സ്വതന്ത്രൻ), വി.കെ. പ്രദീപ് (സ്വതന്ത്രൻ).

മലപ്പുറം- അബ്ദുൽ സലാം (സ്വതന്ത്രൻ), സുലേഖ എം (സ്വതന്ത്ര), ലത്തീഫ് (സ്വതന്ത്രൻ), പ്രവീൺകുമാർ (ബി.എസ്‌പി), ഉണ്ണി ((ബിജെപി), നിസാർ മേത്തർ (പി.ഡി.പി), യൂസുഫ് (സ്വതന്ത്രൻ), സാനു (സ്വതന്ത്രൻ).

പൊന്നാനി- മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), സുശീല പി. (ബിഎസ്‌പി), ദേവീദാസൻ (ബിജെപി), മുഹമ്മദ് യൂനിസ് സലീം (സ്വതന്ത്രൻ), സിറാജുദ്ദീൻ (പി.ഡി.പി), അഷ്റഫ് കൊക്കൂർ (സ്വതന്ത്രൻ), പി.വി. അൻവർ (സ്വതന്ത്രൻ), പി.വി. അൻവർ (സ്വതന്ത്രൻ).

പാലക്കാട്- കൃഷ്ണകുമാർ സി. (ബിജെപി), പി. ചന്ദ്രൻ (സ്വതന്ത്രൻ), പി.വി. രാജേഷ് (സ്വതന്ത്രൻ), പി. രാജേഷ് (സ്വതന്ത്രൻ), സുകുമാരൻ (സ്വതന്ത്രൻ), വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്), എം. രാജേഷ് (സ്വതന്ത്രൻ).

ആലത്തൂർ- ബാബു ടി.വി (ബി.ഡി.ജെ.എസ്), കൃഷ്ണൻകുട്ടി വി. (ബഹുജൻ ദ്രാവിഡ പാർട്ടി), പ്രദീപ്കുമാർ പി.കെ (സ്വതന്ത്രൻ), അജിത (കോൺഗ്രസ്), ലോചനൻ എ.കെ (ബി.ജെ.ഡി.ജെ.എസ്).

തൃശൂർ- പരമേശ്വരൻ (ബിജെപി), ജോർജ് മഗിഡിയൻ (സ്വതന്ത്രൻ), ഹംസ എ.പി (സ്വതന്ത്രൻ), ചന്ദ്രൻ പി.എ (സ്വതന്ത്രൻ), സുവിത്ത് (സ്വതന്ത്രൻ), സുരേഷ്ഗോപി (ബിജെപി).

ചാലക്കുടി- മുജീബ് റഹ്മാൻ (പി.ഡി.പി), ജോൺസൻ കെ.സി (സ്വതന്ത്രൻ), നോബി അഗസ്റ്റിൻ (സ്വതന്ത്രൻ), സുബ്രഹ്മണ്യൻ(സ്വതന്ത്രൻ), ജോൺസൻ എൻ (സമാജ്വാദി), പി.ജെ. ജോയ് (കോൺഗ്രസ്), സത്യദേവൻ (സ്വതന്ത്രൻ).

എറണാകുളം- ലൈലാ റഷീദ് (സ്വതന്ത്രൻ), സമീർ എ.എ (സ്വതന്ത്രൻ), ശ്രീധരൻ (സ്വതന്ത്രൻ), നിയമത്തുള്ള (സ്വതന്ത്രൻ), അശ്വതി രജനപ്പൻ (സ്വതന്ത്ര), കുമാർ (സ്വതന്ത്രൻ), ആർ. സജീവൻ (സ്വതന്ത്രൻ), രാജീവ് (സ്വതന്ത്രൻ). ഇടുക്കി- ബേബി കെ.എ (സ്വതന്ത്രൻ), ഗോമതി (സ്വതന്ത്ര), ലീതീഷ് (ബി.എസ്‌പി), ഇബ്രാഹിംകുട്ടി (കോൺഗ്രസ്).

കോട്ടയം- രഘുനാഥൻ നായർ (സിപിഎം), തോമസ് ജെ. നിതിരി (സ്വതന്ത്രൻ), രാജപ്പൻ (സ്വതന്ത്രൻ), ഓമന (സ്വതന്ത്ര), ജോസ് (സ്വതന്ത്രൻ), വി.കെ. കൃഷ്ണൻകുട്ടി (സ്വതന്ത്രൻ), ജോമോൻ ജോസഫ് (സ്വതന്ത്രൻ), പി.സി. തോമസ് (സ്വതന്ത്രൻ), ഐസക് (സ്വതന്ത്രൻ).

ആലപ്പുഴ- രഞ്ജിത്ത് (ബിജെപി), പ്രശാന്ത് (ബി.എസ്‌പി), രാജീവൻ (സ്വതന്ത്രൻ), അഖിലേഷ് (സ്വതന്ത്രൻ), ഷാൻ കെ.എസ് (എസ്.ഡി.പി.ഐ), സതീഷ് ഷേണായി (സ്വതന്ത്രൻ), താഹിർ (സ്വതന്ത്രൻ).

മാവേലിക്കര- രാജഗോപാൽ (സ്വതന്ത്രൻ), രവി (സ്വതന്ത്രൻ), രാഘവൻ (സ്വതന്ത്രൻ), അജയകുമാർ (സ്വതന്ത്രൻ), കുട്ടൻ കെ.പി (സ്വതന്ത്രൻ). പത്തനംതിട്ട- ആന്റോ ആന്റണി (കോൺഗ്രസ്), ജോസ് ജോർജ് (സ്വതന്ത്രൻ), അശോകൻ (ബിജെപി), വീണ വി. (സ്വതന്ത്ര), പുഷ്പാംഗദൻ (സ്വതന്ത്രൻ). കൊല്ലം- ശ്രീകുമാർ (സ്വതന്ത്രൻ), നൗഷാദ് (സ്വതന്ത്രൻ), സുധീർ (ബി.എസ്‌പി), നാഗരാജ് (സ്വതന്ത്രൻ).

ആറ്റിങ്ങൽ- അജിത്കുമാർ (സ്വതന്ത്രൻ), വിപിൻലാൽ (ബി.എസ്‌പി), മനോജ് (എ.റ്റി.ഐ), അജ്മൽ ഇസ്മായിൽ (എസ്.ഡി.പി.ഐ), പ്രകാശ് (സ്വതന്ത്രൻ), ശശീന്ദ്രൻ (ബിജെപി), ഗോവിന്ദൻ നമ്പൂതിരി (സ്വതന്ത്രൻ), പി. രാംസാഗർ (എൻ.എൽ.പി), ബദറുദ്ദീൻ (എസ്.ഡി.പി.ഐ), മോഹനൻ (സ്വതന്ത്രൻ), സുരേഷ്‌കുമാർ (സ്വതന്ത്രൻ), സുനിൽസോമൻ (സ്വതന്ത്രൻ), വിവേകാനന്ദൻ (സ്വതന്ത്രൻ), പ്രകാശ് എസ് (സ്വതന്ത്രൻ).

തിരുവനന്തപുരം- കിരൺകുമാർ എസ്.കെ (സ്വതന്ത്രൻ), ബിനു ഡി. (സ്വതന്ത്രൻ), സുധി (സ്വതന്ത്രൻ), മിത്രകുമാർ (സ്വതന്ത്രൻ), വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രൻ), പത്മകുമാർ ജെ.ആർ (ബിജെപി), ജെയിൻ വിൽസൻ (സ്വതന്ത്രൻ), ദേവദത്ത് (സ്വതന്ത്രൻ), ടി. ശശി (സ്വതന്ത്രൻ), ജോണി തമ്പി (സ്വതന്ത്രൻ), മനാഫ് എം (സ്വതന്ത്രൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP