Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

കോവിഡിലെ പ്രതിരോധവും കിഫ്ബിയും ചർച്ചയാക്കി രണ്ടാമൂഴം ഉറപ്പിച്ചു; അധികാരം കിട്ടിയപ്പോൾ ക്യാപ്ടന് മാത്രം തുടർച്ച; ശൈലജ ടീച്ചറിനെ മാറ്റിയപ്പോൾ ആരോഗ്യ മോഡൽ തകർന്നു; വികസനത്തെ തകർത്ത് ഐസക്കിന്റെ അഭാവവും; ഗണേശ് കുമാർ സത്യം പറയുമ്പോൾ

കോവിഡിലെ പ്രതിരോധവും കിഫ്ബിയും ചർച്ചയാക്കി രണ്ടാമൂഴം ഉറപ്പിച്ചു; അധികാരം കിട്ടിയപ്പോൾ ക്യാപ്ടന് മാത്രം തുടർച്ച; ശൈലജ ടീച്ചറിനെ മാറ്റിയപ്പോൾ ആരോഗ്യ മോഡൽ തകർന്നു; വികസനത്തെ തകർത്ത് ഐസക്കിന്റെ അഭാവവും; ഗണേശ് കുമാർ സത്യം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യത്തിന് പിന്നാലെ ധനകാര്യവും തകർന്നോ? കോവിഡ് പ്രതിരോധത്തിനൊപ്പം കിഫ്ബിയിലെ നേട്ടങ്ങളും എണ്ണി പറഞ്ഞാണ് പിണറായി രണ്ടാം തവണയും അധികാര കസേരയിൽ എത്തിയത്. ആദ്യ സർക്കാരിൽ ആരോഗ്യം ശൈലജ ടീച്ചറിനായിരുന്നു. ധനകാര്യം തോമസ് ഐസക്കിനും. രണ്ടാം പിണറായി മന്ത്രിസഭയിൽ ഈ രണ്ടു പേരേയും മാറ്റി. ഇതോടെ ആരോഗ്യത്തിലെ ഏകോപനം നഷ്ടമായി. കിഫ്ബിയിലും ഐസകിന്റെ അഭാവം ചർച്ചയാണ്.

ശൈലജ ടീച്ചറിന് മത്സരിക്കാൻ സീറ്റു കൊടുത്തു. എന്നാൽ ഐസക്കിന് അതു പോലും നിഷേധിച്ചു. ഇതെല്ലാം രണ്ടാം പിണറായി സർക്കാരിന്റെ താളം തെറ്റിക്കുകയാണ്. പുതിയ ധനമന്ത്രിയായ കെ എൻ ബാലഗോപാലിന് ഐസക്കിന്റെ പദ്ധതികളോട് തുടക്കം മുതലേ താൽപ്പര്യകുറവുണ്ട്. ഇതും കിഫ്ബിയെ ബാധിക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഇതാണ് നിയമസഭാ ചർച്ചകളിലും കിഫ്ബിയ്‌ക്കെതിരായ കടന്നാക്രമണത്തിന് കാരണം.

പ്രതിപക്ഷത്തിന് കിഫ്ബിയെ കുറിച്ച് പരാതികൾ ഏറെയാണ്. ഇതിനൊപ്പം നിൽക്കുകയാണ് പത്തനാപുരത്തെ ഭരണപക്ഷ എംഎൽഎ കെബി ഗണേശ് കുമാറും. ഗൗരവമുള്ള ആരോപണമാണ് ഗണേശ് ഉയർത്തുന്നത്. തോമസ് ഐസക് ധനകാര്യം ഒഴിഞ്ഞതോടെ കിഫ്ബിക്ക് കഷ്ടകാലം എന്നാണ് സൂചന. കിഫ്ബി സിഇഒയായ കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മുൻ ചീഫ് സെക്രട്ടറിയും കിഫ്ബിയിൽ ഇപ്പോൾ പൂർണ്ണ സമയമില്ല. ഇതെല്ലാം കിഫ്ബിയെ താളം തെറ്റിക്കുന്നുവെന്ന് വേണം കരുതാൻ.

നിർമ്മാണം കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴയും തെങ്ങും വച്ചു പ്രതിഷേധിക്കുകയാണെന്നും ധനാഭ്യർഥന ചർച്ചയിൽ പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാട്ടിയപ്പോൾ ഭരണപക്ഷ എംഎൽഎ കെ.ബി.ഗണേശ് കുമാറാണ് അതിനൊപ്പം ചേർന്നത്. ഗുരുതരമായ ആരോപണമാണ് ഗണേശ് കുമാർ ഉയർത്തിയത്. ഇത് കേട്ട് ഭരണപക്ഷം പോലും ഞെട്ടി. എന്താണ് കിഫ്ബിയിൽ സംഭവിക്കുന്നതെന്നും ഗണേശ് വിശദീകരിച്ചു.

കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ 6 റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നു ഗണേശ് പറഞ്ഞു. സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി ഇവർ നിർമ്മാണങ്ങൾ തടയുന്നുവെന്നാണ് ഗണേശ് പറയുന്നു. മുകളിലുള്ളവരുടെ പിടിപ്പു കേടിനൊപ്പം അഴിമതിയും സംശയിക്കുന്നു.

സ്വകാര്യ കോളജിൽ നിന്നു പണം കൊടുത്തു ബിടെക് പഠിച്ചിറങ്ങിയ കിഫ്ബിക്കാർ 30 വർഷം പ്രവൃത്തി പരിചയമുള്ള മരാമത്ത് ചീഫ് എൻജിനീയർമാരെ തിരുത്തുകയാണ്. മന്ത്രി ഇതു പരിശോധിക്കണം ഗണേശ് ആവശ്യപ്പെട്ടു. ഇഷ്ടക്കാരായെ കൂടി ശമ്പളത്തിന് കിഫ്ബിയിൽ നിയമിക്കുന്നുവെന്ന വിമർശനം നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശങ്ങളെ മറികടക്കാനള്ള അധികാരം കിഫ്ബിയിലെ എഞ്ചിനിയർമാർക്കുണ്ട്. ഇതാണ് പദ്ധതികളെ താളം തെറ്റിക്കുന്നതെന്നാണ് വിമർശനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP