Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ല; ക്രമക്കേടുണ്ടെങ്കിൽ തിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; 'ഓപ്പറേഷൻ ബച്ചത്തിൽ' കണ്ടെത്തിയ ക്രമക്കേടുകളെല്ലാം നിഷേധിച്ചു കെ.എസ്.എഫ്.ഇ അധികൃതരും; വിജിലൻസ് പറയുംപോലെ വലിയ വീഴ്‌ച്ചകൾ ഒരു ശാഖകളിലും കണ്ടെത്തിയില്ല; നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്നും വിശദീകരണം

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ല; ക്രമക്കേടുണ്ടെങ്കിൽ തിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; 'ഓപ്പറേഷൻ ബച്ചത്തിൽ' കണ്ടെത്തിയ ക്രമക്കേടുകളെല്ലാം നിഷേധിച്ചു കെ.എസ്.എഫ്.ഇ അധികൃതരും; വിജിലൻസ് പറയുംപോലെ വലിയ വീഴ്‌ച്ചകൾ ഒരു ശാഖകളിലും കണ്ടെത്തിയില്ല; നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് വിഷയത്തിലെ ചർച്ചകൾ കൊഴുക്കവേ വിഷയം പൊതു ഇടങ്ങളിൽ ഇനിയും നീട്ടുക്കൊണ്ടുപോകാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നാണ് ഐസക്കിന്റെ നിലപാട്.

മാധ്യമങ്ങളിൽ കെ.എസ്.എഫ്.ഇയിലെ പോരായ്മകളെ കുറിച്ച് വന്ന കാര്യങ്ങൾ പരിശോധിക്കും ക്രമക്കേടുണ്ടെങ്കിൽ അവ തിരുത്തുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. വിവരങ്ങൾ ചോർന്നതിനെ കുറിച്ച് ആഭ്യന്തര വകുപ്പ് നോക്കട്ടെയെന്നും ധനമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണ് വിജിലൻസ് പരിശോധനയെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു.

അതേസമയം വിജിലൻസ് പറയുംപോലെ വലിയ വീഴ്ചകൾ കെ.എസ്.എഫ്.ഇ ശാഖകളിലില്ലെന്നും നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമാണ് കണ്ടെത്താനായതെന്നും കെ.എസ്.എഫ്.ഇ അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട് താൻ കണ്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.ചട്ടപ്രകാരമല്ലാതെ പെട്ടെന്നുള്ള റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന് കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് യോഗത്തിൽ ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

വിജിലൻസ് സംഘം മോശമായി പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും കെ.എസ്.എഫ്.ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.എഫ്.ഇയിൽ റെയ്ഡ് നടത്താമെന്നും എന്നാൽ അത് അധികൃതരെ അറിയിച്ച ശേഷമാകണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം 'ഓപ്പറേഷൻ ബച്ചത്ത്' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം കെ.എസ്.എഫ്.ഇ അധികൃതർ നിഷേധിച്ചു. കെ.എസ്.എഫ്.ഇ തന്നെ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് വിജിലൻസ് റെയ്ഡ് നടത്തി കണ്ടെത്തിയ ക്രമക്കേടുകളെ നിഷേധിച്ചത്. വിജിലൻസ് റെയ്ഡ് നടന്നയിടങ്ങളിൽ കെ.എസ്.എഫ്.ഇ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഒരിടത്ത് പോലും ക്രമക്കേട് കണ്ടെത്താനായില്ല എന്ന് അധികൃതർ അറിയിച്ചു.

അതേസമയം വിജിലൻസ് വിഷയത്തിൽ പ്രതിരോധത്തിലായ തോമസ് ഐസക്ക് സ്വന്തം നിലക്ക് പ്രതിരോധം തീർക്കാനും രംഗത്തിറങ്ങി. പരിശോധനക്കെത്തുന്ന വിജിലൻസ് സംഘത്തെ ഓഫീസിനുള്ളിൽ പോലും കയറ്റരുതെന്ന നിർദ്ദേശമാണ് ധനമന്ത്രി കെഎസ്എഫ്ഇക്ക് നൽകിയിരിക്കുന്നത്. ചട്ടപ്രകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന് കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിൽ മന്ത്രി പറഞ്ഞു.

വിവാദ റെയ്ഡിന് പിന്നാലെ ശനിയാഴ്ച ചേർന്ന കെ.എസ്.എഫ്.ഇ. ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു മന്ത്രി നിലപാട് കടുപ്പിച്ചത്. . വിജിലൻസ് സംഘം ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും കെ.എസ്.എഫ്.ഇ. അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതോടെയാണ് വിജിലൻസ് ഉദ്യോ?ഗസ്ഥരെ പടിക്ക് പുറത്ത് നിർത്തിയാൽ മതിയെന്നും അതിന്റെ പ്രത്യാഘാതം എന്തായാലും താൻ നോക്കിക്കൊള്ളാം എന്നും മന്ത്രി പറഞ്ഞത്.

വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി എടുത്തത്. പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. 'ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെഎസ്എഫ്ഇ മാനേജ്‌മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണം'- മന്ത്രി തോമസ് ഐസക് പറഞ്ഞു.

'പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്'- മന്ത്രി തോമസ് ഐസക് ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യകതമാക്കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ട്. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

റെയ്ഡ് വിവരങ്ങൾ അനൗദ്യോഗികമായി ചോർത്തിയത് കെഎസ്എഫ്ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കെഎസ്എഫ്ഇ നൽകിയ റിപ്പോർട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP