Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ലോക്ക് ഡൗൺ ലംഘിച്ചു വാഹനത്തിൽ കറങ്ങി നടന്നു മന്ത്രിപുത്രൻ; മുഖം നോക്കാതെ നടപടി എടുത്തു ധീരയായ വനിതാ കോൺസ്റ്റബിൾ; തട്ടിക്കയറിയ മന്ത്രിപുത്രൻ വെല്ലുവിളിച്ചത് 365 ദിവസം ഇതേ സ്ഥലത്ത് തന്നെ നിർത്തിക്കുമെന്ന്; താൻ ആരുടേയും അടിമയല്ലെന്ന് മുഖത്തടിക്കും പോലെ മറുപടി നൽകി സുനിത യാദവ്; മന്ത്രിപുത്രനേ പേടിച്ച് മേലുദ്യോഗസ്ഥർ സ്ഥലം മാറ്റിയപ്പോൾ ആത്മാമിഭാനം പണയപ്പെടുത്താൻ വയ്യെന്ന് പറഞ്ഞ് രാജിവെച്ച് ഗുജറാത്തിലെ പൊലീസ് ഉദ്യോഗസ്ഥ; സൈബർ ലോകത്ത് ഹീറോയായ പൊലീസുകാരിയുടെ കഥ

ലോക്ക് ഡൗൺ ലംഘിച്ചു വാഹനത്തിൽ കറങ്ങി നടന്നു മന്ത്രിപുത്രൻ; മുഖം നോക്കാതെ നടപടി എടുത്തു ധീരയായ വനിതാ കോൺസ്റ്റബിൾ; തട്ടിക്കയറിയ മന്ത്രിപുത്രൻ വെല്ലുവിളിച്ചത് 365 ദിവസം ഇതേ സ്ഥലത്ത് തന്നെ നിർത്തിക്കുമെന്ന്; താൻ ആരുടേയും അടിമയല്ലെന്ന് മുഖത്തടിക്കും പോലെ മറുപടി നൽകി സുനിത യാദവ്; മന്ത്രിപുത്രനേ പേടിച്ച് മേലുദ്യോഗസ്ഥർ സ്ഥലം മാറ്റിയപ്പോൾ ആത്മാമിഭാനം പണയപ്പെടുത്താൻ വയ്യെന്ന് പറഞ്ഞ് രാജിവെച്ച് ഗുജറാത്തിലെ പൊലീസ് ഉദ്യോഗസ്ഥ; സൈബർ ലോകത്ത് ഹീറോയായ പൊലീസുകാരിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഉത്തരേന്ത്യൻ സൈബർ ലോകത്ത് ഒരു വനിതാ പൊലീസുകാരിയാണ് ചർച്ചാവിഷയം. അധികാരത്തിന്റെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാത്ത ധീരനവനിത. നിയമം ലംഘിച്ചുള്ള മന്ത്രിപുത്രന്റെ കറക്കത്തെ എതിർത്തതിന്റെ പേരിൽ മേലുദ്യോഗസ്ഥർ സ്ഥലം മാറ്റിയപ്പോൾ ആത്മാഭിമാനം പണയപ്പെടുത്താൻ വയ്യെന്ന് പറഞ്ഞ് രാജിവെച്ചു ഒഴിയുകയാണ് സുനിത യാദവ് എന്ന വനിതാ പൊലീസുകാരി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. എംഎൽഎയും ആരോഗ്യസഹമന്ത്രിയുമായ പ്രകാശ് കനാനിയുടെ മകനും സംഘവും ആണ് ലോക്ക്ഡൗൺ ലംഘിച്ച് വാഹനത്തിൽ ചുറ്റിയടിച്ചത്.

നിയമപാലനത്തിന് ശ്രമിച്ച വനിതാ കോൺസ്റ്റബിൾ സുനിതാ യാദവിനെതിരെ കൈക്കൊണ്ട നടപടിയെ വിമർശിച്ച് ധാരാളം പേർ രംഗത്തെത്തി. പ്രതിഷേധം ഉയർന്നതോടെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തടിതപ്പുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. വാഹനത്തിൽ ചുറ്റിയടിച്ച മന്ത്രി പുത്രനും സംഘവും മാസ്‌ക് ധരിക്കാനും തയ്യാറായിരുന്നില്ല. ലോക്ക്ഡൗൺ നിയമം ലംഘിച്ചതിനെ തുടർന്നാണ് വനിതാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. മകനെയും സംഘത്തിനെയും പൊലീസ് തടഞ്ഞതിന് പിന്നാലെ മകൻ അച്ഛനെ ഫോണിൽ വിളിച്ചു. ഉടൻ തന്നെ മന്ത്രി സ്ഥലത്തെത്തുകയും പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 365 ദിവസവും ഒരിടത്ത് ജോലി ചെയ്യാമെന്ന് കരുതേണ്ടെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.

എന്നാൽ ഞാൻ നിങ്ങളുടെ അടിമയല്ലെന്നായിരുന്നു വനിതാ പൊലീസിന്റെ മറുപടി. ഇവർ തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന് പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റി. അറസ്റ്റ് ചെയ്ത മന്ത്രി പുത്രനെയും സംഘത്തെയും പിന്നീട് ജാമ്യത്തിൽ വിട്ടു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് തന്നെ സ്ഥലം മാറ്റിയതോടെ സുനിത യാദവ് രാജിക്കത്ത് കൈമാറുകയായിരുന്നു.

അതേസമയം സംഭവത്തെ കുറിച്ച് മന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്: 'മകന്റെ ഭാര്യാപിതാവ് കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നില ഗുരുതരമാണെന്ന് വിവരം ലഭിച്ചപ്പോൾ ആശുപത്രിയിലേക്ക് പോവുകയായിരുന്നു അവൻ. അപ്പോഴാണ് കോൺസ്റ്റബിൾ തടഞ്ഞത്. പോകാൻ അനുവദിക്കണമെന്ന് അവൻ അപേക്ഷിച്ചു. വാഹനത്തിലെ എംഎൽഎ ബോർഡിനെ ചൊല്ലി ഉദ്യോഗസ്ഥ അവനോട് തർക്കിച്ചു. അച്ഛന്റെ വാഹനമാണെന്ന് അവൻ പറഞ്ഞു. മകൻ പറയുന്നത് മനസ്സിലാക്കാൻ അവർ ശ്രമിക്കണമായിരുന്നു. രണ്ട് പക്ഷവും പരസ്പരം മനസ്സിലാക്കണമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്'.

കൊവിഡിന് മുന്നിൽ വലിപ്പച്ചെറുപ്പമില്ല. അത് പണക്കാരനെയും പാവപ്പെട്ടവനെയും കൂലിവേലക്കാരനെയും ഐഎഎസ് ഓഫീസറെയും ഒരുപോലെ പിടികൂടുന്ന ഒരു മാരക രോഗമാണ്. അതുകൊണ്ട് സർക്കാർ ഒരു നിയമം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് പാലിക്കാൻ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണ്. രാജ്യത്തെ തെരുവുകളിൽ രാത്രി ബീറ്റ് പൊലീസിങ്ങിന് നിയുക്തരാകുന്ന കോൺസ്റ്റബിൾമാരുടെ സ്വാഭാവികമായ കർത്തവ്യങ്ങളിൽ ഒന്ന് ജനങ്ങൾ നൈറ്റ് കർഫ്യൂ പാലിക്കുന്നുണ്ട് എന്നുറപ്പിക്കുക കൂടിയാണ്. തന്റെ ഡ്യൂട്ടി സ്തുത്യർഹമായി ചെയ്തു എന്നതിന്റെ പേരിൽ ചില്ലറ പ്രയാസങ്ങളൊന്നുമല്ല ഗുജറാത്ത് പൊലീസിലെ സിവിൽ പൊലീസ് ഓഫീസറായ സുനിത യാദവിന് നേരിടേണ്ടി വന്നത്.

രാത്രി പത്തരമണി നെറ്റ് കർഫ്യൂവിനിയാണ് ഒരു കാർ എത്തിത്. ഇത് പരിശോധിക്കാൻ സുനിതാ യാദവ് തടഞ്ഞു നിർത്തി. കാറിനുള്ളിൽ അഞ്ചുപേരുണ്ടായിരുന്നു. 'എങ്ങോട്ടു പോകുന്നു ഈ നൈറ്റ് കർഫ്യൂ സമയത്ത്?' എന്ന സുനിതയുടെ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി നല്കാൻ അവർക്ക് സാധിച്ചില്ല എന്നുമാത്രമല്ല അവരിൽ ഒരാൾ പോലും മാസ്‌ക് ധരിച്ചിരുന്നുമില്ല. സ്വാഭാവികമായും സുനിത ക്ഷുഭിതയായി. ആ വാഹനത്തിന്റെ താക്കോൽ അവർ ഊരിയെടുത്തു. നഗരത്തിൽ ഇങ്ങനെ കോവിഡ് പടർന്നുപിടിച്ച സമയത്ത് ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്നത് ശരിയാണോ എന്ന് അവർ ചോദിച്ചു. 'തുടക്കത്തിലെ വാക് തർക്കത്തിന് ശേഷം, പ്രകാശിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ സുനിതയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി. അതോടെ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ കരണത്ത് സുനിത ഒന്ന് പൊട്ടിച്ചു. എന്നിട്ട് പറഞ്ഞു, 'നിങ്ങൾ മന്ത്രിയുടെ മകനും സിൽബന്ദികളും ആണെങ്കിൽ ആദ്യം നിയമം ബാധകമാവുക നിങ്ങൾക്കാണ്. ആദ്യം ഈ നൈറ്റ് കുമാർ കർഫ്യൂ പാലിക്കേണ്ടത് നിങ്ങളാണ്.'

അതിനു ശേഷം സുനിതയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി കുമാർ കാനാനിയുടെ ഫോണും വന്നു. അദ്ദേഹത്തോട് സുനിത അവിടെ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു. അതിനു ശേഷം സുനിത മന്ത്രിയോട്, 'അങ്ങയുടെ മകൻ ഇങ്ങനെ നൈറ്റ് കർഫ്യൂ ലംഘിച്ച് പാതിരാക്ക് കറങ്ങി നടക്കുന്നത് അങ്ങയുടെ അറിവോടുകൂടിയാണോ?' എന്ന് ചോദിച്ചു. ആ ചോദ്യം കാനാനിയെ ചൊടിപ്പിച്ചു. സുനിതയോട് തിരിച്ച് 'എന്നോട് തർക്കിക്കാനും മാത്രം ധൈര്യം നിനക്കുണ്ടോ? അവൻ എന്റെ മകനാണ്. യാത്ര ചെയ്യുന്നത് എന്റെ ഔദ്യോഗിക വാഹനത്തിലാണ്. അങ്ങനെ ചെയ്യാൻ അവന് അധികാരമുണ്ട്' എന്ന് മറുപടി പറഞ്ഞു.

അതിനു ശേഷം സുനിത വറാച്ച പൊലീസ് സ്റ്റേഷനിൽ വിളിച്ച് സംഭവം വിവരിച്ചു. സുനിത ഇടഞ്ഞത് മന്ത്രിപുത്രനോടാണ് എന്നറിഞ്ഞപ്പോൾ, അവിടത്തെ ഇൻസ്പെക്ടർ പോലും അവരുടെ കൂടെ നിന്നില്ല.'നിങ്ങളുടെ ജോലി ബീറ്റ് പരിധിയിൽ ഏതെങ്കിലും ടെക്സ്റ്റയിൽ യൂണിറ്റ് രാത്രി തുറന്നു പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കലാണ്. അല്ലാതെ വഴിയേ പോകുന്നവരെ തടഞ്ഞു നിർത്തൽ അല്ല.' എന്നായിരുന്നു ഇൻസ്പെക്ടറുടെ ശകാരം. എത്രയും പെട്ടെന്ന് ഇനി വീട്ടിൽ പോയി ഇരുന്നോളാനായിരുന്നു സുനിതയ്ക്ക് ആ ഇൻസ്‌പെക്ടറിൽ നിന്ന് കിട്ടിയ അടുത്ത ഓർഡർ. പിന്നാലെ സ്ഥലം മാറ്റം ഓർഡർ കൂടി എത്തിയതോടെ വിവാദമായിരുന്നു. ചെയ്യേണ്ട ഡ്യൂട്ടി കൃത്യമായി ചെയ്തത്തിന് സുനിതക്ക് കിട്ടിയ പ്രതിഫലം സ്ഥലംമാറ്റം ആയിരുന്നു. അതോടെ ആത്മാഭിമാനം വ്രണപ്പെട്ട സുനിത യാദവ് അന്നുതന്നെ തന്റെ ജോലി രാജിവെച്ചിറങ്ങിപ്പോയി.

സുനിതയുടെ രാജിവിവരം പുറത്തു വന്നതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ജനം സുനിതയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നു. #isupportsunitayadav എന്ന ഹാഷ് ടാഗിൽ ഒരു കാമ്പെയ്ൻ ട്വിറ്ററിൽ ട്രെൻഡ് ചെയ്യാൻ തുടങ്ങി. വനിതാ കമ്മീഷനും മറ്റു പല രാഷ്ട്രീയ നേതാക്കളും സുനിത യാദവിന് നീതികിട്ടണം എന്ന് മുറവിളി കൂട്ടാൻ തുടങ്ങി. സംഗതി സൂറത്ത് പൊലീസ് കമ്മീഷണർ ആർ ബി ബ്രഹ്മഭട്ടിന്റെ മുന്നിൽ എത്തിയതോടെ അദ്ദേഹം എസിപി സ്പെഷ്യൽ ബ്രാഞ്ച് പിഎൽ ചൗധരിയെ വിളിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം മന്ത്രി പുത്രൻ പ്രകാശിനെയും രണ്ടു സുഹൃത്തുക്കളെയും കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP