Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയുടെ അജണ്ടയിൽ വീണുപോയവർ ആരൊക്കെ? കൊണ്ടോട്ടിയിലെ മുസ്ലിം ലീഗ് പ്രവർത്തകർ മുതൽ കെപിസിസി പ്രസിഡണ്ട് വരെ; കാന്തപുരത്തിന്റെ കേരള മുസ്ലിം ജമാഅത്തും ചേളാരി സമസ്തക്കാരും ശരീഅത്ത് സമ്മേളനം നടത്തി വിശ്വാസ സംരക്ഷണമെന്ന രാഷ്ട്രീയം കളിച്ചത് ശബരമല വിധി കണ്ടുകൊണ്ടുതന്നെ; ശ്രീധരൻ പിള്ളയുടെ വലയിൽവീണ കിളികൾ ആരൊക്കെയെന്ന് സോഷ്യൽ മീഡിയ

ബിജെപിയുടെ അജണ്ടയിൽ വീണുപോയവർ ആരൊക്കെ? കൊണ്ടോട്ടിയിലെ മുസ്ലിം ലീഗ് പ്രവർത്തകർ മുതൽ കെപിസിസി പ്രസിഡണ്ട് വരെ; കാന്തപുരത്തിന്റെ കേരള മുസ്ലിം ജമാഅത്തും ചേളാരി സമസ്തക്കാരും ശരീഅത്ത് സമ്മേളനം നടത്തി വിശ്വാസ സംരക്ഷണമെന്ന രാഷ്ട്രീയം കളിച്ചത് ശബരമല വിധി കണ്ടുകൊണ്ടുതന്നെ; ശ്രീധരൻ പിള്ളയുടെ വലയിൽവീണ കിളികൾ ആരൊക്കെയെന്ന് സോഷ്യൽ മീഡിയ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് യുവമോർച്ചയുടെ യോഗത്തിൽ വെച്ച് ബിജെപി സംസ്ഥാന പ്രഡിഡണ്ട് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം. ഇന്നലെ കോഴിക്കോട് വെച്ച് നടന്ന യോഗത്തിലാണ് സമരം ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾക്കനുസരിച്ചുള്ളതായിരുന്നു എന്നും വിശ്വാസ സംരക്ഷണമെന്ന ലക്ഷ്യം കപടമായിരുന്നു എന്നും വെളിപ്പെടുത്തുന്ന ശ്രീധരൻ പിള്ളയുടെവെളിപ്പെടുത്തലുകളുണ്ടായത്.

നടയടക്കുന്ന തീരുമാനമെടുക്കുന്നതിന് മുമ്പ് തന്ത്രി തന്നെ വിളിച്ചു അഭിപ്രായം ചോദിച്ചെന്ന ശ്രീധരൻ പിള്ളയുടെ വാക്കുകൾ അദ്ദേഹവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത് പോലെ നിയമവശങ്ങൾ അറിയാനാണെന്ന് വിശ്വസിച്ചാൽ പോലും അതിന്റെ മുന്നെയും ശേഷവും പറഞ്ഞ വാക്കുകളുടെ അർത്ഥമെന്തായിരുന്നു? നിയമ കാര്യങ്ങൾ സംസാരിക്കാനാണ് തന്ത്രി വിളിച്ചതെങ്കിൽ തിരുമേനി ഒറ്റക്കാകില്ലെന്നും ആയിരങ്ങൾ കൂടെയുണ്ടാകുമെന്ന് പറഞ്ഞത് ഏത് ആയിരങ്ങളെ കുറിച്ചാണ്. അത് ബിജെപി അല്ലെങ്കിൽ സംഘപരിവാർ പ്രവർത്തകരല്ലാതെ മറ്റേത് ആയിരങ്ങളാണെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്.

ഇതുവിശദീകരിക്കുന്ന ഘടത്തിൽ ശ്രീധരൻ പിള്ള തന്നെ പറയുന്നു പിന്നീടുണ്ടായ കോടതിയലക്ഷ്യ കേസിൽ ഒന്നാം പ്രതി താനും രണ്ടാം പ്രതി തന്ത്രിയുമായെന്ന്. എങ്ങനെയാണ് നിയമം ഉപേദിശിച്ചുകൊടുക്കുന്ന വക്കീൽ മാത്രമായിരുന്നു ഈ ഘട്ടത്തിൽ ശ്രീധരൻ പിള്ളയെങ്കിൽ അദ്ദേഹം കേസിൽ പ്രതിയാകുക. ഇത് നമുക്ക് വീണുകിട്ടിയ സുവർണ്ണ അവസരമാണെന്ന് പിള്ള പറഞ്ഞതിന്റെ അർത്ഥമെന്താണ്, നമ്മൾ തീരുമാനിച്ച അജണ്ടയിലേക്ക് ഓരോരുത്തരായി വീഴുകയാണെന്നതിലെ അജണ്ടയെന്തായിരുന്നു? എന്നുള്ള ചോദ്യങ്ങളൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്.

ശ്രീധരൻ പിള്ളയുടെ ഈ ഉരുണ്ടുകളികളെല്ലാം വ്യക്തമാക്കുന്നത് ബാബരി മസ്ജിദ് മുതൽ ശബരിമലവരെയുള്ള വിഷയങ്ങളിൽ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും അനുകൂല സംഘടനകളുമെടുക്കുന്ന നിലപാടുളൊന്നും വിശ്വാസികളുടെ അവകാശങ്ങൾക്കായുള്ളതല്ലെന്നും മറിച്ച് കേവല പാർലമെന്ററി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതുമാണെന്ന് തന്നെയാണ്. ഇതിനിടെ ശ്രീധരൻപിള്ളയും സംഘവും തയ്യാറാക്കിയ അജണ്ടയിൽ വീണുപോയവർ ഏറെയാണ്. കൊണ്ടോട്ടി കിഴിശ്ശേരിയിലെ മുസ്ലിം ലീഗ് പ്രദേശിക നേതൃത്വം മുതൽ, കെപിസിസിയുടെ വർക്കിങ് പ്രസിഡണ്ട് കെ സുധാകരനും, ചെന്നിത്തലയുമടക്കം ഈ അജണ്ടക്ക് കൊടിപിടിച്ചു.

അടുത്തത് തങ്ങളുടെ പള്ളികളിലെ സ്ത്രീവിരുദ്ധ ആചാരങ്ങൾക്ക് നേരെ കോടതി വിധികളുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് വിവിധ മുസ്ലിം സംഘടനകൾ വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ശരീഅത്ത് സമ്മേളനങ്ങളും നടത്തി. ഇരുവിഭാഗം സുന്നികളുമായിരിന്നു വിശ്വാസ സംരക്ഷണത്തിനെന്ന വ്യാജേന പോരാടുന്ന ശ്രീധരൻ പിള്ളക്കും സംഘത്തിനും ഐക്യദാർഢ്യവുമായി ശരീഅത്ത് സമ്മേളനവുമായി രംഗത്ത് വന്നിരുന്നത്. അന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു ബാബരി മസ്ജിദിന്റെ കാര്യം വരുമ്പോൾ ബിജെപിയും ശ്രീധരൻ പിള്ളയും സംരക്ഷിക്കുക്ക നിങ്ങളുടെ വിശ്വാസമായിരിക്കില്ലെന്ന്.

ഇത്തവണ ബിജെപി സംസ്ഥാന പ്രസിഡണ്ടാകുന്നതിന് മുമ്പ് വരെ ശ്രീധരൻ പിള്ളയെ കുറിച്ച് രാഷ്ട്രീയ എതിരാളികൾ പോലും പറഞ്ഞിരുന്നത് ബിജെപിയിലെ പുരോഗമനവും സൗമ്യവുമായ മുഖമാണ് ശ്രീധരൻ പിള്ളയെന്നാണ്. എന്നാൽ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വന്നതുമുതലാണ് ശ്രീധരൻപിള്ളയെന്ന കൗശലക്കാരനെ മലയാളി മനസ്സിലാക്കിത്തുടങ്ങിയത്. ഈ വിഷയം തുടങ്ങിയതുമുതൽ ഓരോ ഘട്ടത്തിലും അദ്ദേഹം നടത്തിയ പ്രസ്താവനകൾ, വിളിച്ചുചേർത്ത പത്രസമ്മേളനങ്ങൾ എല്ലാത്തിലും എത്രയെത്ര നുണകളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പെട്രോൾ വില 50 രൂപയാക്കുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എല്ലാവരും കേട്ടതാണ്.

അതെല്ലാം കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ലെ ഇതൊക്കെ പ്രാവർത്താകമാക്കാനുള്ളതാണോ എന്നായിരുന്നു അദ്ദേഹം അന്ന ്‌ചോദിച്ചത്. അത് മുതൽ പാവം ലോട്ടറി വിൽപനക്കാരനായ അയ്യപ്പവിശ്വാസിയെ ശബരിമലയിൽ പൊലീസ് നടപടിയിൽ മരിച്ച ബലിദാനിയാക്കുന്നത് വരെയെത്തി അദ്ദേഹത്തിന്റെ വിടുവായിത്തങ്ങൾ. ഇതൊന്നും തന്നെ തിരുത്താനോ വിശദീകരിക്കാനോ പിന്നീട് അദ്ദേഹം തയ്യാറായതുമില്ല. നുണകൾ പടച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന ഉത്തരേന്ത്യൻ രീതി തന്നെയായിരിക്കണം അദ്ദേഹം ഇവിടെയും അവലംബിക്കുന്നത്. അത് തന്നെയായിരിക്കണം അദ്ദേഹം ഇന്നലെ കോഴിക്കോട് യുവമോർച്ചാ യോഗത്തിൽ പറഞ്ഞ അജണ്ട. ഈ അജണ്ടകളുടെ കാപട്യമറിയാതെ അതിൽ വീണുപോയവരാണ് കേരളത്തിലെ പാവപ്പെട്ട വിശ്വാസികൾ. ഇത് ചൂണ്ടിക്കാട്ടിയാണ് സൈബർ സഖാക്കൾ അ്ടക്കമുള്ളവർ പ്രചാരണം നടത്തുന്നത്.പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പിള്ളയുടെ പ്രസംഗത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ബഷീർ വള്ളിക്കുന്ന് ഇങ്ങനെ എഴുതുന്നു.

'നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു' എന്ന്..പറയുന്നത് ശ്രീധരൻ പിള്ള.. യുവമോർച്ചാ യോഗത്തിൽ.അതേ, കേരളം കത്തിക്കാനുള്ള അജണ്ട.അതിന് കൂട്ട് നിന്നത് തന്ത്രിയടക്കമുള്ളവർ.സുപ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പ് തന്ത്രി ശ്രീധരൻ പിള്ളയെ വിളിക്കുമത്രേ.നോക്കണേ, ദേവസ്വം ബോർഡ് ജീവനക്കാരനായ തന്ത്രി തീരുമാനമെടുക്കുമ്പോൾ വിളിക്കുന്നത് ദേവസ്വം ബോർഡിനെയല്ല, ബിജെപി നേതാവിനെ.. അടുത്ത സ്റ്റെപ്പ് എന്താകണമെന്ന്.. ബെഷ്ട് തന്ത്രി..

'നടയടച്ചാൽ കോടതി അലക്ഷ്യമാകില്ലേ' തന്ത്രി ചോദിച്ചു.ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്കി'തീർന്നില്ല, 'ഇതൊരു സുവർണാവസരമാണെ'ന്ന്.അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഓർത്തുള്ള സങ്കടമല്ല, വിഷം കലക്കാനുള്ള സുവർണാവസരം കിട്ടിയതാണെന്ന്.ശബരിമല വിഷയത്തിലെ നാറിയ രാഷ്ട്രീയ കളികൾ മനസ്സിലാകാത്ത ഏതെങ്കിലും പൊട്ടന്മാർ കേരളത്തിലുണ്ടെങ്കിൽ, അവർക്ക് വേണ്ടിയാണ്,ശ്രീധരൻ പിള്ളയെന്ന ആട്ടിൻ തോലിട്ട ചെന്നായയുടെ ലീക്കായ ഈ രഹസ്യഭാഷണം.'- ബഷീർ വള്ളിക്കുന്നിനെപോലുള്ള പലരും ബിജെപിക്കെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP