Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടക്കെണിയിൽ പെട്ടുവലയുന്ന കെഎസ്ആർടിസിക്ക് ഇത് അയ്യപ്പന്റെ അനുഗ്രഹം! ശബരിമല സീസണിൽ കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വരുമാനം; ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ; ക്യത്യമായ റൂട്ട് മാനേജ്‌മെന്റ് നേട്ടത്തിന് കാരണമെന്ന് തച്ചങ്കരി; പമ്പ-നിലയ്ക്കൽ സർവീസ് കോർപറേഷന്റെ കുത്തകയാക്കിയതിനെ എതിർത്തവർക്കുള്ള മറുപടിയാണ് ഈ നേട്ടമെന്നും സിഎംഡി

കടക്കെണിയിൽ പെട്ടുവലയുന്ന കെഎസ്ആർടിസിക്ക് ഇത് അയ്യപ്പന്റെ അനുഗ്രഹം! ശബരിമല സീസണിൽ കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വരുമാനം; ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ; ക്യത്യമായ റൂട്ട് മാനേജ്‌മെന്റ് നേട്ടത്തിന് കാരണമെന്ന് തച്ചങ്കരി; പമ്പ-നിലയ്ക്കൽ സർവീസ് കോർപറേഷന്റെ കുത്തകയാക്കിയതിനെ എതിർത്തവർക്കുള്ള മറുപടിയാണ് ഈ നേട്ടമെന്നും സിഎംഡി

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയിൽ ഇത്തവണ വരുമാനം കുറഞ്ഞെങ്കിലും കെഎസ്ആർടിസിക്ക് കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ വരുമാനം. മൂന്നിരട്ടി വരുമാനമാണ് ഇത്തവണ സമ്പാദിച്ചത്. ശബരിമല സർവീസിൽ നിന്ന് 45.2 കോടി രൂപയുടെ വരുമാനമാണ് കിട്ടിയത്. കഴിഞ്ഞ തവണ 15.2 കോടി രൂപയായിരുന്നു കളക്ഷൻ.

പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളാണ് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത്. ഈ സർവീസുകളിലൂടെ മാത്രം 31.2 കോടിരൂപ ലഭിച്ചു. ശബരിമല സീസണിലെ ദീർഘദൂര സർവീസിൽ നിന്നും 14 കോടി രൂപ വരുമാനം ലഭിച്ചു. ചെയിൻ സർവീസുകളിൽ എസി ബസുകളായിരുന്നു ഭക്തർക്ക് കൂടുതൽ പ്രിയം. 99 നോൺ എസി ബസ്സും, 44 എസി ബസ്സും, 10 ഇലട്രിക്ക് ബസ്സുമാണ് പമ്പ നിലയ്ക്കൽ ചെയിൻ സർവീസിൽ സ്ഥിരമായി ഓടിയത്. പമ്പയിൽ നിന്നും ദീർഘദൂര സർവീസുകൾക്ക് സ്ഥിരമായി 70 ബസ്സുകൾ ഉപയോഗിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസ്സുകളുടെ എണ്ണം ആയിരത്തോളമാക്കി ഉയർത്തിയിരുന്നു.

കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ക്യൂആർ കോഡുള്ള ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതിൽ നിന്ന് യാത്രക്കാരുടെ വരവും പോക്കും സമയവും എത്രയെന്നുള്ള ക്യത്യമായ കണക്ക് കിട്ടാൻ സഹായകമായി. പൊലീസിന്റെ വിർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെടുത്തിയതുകൊണ്ട് എ്ത്ര പേർ പമ്പയിലും സന്നിധാനത്തും തങ്ങിയെന്നതിന് കൃത്യമായ വിവരം കിട്ടി. ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനത്തിലൂടെ കണ്ടക്ടർ ഇല്ലാതെ ഡ്രൈവറെ ഉപയോഗിച്ചുള്ള സർവീസ് ഏർപ്പെടുത്തിയത് കോർപറേഷന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കി. യാത്രക്കാർക്ക് വാഹനത്തിന്വേണ്ടി കാത്തു നിൽക്കേണ്ട സാഹചര്യം തിരക്കേറിയ മകരവിളക്ക് കാലത്ത്പോലും ഉണ്ടായില്ല. പൂർണമായും സ്വകാര്യമേഖലയെ ഒഴിവാക്കി സംസ്ഥാനത്തെ പൊതുഗതാഗതത്തെ മാത്രം ഉപയോഗപ്പെടുത്തിയാണ് സമയബന്ധിതമായ യാത്രാ ക്രമീകരണം ഏർപ്പെടുത്താൻ കെഎസ്ആർടിസിക്കായത്.

കൃത്യമായ മാനേജ്മെന്റും റൂട്ടുകൾ ശരിയായി നടത്തിക്കൊണ്ടു പോകാനായതും കെഎസ്ആർടിസിക്ക് ഈ നേട്ടമുണ്ടാക്കാൻ സഹായിച്ചുവെന്ന് മാനേജിങ് ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. പൂർണമായും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കെഎസ്ആർടിസിയെ മാത്രം സർവീസ് നടത്താൻ ഏൽപിച്ചപ്പോൾ പലരും പ്രകടിപ്പിച്ച ആശങ്കകൾ തീർത്തും അസ്ഥാനത്തായി. കോർപറേഷന്റെ സേവനത്തെ കുറിച്ച് നിരീക്ഷക സമിതി അംഗങ്ങളും ദേവസ്വം ബോർഡും മികച്ച് അഭിപ്രായമാണ് പറഞ്ഞത്. കടക്കെണിയിൽ പെട്ടുഴലുന്ന കെഎസ്ആർടിസിക്ക് അയ്യപ്പൻ നൽകിയ അനുഗ്രമായിട്ടാണ് ഇത് കാണുന്നതെന്നും തച്ചങ്കരി പറഞ്ഞു.

നിലയ്ക്കൽ-പമ്പ റൂട്ട് ഇപ്പോൾ കെഎസ്ആർടിസിയുടെ കുത്തകയാണ്. ഇവിടേക്ക് സർവീസ് നടത്താനുള്ള തമിഴ്‌നാട് കോർപറേഷന്റെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ ഗതാഗത സെക്രട്ടറി മറിച്ചൊരു ഉത്തരവ് ഇറക്കിയത് വിവാദമാവുകയും ചെയ്തു. ഏതായാലും കെഎസ്ആർടിസി മാത്രം സർവീസ് നടത്തിയതുകൊണ്ട് തന്നെ കോർപറേഷന്റെ വരുമാനം മൂന്നിരട്ടിയായി കൂടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP